അജ്ഞാതന്‍റെ കത്ത് – 9

” ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്. അത് കഴിഞ്ഞിട്ട് പോയാൽ പോരെ?”

ചുണ്ട് കോട്ടിയ പുച്ഛച്ചിരിക്കൊപ്പം രേണുക പറഞ്ഞു.
ഞങ്ങളീ യൂണിഫോം ഇട്ടിവിടെ ഇരിക്കുന്നത് ചെരയ്ക്കാനല്ല Mrഅലോഷ്യസ് .ഹോസ്പിറ്റൽ കേസിനു വേദയെ കൂടി ഞാൻ കൊണ്ടു പോവുന്നു.”

അവർ എനിക്കടുത്തേക്ക് നീങ്ങി വന്നു.

“വേദയെ മേഡം കൊണ്ടു പോകില്ല.. “

ആ ശബ്ദത്തിനുടമ നൈനാൻ കോശിയായിരുന്നു. പിന്തിരിഞ്ഞു നോക്കിയ രേണുകയും ഞെട്ടി. നെറ്റിക്കു നേരെ ചൂണ്ടിയ CI യുടെ സർവ്വീസ് റിവോൾവർ.
” നൈനാൻ താങ്കളെന്താണ് കാണിക്കുന്നത്.? ഇവരെ അറസ്റ്റ് ചെയ്യാൻ നിങ്ങളേന്നോടൊപ്പമല്ലേ നിൽക്കേണ്ടത്. എന്തസംബന്ധമാണ് നിങ്ങൾ കാണിക്കുന്നത്? തോക്കു മാറ്റു.”

രേണുകയുടെ അനുനയ സംഭാഷണത്തിന് വിലയില്ലായിരുന്നു. ചുറ്റിനും കൂടി നിൽക്കുന്ന പോലീസുകാർ സ്തംബ്ദരായി നിന്നു.

” ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ എന്നറിഞ്ഞപ്പോഴേ ഞാൻ സംശയിച്ചിരുന്നു Acp രേണുകാ മേനോനെ .പക്ഷേ വിഷമൂർഖനെ കൺമുന്നിൽ മറയാക്കി നിർത്തിയത് നിങ്ങളാണെന്നറിയാൻ വൈകി. തെളിവുകളെല്ലാം കിട്ടിയിട്ടുണ്ട്. ഇനിയൊരു സമ്മതവും തുറന്നു പറച്ചിലും മാത്രം.”

“താനെന്താടോ പറയുന്നത്? എന്ത് സമ്മതം”

” കാക്കിക്കുള്ളിൽ മേഡമിരുന്നു Dr: സഖറിയയ്ക്കും, Dr:തൗഹബിൻ പരീതിനും വേണ്ടി ചെരച്ചത് മതിയായെന്നു ”
അലോഷി രേണുകയുടെ തൊട്ടു മുന്നിലെത്തി.

” എന്തിന്? അതിന് മുൻപേ തീർത്ഥ എവിടെയെന്നും പറയണം.?”

“താനെന്നെ ചോദ്യം ചെയ്യുകയാണോ?”

“അതെ. ഞങ്ങളുടെ ഭാഷയിൽ ചോദ്യം ചെയ്യുക എന്നു പറയും
തീർത്ഥയുടെ അച്ഛന്റെയും വളർത്തമ്മയുടേയും അമൃതയുടേയും കൊലപാതകത്തിൽ Acp മാഡത്തിനുള്ള പങ്കെന്താണ്?”

രേണുക തിരിഞ്ഞ് സഖറിയയെ നോക്കി സഖറിയ തലകുനിച്ചിരിക്കയാണ്.

“പ്രതികളെല്ലാം കുരുങ്ങിക്കഴിഞ്ഞു, സത്യങ്ങളും ഇതിൽ Acp യുടെ റോൾ എന്തായിരുന്നു.?
പറയാതെ പോവാൻ പറ്റില്ല മേഡം”

പറഞ്ഞു തീരും മുന്നേ Acp യുടെ ഫോൺ ശബ്ദിച്ചു.
ഫോൺ അറ്റന്റ് ചെയ്യും മുന്നേ അലോഷി അത് കൈക്കലാക്കി.
“യു………….**……….”

അലോഷിക്കു നേരെ ഉയർത്തിയ കൈ പുഷ്പം പോലെ അലോഷിപിടിച്ചു തിരിച്ചു..

” റാങ്കിന്റെ കാര്യം നോക്കുകയാണെങ്കിൽ നിങ്ങളെ ഞാൻ സല്യൂട്ട് ചെയ്യേണ്ടതാണ്. കൈയിലിപ്പ് വെച്ചത് പറ്റില്ല.
അപ്പോ എങ്ങനാ തുടങ്ങുവല്ലേ?
ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പറയാം.
സജീവിന്റെ മരണത്തിന് ശേഷമാണ് രേണുകാ മേനോൻ കൊച്ചിയിൽ ചാർജ്ജെടുത്തത്.അതിനു പിന്നിൽ ലക്ഷ്യങ്ങളുണ്ടായിരുന്നു. Dr: സഖറിയയുമായുള്ള കുഞ്ഞുനാളിലെ പരിചയം വെച്ച് സഹായിച്ചാൽ ലഭിക്കുന്ന ലക്ഷങ്ങൾ… പക്ഷേ അതായിരുന്നില്ല നിങ്ങൾ ലക്ഷ്യം വെച്ചത്.
നാൻസി !
അവൾക്കു വേണ്ടിയാണ് നിങ്ങൾ വന്നത്. മുൻ വ്യവസായ മന്ത്രി രാജശേഖരമേനോനെന്ന പിതാവിന് പറ്റിയ
ഒരേയൊരു അബദ്ധം അതായിരുന്നു നാൻസി. അത് രേണുകാ മേനോൻ തിരിച്ചറിഞ്ഞത് അച്ഛന്റെ വിൽപത്രത്തിൽ നാൻസിയുടെ പേര് കണ്ടപ്പോൾ മാത്രം. പിന്നീട് അച്ഛന്റെ ജാരസന്തതിയെ അന്വേഷിച്ചായി യാത്ര .ഒടുവിൽ കണ്ടെത്തിയപ്പോഴേക്കും അവൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിക്കഴിഞ്ഞിരുന്നു. പിന്നീട് അവളെ നശിപ്പിക്കാനായി തുളസിയെ നിയോഗിച്ചു. നാൻസിയെ സഖറിയയുടെ ആളുകൾ തടവിലാക്കിയതുപോലെ വരുത്തിവെച്ച് നിങ്ങൾ കളിച്ച കളി ഗംഭീരമായി. പക്ഷേ, പെരുമ്പാവൂരിലെ വീട്ടിൽ വെച്ചു മറന്നതോ അലക്ഷ്യമായി കളഞ്ഞതോ ആയ മെഡിക്കൽ ബിൽ അതാണ് നിങ്ങളിലേക്ക് എന്നെ എത്തിച്ചത്.നിങ്ങൾ തടവിലാക്കിയ നാൻസി രക്ഷപ്പെടുകയല്ലായിരുന്നു. മനപൂർവ്വം ഒരു ചാൻസ് നിങ്ങളായി കൊടുക്കുകയായിരുന്നു. അതറിയാത്ത നാൻസി അതിൽ പെട്ടു . ഞാൻ പറഞ്ഞതെല്ലാം കറക്റ്റല്ലേ?”

രേണുക മേനോൻ നിന്നു വിയർക്കുന്നുണ്ടായിരുന്നു. അലോഷിയെന്ന ബുദ്ധിശാലിയോട് ബഹുമാനവും ആരാധനയും തോന്നിത്തുടങ്ങി.

“മാഡം ഇരിക്ക് “

അലോഷിയുടെ നിർദ്ദേശത്തിൽ Acp ഇരുന്നു.

“ബാക്കി പറയൂ Acp മേഡം”

അലോഷി നിർദ്ദേശിച്ചു. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം Acp പറഞ്ഞു

“സജീവിനെ ഒഴിവാക്കാൻ ശ്രമിച്ചപ്പോഴേക്കും തുളസിക്ക് സജീവിനോട് ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. ആദ്യമായി അവളെ തന്നെ ഞാനങ്ങ് തീർത്തു.പെരുമ്പാവൂരിലെ വീട്ടിൽ വെച്ച് അവളെ ടാർ വീപ്പയിൽ എന്റെ നിർദ്ദേശ പ്രകാരം തള്ളിയത് എൽദോ ആണ്.”

” അന്ന് ആ വീട്ടിൽ നിങ്ങളുണ്ടായിരുന്നോ “
അലോഷിയുടെ ഇടയ്ക്കുള്ള ചോദ്യം.

