അക്ഷയ്മിത്ര – 2 3

മിത്ര: ആം ശെരി.? ഞങ്ങൾ അരമണിക്കൂറിനുള്ളിൽ അങ്ങ് വരും.”””

അത്രേം പറഞ്ഞുനിർത്തി ഫോൺ കട്ടാക്കിയസേഷം മിത്ര വണ്ടിയുടെ ഗ്ലാസ്സ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു…

എന്നാൽ വണ്ടിയുടെ ഗ്ലാസ്സ് വിൻഡോയിൽ ഒട്ടിച്ചിരിക്കുന്ന കൂളിംഗ് സ്റ്റിക്കറിൽ അവളുടെ മുഖം കണ്ണാടിയിൽ തെളിഞ്ഞ് കാണുന്നതുപോലെ എനിക്ക് നന്നായി കാണാമായിരുന്നു….. അവളുടെ ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങുന്നത് ഞാൻ കണ്ടു, ഒപ്പം ഒരു കൈകൊണ്ട് ആരും കാണാതെ കണ്ണുനീർ തുടച്ചുമാറ്റുന്നതും ഞാൻ കണ്ടു….. ഞാൻ വീണ്ടും ഡ്രൈവിങ്ങിലേക്ക് ശ്രെദ്ധ തിരിച്ചു….
*****
സമയം 11 ആകാൻ എഴുമിനിറ്റ് ബാക്കിനിൽക്കെ ഞങ്ങൾ കാവാലം ജംഗ്ഷനിലെത്തി—- ആ ഫോൺ വിളിക്കുസേഷം മിത്ര ആരോടും ഒന്നും മിണ്ടാതെ പുറത്തേക്കുതന്നെ നോക്കി പുറത്തെ കാഴ്ച്ചകൾകണ്ട് ഇരിക്കുകയായിരുന്നു…..

കാവാലം ജംഗ്ഷനിൽ നിന്നും സ്വല്പംധുരംകൂടി ഞാൻ വണ്ടിയോടിച്ച് മുന്നിലേക്ക്‌ ചെന്നതും വണ്ടിയുടെ സ്പീഡ് പതിയെ കുറഞ്ഞു ഒപ്പം എന്റെ മുഖം വലത്തേക്ക് തിരിഞ്ഞു.. SVHSS എന്ന് പേരെഴുതിയ അർച്ചുപോലെ വളഞ്ഞുനിൽക്കുന്ന നീല ബോർഡിലേക്കാണ് എന്റെ നോട്ടം ചെന്ന് പതിച്ചത്.,

‘ഞാൻ പഠിച്ച സ്കൂൾ’—- ആ നിമിഷം ഈ സ്കൂൾ എനിക്ക് സമ്മാനിച്ച ഒരുപാട് നല്ല ഓർമ്മകളും ഒപ്പം മറക്കാൻ ശ്രമിക്കുന്ന ചില ഓർമകളും എന്റെ മനസ്സിലേക്ക് തികട്ടിവന്നു….. ആ സമയം ഞാൻപോലുമറിയാതെ എന്റെ നോട്ടം മിത്രയുടെ നേരെ തിരിഞ്ഞു, അവളും എന്റെ മുഖത്തേക്കുതന്നെ നോക്കി ഇരിക്കുകയായിരുന്നു….

ഞാനെന്റെ നോട്ടം അവളിൽനിന്നും മാറ്റി വണ്ടി റോഡിന്റെ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തിയസേഷം..

““ഇനി എങ്ങോട്ടേക്ക പോണ്ടേ.?”” ഫ്രണ്ടിലേക്കുതന്നെ നോക്കികൊണ്ട്‌ ഞാൻ ചോദിച്ചു..

““നേരെ എന്റെ വീട്ടിലേക്ക്”” മിത്രയാണ് എന്നോടത് പറഞ്ഞത്..

അവളത് പറഞ്ഞതും ഞാൻ ചെറുതായിട്ടൊന്ന് ഞെട്ടി, എന്നാൽ ഞാനത് മുഖത്ത് കാണിക്കാതെ ““ഉം”” എന്ന് മൂളിയസേഷം വണ്ടി വീണ്ടും പതിയെ മുന്നോട്ടെടുത്തു..

““ചേട്ടാ ദോ അവിടുന്ന് ഇടത്തോട്ട് പോണെ””” പിൻസീറ്റിലിരുന്ന് ഏതോ ഒരു പെൺകുട്ടി എന്നോടത് പറഞ്ഞതും..

““അറിയാം””” ഞാൻ പറഞ്ഞു— അതേസമയം ഞാനത് പറഞ്ഞതും മിത്ര എന്റെ മുഖത്തേക്കൊന്ന് തലചരിച്ച് നോക്കുന്നതും ഞാൻ ശ്രെദ്ധിച്ചു, ““അപ്പൊ എന്റെ വീടൊന്നും മറന്നിട്ടില്ല അല്ലെ..?”” എന്നായിരിക്കും അവളുടെ ആ നോട്ടത്തിന്റെ അർത്ഥം..
***
ജംഗ്ഷനിൽനിന്നും ഒരു പത്തുമിനിറ്റ് ഡ്രൈവിങ്ങിനൊടുവിൽ അവസാനം ഞങ്ങൾ മിത്രയുടെ ആ ആഡംബരം വീടിന്റെ ഗെയിറ്റിന് മുന്നിലെത്തി—- ആ വീടിന്റെ കാർപോർച്ചിൽ വിലകൂടിയ രണ്ട് കാറുകളും, കാർപോർച്ചിനോട് ചേർന്ന് മുറ്റത്തായി രണ്ട് സ്കൂട്ടിയും നിർത്തി ഇട്ടിട്ടുണ്ടായിരുന്നു— ഞാൻ പതിയെ വണ്ടി മിത്രയുടെ വീടിന്റെ മുറ്റത്തേക്ക് കയറ്റി നിർത്തി.

വണ്ടി നിർത്തിയതും ഞാനും മിത്രയുമൊഴികെ ബാക്കി എല്ലാവരും വണ്ടിൽ നിന്നും ഇറങ്ങിയസേഷം അവരെല്ലാവരും ഫ്രണ്ടിലേക്കുവന്ന് ഒരു പുഞ്ചിരിയോടെ എന്നോട് നന്ദിപറഞ്ഞു.

അതേസമയം അവരെയെല്ലാം സ്വല്പം മാറ്റി നിർത്തി ഡോറിന്റെ സൈഡിലേക്ക് വന്ന അഞ്ജു ഒരു നിറഞ്ഞ പുഞ്ചിരിയോടെ ഒരു രണ്ടായിരം രൂപയെടുത്ത് എന്റെ നേരെ നീട്ടി, ഞാനത് വാങ്ങിയ സേഷം ബാലൻസ് അഞ്ഞൂറ് രൂപ അവൾക്ക് നേരെ നീട്ടി..

““ഇല്ലില്ല.. അത് കയ്യിലിരുന്നോട്ടെ… ഒന്നുവില്ലേലും ഈ രാത്രിയിൽ ഇത്രേം ദൂരം വണ്ടിയോടിച്ച് വന്നതല്ലെ.”” മുഖത്തെ ആ നിറഞ്ഞ ചിരി മാറ്റാതെതന്നെ അഞ്ജു പറഞ്ഞു—- അതിന് മറുപടിയായി ഞാൻ അഞ്ജുവിനെ നോക്കി ഒന്ന് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല..

അഞ്ജു തന്ന പൈസ പാന്റിന്റെ പിൻപോക്കറ്റിലേക്ക് തിരുകികൊണ്ട് ഞാനെന്റെ ഇടത് സൈഡിലേക്ക് നോക്കി, മിത്ര ഇപ്പഴും വണ്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിട്ടില്ല അവൾ ഇപ്പഴും വണ്ടിയിൽതന്നെ ഇരിക്കുകയായിരുന്നു.

““ഉച്മ്”” അവളിൽ നിന്നും നോട്ടംമാറ്റി ഫ്രെണ്ടിലേക്ക് നോക്കി ഞാനൊന്ന് ചുമച്ചു—- ഇറങ്ങുന്നില്ലെ’ എന്ന ഭാവത്തോടെ..

Leave a Reply

Your email address will not be published. Required fields are marked *