അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 3 4അടിപൊളി  

 

 

ഏതാണ്ട് മൂന്നുമണി ആയപ്പോൾ ഞാൻ എല്ലാവരെയും വിളിച്ചുണർത്തി.

 

“എന്താടാ ഇത്രയും രാവിലെ വിളിക്കുന്നത്.. എന്ത് പറ്റി. ” അച്ചായൻ ചോദിച്ചു

 

“അച്ചായാ ബാക്കി ഉറക്കം വണ്ടിയിൽ ആകാം.. ഒന്ന് വേഗം ഫ്രഷ് ആയി വാ ഇപ്പോൾ പോയാൽ ഉദയത്തിന് മുൻപ് അവിടെ എത്താം.” ഞാൻ പറഞ്ഞു.

 

“ഇവന്റെ ഒരു കാര്യം .. രാവിലെ എഴുനേറ്റ് പോകാം.. നീ പോയി ഉറങ്ങാൻ നോക്ക്. ” ഹരി പറഞ്ഞു.

 

” മിണ്ടാതെ എഴുനേറ്റ് വരുന്നുണ്ടോ അല്ലെങ്കിൽ ഞാൻ വെള്ളം കോരി ഒഴിക്കും. ” ഞാൻ പറഞ്ഞു.

 

അച്ചായനും ഹരിയും ഒരു മുറിയിലും . ചേച്ചിയും ശാലുവും ഒരുമുറിയിലും ആണ് കിടന്നത്. പിന്നെ ഞാൻ ചേച്ചി കിടന്ന വാതിലിന് മുട്ടി . ചേച്ചി എഴുനേറ്റ് വന്നു.

 

“എന്താടാ മോനെ.. നീ എന്തിനാ ഇപ്പോൾ എല്ലാവരെയും വിളിക്കുന്നത്” ചേച്ചി ചോദിച്ചു.

 

“നമ്മൾ ഉറങ്ങാൻ വന്നതല്ല.. വേഗം വന്നു വണ്ടിയിൽ കയറിക്കോ. അല്ലെങ്കിൽ ഞാനും പിള്ളാരും ഇപ്പോൾ പോകും. ”

 

“എവിടെ പോകുന്ന കാര്യമാ നീ പറയുന്നേ?”

 

“ഊളംപാറ എന്തേ?…. കന്യാകുമാരിയിൽ പോകുന്ന കാര്യം പറഞ്ഞതാ.. ഇപ്പോൾ പോയാൽ ഉദയം കാണാം”

ഒടുവിൽ എന്റെ നിർബന്ധം കൊണ്ട് എല്ലാവരും വണ്ടിയിൽ വന്നു കയറി.. ഇത്തവണ ശാലു ആണ് മുന്നിൽ ഇരുന്നത്.

 

“നിനക്ക് ഉറക്കം ഒന്നും ഇല്ലേ ചെക്കാ .? ശാലു ചോദിച്ചു.

 

“ചേച്ചിക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ ഉറങ്ങിക്കോ . ഞാൻ അല്ലേ വണ്ടി എടുക്കുന്നത് ” ഞാൻ ശാലുവിനോട് പറഞ്ഞു.

 

“നീ വേണേൽ കുഞ്ഞായിക്കോ.. എന്ന് കരുതി എന്നെ വലിയ ചേച്ചി ആക്കേണ്ട.. ശാലു എന്ന് വിളിച്ചാൽ മതി. കേട്ടോ?”

 

“എന്നാലേ എന്റെ ശാലുമോള് ഉറങ്ങിക്കോ. ഏട്ടൻ വണ്ടി എടുത്തോളാം.. ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ശാലുവും ചിരിച്ചുകൊണ്ട് എന്നെ നോക്കി.

 

“ശരിക്കും നിങ്ങളുടെ നാട് ഏതാ.. ഇവിടെ തന്നെയോ അതോ? ” ഞാൻ ചോദിച്ചു.

