““ഇനി പ്രശ്നവൊന്നും ഒണ്ടാക്കത്തില്ലെന്ന് ഇപ്പൊ തലയാട്ടീട്ട് കൂട്ടുകാരുവോത്ത് വെള്ളവടിച്ച് മൂക്കുമ്പൊ വെള്ളത്തിന്റെ പൊറത്ത് വാശി തീർക്കാനൊന്നും എന്നേതേടി വന്നേക്കരുത്.! അഥവാ വന്നാൽ… വെട്ടിപ്പറിച്ച് ദൂരെയെറിയും ഞാൻ.! ഇത് അരക്കുപ്പി കള്ളിന്റെ പൊറത്ത് നിന്റെ കോളേജിലെ അലമ്പുപിടിച്ച പിള്ളാര് പറയുന്ന ക്ലീഷേ ഡൈലോഗല്ല…. വെട്ടുവെന്ന് പറഞ്ഞ വെട്ടും….. ഒരു ദാക്ഷണ്യോം ഇല്ലാതെ വെട്ടും…. കേട്ടല്ലൊ.!””
വളരെ സാധാരണ രീതിയിൽ ഞാൻ അത്രേം പറഞ്ഞ് നിർത്തിയതും— ഞാൻ പറഞ്ഞതൊക്കെ കേട്ട് മൂർക്കനെയാണല്ലൊ കേറി ചവിട്ടിയത് എന്ന ഭാവത്തോടെ വായുംപൊളിച്ച് ഒരു അന്താളിപ്പോടെ എന്റെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുകയായിരുന്നു ആദി— മറ്റുള്ളവരുടെ അവസ്ഥയും ഏറെക്കുറെ അങ്ങനെതന്നെയായിരുന്നു,,, —–
അഞ്ജുവിന്റെ ഒപ്പമുള്ള ആ രണ്ട് പെൺകുട്ടികൾക്ക് ഞാനും മിത്രയും തമ്മിലുള്ള പ്രശ്നം എന്താണെന്ന് ഇപ്പഴും മനസ്സിലായിട്ടില്ല.. …….. എല്ലാംകൊണ്ടും അവരും ഞെട്ടിതരിച്ച് നിൽക്കുകയായിരുന്നു —— എന്നാൽ മിത്രയുടെ മുഖത്തുമാത്രം ഒരു സങ്കടം നിഴലിച്ച് കിടക്കുന്നത് ഞാൻ കണ്ടു… ആദിയെന്നെ തല്ലാൻ വന്നപ്പോൾ അവളുടെ വെപ്രാളം ഞാൻ ശ്രെദ്ധിച്ചിരുന്നു…. പാവം ………….
““ഞാനെന്നാ ഇറങ്ങട്ടെ മിത്ര”” നിറമിഴികളോടെ എന്റെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുകയായിരുന്ന മിത്രയോട് ഞാൻ ചോദിച്ചു—- അതിനവൾ മറുപടിയൊന്നും പറയാതെ എന്റെ കണ്ണുകളിലേക്കുതന്നെ നോക്കി നിൽക്കുകയായിരുന്നു…
““ഞാനയിട്ട് തനിക്ക് വരുത്തിവച്ച നാണക്കേടിനൊക്കെ ഞാനൊരിക്കൽകൂടി തന്നോട് മാപ്പ് ചോദിക്കുന്നു.! ഞാനിറങ്ങുന്നു”” അത്രേം പറഞ്ഞു നിർത്തിയ ഞാൻ പോകാനായി തിരിഞ്ഞതും— എന്റെ മുന്നിലേക്ക് കയറിനിന്ന മിത്ര എന്നെ പൂണ്ടടക്കം ചുറ്റിപ്പിടിച്ചസേഷം എന്റെ മാറിൽ മുഖം ചേർത്ത് വിങ്ങി കരയാൻ തുടങ്ങി..
ആ നിമിഷം എന്റെയുള്ളിലും ഞാനൊരു നോവറിഞ്ഞു… …………….. ഇപ്പോൾ എന്റെ മാറിൽ ചേർന്നുനിന്ന് വിങ്ങി കരയുന്നത് 8 വർഷം മുൻപ് ഞാൻ സ്നേഹിച്ച എന്നേ സ്നേഹിച്ച മിത്രയാണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികസമയം വേണ്ടിവന്നില്ല… അവളെ എന്നിലേക്ക് കൂടുതൽ ചേർത്ത് പിടിക്കാൻ എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നതുപോലെ എനിക്ക് തോന്നി—- പക്ഷെ അപ്പഴും എന്തോ ഒന്ന് എന്നെ തടയുന്നതുപോലെ..
അതേസമയം എന്റെ മാറിൽ നിന്നും പതിയെ മുഖമുയർത്തി എന്റെ കണ്ണുകളികേക്ക് നോക്കിയ മിത്ര..
““ഞാ…ഞാനും അപ്പൂസിന്റെ കൂടെ വന്നോട്ടെ.? എന്നേകൂടെ കൊണ്ടോവൊ അപ്പൂസിന്റെ കൂടെ..?””
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
(തുടരും)
🤍മിക്ക
അഭിപ്രായം എന്തുതന്നെയാണെങ്കിലും അറിയിക്കുക..
