““നീയിതെങ്ങോട്ടാ ലെച്ചു.??”” ഞാൻ ചോദിച്ചു…
““ഞാനും വരുവ അപ്പുവേട്ടന്റെകൂടെ കാവാലത്തേക്ക്””” പല്ല് മുപ്പത്തിരണ്ടും കാണിച്ച് ഇളിച്ചുകൊണ്ട് അവൾപറഞ്ഞു..
അപ്പഴേക്കും അനഘയും അവിടേക്ക് വന്നു..
““ലക്ഷ്മി നീയിത് എവിടെപോവ.? ഇങ്ങോട്ടിറങ്ങിക്കെ… നീയെവിടേം പോവണ്ട… ഇറങ്ങിക്കെ ഇങ്ങോട്ട്”” എന്ന് പറഞ്ഞുകൊണ്ട് അനഘ ഫ്രണ്ട് ഡോർ തുറന്ന് ലക്ഷ്മിയുടെ കയ്യിൽപിടിച്ച് വലിച്ചിറക്കാൻ നോക്കി..
““ഇല്ലില്ല ഞാനുംപോവും ഞാനുംപോവും… അപ്പുവേട്ട ഒന്നുപറ അപ്പുവേട്ട ഞാനും വന്നോട്ടെന്ന്…”” അനഘയുടെ പിടി വിടുവിക്കാൻ ശ്രെമിച്ചുകൊണ്ട് എന്നെ നോക്കി ഒരു ചിണുങ്ങലോടെ ലക്ഷ്മി പറഞ്ഞു..
““ലക്ഷ്മി ഞങ്ങൾ പറയുന്നത് കേൾക്ക് നീവരണ്ട… അപ്പൂസിന്റെ കൂടെ ഞാൻ പോയിട്ട് വന്നോളാം.. നിയങ്ങോട്ടിറങ്ങിക്കെ”” എന്ന് പറഞ്ഞുകൊണ്ട് സ്നേഹ പിൻസീറ്റിലേക്ക് കയറി ഇരുന്നു..
““അയ്യടമനമെ ഞാനും വരും…. അപ്പുവേട്ട പറ അപ്പുവേട്ട… ഞാനും കൂടെ വന്നോട്ടേന്ന് പറ അപ്പുവേട്ട””” ലക്ഷ്മി കള്ളകരച്ചിലിന്റെ വക്കിലെത്തി എന്ന് വേണമെങ്കിൽ പറയാം—- അതെല്ലാം കണ്ട് തലയ്ക്ക് ചൂടുപിടിച്ച ഞാൻ..
““നിക്ക്…. നിക്ക്…. നിക്ക്… ഞാൻ പോകുന്നതുകൊണ്ടല്ലെ എന്റെകൂടെ നിങ്ങൾ രണ്ടുപേരും വരുവാണെന്ന് പറഞ്ഞെ..? അല്ലെ.?””” ലക്ഷ്മിയേയും സ്നേഹയെയും മാറിമാറി നോക്കികൊണ്ട് ഞാൻ ചോദിച്ചു..
എന്റെ ആ ചോദ്യം കേട്ട് സ്നേഹയും ലക്ഷ്മിയും പരസ്പരമൊന്ന് മുഖത്തോട് മുഖം നോക്കിയസേഷം വീണ്ടും എന്റെ മുഖത്തേക്ക് നോക്കി..
““എങ്കിലെ ഇവരേംകൊണ്ട് ഞാനല്ല കാവാലത്തേക്ക് പോകുന്നത്””” ഞാൻ പറഞ്ഞുനിർത്തിയതും..
““പിന്നെ””
ലക്ഷ്മിയും, സ്നേഹയും ഒരുപോലെയാണ് എന്നോടത് ചോദിച്ചത്, ഒപ്പം രണ്ടുപേരും ഒരു സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി, അതേ സംശയം അനഘയ്ക്കും മറ്റുള്ളവർക്കും ഉണ്ടായിരുന്നു… അവരും എന്റെ മുഖത്തേക്ക് നോക്കി..
““മനീഷാണ് ഇവരേംങ്കൊണ്ട് കാവാലത്തേക്ക് പോകുന്നത്…. അല്ലാതെ ഞാനല്ല.!””” ക്ഷേത്രത്തിലെത്തിയിട്ട് പറയാം എന്ന് കരുതിയിരുന്ന കാര്യം ഞാൻ ഇപ്പൊത്തന്നെയങ്ങ് പറഞ്ഞു..
ഞാൻ തുടർന്നു..
““സംശയമുണ്ടെങ്കിൽ ഞാൻ തെളിയിച്ച് തരാം.””” എന്ന് പറഞ്ഞുകൊണ്ട് ഞാനെന്റെ ഫോൺ കയ്യിലെടുത്ത് മനീഷിന്റെ നമ്പറിലേക്ക് ഡയൽ ചെയ്ത സേഷം ഫോൺ സ്പീക്കറിലിട്ടു…
““എവിടായട മൈരെ”” ഫോൺ എടുത്തതും വീണ്ടും തെറിയോടുകൂടിയുള്ള അവന്റെ തുടക്കം….
““മനീഷെ വണ്ടിയിൽ ആളുണ്ട്..!””” മുഖം കുനിച്ച് നെറ്റിൽ തടവികൊണ്ട് ഞാൻ പറഞ്ഞു—- അവൻ പറഞ്ഞ തെറി എല്ലാരും കേട്ടുവെന്നും എനിക്ക് മനസ്സിലായി..
““നീയെവിടായട അപ്പൂസെ.? ഇങ്ങെത്താറായൊ.?”” ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ വളരെ മാന്യമായിട്ട് അവനെന്നോട് ചോദിച്ചു..
““ഞാനങ്ങോട്ട് വന്നോണ്ടിരിക്കുവാട.!! പിന്നെ., ഞാൻനിന്നെ വിളിച്ചത് ഒരു കാര്യം ചോദിക്കാന.?””” ഞാൻ പറഞ്ഞു—
““എന്തടാ.?”” അവൻ ചോദിച്ചു…
““നീയൊറ്റക്കല്ലെ ഇവരേംകൊണ്ട് കാവാലത്തേക്ക് പോന്നെ, അതോ നിന്റെ കൂട്ടിന് നീയാരെയെങ്കിലും കൂടെ കൊണ്ടുപോകുന്നുണ്ടൊ.?”””
““ഇല്ലില്ല ആരുവില്ല ഞാനൊറ്റക്കെ ഒള്ളട””” അവൻ പറഞ്ഞുനിർത്തി..
““എങ്കിശെരി ഞാൻനമ്മുടെ വോളിബോൾ കോർട്ടിൽ എത്തിയിട്ട് നിന്നെ വിളിക്കാം.”””” ഞാൻ പറഞ്ഞു..
““Ok ടാ അവിടെ എത്തിയിട്ട് വിളിക്ക്”” അവൻ പറഞ്ഞു..
അവിടംകൊണ്ട് ഫോൺ സംഭാഷണം നിർത്തി ഫോൺ കട്ടാക്കിയ ഞാൻ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി, സേഷം സ്നേഹയുടെ മുഖത്തേക്കും,,,,,,,,, രണ്ടുപേരുടേയും മുഖത്ത് നല്ല നിരാശ പടർന്നിരുന്നു… രണ്ടിന്റേം ആ അവിഞ്ഞ മുഖംകണ്ട് എനിക്ക് ചിരി പൊട്ടിയെങ്കിലും ഞാനത് ഉള്ളിലടക്കി..
““എന്താ നിങ്ങൾക്ക് പോകണ്ടെ.? വേണേൽ പോയിട്ട് വാ.! അതാവുമ്പൊ അവനൊരു കൂട്ടുമാവും.! ഞാനവനെ വിളിച്ച് പറയട്ടെ നിങ്ങളും അവന്റെയൊപ്പം വരുന്നെന്ന്.! ഏ.! പറയട്ടെ”’” പുറത്തേക്ക് പൊട്ടിവന്ന ചിരി ഉള്ളിലൊതുക്കികൊണ്ട് ഞാൻ രണ്ടുപേരോടുമായിട്ട് ചോദിച്ചു..