 

“എന്റെ നാട് ഇവിടെ തന്നെയാ.. ഹരിയുടെ നാട് കുറച്ചു വടക്കും.. ബാലുന്റെ നാടില്ലേ …? അവിടെ നിന്നും കുറച്ചു കൂടെ പോയാൽ ഹരിയുടെ നാടായി .. ബാലുന്റെ നാട്ടിൽ നിന്നും കൂടിയാൽ ഒരു രണ്ടു മണിക്കൂർ ട്രെയിൻ യാത്ര ഉണ്ടാകും.”

 

“ഹരിയുടെ വീട്ടിൽ ഒരുപാട് പേരുണ്ടോ? ”

 

“ഇല്ല!! ഹരിക്ക് ഒരു ചേച്ചി ഉണ്ട് അവർ അങ്ങ് വിദേശത്താണ്.. പിന്നെ വീട്ടിൽ അച്ഛനും അമ്മയും മാത്രം. ഹരിയുടെ മുഴുവൻ പേര് എന്താണെന്ന് അറിയാമോ ബാലുന്? ”

 

“ഇല്ല.. അറിയില്ല. ”

 

“ഹരിശങ്കരനാരായണൻ തമ്പി”

 

അതും പറഞ്ഞു ശാലു ചിരിച്ചു.

 

“അപ്പൊ ശാലുന്റെ പേര് ശാലുന് മാത്രം ആണോ? ”

 

“ഏയ്‌!!!! അല്ല. എന്റെ പേര് ശാലുന്നേ അല്ല. ‘ആവണി ഐയ്യർ” എന്നാ … പക്ഷെ എല്ലാവരും ശാലു എന്നേ വിളിക്കു.”

 

“ആവണി !! നല്ല പേരല്ലേ? പിന്നെ എന്താ ഒരു ശാലു.”

 

“അത് വീട്ടിൽ ഒരു ‘മാലു’ ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ ‘ശാലു’… മാലുന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ നിനക്ക് വേണ്ടി ആലോചിക്കായിരുന്നു. നല്ല സുന്ദരി ആണെടാ അവള്.. നല്ല ബുദ്ധിയും ”

 

“എനിക്ക് ഇത്തിരി സൗന്ദര്യവും ബുദ്ധിയും കുറഞ്ഞത് മതി. എന്നെ പോലെ. ”

 

“അതിന് നിനക്കാര ബുദ്ധിയും സൗന്ദര്യവും കുറവാണെന്നു പറഞ്ഞത്.. കുറച്ചു കൊല്ലം മുൻപ്. ശരിക്കും പറഞ്ഞാൽ ആ പിറകിൽ കിടന്ന് ഉറങ്ങുന്ന സാധനത്തിനെ ഞാൻ കാണുന്നതിന് മുൻപ് . നിന്നെ ഞാൻ കണ്ടിരുന്നെങ്കിൽ നിന്നെ ഞാൻ പ്രേമിച്ചേനെ.. ”

 

ഹ ഹ ഹ ഞാൻ ചിരിച്ചു.

 

“അപ്പോൾ നിങ്ങൾ പ്രേമിച്ചു കെട്ടിയതാണല്ലേ? ”

 

“അങ്ങനെ ഒരു തെറ്റ് പറ്റിപ്പോയി. എന്ത് ചെയ്യാൻ. ”

 

“അതിനെന്താ… ഹരി ഒരു പാവല്ലേ…? ”

 

“പാവം തന്നെയാ എന്നേയും മക്കളേയും പൊന്നു പോലെ നോക്കുന്നും ഉണ്ട്.. വലിയ സ്നേഹവും ആണ്…. അതുപോലെ കോഴിയും.. പിന്നെ ഈ വെള്ളമടി എനിക്ക് കണ്ടൂടാത്ത ഒരു കാര്യം ആണ് അത്”

 

“അതൊക്കെ ഒരു രസത്തിനു ചെയ്യുന്നതല്ലേ? അല്ലാതെ വേറെ പ്രശ്നം ഒന്നും ഉണ്ടാകുന്നില്ലല്ലോ? ”

Leave a Reply

Your email address will not be published. Required fields are marked *