“അങ്ങനെ അങ്ങ് വിടാൻ ഒക്കുമോ? നിന്നെ ഒരു പെണ്ണ് കെട്ടിക്കാതെ. ”
“കാത്തിരുന്നോ? ഇപ്പൊ കെട്ടാവേ!!! അയ്യടാ! ”
“നിന്നെ കൊണ്ട് ഞങ്ങള് കെട്ടിക്കും മോനെ .. ”
“നമുക്ക് കാണാം ”
“ആ! കാണാം ”
ഞങ്ങൾ കറങ്ങി വീട്ടിൽ തിരിച്ചെത്തി.
“ഇനി ഞങ്ങൾ കറങ്ങിയിട്ട് വരാം. വാ ചേച്ചി. ” അന്നമോൾ പറഞ്ഞു.
എന്നിട്ട് അന്നമോൾ ഓടിവന്നു മുന്നിൽ കയറി ഇരുന്നു . നിത്യമോൾ പിറകിലും.
അതേ!! പോലീസ് വലതും പിടിച്ചാൽ എന്നെ വിളിക്കേണ്ട. അങ്കിളും മക്കളും ചേർന്നു പ്രശ്നം പരിഹരിച്ചോണം.
“ആ ആയിക്കോളാം” അന്ന മോള് പറഞ്ഞു.
ഞങ്ങൾ കറങ്ങുന്നതിനിടയിൽ.
“അങ്കിളെ നമുക്ക് ഒരു ഐസ്ക്രീം കഴിച്ചാലോ?” അന്നമോൾ ചോദിച്ചു.
“വേണ്ട നമുക്ക് വീട്ടിലേക്ക് വാങ്ങാം. കുഞ്ഞൂസിനും കൊടുക്കാം.” ഞാൻ പറഞ്ഞു. തിരിച്ചു പോകുമ്പോൾ വലിയ ഒരു പെട്ടി ഐസ്ക്രീം വാങ്ങി. വീട്ടിൽ എത്തി.
“കണ്ടില്ലേ അച്ചായാ… ഈ പെണ്ണ് ബാലുനേയും കൂട്ടികൊണ്ട് പോകുന്നത്. അവനെ കൊണ്ട് ഐസ്ക്രീം വാങ്ങിക്കാനാണ്..ബാലുന്റെ പൈസ വെറുതെ കളയാൻ” ചേച്ചി പറഞ്ഞു..
“എന്നാലും സാരമില്ല ചേച്ചി. കാണുന്ന വീട്ടിൽ കയറി പെണ്ണ് കാണാം എന്ന് പറയില്ലല്ലോ? ” ഞാൻ പറഞ്ഞു.
അത് കേട്ട് എല്ലാവരും ചിരിച്ചു..
“എന്താടാ കാര്യം.? ” അച്ചായൻ ചോദിച്ചു.
“അതേ!! അച്ചായാ നേരത്തെ ചേച്ചിയുടെ കൂടെ പോയപ്പോൾ എന്നോട് ചോദിക്കുകയാ… ഡാ ബാലു ഇവിടെ ഒരു പെണ്ണുണ്ട് കയറി കണ്ടാലോ എന്ന് ” ഞാൻ പറഞ്ഞു.
“എന്റെ അച്ചായാ എന്നിട്ട് ഇവൻ എന്താ പറഞ്ഞത് എന്ന് അറിയണോ? ഇവൻ പറയുവാണേ!!! എന്നാൽ അച്ചായനേയും കൂട്ടായിരുന്നു എന്ന്. ഞാൻ കരുതി ഇവൻ കാര്യമായിട്ട് പറയുകയാണെന്ന്. അപ്പോൾ ഇവൻ ചോദിക്കുകയാ … അച്ചായനെ ഈ പ്രായത്തിൽ ഇനി ഒന്ന് കൂടെ കെട്ടിക്കണോ എന്ന് ”
“ആർക്കാടാ പ്രായം ആയത്.. ഒന്നോ രണ്ടോ കെട്ടാനുള്ള പ്രായം എനിക്ക് ഇപ്പോഴും ഉണ്ട്.. വാ ആനി എന്റെ ആനിക്ക് ഞാൻ ഒന്ന് കൂടെ കെട്ടണം എന്നുണ്ടങ്കിൽ വാ നമുക്ക് പോയി ആ പെണ്ണിനെ കണ്ടിട്ട് വരാം.
