അഞ്ചന ചേച്ചി – 1 3അടിപൊളി  

 

“ചേച്ചി പുറത്തെന്തിനാ നില്‍ക്കുന്നേ?”

 

എന്റെ ചോദ്യം കേട്ട് ചേച്ചി ചിരി നിർത്തി. മുഖത്ത് അല്‍പ്പം ദേഷ്യം പടരുന്നത് ഞാൻ കണ്ടു. ഞാൻ ചേച്ചിയെ തന്നെ നോക്കുന്നത് കണ്ടിട്ട് അവള്‍ പെട്ടന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

 

ചേച്ചിയുടെ ഫ്ലാറ്റ് നോക്കി ഞാൻ ചോദിച്ചു, “ഉള്ളില്‍ കേറിയാലോ?”

 

പക്ഷേ എന്റെ ചോദ്യം കേട്ട് ചേച്ചിയുടെ മുഖം വിളറിയതും എനിക്ക് കാര്യം മനസിലായി.

 

ആ ഫ്ലാറ്റിലെ മദ്യം, സിഗരറ്റ്, പുകയില പോലെയുള്ള സാധനങ്ങളുടെ നാറ്റം അസഹനീയമാണ്. ചേച്ചിയുടെ അവസ്ഥ ഓര്‍ത്ത് എനിക്ക് പാവം തോന്നി.

 

“ആ ദുര്‍ഗന്ധം സഹിച്ച് അവിടെ ഉറങ്ങിയ ചേച്ചിയെ സമ്മതിക്കണം!” ഞാൻ കളിയാക്കിയതും ചേച്ചി ചിരിച്ചു.

 

“നിന്റെ ഫ്ലാറ്റും അതുപോലെ ആയിരിക്കും,” ചേച്ചിയും എന്നെ കളിയാക്കും പോലെ പറഞ്ഞു. “എന്തായാലും ഫ്ലാറ്റ് തുറക്ക് ഞാനൊന്ന് കാണട്ടെ.”

 

“എന്‍റേത് സ്വര്‍ഗമ ചേച്ചി, സ്വര്‍ഗ്ഗം. ഒട്ടും ആമാന്തിക്കാതെ ആ സ്വര്‍ഗ കവാടം ഈ മാലാഖയ്ക്ക് വേണ്ടി ഇപ്പോൾ തന്നെ ഞാൻ തുറക്കാം, വലത് ചിറക് വച്ച് തന്നെ പറന്ന് കേറിക്കൊ.”

 

അത്യുല്‍സാഹത്തോടെ പറഞ്ഞിട്ട് എന്റെ ഫ്ലാറ്റ് ഞാൻ തുറന്നു. ശേഷം ചേച്ചിക്ക് വേണ്ടി വാതിൽ ഞാൻ തുറന്നു പിടിച്ചു.

 

ചേച്ചി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഒരുപാട്‌ നേരം ചിരിച്ച ശേഷം ചേച്ചി നിര്‍ത്തി. പക്ഷേ ഉടൻ തന്നെ സ്വന്തം നെഞ്ചില്‍ മെല്ലെ അമർത്തി, അല്‍പ്പം കുനിഞ്ഞ് കൊണ്ട്‌ പിന്നെയും ചിരിച്ചു. അവസാനം ചിരി നിർത്തി ചേച്ചി നിവര്‍ന്ന് നിന്നിട്ട് എന്നെ നോക്കി.

 

“എന്റെ വിക്രം, നിന്നോട് സംസാരിക്കുന്നത് എനിക്ക് എത്ര ഇഷ്ടമാണെന്ന് നിനക്ക് അറിയാമോ. എപ്പോഴും നീയെന്നെ ആഹ്ലാദിത യാക്കാറുണ്ട്.” ചേച്ചിയുടെ കണ്ണുകൾ സന്തോഷത്തില്‍ തിളങ്ങി.

 

എന്നോട് സംസാരിക്കുന്നത് ഇഷ്ട്ടമാണെന്ന് കേട്ടപ്പോ തന്നെ എന്റെ മനസ്സ് തുള്ളിച്ചാടി.

 

ഒടുവില്‍ എന്നെ നോക്കി പുഞ്ചിരിച്ച ശേഷം ചേച്ചി അകത്ത് കേറി. ഹാളില്‍ നിന്നുകൊണ്ട് ചേച്ചി നാലുപാടും നോക്കി. പെട്ടന്ന് അഞ്ചന ചേച്ചിയുടെ കണ്ണുകൾ വിടര്‍ന്നു. അവള്‍ ശ്വാസം വലിച്ചെടുത്തു കൊണ്ട്‌ എന്നെ നോക്കി.

 

“ഇവിടെ നല്ല സുഗന്ധമുണ്ടല്ലോ, വിക്രം. ഇത്ര ഞാൻ പ്രതീക്ഷിച്ചില്ല.” ചേച്ചി ദീര്‍ഘമായി ശ്വാസം എടുത്തു കൊണ്ട്‌ പുകഴ്ത്തിയതും ഞാൻ സന്തോഷിച്ചു.

 

“അത് എയര്‍ ഫ്രെഷ്നർ ആണ്‌ ചേച്ചി. കൂടാതെ ചന്ദനത്തിരിയും ഞാൻ കത്തിച്ചു വയ്ക്കാറുണ്ട്.” അത്രയും പറഞ്ഞിട്ട് ഞാൻ ചോദിച്ചു, “പിന്നേ രാവിലത്തെ മസാല ദോശ എങ്ങനെ ഉണ്ടായിരുന്നു?”

 

“അത്… ഞാ.. ഞാൻ കഴിച്ചില്ല, വിക്രം.”

 

ഉടനെ എന്റെ മുഖം വാടുന്നത് കണ്ടിട്ട് ചേച്ചി പെട്ടന്ന് പറഞ്ഞു, “അവിടെ വച്ച് എനിക്കൊന്നും കഴിക്കാൻ തോന്നിയില്ല, വിക്രം. അവിടത്തെ അന്തരീക്ഷം കാരണം എനിക്ക് ഛർദ്ദൽ വന്നു. അത് കാരണമ കഴിക്കാത്തത്.”

 

“അപ്പോ വിശക്കുന്നിലെ?” ഞാൻ ചോദിച്ചതും ആണെന്നവൾ തലയാട്ടി.

 

“എന്ന ചേച്ചി ഇവിടെ ഇരിക്ക്, ഞാൻ പോയി എടുത്തോണ്ട് വരാം.”

 

ചേച്ചി ധൃതിയില്‍ വേണ്ടന്ന് തലയാട്ടി, അതുകണ്ട് എനിക്ക് ചിരി പൊട്ടി.

 

“ശരി, ചേച്ചി വാ.” അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട്‌ എന്റെ റൂമിലേക്ക് കൊണ്ടു പോയി.

 

അതിനുശേഷമാണ് ഞാൻ എന്താണ് ചെയ്തതെന്ന് ചിന്തിച്ചതും, ധൃതിയില്‍ ചേച്ചിയുടെ കൈ ഞാൻ വിട്ടു.

 

ചേച്ചി എന്നെ തെറ്റിദ്ധരിച്ച് കാണുമോ? ഞാൻ മടിച്ചു മടിച്ചു അഞ്ചന ചേച്ചിയുടെ മുഖത്ത് നോക്കിയതും അവള്‍ ശബ്ദമില്ലാതെ വായ് പൊത്തി ചിരിക്കുന്നതാണ് കണ്ടത്.

 

ചമ്മൽ കാരണം ഞാൻ തല ചൊറിഞ്ഞു.

 

അവസാനം ചിരി നിർത്തി അവള്‍ പറഞ്ഞു, “ഇന്ന്‌ ഞാനൊരു സ്വപ്നം കണ്ടു, വിക്രം.”

 

“എന്തു സ്വപ്നം?” ജിജ്ഞാസയോടെ ഞാൻ തിരക്കി.

 

“ഞാൻ മൂടിയിരുന്ന കമ്പിളി നീ വലിച്ചു താഴ്ത്തി. എന്നിട്ട് കുറച്ചു മുന്നേ ചെയ്തത് പോലെ എന്റെ കവിളിൽ നി കുത്തി നോക്കി.” അഞ്ചന ചേച്ചി എന്റെ മുഖത്ത് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടാണ് അത്രയും പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *