“വേണ്ട ഗോവ യിൽ പോകാം” ഹരി പറഞ്ഞു.
“വേണ്ട . സിങ്കപ്പൂരിൽ പോകാം ” നിത്യ മോള് പറഞ്ഞു.
“ആലോചിക്കാൻ ഒന്നും ഇല്ല എന്ന് പറഞ്ഞിട്ട് . ഇത്രയും സ്ഥലങ്ങളോ?”
“എന്നാ നമുക്ക് നറുക്കിടാം.” ഹരി പറഞ്ഞു.
“അതിനൊക്കെ ഇനിയും സമയം ഇല്ലേ? നമുക്ക് നോക്കാം.. ”
“അതേ അതാ നല്ലത്. ” ഹരി പറഞ്ഞു.
“അന്നമോളെ മോൾക്ക് എവിടെയാ പോകേണ്ടത്? ശാലു ചോദിച്ചു.
“എനിക്ക് അങ്കിൾ പറഞ്ഞ സ്ഥലത്ത് പോയാൽ മതി. അന്നമോൾ പറഞ്ഞു.
“അതേ ഞങ്ങൾക്കും അവിടെ തന്നെ പോയാൽ മതി. അല്ലേ കുഞ്ഞൂസേ? നിത്യ മോള് പറഞ്ഞു.
“എന്നാ അത് തന്നെ മതി ” ചേച്ചിയും പറഞ്ഞു.
“എന്നാ അത് ഉറപ്പിച്ചു.” അച്ചായൻ പറഞ്ഞു.
” അല്ല ചേച്ചി ബാലുന്റെ കല്യാണം നോക്കണം എന്ന് പറഞ്ഞിട്ട് എന്തായി .” ശാലു ചോദിച്ചു
“അതിന് ഇവൻ സമ്മതിക്കണ്ടേ. ഇന്ന് തന്നെ എത്ര നല്ല കുട്ടികളാ പള്ളിയിൽ വന്നത്.. ഇവൻ സമ്മതിച്ചാൽ മാത്രം മതി. അതിൽ നിന്നും നല്ല ഒന്നിനെ നമുക്ക് ഇങ്ങ് കൂട്ടാം. ” ചേച്ചി പറഞ്ഞു.
“എന്തിനാ ഒന്നാക്കുന്നെ? ഒരു ഡസൻ തന്നെ ആയിക്കോട്ടെ. മനുഷ്യൻ ഇത്തിരി സമാധാനമായി കഴിഞ്ഞോട്ടെ. വെറുതെ മനുഷ്യനെ ഉപദ്രവിക്കാതെ. ” ഞാൻ പറഞ്ഞു
“പെണ്ണ് കെട്ടുന്നത് ഉപദ്രവം ആണോ? ആണോടാ.. ഇനി നിനക്ക് തോന്നുമ്പോ വന്നു പറഞ്ഞാൽ മതി.. ചേച്ചി എനിക്ക് കെട്ടണം എന്ന്. അതുവരെ നിന്നോട് ഞാൻ ഇതിനെ പറ്റി മിണ്ടില്ല.” ചേച്ചി പറഞ്ഞു.
“വളരെ വളരെ ഉപകാരം ചേച്ചി… ചേച്ചിമാരായാൽ ഇങ്ങനെ വേണം.” ഞാൻ പറഞ്ഞു
“അതേ! ചേച്ചി അടുത്ത ആഴിച്ച വീട്ടിൽ കൂടാം നമുക്ക്. ബാലു വന്നിട്ട് ഇന്നുവരെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ വന്നിട്ടില്ല. പക്ഷെ അവിടെ വന്നാലും ചേച്ചി തന്നെ എല്ലാം ഉണ്ടാക്കേണ്ടി വരും. ബാലുന്റെ ഇഷ്ട്ടം ഒന്നും ഞങ്ങൾക്ക് അറിയൂല അല്ലേ ഹരി.” ശാലു പറഞ്ഞു.
“അല്ലെങ്കിലും ചേച്ചി ഉണ്ടാകുന്നതിനു പ്രത്യേക രുചിയാ.. അത് ആരും ഇഷ്ട്ടപെടും. ശാലു നീ ഇവിടെ നിന്ന് ചേച്ചിയുടെ റസിപ്പി എല്ലാം പഠിച്ചെടുക്ക്.. എന്നാൽ നമുക്കും എല്ലാ ദിവസവും നല്ല ഭക്ഷണം കഴിക്കാം. ” ഹരി പറഞ്ഞു.
“അപ്പൊ ഞാൻ ഉണ്ടാക്കുന്നത് മുഴുവനും മോശമാണോ ? ശാലു ചോദിച്ചു.
“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ?” ഹരി പറഞ്ഞു.
“പിന്നെ എങ്ങനെയാ പറഞ്ഞത്? ” ശാലു ചോദിച്ചു.
“മതി … മതി… രണ്ടാളും ഇനി ഇതിന്റെ പേരിൽ അടികൂടണ്ട.” ചേച്ചി പറഞ്ഞു.
” എല്ലാവരും വേഗം കഴിച്ച് എഴുനേറ്റെ” ചേച്ചി പറഞ്ഞു.
ഞങ്ങൾ എല്ലാവരും കഴിച്ചു എഴുനേറ്റു. എല്ലാവരും ഹാളിൽ പോയി ഇരുന്നു.
“അപ്പൊ എങ്ങനെയാ സാറെ എങ്ങനെയാ പോകുന്നത്. വണ്ടി വേറെ ഏൽപ്പിക്കണോ? ” ഹരി ചോദിച്ചു.
“എന്തിന് നമ്മൾ മാത്രമല്ലേ ഉള്ളൂ പിന്നെ എന്തിനാ വേറെ വണ്ടി ” ചേച്ചി ചോദിച്ചു.
“അത് ചേച്ചിക്ക് മനസ്സിൽ ആയില്ലേ? വെള്ളം കഴിച്ചു എങ്ങനെയാ വണ്ടി എടുക്കുന്നെ അതാ “. ശാലു പറഞ്ഞു.
“അച്ചായാ അത് ശരിയാണേ ..!! അങ്ങനെ ഉള്ള പരിപാടി ഒന്നും വേണ്ട ” ചേച്ചി പറഞ്ഞു.
” അച്ചായാ റൂം ബുക്ക് ചെയ്യേണ്ടേ? ഹരി ചോദിച്ചു.
“അത് വേണ്ട എന്റെ ഫ്രണ്ടിന്റെ വീടുണ്ട് അവിടെ. നമുക്ക് അവിടെ കൂടാം . അവൻ സ്ഥലത്ത് ഇല്ല. വീട് പൂട്ടിയിട്ടിരിക്കുകയാ ഞാൻ അവനെ വിളിച്ചു പറയാം.” അച്ചായൻ പറഞ്ഞു.
“അപ്പൊ എല്ലാം സെറ്റ്. ” ഹരി പറഞ്ഞു.
ഞാൻ ആ ചർച്ചയിൽ പങ്കെടുക്കാതെ കുട്ടികളുടെ കൂടെ കൂടി .
“അങ്കിളേ അവിടെ എന്തെല്ലാം ഉണ്ട് കാണാൻ?.” നിത്യ മോള് ചോദിച്ചു. കുഞ്ഞൂസ് എന്റെ മടിയിൽ ആണ് ഉള്ളത്.
“അവിടെ….. ബീച്ച് ഉണ്ട്, മ്യൂസിയം ഉണ്ട് പാർക്ക് ഉണ്ട്, സൂ ഉണ്ട് കൊട്ടാരം ഉണ്ട് അങ്ങനെ പലതും ഉണ്ട്. ” ഞാൻ പറഞ്ഞു.
“അടിപൊളി അല്ലേ ചേച്ചി. നമുക്ക് ആഘോഷിക്കണം. ” അന്നമോൾ പറഞ്ഞു.
