അക്ഷയ്മിത്ര – 2 3

ബോധമില്ലാതെ നിലത്ത് കിടക്കുന്നവന്റെ മുകളിലൂടെ ഒരു കാലെടുത്ത് മറുസൈഡിലേക്ക് വച്ചഞാൻ ആദിയുടെ മുഖത്തുനിന്നിം നോട്ടം മാറ്റാതെതന്നെ പതിയെ അവന്റെ അടുത്തേക്ക് നടന്നു—-

ഞാൻ തന്റെ നേരെയാണ് വരുന്നത് എന്ന് മനസ്സിലാക്കിയ ആദിയുടെ കണ്ണുകൾ ഭയത്താൽ കൂടുതൽ വിടർന്നു— അതേസമയം സ്വൽപ്പം മുൻപ് എന്നെ ഒന്നും ചെയ്യരുത് എന്നുപറഞ്ഞ് ആദിയെ പിടിച്ച് നിർത്താൻ ശ്രെമിച്ച അവന്റെ അമ്മ ഇപ്പഴും അവനെ വട്ടംചുറ്റി പിടിച്ചിട്ടുണ്ട്, അത് അവനെന്നെ ഒന്നും ചെയ്യാതിരിക്കാനല്ല ഞാനവനെ ഒന്നും ചെയ്യാതിരിക്കാനാണ് ഇപ്പോൾ അവന്റെ അമ്മ അവനെ വട്ടംചുറ്റി പിടിച്ചിരിക്കുന്നത്.

ഞാൻ അവന്റെ അടുത്തേക്ക് ചെന്നു…. അവൻ എന്റെ മുഖത്തേക്കുതന്നെ ഒരു ഭയത്തോടെ നോക്കി നിൽക്കുകയായിരുന്നു..

ആന്റി: ““മോനെ ഇവനെ ഒന്നും ചെയ്യരുത്… ഇവൻ അറിയാതെ ചെയ്തുപോയത,, ഞ…ഞാൻ മോനോട് ക്ഷമ ചോദിക്കുന്നു…. അവനെ ഒന്നും ചെയ്യരുത്”””” ഞാനവനെ എന്തെങ്കിലും ചെയ്യും എന്ന ഭയത്തിൽ കെഞ്ചുന്നതുപോലെ അവന്റെ അമ്മ എന്നോട് പറഞ്ഞു… അവനപ്പഴും ഒന്നും മിണ്ടാതെ എന്നേതന്നെ നോക്കി നിൽക്കുകയായിരുന്നു..

““എനിക്കവനെ എന്തേലും ചെയ്യാനാരുന്നെങ്കിൽ അവന്റെനേരെ കാലുയർത്തിയ ആ നിമിഷം അവന്റെ രണ്ട് കാലും ഞാൻ അറത്തെടുത്തേനെ… എന്നിട്ടും ഞാനവനെ ഒന്നും ചെയ്യാതിരുന്നത് എന്താണെന്നറിയാവൊ”” അവന്റെ അമ്മയോട് അത്രേം പറഞ്ഞുനിർത്തിയ ഞാൻ ആദിയുടെ മുഖത്തേക്ക് നോക്കി— അതേസമയം എന്റെ സംസാരമൊക്കെ കേട്ട് പേടിച്ചുവിറച്ച് ഒന്നുംമിണ്ടാതെ നിൽക്കുകയായിരുന്നു ആദി..

ഞാൻ തുടർന്നു…

““ഈ നിൽക്കുന്ന മിത്ര.. നിന്റെ സ്വന്തം പെങ്ങളല്ലായിരിന്നിട്ടുകൂടി ഒരിക്കലിവളോട് ഞാൻ ചെയ്ത ആ തെറ്റിനാണ് നീയെന്നെ തല്ലിയത് എന്നെനിക്ക് നന്നായിട്ടറിയാം… അതുകൊണ്ടാണ് നീയെന്നെ തല്ലിയപ്പോൾ ഞാൻ തിരിച്ചൊന്നും ചെയ്യാതിരുന്നത്.! പക്ഷെ., ഈ നിക്കുന്ന ഈ ഉമ്പന്മാര്”” അവന്റെ കൂട്ടുകാരുടെ നേരെ വിരൾചൂണ്ടി അത്രേം പറഞ്ഞ് നിർത്തിയ ഞാൻ വീണ്ടും തുടർന്നു..

““ഇവന്മാർക്ക് ഇതിലെന്താ റോൾ.? എനിക്കിവന്മാരെ അറിയത്തുകൂടിയില്ല.. പിന്നെ എന്തോ ഊമ്പാന ഇവന്മാരെനിക്കിട്ട് ഒണ്ടാക്കാൻ വന്നെ.? ഏ.!”” അത്രേം പറഞ്ഞു നിർത്തിയ ഞാൻ അവന്മാരുടെ നേരെ എന്റെ നോട്ടം തിരിച്ചു..

എന്റെ നോട്ടം ചെന്നതും അവന്മാരൊന്ന് വിരണ്ടു…

““രണ്ടുവിങ്ങ് വന്നെ”” അവന്മാരെ ഞാനെന്റെ അടുത്തേക്ക് കയ്യാട്ടി വിളിച്ചു…. അതുകേട്ട് അവന്മാര് രണ്ടുപേരും ഭയത്തോടെ പരസ്പരമൊന്ന് മുഖത്തോട് മുഖം നോക്കി ‘പോണൊ.? വേണ്ടയൊ.?’ എന്ന സംശയത്തോടെ..

““ഇങ്ങോട്ട് വരുന്നൊ അതോ ഞാനങ്ങോട്ടുവരണൊ.?”” ഭയംകോണ്ട് എന്റടുത്തേക്കുവരാൻ അവന്മാർ മടിച്ച് നിന്നപ്പോൾ ഞാൻ ചോദിച്ചു…

ഞാനത് ചോദിച്ച് നിർത്തിയപ്പോഴേക്കും അവന്മാരന്റെ അടുത്തേക്ക് എത്തി കഴിഞ്ഞിരുന്നു….

““ഇനിമേലിൽ എന്റെ കണ്മുന്നിൽ നിങ്ങളെ കണ്ടുപോകരുത്.”” അത്രേം മാത്രമേ ഞാൻ അവന്മാരോട് പറഞ്ഞുള്ളു— അതിന് “ഇല്ല” എന്ന് തലയാട്ടിയ സേഷം അവന്മാർ പെട്ടന്നുതന്നെ അവിടുന്ന് പോകാൻ തിരിഞ്ഞതും..

““ഡാ…. ഡാ… ഡാ…””” ഞാനവന്മാരെ പിന്നീന്ന് വിളിച്ചു—- ഒരു പതർച്ചയോടെ അവന്മാരെന്നെ തിരിഞ്ഞുനോക്കി..

““ആ കിടക്കുന്നവനെ നിന്റെയൊക്കെ തന്തമാര് വന്ന് പൊക്കിക്കൊണ്ട് പോവൊ…. അവനേം തൂക്കികൊണ്ട് പോടാ”” എന്റെ അടികൊണ്ട് ബോധമില്ലാതെ കിടക്കുന്നവന്റെ നേരെ വിരൾ ചൂണ്ടികൊണ്ട് സ്വല്പം കലിപ്പോടെ ഞാൻ പറഞ്ഞു..

ഞാനത് പറഞ്ഞുതീരണ്ട താമസം നിലത്ത് കിടക്കുന്നവന്റെ അടുത്തേക്ക് ഓടിച്ചെന്ന അവന്മാര് രണ്ടുപേരും നിലത്ത് കിടക്കുന്നവന്റെ രണ്ട് കയ്യിലും പിടിച്ച് തൂക്കിയെടുത്ത് ചുമലിലൂടെ ഇട്ടസേഷം അവനേംകൊണ്ട് അവന്മാർ താഴേക്കുനടന്നു—- അപ്പഴും അടികൊണ്ടവന് ബോധം തെളിഞ്ഞിരുന്നില്ല..

ഞാൻ വീണ്ടും ആദിയുടെ നേരെ തിരിഞ്ഞു— അവനപ്പഴും ആ പെണ്ണുങ്ങളുടെ ഇടയിൽ നിന്നും മാറിയിരുന്നില്ല..

““അപ്പൊ.. ഇനി നമ്മൾതമ്മിൽ ഒരു പ്രെശ്നോം ഇല്ല… നിന്റെ പെങ്ങളോട് ഞാൻ ചെയ്ത തെറ്റിന് നീയെന്നെ ഇപ്പൊ തല്ലി.. പ്രെശ്നോം തീർന്നു.! ഇല്ലേ.? തീർന്നില്ലെ.?”” ചുണ്ടിലൊളിപ്പിച്ച ചിരിയോടെ ഞാൻ ആദിയോട് ചോദിച്ചു—- അതിനവൻ ““തീ..തീർന്നു”” എന്ന് തലയാട്ടി..

Leave a Reply

Your email address will not be published. Required fields are marked *