” ഉം…. ഉണ്ടായിരുന്നു. ഞാനും കുര്യച്ചനും എൽദോയും, ഉണ്ടായിരുന്നു …. “

“കുര്യച്ചന് ഈ കേസിലുണ്ടായിരുന്ന പങ്ക് എന്തായിരുന്നു.?”

നൈനാൻ കോശി തോക്ക് ഒന്നുകൂടി നേരെ പിടിച്ചു.

“കുര്യച്ചന്റെ ഹോസ്പിറ്റൽ വഴി ഈ മെഡിസിൻ ഒന്നു രണ്ട് തവണ പരീക്ഷിച്ചു രോഗികൾ മരണപ്പെടുകയും ചെയ്തു. സീന എന്ന സിസ്റ്ററിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ കൊന്നേക്കാൻ തീരുമാനിച്ചത് ഞാൻ തന്നെയായിരുന്നു. സീനയേയും നാൻസിയേയും ഒരുമിച്ച് ഇല്ലാതാക്കാനായിരുന്നു തീരുമാനം. പക്ഷേ നാൻസി രക്ഷപ്പെട്ടു.”

” സീനയുടെ ഡെഡ് ബോഡിയിൽ കാണപ്പെട്ട കാൽപാദത്തിന്റെ പാതി നാൻസിയുടേതല്ലേ?”

എന്റെ സംശയം

“അതെ. പിന്നീടാണ് സഖറിയ പറഞ്ഞതുപോലെ നാൻസിയെ ഫോർമുല നേടാനായി ഉപയോഗിച്ചത് .കുഞ്ഞിനെ പിടിച്ച് വെച്ചതും ഞാൻ തന്നെ.
പക്ഷേ ഫോർമുല കിട്ടിയില്ല. അത് കിട്ടാതെ ഇതിന്റെ ഗുണങ്ങൾ ഉപയോഗപ്പെടത്തില്ല.”

” അവയൊരിക്കലും നിങ്ങൾക്ക് കിട്ടില്ല. നന്മയേക്കാൾ നിങ്ങളത് തിന്മയ്ക്കാണ് ഉപയോഗിക്കുക.”

എന്റെ ശബ്ദം കേട്ട് സഖറിയ പകയോടെ എന്നെ നോക്കി..
ഞാനൊരു പുച്ഛച്ചിരി നൽകി.തോളെല്ലിൽ തീ തുളഞ്ഞു കയറിയതുപോലെ. കൺചിമ്മിത്തുറന്ന വേഗത്തിൽ നൈനാന്റെ തോക്ക് രേണുകയുടെ കൈകളിലിരിക്കുന്നു .ഷോൾഡറിലെ ചെറു ചൂട് ചോരയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ശരീരവും തളർന്നു.കണ്ണിൽ ഇരുട്ട് പടർന്നു. തോക്കിൻ മുനയിൽ നിൽക്കുന്ന അലോഷിയും പ്രശാന്തും………

** ** ** **

കണ്ണ് തുറന്നപ്പോൾ മങ്ങി കാണപ്പെട്ടത് അലോഷിയുടെ മുഖമാണ്. ആ മുഖത്ത് വേദന നിഴലിച്ചിരുന്നു.
ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.

“വേദനയുണ്ടോടോ…. “

വളരെ അടുത്തൊരാളെ പോലെ അലോഷിയുടെ ചോദ്യം. ഇല്ലെന്നു കണ്ണടച്ചുകാട്ടി.

“സഖറിയ ?!”

എന്റെ ചോദ്യത്തിനവൻ ചിരിച്ചു.

“നീയാണ് യഥാർത്ഥ ജേർണലിസ്റ്റ്. അവരെ അറസ്റ്റു ചെയ്തു. നീ ഒകെ അല്ലേ?”
“അതെ. സർ എന്റെ കണ്ണാടി? “

പോക്കറ്റിൽ നിന്നും എന്റെ കണ്ണാടി എടുത്ത് എനിക്ക് നേരെ നീട്ടി.

“നാളെ കഴിഞ്ഞ് പോവാം .തൊലിപ്പുറത്തു കൂടി വെടിയുണ്ടയങ്ങ് പോയത് ഭാഗ്യം.ഒരു കാലിന് ഫ്രക്ചറുണ്ട്. നടക്കാൻ പറ്റില്ല.എന്താ നെക്സ്റ്റ് പരിപാടി? അടുത്ത കേസിനു പിന്നാലെയാണോ?”

Leave a Reply

Your email address will not be published. Required fields are marked *