അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 3 4അടിപൊളി  

 

പിന്നെ ഹരിയും ശാലുവും നിത്യമോളും കുഞ്ഞൂസും എല്ലാവരും ചേർന്നു അന്നമോൾക്ക് ഗിഫ്റ്റ് കൊടുത്തു.. വേറെയും ചിലരൊക്കെ ഉണ്ടായിരുന്നു. അങ്ങനെ നന്നായി തന്നെ അന്നമോളുടെ പിറന്നാൾ ആഘോഷിച്ചു.

 

പിന്നെയും ഒന്ന് രണ്ടു മാസത്തിനു ശേഷം. ഒരു ദിവസം രാവിലെ ചേച്ചി വന്നു എന്നെ വിളിച്ചു.

 

“ഡാ മോനെ എഴുനേൽക്ക്. എന്നിട്ട് വേഗം റെഡിയാക് ഒരു സഥലം വരെ പോകാൻ ഉണ്ട്. വരുമ്പോൾ ഈ ഡ്രെസ്സ് ഇട്ട് വേണം വരാൻ”

ഞാൻ നോക്കുമ്പോൾ നല്ല ഒരു വെള്ള മുണ്ട്. അതിന്റെ കൂടെ റോസ് നിറത്തിൽ ഒരു ഷർട്ട്.

 

“ഇതെന്താ ചേച്ചി പെണ്ണ് കാണാൻ പോകാനാണോ? എന്നാ ഞാൻ ഇല്ല. ”

 

“നല്ലൊരു ദിവസം ആയിട്ട് രാവിലെ തന്നെ എന്റെ കൈയിൽ നിന്ന് മോൻ വെറുതെ വാങ്ങിച്ചു കൂട്ടേണ്ട. വരാൻ പറഞ്ഞാൽ മര്യാദക്ക് വന്നോണം. ”

ഞാൻ എഴുനേറ്റ് വേഗം റെഡി ആയി താഴേക്ക് പോയി. അവിടെ ചേച്ചിയും മോളും റെഡി ആയി നിൽക്കുന്നുണ്ട്. അച്ചായനെ മാത്രം കാണാൻ ഇല്ല.

 

“അച്ചായൻ എവിടെ ചേച്ചി.? ”

 

“ആ!! അച്ചായൻ വന്നോളും. എന്റെ മോൻ വാ വന്നിട്ട് വണ്ടി എടുക്ക്. ”

 

ഞാൻ മുറ്റത്തു ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ആക്കി അന്നമോളും ചേച്ചിയും കയറി. ചേച്ചിയുടെ കൈയിൽ ചെറിയൊരു കവർ ഉണ്ട്. നേരെ പോയത് പള്ളിയിൽ ആണ്. പള്ളിയിൽ കയറി പ്രാർത്ഥിച്ച ശേഷം എന്നെകൊണ്ട് മെഴുകുതിരി കത്തിച്ചു കുരിശിന് മുന്നിൽ വെപ്പിച്ചു. പിന്നെ അവിടെ നിന്നും ഇറങ്ങി. നേരെ പോയത് ഒരു അമ്പലത്തിൽ.

 

“ഇന്ന് എന്താ ചേച്ചി പ്രത്യേകത ”

 

“ഇന്ന് എന്റെ അനിയന്റെ പിറന്നാൾ ആണ്?”

 

“ആരുടെ ജോ….”

 

“അതെന്താ ഒരു ജോ…….. അവൻ മാത്രമേ എനിക്ക് അനിയനായിട്ട് ഉള്ളൂ. പിന്നെ നീ എന്റെ ആരാ… നീ എനിക്ക് എന്റെ സ്വന്തം അനിയനും മോനും എല്ലാം ആണ് ”

 

“അങ്കിളെ ഇന്ന് അങ്കിളിന്റെ ഹാപ്പി ബർത്ത് ഡേ ആണ് ” അന്ന് മോള് പറഞ്ഞു.

 

ഞാൻ പോലും ഓർക്കാത്ത എന്റെ പിറന്നാൾ .. എന്റെ ആദ്യ പിറന്നാൾ ആഘോഷംത്തിന്റെ തുടക്കം ആയിരുന്നു അത്.

ചേച്ചി എന്തൊക്കെയോ പൂജക്കുള്ള രസീത് എഴുതിച്ചു. എല്ലാം കഴിപ്പിച്ചു വീട്ടിലേക്ക് മടങ്ങി.

 

വീട്ടിൽ അപ്പോഴേക്കും ഹരിയും ഫാമിലിയും എത്തിയിരുന്നു. അവർ എന്തെല്ലാമോ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. വീട്ടിൽ എത്തി ചായ കുടിച്ചു. ഉച്ചയ്ക്ക് നല്ല പിറന്നാൾ സദ്യ വൈകുന്നേരം കേക്ക് മുറി കൂടെ പിറന്നാൾ സമ്മാനം. ചേച്ചിയുടെ വക പിറന്നാൾ സമ്മാനമായി കവിളിൽ ഉമ്മ തന്നു. കൂടാതെ രാവിലെ ഉള്ള ഡ്രെസ്സും. അച്ചായൻ ഒരു വാച്ച് തന്നു. എന്നിട്ട് അച്ചായൻ പറഞ്ഞു.

 

സമയം മുന്നോട്ട് ഓടികൊണ്ടിരിക്കും അതിന്റെ കൂടെ നമ്മളും ഓടിയില്ലെങ്കിൽ നമ്മൾ ഒരുപാട് പിന്നിൽ ആയി പോകും. പഴയ കാര്യങ്ങൾ എല്ലാം മറന്നു മുൻപോട്ടു പോകുക. അന്നമോളും അവളുടെ കുഞ്ഞു ചുണ്ടാലേ എന്റെ കവിളിൽ ഉമ്മ വെച്ചു. അതാണ് അവളുടെ സമ്മാനം.

 

പിന്നെ നിത്യമോളും കുഞ്ഞൂസും അന്നമോളും ചേർന്നു ഒരു ഗിഫ്റ്റ് തന്നു. ഞങ്ങൾ നാലാളും ചേർന്നു എടുത്ത ഒരു ഫോട്ടോ ഫ്രെയിം ചെയ്തത്. ശാലുവും തന്നു അതുപോലെ ഒരു ഫോട്ടോ.. ഞങ്ങൾ എല്ലാവരും ഉള്ളത് . ഞാൻ നടുക്കും ചേച്ചിയും ശാലുവും എന്റെ ഇരുവശത്തായി എന്നോട് ഓട്ടിച്ചേർന്നു അടുത്തും അവരുടെ അടുത്ത് അച്ചായനും ഹരിയും മക്കൾ മുന്നിലും.

ഹരി ഒരു പാന്റും ടി ഷർട്ടും. ഇതെല്ലാം എന്റെ ആദ്യ അനുഭവങ്ങൾ ആയിരുന്നു.

 

അങ്ങനെ വളരെ സന്തോഷതിൽ ഒരു വർഷം കഴിഞ്ഞു. ഇതിനിടയിൽ വേറെയും ഒരുപാട് സംഭവങ്ങൾ ഉണ്ടായി. എന്റെ കല്യാണ ആലോചനയുമായി ചേച്ചിയും ശാലുവും എന്റെ പിന്നാലെ കൂടി. അതിനിടയിൽ ആണ് എന്നേയും ചേച്ചിയേയും കുറച്ചു ചിലരെങ്കിലും മോശമായി പറയുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞത്. അത് എനിക്ക് സഹിച്ചില്ല. അതുകൊണ്ട് കൂടെയാണ് ഞാൻ കമ്പനി വകയിൽ ഉള്ള റൂമിലേക്ക് താമസം മാറാൻ തീരുമാനിച്ചത്.

 

ചേച്ചിയോട് ഇത് പറഞ്ഞപ്പോൾ ചേച്ചി എന്നോട് ദേഷ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *