ചേച്ചിയുടെ സന്തോഷം എന്നിലും പടർന്നു പിടിച്ചു.
ചപ്പാത്തി കഴിക്കാതെ മുഖത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ചേച്ചി എന്തോ ആലോചിച്ച് കൊണ്ടിരുന്നത് കണ്ടിട്ട് ഞാൻ ചേച്ചിയെ തന്നെ നഷ്ടബോധത്തോടെ നോക്കിയിരുന്നു.
ചേച്ചിയുടെ കവിളിൽ എന്റെ കവിൾ ഒന്ന് ചേര്‍ത്തു പിടിക്കാന്‍ കഴിഞ്ഞെങ്കില്‍!! ഞാൻ ആശിച്ചു.
ആ പുഞ്ചിരിക്കുന്ന ചുണ്ടില്‍ എന്റെ ചുണ്ട് വച്ച് ഉരസാൻ തോന്നിയതും എന്റെ തലയെ ഞാൻ കുടഞ്ഞു. എന്നിട്ട് ചേച്ചിയെ ഞാൻ കുലുക്കി വിളിച്ചു.
“ചേച്ചിക്ക് ഞാൻ വാരി തരട്ടെ?” മനസ്സിൽ കാര്യമായിട്ട് ആണെങ്കിൽ, പുറത്ത് തമാശ പോലെ ഞാൻ ചേച്ചിയോട് ചോദിച്ചതും, എന്റെ മനസ്സ് വായിച്ചത് പോലെ ചേച്ചിയുടെ മുഖം ഇരുണ്ടു.
അവള്‍ എന്നോട് പിണങ്ങുമെന്ന് ഞാൻ ഭയന്നു.
അല്‍പ്പനേരം അവളെന്നെ ചീറി നോക്കി. പക്ഷെ പെട്ടന്ന് തന്നെ ചേച്ചി പൊട്ടിച്ചിരിച്ചപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്.
“കുസൃതി മതിയാക്കി കഴിക്ക്, വിക്രം.” അതും പറഞ്ഞ് അവൾ കഴിക്കാൻ തുടങ്ങി.
ഞാനും കഴിച്ചു. ഫുഡിന് നല്ല ടേസ്റ്റായിരുന്നു, എന്റെ അമ്മ വയ്ക്കും പോലെ.
“ഇത്ര ടേസ്റ്റിയായി ചേച്ചി പാചകം ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല. ശരിക്കും ചേച്ചിയുടെ കൈക്ക് ആയിരം ചുംബനവും പൊൻ വളയും ഞാൻ സമ്മാനിക്കുന്നതാണ് മര്യാദ.
അങ്ങനെ ഞാൻ പറഞ്ഞതും ചേച്ചിയുടെ മുഖം തുടുത്തു. ഒരു നാണവും പുഞ്ചിരിയും മുഖത്ത് മാറിമാറി വന്നു. കണ്ണുകളില്‍ സന്തോഷം നിറഞ്ഞു നിന്നു.
ചേച്ചിയുടെ ഇരുപ്പ് കണ്ടിട്ട് ഇപ്പം അവളെന്നെ കെട്ടിപ്പടുക്കുമെന്ന് തോന്നി. പക്ഷെ ഒരു തേങ്സ മാത്രം പറഞ്ഞിട്ട് ചേച്ചി നേരേയിരുന്ന് കഴിച്ചു.
അവസാനം കഴിച്ചു കഴിഞ്ഞതും ചേച്ചി പാത്രങ്ങളെ കഴുകി വച്ചു. ഞാനും കൂടെ സഹായിച്ചു.
സമയം അപ്പോഴേക്കും ഒന്‍പത് കഴിഞ്ഞിരുന്നു.
വേഗം ഡ്രസ് മാറി വരാമെന്ന് ചേച്ചി പറഞ്ഞിട്ട് പോയതും ഞാൻ ബുർജ് ഖലീഫയിൽ വിസിറ്റ് ചെയ്യാനുള്ള ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്തു.
അതിനുശേഷം നെഷിധെ ഞാൻ ഫോണിൽ വിളിച്ചതും, പകുതി റിംഗ് ആയപാടെ എന്റെ അനുജത്തി എടുത്തു.
“ഏട്ടാ, എന്നെ മറന്നു എന്നാ കരുതിയേ, എന്തായാലും വിളിച്ചലൊ!” നെഷിധ സന്തോഷത്തോടെ ചിരിച്ചു. എന്നിട്ട് ഓരോന്ന് ചോദിക്കാനും അവള്‍ക്കുള്ളത് പറയാനും തുടങ്ങി. അവളുടെ ആ ഒരു എനർജി എന്നിലും പടർന്നു പിടിച്ചു.
എനിക്ക് നല്ല ഉന്‍മേഷവും സന്തോഷവും മനസ്സിൽ നിറഞ്ഞു.
നെഷിധയോട് സംസാരിക്കുന്നതിനിടെ ആവശ്യമുള്ളതൊക്കെ എടുത്തുകൊണ്ട് ഞാൻ പുറത്തിറങ്ങി. ഫ്ലാറ്റ് പൂട്ടി തിരിഞ്ഞതും അഞ്ചന ചേച്ചിയും അവരുടെ ഫ്ലാറ്റിൽ നിന്നിറങ്ങി.
എന്റെ സംസാരത്തിൽ നിന്ന് എന്റെ അനുജത്തി ആണെന്ന് ഊഹിച്ചതും ചേച്ചി പുഞ്ചിരിച്ചു.
ഞങ്ങൾ ഒരുമിച്ച് ലിഫ്റ്റ് ഇറങ്ങി എന്റെ വണ്ടിയുടെ അടുത്തേക്ക് പോയി. വണ്ടിയില്‍ കേറി വണ്ടിയുടെ ബ്ലൂടൂത്തിൽ ഞാൻ കണക്റ്റ് ചെയ്തതും വണ്ടിയുടെ സ്പീക്കറിൽ നെഷിധയടെ ശബ്ദം മുഴങ്ങി.
അതിനുശേഷം ചേച്ചിയും ഞങ്ങളുടെ സംഭാഷണത്തിൽ പങ്ക് ചേര്‍ന്നു.
25 മിനിറ്റ് യാത്ര ചെയ്ത് ഓഫീസിൽ ഞങ്ങൾ എത്തി. അവസാനം നെഷിധയോട് പിന്നേ വിളിക്കാം എന്നും പറഞ്ഞ് ഞാൻ വെച്ചു.
“വലിയ ഓഫീസ് ആണല്ലോ, വിക്രം.” വിടര്‍ന്ന കണ്ണുകളോടെ ഓഫീസാകെ ചുറ്റി വന്ന ശേഷം ചേച്ചി പറഞ്ഞു. “ഓഫീസ് സ്റ്റാഫ്സ് എത്രപേര്‍ ഉണ്ട്?”
“30 പേരുണ്ട് ചേച്ചി.”
അതും പറഞ്ഞ് എന്റെ ലാപ്ടോപ്പിന് മുന്നില്‍ ഞാൻ ഇരുന്നു.
“എനിക്കും ഒരു ജോബ് തരാൻ നിനക്ക് കഴിയുമോ, വിക്രം?” ചേച്ചി തമാശ പോലെ ചോദിച്ചു.
തമാശ പോലെ തോന്നിച്ചെങ്കിലും ചേച്ചിയുടെ കണ്ണുകൾ മറ്റൊരു കഥയാണ് പറഞ്ഞത്.
“ചേച്ചിക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ ശരിയാക്കാം.” സീരിയസ്സായി ഞാൻ പറഞ്ഞു.
എന്റെ മറുപടി കേട്ട് ചേച്ചിയുടെ കണ്ണുകളില്‍ പ്രതീക്ഷ നിറഞ്ഞെങ്കിലും, അത് പെട്ടന്ന് കെട്ടടങ്ങി. “പക്ഷേ എന്നെ ജോലിക്ക് വിടാന്‍ ചേട്ടന് താല്പര്യമില്ല, വിക്രം.” ചേച്ചി നിരാശിധയായി.