“എന്നാ സാറെ ഞാനും കൂടെ വരാം. അച്ചായന് ഇഷ്ട്ടപെട്ടില്ലെങ്കിൽ എനിക്ക് നോക്കാലോ?” ഹരി പറഞ്ഞു.
“അയ്യടാ! എന്തൊരു ആഗ്രഹം. തേനൊഴുകുകയാണല്ലോ. പറയുമ്പോ ” ശാലു പറഞ്ഞു.
“ആ ആശാനും ശിഷ്യനും പോയി പെണ്ണ് കെട്ടിയിട്ട് വാ . എന്നിട്ട് വേണം എനിക്ക് രണ്ടാളുടെയും കാല് തല്ലി ഒടിക്കാൻ ”
“രണ്ടല്ല ചേച്ചി നാല്… നാല്”” ശാലു പറഞ്ഞു.
“ആ അതേ! നാല് ” ചേച്ചി പറഞ്ഞു.
“കെട്ടാൻ താല്പര്യം ഉള്ളവരെ കെട്ടാൻ വീടാണ്ട …. കെട്ടാൻ താല്പര്യം ഇല്ലാത്ത എന്നെ നിർബന്ധിക്കുന്നെ ” ഞാൻ പറഞ്ഞു.
“ആണോ?!!! ഇവര് രണ്ടാളും ഓരോന്ന് കെട്ടിയതാ… ഇനി എണ്ണം കൂട്ടണ്ട.. എന്റെ പൊന്നുമോൻ ആദ്യം ഒന്നെങ്കിലും കെട്ട്.. എന്നിട്ട് അച്ചായനെ കൊണ്ട് നമുക്ക് രണ്ടാമത് കെട്ടിക്കാം ” ചേച്ചി പറഞ്ഞു..
“സത്യം ആണോ ആനി നീ ഈ പറഞ്ഞത്… എന്നാ ഇവനെക്കൊണ്ട് പെണ്ണ് കെട്ടിച്ചേ ഇനി വിശ്രമം ഉള്ളൂ ” അച്ചായൻ പറഞ്ഞു.
എല്ലാവരും ചിരിച്ചു. എല്ലാവർക്കും ചേച്ചി ഐസ്ക്രീം എടുത്തു കൊടുത്തു. എല്ലാവരും ഐസ്ക്രീം കഴിച്ചു. ഹരിയും ഫാമിലിയും ഇറങ്ങി.
“അങ്ങനെ ദിവസങ്ങൾ പോയി. ഒരു ദിവസം അച്ചായന്റെ കാറും എടുത്തു ഞങ്ങൾ ഡ്രസ്സ് വാങ്ങാൻ പോയി. അച്ചായനും , ഹരിയും, ശാലുവും വന്നില്ല. ഞങ്ങൾ എല്ലാവർക്കും ഉള്ള ഡ്രെസ്സ് വാങ്ങി. എന്റെ ഡ്രസ്സ് സെലക്റ്റ് ചെയ്തത് ചേച്ചിയാണ്. എന്റെ മാത്രം അല്ല എല്ലാവരുടെയും. . അങ്ങനെ ടൂർ ദിവസം വന്നെത്തി.
വൈകുന്നേരം ആണ് ഞങ്ങൾ പുറപ്പെട്ടത്. ഞാനും കുട്ടികളും ഏറ്റവും അവസാനത്തെ സീറ്റിൽ ഇരുന്നു. ചേച്ചിയും ശാലുവും നടുക്കും. അച്ചായനും ഹരിയും മുന്നിലും. അച്ചായനാണ് കാർ എടുത്തത്. വളരെ പതുക്കയാണ് അച്ചായൻ കാർ ഓടിച്ചത്.
