““അനഘ പറഞ്ഞത് ശെരിയ…. കീർത്തി സുരേഷിന്റെ അതേ മുഖച്ചായ”” ഞാൻ മനസ്സിലോർത്തു, ഒപ്പം ഒരു ചോദ്യവും ഞാനെന്റെ മനസ്സിൽ എന്നോടുത്തന്നെ ചോദിച്ചു, അനഘ എന്നോട് ചോദിച്ച അതേ ചോദ്യം..
*ഞാനും മിത്രയും തമ്മിൽ എന്താ ബന്ധം.????????? എന്ന ചോദ്യം*
🔻മിത്ര മുകേഷ്,,,, കാവാലത്തെ അറിയപ്പെടുന്ന ഒരു ബിസിനസ്സ്മാനാണ് മുകേഷ്നാരായണൻ, ഒരു പാവം മനുഷ്യൻ പണക്കൊഴുപ്പിന്റെ യാതൊരു അഹങ്കാരവുമില്ലാത്ത, സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം മനുഷ്യൻ…… മിത്രയുടെ അമ്മയുടെ പേര് മായ,, എന്നാൽ ഇപ്പോൾ അവളുടെ അമ്മ അവളുടെകൂടെ ഇല്ല. 😔
അവളുടെ എട്ടാമത്തെ വയസ്സിൽ.😔
പാവം… അവളുടെ അമ്മ…😔
വേറൊരു മൈരന്റെകൂടെ ഒളിച്ചോടിപ്പോയി, പാവംപ്പിടിച്ച മുകേഷെന്ന ആ മനുഷ്യനെ അവളുടെ അമ്മ നല്ല ബേഷായിട്ട് ഊമ്പിച്ചിട്ട് കടന്നുകളഞ്ഞു,, പോയപ്പൊ വെറും കയ്യോടെയല്ല അവൾടെ അമ്മ പോയത് കൊറേ കാശും സ്വർണവുമൊക്കെ ആയിട്ടാണ് പോയത്….. അതോടെ മുകേഷ് എന്ന പാവം മനുഷ്യനും മിത്രയും ഒറ്റക്കായി..
അതിനുസേഷം മിത്ര പത്തിൽ പഠിക്കുന്ന സമയത്താണ് അവളുടെ അച്ഛൻ രണ്ടാമത് ഒരു വിവാഹം കഴിക്കുന്നത്, അവരുടെ പേര് പൂർണിമ, മിത്രയുടെ അച്ഛൻ ആ സ്ത്രീയെ വിവാഹം കഴിക്കുന്ന സമയത്ത് ആ സ്ത്രീക്ക് 14 വയസ്സ് പ്രായം വരുന്ന ഒരു മകനും ഉണ്ടായിരുന്നു പേര് ആദി..
ഞാനവിടെ +1ന് ചേർന്നപ്പഴാണ് ആദ്യമായി ഞാനവളെ പരിചയപ്പെടുന്നതും ഇഷ്ട്ടപ്പെടുന്നതും, ആദ്യമവൾ എന്റെ പ്രെണയത്തെ തള്ളികളഞ്ഞു, പിന്നെഞാൻ ഒന്നും നോക്കിയില്ല…. അവളുടെ പിറകെ നടന്ന് അവളെ ഞാനെന്റെ പ്രേമക്കുരുക്കിൽ വീഴ്ത്തി… അങ്ങനെ ഞങ്ങൾ ഇഷ്ടത്തിലായി…
എന്നാൽ +2 ആയപ്പോൾ ഞങ്ങളുടെ പ്രേമം പൊട്ടി… അതും വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്ത്, എന്നെ ഇഷ്ട്ടമല്ലന്ന് അവൾ തീർത്തും പറഞ്ഞു…
പിന്നെഞാൻ വിടുവൊ… അവൾക്കുള്ള പണി എങ്ങനെ കൊടുക്കാം എന്ന ചിന്ത മാത്രമായിരുന്നു എന്റെയുള്ളിൽ ..
