അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 3 4അടിപൊളി  

 

“എനിക്ക് പുതിയ ഉടുപ്പ് വേണം.” കുഞ്ഞൂസ് പറഞ്ഞു.

 

“അതേ എനിക്കും വേണം ” നിത്യമോളും അതുപോലെ അന്നമോളും പറഞ്ഞു.

 

“നമുക്ക് അടുത്ത സൺ‌ഡേ പോയി വാങ്ങാം.” ഞാൻ പറഞ്ഞു.

 

“അങ്കിളെ അവരോട് പറയേണ്ട.. പറയാതെ നമുക്ക് പോയി വാങ്ങാം..” നിത്യ മോള് പറഞ്ഞു.

 

“എന്നാ ഞാനും വരും.” കുഞ്ഞൂസ് പറഞ്ഞു.

 

“കുഞ്ഞൂസേ കുഞ്ഞൂസ് വരണ്ട വന്നാൽ അവർ അറിയും. പിന്നെ നമ്മളെ പോകാൻ വിടില്ല.” നിത്യമോൾ പറഞ്ഞു.

 

” കുഞ്ഞൂസും വന്നോട്ടെ.!! പാവല്ലെ നമ്മുടെ കുഞ്ഞൂസ്. ” ഞാൻ പറഞ്ഞു.

 

 

“അന്നേരം എങ്ങനെ പോകും. . കുഞ്ഞൂസും വരുന്നുണ്ടെങ്കിൽ ബൈക്കിൽ പോകാൻ കഴിയില്ല. മമ്മി വിടില്ല. ” നിത്യമോൾ പറഞ്ഞു.

 

 

“അതിന് നമുക്ക് പപ്പയുടെ കാറിൽ പോകാം.” അന്നമോൾ പറഞ്ഞു.

 

“അതുവേണ്ട അപ്പോൾ പപ്പ അറിയില്ലേ? ” നിത്യമോൾ ചോദിച്ചു.

 

“അതിനെന്താ പപ്പയും മമ്മയും അറിഞ്ഞാൽ ” ഞാൻ ചോദിച്ചു.

 

“വലിയ ആലോചന ആണല്ലോ എന്നേയും കൂട്ടുമോ?” ചേച്ചിയാണ് ചോദിച്ചത്.

 

അപ്പോഴാണ് ഞങ്ങൾ ചേച്ചിയെ കാണുന്നത്.

 

“അച്ചായാ ഇത് കണ്ടോ? നാലും കൂടെ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്.” ചേച്ചി പറഞ്ഞു.

 

“അതു!!! ഞങ്ങള് പുതിയ ഉടുപ്പ് വാങ്ങാൻ പോകാനാ പ്ലാൻ ചെയ്യുന്നത്. ” കുഞ്ഞൂസ് പറഞ്ഞു.

 

“പൊളിഞ്ഞല്ലോ കുഞ്ഞൂസേ? നമ്മുടെ പ്ലാൻ പൊളിഞ്ഞല്ലോ? ” അന്നമോൾ പറഞ്ഞു.

 

“അല്ലെങ്കിലും ഈ കുഞ്ഞൂസ് ഇങ്ങനെയാ അവസാനം എല്ലാം പൊളിക്കും.. ” നിത്യമോൾ ദേഷ്യത്തോടെ പറഞ്ഞു.

 

“അത്! ചേച്ചി എന്നെ കൂട്ടൂല എന്ന് പറഞ്ഞിട്ടല്ലേ?” കുഞ്ഞൂസ് പറഞ്ഞു.

 

ചേച്ചി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്ത് വന്നു..

 

“മമ്മ ഞങ്ങള് അങ്കിളിന്റെ കൂടെ ബൈക്കിൽ ഒന്ന് കറങ്ങിയിട്ട് വരട്ടെ? ” നിത്യമോൾ ചോദിച്ചു.

 

“പിന്നെ!!! ഇപ്പോൾ എവിടേയും പോകണ്ട. ബൈക്കിൽ കറങ്ങാൻ പോകുന്നു. ഇവിടെ ഇരുന്നു കളിച്ചാൽ മതി.” ചേച്ചി പറഞ്ഞു.

 

“ഞങ്ങള് പാപ്പയോട് ചോദിച്ചോളാം…. ഈ മമ്മ എപ്പോഴും ഇങ്ങനെയാ…. കുശുമ്പി മമ്മ ” അന്നമോൾ പറഞ്ഞു.

 

“മമ്മയ്ക്ക് അത്ര കുശുമ്പുണ്ടേൽ മമ്മ പപ്പയുടെ കൂടെ ബൈക്കിൽ കറങ്ങിക്കോ ” നിത്യമോൾ പറഞ്ഞു.

 

“അയ്യടാ!! മാമ്മയ്ക്ക് ഒരു കുശുമ്പും ഇല്ല… അല്ല!! മമ്മയ്ക്ക് എന്താ അങ്കിളിന്റെ കൂടെ കറങ്ങിയാൽ ഒക്കൂലേ. നീ വാടാ ബാലു നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം. ” ചേച്ചി എന്റെ കൈപിടിച്ച് വലിച്ചു.

 

“അച്ചായാ ഞങ്ങളെ ഒന്ന് ബൈക്കിൽ കറങ്ങിയിട്ട് വരാം.. ഇതുങ്ങള് പറയുവാ മമ്മ വേണെങ്കിൽ പപ്പയുടെ കൂടെ ബൈക്കിൽ കറങ്ങിക്കോ എന്ന്.. എന്തേ എന്റെ അനിയന്റെ കൂടെ എനിക്ക് ബൈക്കിൽ കറങ്ങിയാൽ… നീ വാടാ ബാലു ” ചേച്ചി പറഞ്ഞു.

 

എല്ലാവരും ചിരിച്ചു.

 

ഞാൻ പോയി ബൈക്കിൽ കയറി ഇരുന്നു. ചേച്ചി പിറകിൽ കയറി..

 

“ഞാനും വരുന്നു കറങ്ങാൻ.. ” കുഞ്ഞൂസ് പറഞ്ഞു.

 

ഞാൻ കുഞ്ഞൂസിനെ മുന്നിൽ ഇരുത്തി. ബൈക്ക് പതിയെ മുൻപോട്ട് എടുത്തു. ചേച്ചി ഒരു എന്റെ തോളിൽ പിടിച്ചു. മറ്റേ കൈവീശി റ്റാറ്റ പറഞ്ഞു. ബൈക്ക് മുൻപോട്ട് പോയി. വെറുതെ ഒരു റൗണ്ട് അടിച്ചു.

 

പോകുന്ന വഴിയിൽ ചേച്ചി ഒരു വീട് കാണിച്ചിട്ട് പറഞ്ഞു.

 

“ഡാ ബാലു ഇവിടെ നല്ലൊരു കുട്ടിയുണ്ട്.. നല്ല വെളുത്തു മെലിഞ്ഞു നല്ല സുന്ദരി കുട്ടി. നമുക്ക് കയറി ഒന്ന് കണ്ടാലോ.?”

 

“നമ്മള് കണ്ടിട്ട് എന്താ ചേച്ചി കാര്യം. അച്ചായനും കാണണ്ടേ? ”

 

“അച്ചായന് ഇഷ്ട്ടം ആയാൽ മോൻ സമ്മതിക്കുമോ? ”

 

“അച്ചായനും ചേച്ചിക്കും ഇഷ്ട്ടം ആണെങ്കിൽ എനിക്ക് എന്താ പ്രശ്നം.. അല്ല ചേച്ചി ഈ പ്രായത്തിൽ ഇനി അച്ചായനെ കൊണ്ട് വീണ്ടും കെട്ടിക്കണോ? ”

 

“ഡാ…!! നിന്നെ ഞാൻ. ” എന്ന് പറഞ്ഞു ചേച്ചി എന്റെ ചുമലിൽ അടിച്ചു.

 

ഞാൻ ചിരിച്ചു..

 

“ചേച്ചി ഇനിയും അത് വിട്ടില്ലേ?” ഞാൻ ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *