അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 3 4അടിപൊളി  

 

“അതിനെന്തിനാടാ നീ പേടിക്കുന്നെ? നിന്നെ പിടിച്ചു ജയിലിൽ ഇടാൻ ഒന്നും അല്ലല്ലോ പോകുന്നേ. ഇതെല്ലാം എല്ലാവർക്കും കിട്ടുന്നതല്ലല്ലോ? ധൈര്യമായി പോയിട്ട് വാ. നിന്റെ ചേച്ചിയും കൂടെ വരില്ലേ?. ”

 

“അപ്പൊ! അച്ചായനോ? അച്ചായൻ വരില്ലേ. ” ഞാനും ചേച്ചിയും ഒരുമിച്ചാണ്

ചോദിച്ചത്.

 

“ഞാനും വരും എപ്പോഴാ പരിപാടി. ” അച്ചായൻ ചോദിച്ചു.

 

” അടുത്ത സാറ്റർഡേ. രാവിലെ പത്തു മണിക്ക്.” ചേച്ചി പറഞ്ഞു.

 

“അന്ന് എനിക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല. അന്ന് മുതലാളിയുടെകൂടെ ഒരു സ്ഥലം വരെ പോകാൻ ഉണ്ട്.” അച്ചായൻ പറഞ്ഞു.

 

“ദേ അച്ചായാ എനിക്ക് ദേഷ്യം വരുന്നുണ്ടേ? അച്ചായൻ അല്ലെങ്കിലും ഇങ്ങനെയാ. എന്തേലും നല്ല കാര്യം നടക്കുമ്പോഴായിരിക്കും അച്ചായന്റെ ഒടുക്കത്തെ ഒരു മീറ്റിംഗ് ” ചേച്ചി ദേഷ്യത്തോടെ പറഞ്ഞു.

 

“നീ ചൂടാവല്ലേ നമുക്ക് നോക്കാം. സമയം ഉണ്ടല്ലോ? ” അച്ചായൻ പറഞ്ഞു..

 

“പിന്നെ ചൂടാകാതെ.! അച്ചായൻ ലാസ്റ്റ് മിനുട്ട് എന്തേലും കാരണം പറഞ്ഞു മുങ്ങും. എനിക്കറിയാം.” ചേച്ചി പറഞ്ഞു.

 

“ഇല്ല . മുങ്ങില്ല. പോരെ! ഞാൻ വരും. നമ്മൾ ഒരുമിച്ചു പോകും. പോരെ. ” അച്ചായൻ പറഞ്ഞു.

 

ചേച്ചി ചിരിച്ചു. അന്നമോൾക്കും സന്തോഷം ആയി. എന്നാൽ ചേച്ചി പറഞ്ഞത് പോലെ കൃത്യ സമയം അച്ചായൻ മുങ്ങി. ഒടുവിൽ ഞാനും ചേച്ചിയും അന്നമോളും പോകേണ്ടി വന്നു. പ്രസംഗിക്കേണ്ടി വന്നാൽ എന്ത് പറയണം . എങ്ങനെ പറയണം എന്ന് ചേച്ചി തന്നെ എന്നെ പഠിപ്പിച്ചു. അതുകൊണ്ട് ആ പരിപാടി ഭംഗിയായി കഴിഞ്ഞു. അന്നമോൾക്ക് വലിയ സന്തോഷം ആയി. എന്നാൽ അന്ന് വൈകുന്നേരം ചേച്ചി അച്ചായനോട് മിണ്ടിയില്ല.

 

അന്ന് രാത്രി.

 

“ഡി നീ ഇങ്ങനെ മുഖവും വീർപ്പിച്ചിരിക്കേണ്ട കാര്യം എന്താ.. സാർ വിളിക്കുമ്പോ എനിക്ക് പോകാതിരിക്കാൻ പറ്റുമോ? നമ്മുടെ ചോറല്ലേ അത്. ” അച്ചായൻ പറഞ്ഞു.

 

“എന്നാലും അച്ചായാ.. ഇവനെ എല്ലാവരും ചേർന്നു ആദരിക്കുമ്പോൾ . അച്ചായൻ വേണമായിരുന്നു.. എത്രപേരാ എന്നോട് ചോദിച്ചത്. മണിസാർ വന്നില്ലേ ? ..മണിസാർ വന്നില്ലേ? ഒരു മണിസാറ്” ചേച്ചി പറഞ്ഞു.

 

അന്ന് രാത്രിയിൽ അന്നമോൾ എന്റെ കൂടെയാ കിടന്നത്. അതുകൊണ്ട് അച്ചായനും ചേച്ചിയും തമ്മിലുള്ള പ്രശ്നം രാത്രിയിൽ പരിഹരിച്ചുകാണും. രാവിലെ ചേച്ചിയുടെ മുഖം സന്തോഷത്തിൽ ആയിരുന്നു.

 

പതിവുപോലെ അല്ല സമയം വൈകിയാണ് രാവിലെ ചേച്ചി വന്നു വിളിച്ചത്. എന്നും രാവിലെ നടക്കാൻ പോകുന്നത് അന്ന് ഉണ്ടായില്ല.

 

ചേച്ചി വിളിക്കാൻ വരുമ്പോൾ ഞാനും അന്നമോളും നല്ല ഉറക്കത്തിൽ ആയിരുന്നു.

 

“എടാ മോനെ എഴുനേൽക്ക്. സമയം ഒരുപാട് ആയി. ഇന്ന് പള്ളിയിൽ പോകേണ്ടതാ. മോളെ. അന്നമോളെ എഴുനേൽക്ക്. ” ചേച്ചി വിളിച്ചു.

 

ഞാൻ എഴുനേറ്റു.

 

“ചേച്ചി ഞാൻ വരണോ? ” ഞാൻ ചോദിച്ചു.

 

“വരാതെ പിന്നെ!!. ഡാ അവിടെ നല്ല സുന്ദരിമാരായ കൊച്ചുങ്ങൾ ഉണ്ടാകും. മോന് ഇഷ്ട്ടപെട്ട ഒന്നിനെ നമുക്ക് ഇങ്ങ് കെട്ടികൊണ്ട് വരാടാ . നിന്റെ പെണ്ണായിട്ട്.” ചേച്ചി പറഞ്ഞു.

 

“ഒന്ന് പോ ചേച്ചി രാവിലെ തന്നെ കളിയാക്കാതെ. ” ഞാൻ പറഞ്ഞു.

 

“കളിയാക്കിയതൊന്നും അല്ലേടാ. ചേച്ചി കാര്യമായിട്ട് തന്നെയാ പറഞ്ഞത്. ഇന്നലെതന്നെ എത്ര പേരാ ചോദിച്ചത് എന്നറിയോ. എന്റെ അനിയനാ നീ എന്ന് പറഞ്ഞപ്പോൾ. നിനക്ക് വിവാഹപ്രയം ആയിക്കാണില്ലേ പെണ്ണ് നോക്കുന്നില്ലേ എന്നൊക്കെ. പിന്നെ എന്റെ മോന്റെ കല്യാണം ചേച്ചിയല്ലേ നടത്തിതരേണ്ടത്.” ചേച്ചി പറഞ്ഞു.

 

“ഏയ്‌ അങ്കിളിന് കല്യാണം അങ്കിളിന് കല്യാണം. എന്റെ അങ്കിൾ കല്യാണം കഴിക്കാൻ പോകുന്നേ” അന്ന മോൾ പറഞ്ഞു .

 

“എടി കുറുമ്പി നീ ചുമ്മാ കണ്ണടച്ചു കിടന്നതാണല്ലേ? എഴുനേറ്റ് ഓടിക്കോണം. എന്നിട്ട് വേഗം പോയി റെഡിയാക്.” ചേച്ചി പറഞ്ഞു.

 

അന്നമോൾ എഴുനേറ്റ് താഴേക്ക് പോയി.

 

“എടാ നീ ഒന്നും പറഞ്ഞില്ല!! ഞങ്ങൾ അന്വേഷിക്കട്ടെ. അല്ലെങ്കിൽ എന്റെ പൊന്നുമോൻ തന്നെ ഒരു പെണ്ണിനെ കൂട്ടികൊണ്ട് വന്നു. ചേച്ചി ഇതാണ് ഞാൻ കെട്ടാൻ ആഗ്രഹിക്കുന്ന പെണ്ണ് എന്ന് പറഞ്ഞാലും മതി. ഞങ്ങൾ നടത്തിതരാം. ” ചേച്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *