അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 3 4അടിപൊളി  

 

“നിനക്ക് ഞാൻ എന്തിന്റെ കുറവാടാ ഇവിടെ ഉണ്ടാക്കിയത്. അവന് ഇവിടെ നിന്നും മാറണം പോലും. അച്ചായാ ഇത് കേട്ടില്ലേ…? എന്റെ മോനെ പോലെ അല്ലേ ഞാൻ ഇവനെ നോക്കിയത്. എന്നിട്ട് ഇവൻ എന്നോട് ഇങ്ങനെ പറഞ്ഞല്ലോ.. പോടാ… പോ. എവിടെയാണ് എന്ന് വെച്ചാൽ പോ.. എനിക്ക് നിന്നെ കാണണ്ട ” എന്ന് പറഞ്ഞു ചേച്ചി ദേഷ്യം പിടിച്ചു മുറിയിൽ കയറി ഇരുന്നു കരഞ്ഞു. അന്നമോളും എന്നോട് പിണങ്ങി.

 

എന്നോട് കുറച്ചു ദിവസം മിണ്ടിയില്ല.

 

ഒരു ദിവസം ചേച്ചി സോഫയിൽ ഇരിക്കുമ്പോൾ .. അച്ചായനും അവിടെ ഉണ്ട്. ഞാൻ പോയി ചേച്ചിയുടെ കാലിൽ പിടിച്ചു നിലത്ത് ഇരുന്നു കരഞ്ഞു.

 

“എന്നോട് ക്ഷമിക്ക് ചേച്ചി. ചേച്ചി എന്നോട് പിണങ്ങിയാൽ എനിക്ക് സഹിക്കില്ല. എനിക്ക് എവിടേയും പോകണ്ട. ഞാൻ ഇവിടെ തന്നെ കഴിഞ്ഞോളം… പ്ലീസ് ചേച്ചി എന്നോട് പിണങ്ങല്ലേ ചേച്ചി. എന്റെ ചങ്കു പൊട്ടിപോകുന്നു ചേച്ചി. എനിക്ക് ഇനിയും സഹിക്കാൻ വയ്യ ചേച്ചി. ” ചേച്ചി എന്നെ പിടിച്ചു എഴുനേൽപ്പിച്ചു. എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു

 

“എന്റെ മോൻ കരയേണ്ട.. ചേച്ചി മോനെ ഒരുപാട് വേദനിപ്പിച്ചല്ലേ മോൻ ചേച്ചിയോട് ക്ഷമിക്ക്”

 

“അയ്യോ! ചേച്ചി അങ്ങനെ പറയല്ലേ…. ഞാനാണ് ചേച്ചിയെ വേദനിപ്പിച്ചത്.. എന്നോടാണ് ചേച്ചി ക്ഷമിക്കേണ്ടത്. ”

 

“സാരമില്ല മോൻ എവിടെ ആയാലും പോയിക്കോ പോയി നിന്നോ.. പക്ഷെ എല്ലാ ശനിയാഴ്ചയും വൈകുന്നേരം മുതൽ ഇവിടെ ഉണ്ടാകണം തിങ്കളാഴ്ച അച്ചായന്റെ കൂടെ തിരിച്ചു പോയാൽ മതി. മറ്റു ലീവ് ദിവസവും ഇവിടെ തന്നെ ഉണ്ടാകണം.

ചേച്ചിക്ക് എന്റെ മോനെ എപ്പോഴും കാണണം.” ചേച്ചി പറഞ്ഞു.

 

അങ്ങനെ പല നിബന്ധനയും ആയാണ്. എന്നെ മാറി താമസിക്കാൻ ചേച്ചി അനുവദിച്ചത്.

 

അങ്ങനെ നാലുവർഷത്തോളം ഞാൻ അവിടേയും വീട്ടിലും ആയി കഴിഞ്ഞു.. എന്നാൽ എന്നെ ഒരു തരം മടുപ്പ് ബാധിച്ചു. അങ്ങനെ ഞാൻ അവിടെനിന്നും മാറി താമസിക്കാൻ തീരുമാനിച്ചു. ഇത്തവണ അത് മലയോര മേഖലയിലെ ശരിക്കും ഒരു കുഗ്രമത്തിൽ ആയിരുന്നു. അതുമുതൽ ആണ് എന്റെ ജീവിതം മാറി തുടങ്ങിയത്.. എന്നാൽ അതിനും അവിടെ താമസിച്ചു രണ്ടു വർഷം വേണ്ടി വന്നു . ആ ദിവസം ആയിരുന്നു അത് നടന്നത്. എന്റെ ജീവിതം മാറ്റി മറിച്ച ദിവസം. അന്നുമുതൽ എന്റെ ജീവിതം പൂർണ്ണമായും മാറാൻ തുടങ്ങി. അല്ല പൂർണ്ണമായും മാറി.

 

തുടരും

 

ബൈ

 

സ്നേഹത്തോടെ

 

നിങ്ങളുടെ

 

സ്വന്തം

 

ഏകൻ

Leave a Reply

Your email address will not be published. Required fields are marked *