അങ്ങനെ പണി കൊടുത്ത് പണി കൊടുത്ത് അവസാനം ഒരു മുട്ടൻ പണി ഞാനവൾക്ക് കൊടുത്തു..
ഒരു ഒന്നൊന്നര പണി….
ആ പണിയോടുകൂടി അവൾ പടുത്തം നിർത്തി നാടുവിട്ടു…
ഞാനും പടുത്തം നിർത്തി ഊമ്പിതെറ്റി..
——-
സത്യത്തിൽ അതിന്റെ കലിപ്പാണ് അവൾക്കെന്നോട്..
(കാര്യങ്ങളൊന്നും ആർക്കും വ്യക്തമായില്ല അല്ലെ..??? സ്കൂൾ ലൈഫൊക്കെ വിശദമായിട്ട് ഞാൻ പിന്നെ പറയാം…… ഒരുപാട് ചോദ്യങ്ങളുടെ ഉത്തരം എനിക്കും അവിടുന്ന് കിട്ടാനുണ്ട്)🔺
******************
അവളുടെ സൗന്ദര്യവും ആസ്വദിച്ച് വണ്ടിയിൽ ചാരിയങ്ങനെ നിൽക്കുമ്പഴാണ് പെട്ടന്ന് അവളുടെ നോട്ടം എന്നിലേക്ക് തിരിഞ്ഞത്…. ആ നിമിഷം ഞാൻ നോട്ടം മാറ്റി പതിയെ വണ്ടിയുടെ സൈഡിലേക്ക് മാറി—- അവളുടെ ആ നോട്ടം വരുമ്പോൾ എന്തോ ഒരു വല്ലാത്ത ഭാരം നെഞ്ചിലേക്ക് അടിയുന്നതുപോലെ ഒരു തോന്നൽ…. എന്തായാലും തീരുമാനമെടുത്ത കാര്യത്തിൽ മാറ്റമൊന്നും വരുത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല…. മനീഷിനെ വിളിച്ച് കാര്യങ്ങൾ ഒന്നൂടെ ഉറപ്പ് വരുത്തിയേക്കാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഫോൺ കയ്യിലേക്കെടുത്തതും..
““അപ്പുവേട്ട അവര് ഇറങ്ങാൻ റെഡിയായിട്ടൊ””” എന്റെ അടുത്തേക്കുവന്ന അനിത പറഞ്ഞു.
““എന്ന അവരോട് ഇറങ്ങാൻ പറ പോയേക്കാം”” ഞാൻ മറുപടി പറഞ്ഞു..
ഇനി പോകുന്ന വഴിക്ക് മനീഷിനെ വിളിക്കാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻനേരെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു— അവളെ വീണ്ടും ഫെയ്സ് ചെയ്യാനുള്ള മടികാരണം നേരത്തെ വണ്ടിയിൽ കയറി ഒളിച്ചു എന്നുവെണമെങ്കിലും പറയാം..
അപ്പഴേക്കും മിത്രയൊഴികെ ബാക്കിയുള്ളവർ വണ്ടിയുടെ അടുത്തേക്ക് വന്നുകഴിഞ്ഞിരുന്നു….. മിത്ര ഫോണിലൂടെ ആരോടൊ സംസാരിച്ചുകൊണ്ട് വീടിന്റെ സൈഡിലേക്ക് മാറി നിന്നു,…
““വീട്ടിലോട്ട് വല്ലോം വിളിക്കുവായിരിക്കും””” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ഹാൻഡ്‌ബ്രേക്ക് റിലീസ് ചെയ്യാൻ തുടങ്ങിയതും…
ലക്ഷ്മി വണ്ടിയുടെ ഫ്രണ്ട് ഡോർ തുറന്ന് എന്റെ ഇടത് സൈഡിലെ സീറ്റിലേക്ക് ചാടിക്കേറി ഇരുന്നസേഷം ആ ഡോറും വലിച്ചങ്ങടച്ചു.
