അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 3 4അടിപൊളി  

 

 

അപ്പോഴേക്കും അച്ചായനും ചേച്ചിയും അവിടെ വന്നു. ഞങ്ങൾ കാഴ്ച്ചകൾ കണ്ടു നടന്നു. അങ്ങനെ നടന്നു നടന്നു വീണ്ടും കൽമണ്ഡപത്തിൽ എത്തി. അവിടെനിന്നു ഞങ്ങൾ കുറേ ഫോട്ടോകൾ എടുത്തു ഞാനും കുട്ടികളും ഉള്ളതും ഞാനും ചേച്ചിയും മാത്രം ഉള്ളതും അച്ചായനും ചേച്ചിയും അന്ന മോളും മാത്രം ഉള്ളത്, ഹരിയും ശാലുവും മക്കളും മാത്രം ഉള്ളതും, ഞാനും ശാലുവും മാത്രം ഉള്ളതും. അങ്ങനെ പലവിധ ഫോട്ടോസ്.. ഒരു ഫോട്ടോയിൽ ഞാനും ചേച്ചിയും ശാലുവും മാത്രം ഉള്ളത്, രണ്ടു പേരും എന്റെ അരയിലൂടെ കൈ കോർത്തു പിടിച്ചതും , ശാലു എന്റെ കക്ഷത്തിന്റെ അടിയിലൂടെ കൈയിട്ട് എന്നോട് ചേർന്നു നിന്നും എന്റെ തോളിൽ കൈയിട്ടും ഫോട്ടോ എടുക്കാൻ നിന്നു.

 

പിന്നെ വീണ്ടും നടന്നു ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.. സത്യം പറഞ്ഞാൽ ചേച്ചി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയും ഗുണവും മനസ്സിലാക്കുന്നത് ഇങ്ങനെയുള്ള സമയങ്ങളിൽ ആണ്.

 

പിന്നെ വിവേകാനന്ദ പാറയിൽ പോകാൻ ടിക്കറ്റ് എടുത്തു ലൈഫ് ജാക്കറ്റും ഇട്ട് ബോട്ടിൽ കയറി. അപ്പോഴും അന്ന മോളും നിത്യ മോളും എന്റെ കൂടെ തന്നെ ആയിരുന്നു.

 

ഞങ്ങൾ അങ്ങനെ അവിടെ എത്തി അവിടെ മുഴുവനും നടന്നു പിന്നെ എല്ലാവരും ഒരുമിച്ചു ഒരു സ്ഥലത്ത് പോയി ഇരുന്നു. ചേച്ചി എന്റെ ചുമലിൽ തല വെച്ചു ചാഞ്ഞു കിടന്നു.

 

“എന്താ ചേച്ചി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ” ഞാൻ ചോദിച്ചു.

 

“ഇല്ലെടാ കുറെ നടന്നില്ലേ ….കുറെ വെയിലും കൊണ്ടു.. അതിന്റെയാ… കുറച്ചു കഴിഞ്ഞാൽ മാറും.. ”

 

എല്ലാവരും വെള്ളം എല്ലാം കുടിച്ചു. പിന്നെയും കുറേ ഫോട്ടോ എടുത്തു. തിരിച്ചു ഇക്കരയിൽ വന്നു. അവിടെ നിന്നു അസ്തമയം കാണുന്ന സ്ഥലത്തേക്ക് പോയി. അത് കഴിഞ്ഞു റൂമിൽ വന്നു ഒന്ന് ഫ്രഷ് ആയി . ചെറിയ ഒരു ഹോട്ടൽ കണ്ടുപിടിച്ചു അവിടെനിന്നും ദോശയും ഓംലറ്റും പൊറോട്ടയും എല്ലാം കഴിച്ചു. അതിനിടയിൽ അച്ചായനും ഹരിയും വെള്ളവും അടിച്ചിരുന്നു.

 

തിരിച്ചു റൂമിൽ എത്തി കിടന്നുറങ്ങി. രാവിലെ എഴുനേറ്റ് ഒന്നുകൂടെ ഉദയവും കണ്ടു ഉടനെ അവിടെ നിന്നും മടങ്ങി. നേരെ കോവളത്തു എത്തി. അവിടേയും ഒന്ന് കറങ്ങി കടലിൽ ഇറങ്ങി കുളിച്ചെങ്കിലും അവിടെ നിൽക്കാൻ തോന്നിയില്ല. നേരെ തിരുവനന്തപുരത്ത് തന്നെ വന്നു.. അന്ന് താമസിച്ച വീട്ടിൽ തന്നെ കിടന്നുറങ്ങി. പിറ്റേന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലും അവിടെയുള്ള കുതിര മാളികയിലും എല്ലാം കയറി. പിന്നെ മ്യൂസിയവും സൂവും കണ്ടു. വൈകുന്നേരം ശംഖ്‌മുഖത്തും പോയി അവിടെ കടലിൽ ഇറങ്ങി കുളിച്ചു. രാത്രിയിൽ തിരിച്ചു വീട്ടിലേക്ക് വന്നു .. ഈ മുഴുവൻ സമയവും ഞാൻ തന്നെയാണ് ഡ്രൈവ് ചെയ്തത്. എന്റെ കൂടെ മുന്നിൽ എല്ലാവരും മാറി മാറി ഇരുന്നു. പണ്ട് മുതൽ പരിചയം ഉള്ള കൂട്ടുകാരിയെപോലെ ആണ് ശാലു എന്നോട് പെരുമാറിയത്. ആ യാത്രയ്ക്ക് ശേഷം ശാലു ഇടക്കൊക്കെ എന്നെ വിളിക്കാനും തുടങ്ങി..

 

അതുകഴിഞ്ഞു ഒരു മാസം കഴിഞ്ഞാണ് അന്നമോളുടെ പിറന്നാൾ വരുന്നത്. അന്ന് അന്നമോൾക്ക് ഞാൻ ഒരു വെള്ള ഫ്രോക് ആണ് സമ്മാനം ആയി വാങ്ങിയത്. വളരെ ചെറിയ പരിപാടി മാത്രം ആണ് ഉണ്ടായത്.

 

രാവിലെ ചേച്ചിയും അച്ചായനും മോളും പള്ളിയിലേക്ക് പോയി . അത് കഴിഞ്ഞു അടുത്തുള്ള അമ്പലത്തിലും.

 

അപ്പോഴേക്കും ഞാൻ മാർകറ്റിൽ പോയി ചേച്ചി പറഞ്ഞ സാധനങ്ങൾ എല്ലാം വാങ്ങി വന്നു.

 

അന്ന് വൈകുന്നേരം ആയിരുന്നു പരിപാടി . കേക്ക് മുറിക്കാൻ നേരം ചേച്ചി എന്നെ വിളിച്ചു. പറഞ്ഞു

 

“വാടാ .. നീ എന്താ മാറി നിൽക്കുന്നേ നീയും നിൽക്കൂ മോളുടെ കൂടെ”.

ഞാൻ മോളുടെ കൂടെ നിന്നു മോള് കേക്ക് മുറിച്ചു. ചേച്ചിയുടെ വായിലും അച്ചായന്റെ വായിലും വെച്ച് കൊടുത്തു. അടുത്തത് എനിക്കും തന്നു. ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.

 

അതിന് ശേഷം ഞാൻ വാങ്ങിയ ഉടുപ്പ് മോൾക്ക് കൊടുത്തു. അവൾ അപ്പോൾ തന്നെ അത് നോക്കി . പിന്നെ എന്റെ കവിളിൽ ഉമ്മ തന്നു.

Leave a Reply

Your email address will not be published. Required fields are marked *