അക്ഷയ്മിത്ര – 2 3

““അപ്പൂസെന്താ അവിടെതന്നെ നിന്നുകളഞ്ഞെ മുകളിലേക്ക് കയറിവാ”” മുകളിൽ നിലയിലെ കൈവേലിയിൽ പിടിച്ച് നിന്നുകൊണ്ട് എന്നെ നോക്കി മിത്ര വിളിച്ചുപറഞ്ഞു— അവൾ വേഷം മാറിയിരുന്നില്ല അതേ പിങ്ക് സാരിതന്നെയാണ്‌ വേഷം…

മിത്ര മുകളിലേക്ക് വിളിച്ചിട്ടും ഞാൻ കയറി ചെല്ലില്ലെ..? എന്ന് കരുതിയിട്ടാവും മിത്ര എന്നേതന്നെ നോക്കി അവിടെ അതേനിൽപ്പ് തുടർന്നു..

അതേസമയം ഒരു ഏഴെട്ട് സെക്കന്റ് ചിന്തിച്ച് നിന്നസേഷം ഒരു ചെറിയ മടിയോടെ ഞാൻ വീടിന്റെ സ്റ്റെയർ കയറി പതിയെ മുകളിലേക്ക് നടന്നു…..

സ്റ്റെപ്പുകയറി അവളുടെ അടുത്തെത്തിയ ഞാൻ അവളുടെ മുഖത്തേക്ക് നോക്കാതെ അവിടേയും ഇവിടേയും നോക്കി നിന്നു— പക്ഷെ എന്റെ തന്ത്രപരമായ ശ്രെദ്ധ അവളിൽ തന്നെയാണെ😜

എന്നാൽ എന്റെ മുഖത്തുനിന്നും നോട്ടം മാറ്റാതെ എന്നേത്തന്നെ നോക്കി നിന്ന മിത്ര.

ഒരു ചെറിയ പുഞ്ചിരിയോടെ കാറിന്റെ ചാവി എന്റെ നേരെ നീട്ടി.. ഞാനത് വാങ്ങി പോക്കറ്റിലിട്ടു..

““വാ”” എന്ന് പറഞ്ഞ് അവൾ വീണ്ടും എന്റെ കയ്യിൽ കയറി പിടിച്ചു,,, “എവിടെ വരാൻ” എന്ന ഭാവത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി

അപ്പഴേക്കും എന്റെ കയ്യിൽ നിന്നും പിടിവിടത്തെ എന്നേംകൊണ്ട് തിരിഞ്ഞ് നടന്ന മിത്ര, നേരെ വീടിന്റെ പിന്നിലെ ബാൽക്കണിയിലേക്ക് ചെന്നശേഷം എന്റെ കയ്യിൽ നിന്നും പിടിവിട്ടു..

““ഇനി എന്നേയിവുടുന്ന് താഴേക്ക് തള്ളി ഇടനായിരിക്കുമൊ ഇവളെന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്.?”” എന്ന ഊമ്പിയ സംശയം എന്റെ മനസ്സിൽ ഉണർന്നു..

അതേസമയം ബാൽക്കണിയുടെ കൈ വേലിയിൽ പിടിച്ച് ഒന്നുംമിണ്ടാതെ വിദൂരയിലേക്ക് നോക്കി നിൽക്കുകയായിരുന്നു മിത്ര..

ഞാൻ അവളുടെ അടുത്തേക്ക് സ്വല്പം നീങ്ങി നിന്നസേഷം.. ““ഉമ്ച്..””” കൈചുരുട്ടി ചുണ്ടോടടുപ്പിച്ചുകൊണ്ട് ആഞ്ഞൊന്ന് ചുമച്ചു— അവളിങ്ങോട്ട് തിരിഞ്ഞ് നോക്കാൻവേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്, പക്ഷെ അവൾക്ക് യാതൊരു ചലനവും ഉണ്ടായിരുന്നില്ല, ദൂരേക്ക് നോക്കി അതേ നിൽപ്പുതന്നെ അവൾ തുടർന്നു..

““ഇതെന്തോന്ന്.? എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്.! ഇവൾടെ ഈ നിൽപ്പ് കാണാനാണൊ ഇവളെന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നെ.!”” ഞാൻ മനസ്സിലോർത്തു..

““എന്തായാലും ഒന്ന് വിളിച്ചുനോക്കം”” എന്ന് തീരുമാനിച്ച ഞാൻ..

““മിത്ര”” ഒരു പതിഞ്ഞ ശബ്ദത്തിൽ ഞാൻ വിളിച്ചതും, മിത്ര പതിയെ എന്റെ നേരെ തിരിഞ്ഞു..

എന്നാൽ എന്റെ നേരെ തിരിഞ്ഞുനിന്ന മിത്രയുടെ മുഖം കണ്ട് ഒന്ന് ഞെട്ടിയ ഞാൻ ഒരു അന്താളിപ്പോടെ മിത്രയുടെ മുഖത്തേക്കുതന്നെ നോക്കി നിന്നുപോയി.

കരിയെഴുതിയ അവളുടെ പേടമാൻ മിഴികളിൽ നിന്നും ധാരധാരയായി കണ്ണുനീർ പെയ്തിറങ്ങുന്ന കാഴ്ചയാണ് ഞാനപ്പോൾ കണ്ടത്— ““ഇവളെന്തിന ഇപ്പൊ എന്റെമുന്നെ നിന്ന് കരയുന്നെ.?”” എന്ന് ചിന്തിച്ച് നിൽക്കുമ്പഴാണ്..

ഒരു വിങ്ങി കരച്ചിലോടെ എന്റെ അടുത്തേക്ക് ഓടിവന്ന മിത്ര എന്നെ പൂണ്ടടക്കം ചുറ്റിപ്പിടിച്ച് എന്റെ മാറിലേക്ക് മുഖംപൂഴ്ത്തി നിന്ന് പൊട്ടികരയാൻ തുടങ്ങി….

““എ…എന്താ മിത്ര എന്താ… എന്തിന താൻ കരയുന്നെ.?”” എന്റെ മാറിൽ പറ്റിച്ചേർന്ന് നിന്ന് വാവിട്ട് കരയുന്ന മിത്രയെ എന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രെമിച്ചുകൊണ്ട് ഞാൻ ചോദിച്ചു— എന്നാൽ ഒരു ഉടുമ്പിനെപ്പോലെ എന്റെ ടീഷർട്ടിൽ അള്ളിപ്പിടിച്ച് നിന്നിരുന്ന മിത്ര എന്നിലേക്ക്‌ കൂടുതൽ ചേർന്ന് നിന്നുകൊണ്ട് വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി..

ഇതെന്താണ് സംഭവം..? എന്ന് മനസ്സിലാവാതെ ഒരു വെപ്രാളത്തോടെ ചുറ്റിനും നോക്കിയ ഞാൻ

““മിത്ര…. തനിക്കെന്താ പറ്റിയെ..? തന്നെന്തിനാ കരയുന്നെ”” എന്ന് ചോദിച്ചുകൊണ്ട് വീണ്ടും അവളെ എന്നിൽനിന്നും പിടിച്ചുമാറ്റാൻ ശ്രെമിച്ചു..

അപ്പഴാണ്……

““മിത്ര….”””

ഒരു സ്ത്രീയുടെ ഇടിമുഴക്കംപോലുള്ള അലർച്ച എന്റെ പിന്നിൽനിന്നും ഉയർന്നത്… ………. അടുത്ത സെക്കന്റിൽതന്നെ ഞാനും മിത്രയും ഒരു ഞെട്ടലോടെ അടർന്നു മാറി, ശബ്ദമുയർന്ന ആ ഭാഗത്തേക്ക്‌ ഞങ്ങൾ രണ്ടുപേരും ഒരുപോലെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *