സത്യത്തിൽ മിത്രയെ ഇവിടെ കണ്ടപ്പോൾ മുതൽ, അനഘയും മിത്രയും തമ്മിൽ എങ്ങനെയാണ് പരിചയമെന്ന് എനിക്ക് അനഘയോട് ചോദിക്കണമെന്നുണ്ടായിരുന്നു, എന്നാൽ മിത്രയെ കണ്ട ഷോക്കിൽ എനിക്കെന്റെ വായപോലും തുറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..
അനഘ: എട പൊട്ട നിന്നോട ചോദിച്ചെ.! നിനക്കെന്ത ചെവി കേൾക്കില്ലെ”””” എന്നുപറഞ്ഞുകൊണ്ട് അനഘ എന്റെ ചുമലിൽ പതിയെ ഒന്ന് തള്ളി..
ഞാൻ: ഏ… അ…. അത്… എ.. എ.. എനിക്ക്””” വാക്കുകൾ പുറത്തേക്കുവരതെ ഞാൻ നിന്ന് വിക്കാൻ തുടങ്ങി..
മിത്ര: 8 വർഷം കഴിഞ്ഞില്ലെ അനഘെ … അവനിപ്പൊ എന്നെ ഓർമ്മ കാണില്ല.! മറന്നുപോയിട്ടുണ്ടാവും.”””
അനഘയുടെ മുഖത്തുക്കുനോക്കി അത്രേം പറഞ്ഞുനിർത്തിയ മിത്ര എന്റെ മുഖത്തേക്ക് നോട്ടംത്തിരിച്ചു—- എന്നെ ഒരുമാതിരി ആക്കിയ തരത്തിലുള്ള അവളുടെ നോട്ടം കണ്ടതും ഞാൻ വീണ്ടും അവളിൽ നിന്നും നോട്ടം മാറ്റി… എങ്ങനെയെങ്കിലും ഈ യാത്രയിൽ നിന്നും ഒഴിവാകണം എന്ന് ഞാൻ ഉറപ്പിച്ചു, അതിനുള്ള വഴികളും ഞാൻ ചിന്തിക്കാൻ തുടങ്ങി..
അനഘ: എന്താട അപ്പൂസെ… വർഷങ്ങൾക്കുസേഷം സ്കൂൾമേറ്റിനെ ഒട്ടും പ്രതീക്ഷിക്കാതെ ഇവിടെ കണ്ടതിന്റെ ചമ്മലും നാണൊംവാണൊ നിനക്ക്.?”””” ഒരു കളിയാക്കി ചിരിയോടെ അനഘ എന്നോട് ചോദിച്ചു..
““ആഹ അതുശെരി ചേച്ചിയപ്പൊ അപ്പുവേട്ടന്റെകൂടെ പഠിച്ചതാണോ””” എന്നു ചോദിച്ചുകൊണ്ട് അക്കു മിത്രയുടെ അടുത്തേക്കുചെന്നു,,, അതിന് മിത്ര അക്കുവിനെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി..
ആ ഗ്യാപ്പിൽ ഞാൻ വീണ്ടും പുറത്തേക്ക് എസ്‌ക്കേപ്പാവാൻ തിരിഞ്ഞതും.
““എടാ അപ്പൂസെ നിയിപ്പൊ എന്തേലും കഴിക്കുന്നൊ.? കൊഞ്ചുകറിയുണ്ട്…. വാ ചോറ് കഴിക്കാം””” പുറത്തേക്കിറങ്ങാൻ തിരിഞ്ഞത എന്നോട് അനഘ ചോദിച്ചു..
““ഒന്നും വേണ്ടടി.! ഞാൻ കഴിച്ചത… പിന്നെ നിയിപ്പൊ തന്ന ചായേം പക്കാവടേം കഴിച്ചപ്പൊതന്നെ എന്റെ വയറ് ഫുള്ളായി”””
വയറിൽ വട്ടത്തിൽ തടവിക്കൊണ്ട് ഞാൻ അനഘയോട് പറഞ്ഞു ഒപ്പം മിത്രയുടെ മുഖത്തേക്കൊന്ന് പാളി നോക്കുകയും ചെയ്തു,,,,, അക്കുവിനോട് എന്തോ സംസാരിച്ച് നിൽക്കുന്ന മിത്രയുടെ പുരികമുയർത്തിയുള്ള നോട്ടം എന്റെ മുഖത്തേക്കുതന്നെയായിരുന്നു.
അതുകണ്ട് പെട്ടന്നുതന്നെ മിത്രയുടെ മുഖത്തുനിന്നും നോട്ടംമാറ്റി അനഘയുടെ മുഖത്തേക്കുനോക്കിയ ഞാൻ.
““എടി ഞാൻ പുറത്തുണ്ടാവും… അവര് ഇറങ്ങാറാവുമ്പൊ പറഞ്ഞാൽ മതി കേട്ടൊ.””” അനഘയോട് അത്രേം പറഞ്ഞുനിർത്തി ഞാൻ തിരിഞ്ഞ് പുറത്തേക്ക് നടന്നു..
അനഘ: ““അഹ്…അവരും ഇറങ്ങുവാട…”””” അനഘ പിന്നിൽനിന്നും വിളിച്ചുപറഞ്ഞു—- അതിന് തിരിഞ്ഞ് നോക്കാതെത്തന്നെ “ശെരി” എന്ന് തലയാട്ടികൊണ്ട് ഞാൻ വീടിന് പുറത്തേക്കിറങ്ങി..
****
““ഒഹ്ഹ്ഹ്ഹ്””””
സത്യത്തിൽ വീടിന് മുറ്റത്ത് എത്തിയപ്പഴാണ് ഞാനെന്റെ ശ്വാസമോന്ന് നേരെചൊവ്വെ വിടുന്നത്— അതേസമയം പിടികിട്ടാത്ത ഒരുപാട് സംശയങ്ങളും എന്റെ ഉള്ളിൽ തലപൊക്കാൻ തുടങ്ങി…
“““സംശയമൊക്കെ അവിടെ നിൽക്കട്ടെ, അതൊക്കെ പതിയെ ക്ലിയർ ചെയ്യാം… ആദ്യം ഇവരെ കൊണ്ടുവിടുന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കണം””” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്ത് വണ്ടിയുടെ ഒരു സൈഡിലേക്ക് മാറി നിന്നു..
““ഈ അവസരത്തിലിപ്പൊ എന്നെ രക്ഷിക്കാൻ മൂന്നുപേർക്കെ കഴിയു… കിച്ചു, റഫീക്, മനീഷ്.! കിച്ചു എന്തയാലും ഇപ്പൊ അടിച്ച് ഓഫായിക്കാണും… അതുകൊണ്ട് മനീഷ് അല്ലെങ്കിൽ റഫീക് അവരെ ആരെയെങ്കിലുമൊന്ന് വിളിക്കാം”””” എന്ന് മനസ്സിൽ തീരുമാനിച്ച ഞാൻ ആദ്യം മനീഷിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു..
““എവിടെ ഊമ്പാൻപോയി കിടക്കുവാട മൈരെ””” ഫോണെടുത്തതും ഒരു തെറിയോടുകൂടി മനീഷ് സംസാരത്തിന് തുടക്കമിട്ടു—- എന്നാൽ എന്റെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ അവനെ തിരിച്ച് തെറിവിളിക്കുന്നത് ശെരിയല്ല എന്ന് മനസ്സിലാക്കിയതുകൊണ്ട്..
““മനീഷെ നീയിപ്പൊ എവിടാട”” വളരെ സ്നേഹത്തോടെ ഞാൻ ചോദിച്ചു…
എന്നാൽ എന്റെ ആ ചോദ്യത്തിന് മനീഷിന്റെ പക്കൽനിന്നും മറുപടിയൊന്നും വന്നില്ല..
