അഞ്ചന ചേച്ചി – 1 3അടിപൊളി  

 

“ആ പെണ്ണിനെ നിനക്ക് ഇഷ്ട്ടം ആയിരുന്നു എങ്കില്‍ എന്തുകൊണ്ട്‌ അവളുടെ വിവാഹത്തിന് മുന്‍പ് അവളോട് നീ പറഞ്ഞില്ല? എന്തുകൊണ്ട്‌ നിന്‍റെ അമ്മയോട് പറഞ്ഞ്‌ നിങ്ങളുടെ വിവാഹം നിശ്ചയിച്ചില്ല? അവളും നിന്നെ തീര്‍ച്ചയായും സ്നേഹിച്ചിട്ടുണ്ടാവും, വിക്രം. എത്ര വലിയ വിഡ്ഢിയാണ് നീ!” മറിയ ദേഷ്യത്തില്‍ ചീറി.

 

“പക്ഷേ അവളുടെ കല്യാണം കഴിഞ്ഞ ശേഷമാണ് ആദ്യമായി ഞാൻ അവളെ കണ്ടത്.” ഞാൻ നിഷ്കളങ്കനായി പറഞ്ഞു.

 

“ങേ…!!” മറിയ വായും പൊളിച്ച് എന്നെ തുറിച്ചു നോക്കി. “ഈ വിവാഹം കഴിഞ്ഞവരോട് മാത്രം നിനക്ക് സ്നേഹം തോന്നാനുള്ള കാരണം എന്താണ്, വിക്രം!?” അവൾ കുറ്റപ്പെടുത്തും പോലെ ചോദിച്ചു.

 

“നിന്‍റെ വിവാഹത്തിന് ശേഷം നിന്നെ കണ്ടുമുട്ടിയത് എന്റെ കുറ്റമാണോ? അവളെ ഞാൻ കാണുന്നതിന് മുന്‍പ് അവളുടെ വിവാഹം കഴിഞ്ഞത് എന്റെ കുറ്റം ആണോ?.” ഞാൻ ദേഷ്യത്തില്‍ ചോദിച്ചു.

 

അതുകേട്ട് മറിയ പൊട്ടിച്ചിരിച്ചതും അവള്‍ക്ക് കണ്ണുരുട്ടി കാണിച്ചിട്ട് ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു.

 

അതുകഴിഞ്ഞ്‌ ഞങ്ങൾ അവരവരുടെ ചിന്തകളില്‍ മുഴുകി.

***************

 

9:50ന് മീറ്റിംഗ് കഴിഞ്ഞ് തിരികെ പോകുന്ന വഴിക്ക് ഞാൻ മറിയയോട് അഞ്ചന ചേച്ചിയെ കുറിച്ച് പറയാൻ തുടങ്ങി.

 

ഒരിക്കല്‍ മാത്രം എന്നോടൊപ്പം ഒരു മാളിൽ വച്ച് പ്രഷോബ് ചേട്ടനെ മറിയ കണ്ടിട്ടുണ്ട്.

 

പക്ഷേ പ്രഷോബ് ചേട്ടനെ അവള്‍ക്ക് ഇഷ്ടമായില്ല എന്ന് അടുത്ത ദിവസം ഓഫീസില്‍ വച്ച് മറിയ പറഞ്ഞു.

 

കാരണം ചോദിച്ചതിന്,

“കുടിച്ചു മുഖം വീര്‍ത്ത് കണ്ണുകള്‍ ചുവന്ന, വായിൽ നിന്ന് സിഗരറ്റും പിന്നേ പാക്ക് ഐറ്റംസിന്റെ സ്മെൽ മാത്രം വരുന്ന അയാളെ എനിക്ക് ഇഷ്ടപ്പെട്ടില്ല.” എന്നായിരുന്നു മറുപടി.

 

അവസാനം അഞ്ചന ചേച്ചിയെ കുറിച്ച് ഞാൻ അവളോട് വിശദമായി പറഞ്ഞു. എന്റെ മനസ്സും ഞാൻ തുറന്നു. എന്തായാലും എനിക്ക് പറയാനുള്ളതെല്ലാം കേട്ടു കഴിഞ്ഞിട്ട് എനിക്ക് വട്ടാണെന്ന് മറിയ പ്രഖ്യാപിച്ചു.

 

“വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞിട്ടും അവളെ നി സ്നേഹിക്കുന്നത് തെറ്റാണ്‌, വിക്രം!”

 

ഞാൻ അവളെ തുറിച്ചുനോക്കി. അതിനു ശേഷം അവളോട് മിണ്ടാതെ ഞാൻ മുഖം വീർപ്പിച്ചിരുന്നു.

 

എന്നെ സമാധാനിപ്പിക്കാനായി മറിയ എന്തൊക്കയോ പറഞ്ഞിട്ടും ഞാൻ അവളോട്‌ മിണ്ടിയില്ല.

 

അവസാനം അവളെ ഓഫീസിൽ ഇറക്കി വിട്ടിട്ട് എന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി ഞാൻ വണ്ടി വിട്ടു.

 

പോകുന്ന വഴിക്ക് ഒരു സിം കാർഡ് വാങ്ങി.

 

നാലാം ഫ്ലോറിൽ ലിഫ്റ്റ് തുറന്നതും ഞാൻ പുറത്തിറങ്ങി, അപ്പോ ഞങ്ങളുടെ 2 ഫ്ലാറ്റിന്‍റെ ഇടയിലുള്ള ആ സ്പേസിൽ അഞ്ചന ചേച്ചി തലങ്ങും വിലങ്ങും നടക്കുന്നതാണ് കണ്ടത്.

 

ലിഫ്റ്റ് ഓപ്പണായി ആരോ ഇറങ്ങിയത് കേട്ട് അഞ്ചന ചേച്ചി നടത്തം നിർത്തി എന്റെ മുഖത്തേക്ക് നോക്കി.

 

പ്രതീക്ഷിക്കാതെ പരസ്പരം കണ്ടതും ഞങ്ങൾ നാലഞ്ച്‌ സെക്കന്‍ഡ് സ്തംഭിച്ചു നിന്നു.

 

അവസാനം എന്റെ കണ്ണുകൾ അവളെ ഉഴിഞ്ഞു.

 

ചുവന്ന ടോപ്പും വെളുത്ത പല്ലാസൊവും ആയിരുന്നു വേഷം. പൊട്ട് വച്ചിട്ടില്ല. കാതില്‍ ഭംഗിയുള്ള കമ്മൽ ചേച്ചിക്ക് ചന്തം കൂട്ടി, കഴുത്തിൽ താലി മാല മാത്രം. ഇടത് കയ്യില്‍ രണ്ട് സ്വര്‍ണ്ണ വളയും, വലതു കൈയിൽ സില്‍വര്‍ വച്ചും. കാലിന് സ്വര്‍ണ്ണ കൊലുസ്സുകൾ ഭംഗിയേകി, പിന്നെ വലത് കൈയിൽ ചേച്ചിയുടെ മൊബൈലും പിടിച്ചു കൊണ്ട്‌ നിന്നു.

 

അവസാനം അഞ്ചന ചേച്ചിയുടെ മുഖത്തേക്ക്. ഞാൻ നോക്കി. ചേച്ചി എന്നെതന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു.

 

“എന്നെ സ്കാന്‍ ചെയ്തു കഴിഞ്ഞോ, വിക്രം?” നടന്ന് എനിക്കടുത്ത് വന്ന് നിന്നിട്ട് ചേച്ചി തമാശ മട്ടില്‍ ചോദിച്ചു.

 

ഇപ്പോഴും ഞാൻ സ്വപ്നത്തില്‍ ആണെന്ന് തോന്നി. ചേച്ചിയുടെ കവിളിൽ എന്റെ വിരൽ കൊണ്ട്‌ മെല്ലെ ഞാൻ കുത്തി നോക്കി.

 

ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു. ഞാനും അല്‍പ്പം ജാള്യതയോടെ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *