അഞ്ചന ചേച്ചി – 2 1അടിപൊളി  

 

“നിന്റെ കിച്ചനിൽ കേറി കോഫീയും ഉണ്ടാക്കി, കോഫീ പാത്രം കഴുകിയും വച്ച്, പിന്നെ ഇതെല്ലാം ഇങ്ങോട്ടേക്ക് ഞാൻ എടുത്തു കൊണ്ടും വന്നു, വിക്രം. ആകെ 25 മിനിറ്റെങ്കിലും ആയിട്ടുണ്ടാവണം പക്ഷേ നി രണ്ട് മിനിറ്റ് എന്ന് പറയുന്നു! ഏത് ലോകത്തായിരുന്നു ഇതുവരെ നി?”

 

“ഇരുപത്തഞ്ച് മിനിറ്റോ?” എന്റെ വായ് മലർക്കെ തുറന്നു.

 

“ശെരിക്കും നി സ്വപ്നലോകത്ത് തന്നെയാ, വിക്രം.” ചേച്ചി ചിരിച്ചു. “ശരി വാ, നമുക്ക് കഴിക്കാം.

 

“ആങ്ഹ് കഴിക്കാം.” ഞാനും സമ്മതിച്ചു.

 

സമയം ചോദിക്കാന്‍ ഞാൻ ചേച്ചിയുടെ കൈയിൽ നോക്കി, പക്ഷെ ചേച്ചിയുടെ സില്‍വര്‍ വാച്ചിനെ കണ്ടില്ല. എന്റെ മൊബൈലും റൂമിലായിരുന്നു.

 

അവസാനം സോഫ മേല്‍ വച്ചിരുന്ന എസിയുടെ റിമോട്ടിൽ ഞാൻ നോക്കി. സമയം 8:20 ആയിരുന്നു.

 

ഇതെല്ലാം സമയം കടന്നു പോയോ? എനിക്ക് അതിശയമായി. എട്ട് മണിക്ക് ഓഫീസില്‍ പോകാൻ പ്ലാൻ ചെയ്തിരുന്നതാണ്.

 

“എന്റെ വിക്രം, ഇവിടെ ഒന്ന് വന്നിരുന്നെ.” ചേച്ചിയുടെ ക്ഷമ നശിക്കാൻ തുടങ്ങിയിരുന്നു.

 

ഞാൻ വേഗം ടേബിളിനടുത്ത് പോയി മടിച്ചു നിന്നു. ചേച്ചിക്കടുത്ത് ഇരിക്കണോ മാറി ഇരിക്കണോ എന്ന കൺഫ്യൂഷൻ ആയിരുന്നു.

 

അടുത്തിരുന്നാൽ ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ? അതുകൊണ്ട്‌ ഞാൻ ചേച്ചിയുടെ എതിര്‍ വശത്ത് പോയിരുന്നു. ഉടനെ ചേച്ചിയുടെ കണ്ണുകളില്‍ നിരാശ മിന്നിമറഞ്ഞു.

 

 

“പ്രഷോബ് ചേട്ടൻ കഴിച്ചോ, ചേച്ചി?” ഞാൻ ചോദിച്ചു.

 

ഉടനെ ചേച്ചിയുടെ മുഖം കറുത്തതും ആ ചോദ്യം വേണ്ടായിരുന്നു എന്ന് തോന്നി.

 

“അദ്ദേഹത്തിന് ഒരു ബോധവുമില്ല, വിക്രം. രാത്രി ഏഴ് പ്രാവശ്യം എണീറ്റ് ബാത്റൂമിൽ ഓടിപോയ് ഛർദ്ദിച്ചു. ഉറക്കത്തിൽ  ആരെയോ പലവട്ടം തെറിയും വിളിച്ചു. പിന്നെ ഒരു പെണ്—” പെട്ടന്ന് പറഞ്ഞു വന്നത് വിഴുങ്ങി കൊണ്ട്‌ ചേച്ചി വായ് പൊത്തി.

 

“ഏത് പെണ്ണ്, എന്ത് കാര്യം?” ഞാൻ ചോദിച്ചപ്പോ അവൾ പറയാൻ കൂട്ടാക്കിയില്ല, അതുകൊണ്ട്‌ ഞാനും നിര്‍ബന്ധിച്ചില്ല.

 

“ഏഴാം വട്ടം ബാത്റൂമിൽ പോയിട്ട് വന്ന ശേഷം ഇന്നിനി ചേട്ടനെ ഉണർത്തേണ്ട എന്ന് പറഞ്ഞിട്ടാ ചേട്ടൻ കിടന്നത്. എന്തെങ്കിലും ആവശ്യമോ, പിന്നെ എവിടെയെങ്കിലും പോണമെങ്കിൽ നിന്നെ വിളിക്കാനും പറഞ്ഞു.” നീരസം മറയ്ക്കാൻ ശ്രമിച്ചു കൊണ്ട്‌ ചേച്ചി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

 

ഇന്ന്‌ അയാൾ ഉണരില്ലെന്ന് ഞാൻ പ്രതീക്ഷത് തന്നെയാ. കാരണം, അത് സ്ഥിരമായി നടക്കുന്ന കാര്യമാണ്. ശനിയാഴ്ചകളിൽ ചേട്ടൻ ബോധമില്ലാതെ ഉറങ്ങും. പിന്നെ ഞായറാഴ്ച രാവിലെ എഴുനേറ്റ് വീണ്ടും മദ്യ സേവ തുടങ്ങും.

 

എന്തൊരു മനുഷ്യനാ അയാൾ!! ഇന്നലെയാണ് ചേട്ടന്റെ ഭാര്യ വന്നത്, എന്നിട്ട് പോലും ചെറിയൊരു മാറ്റം പോലുമില്ല. എനിക്ക് വെറുപ്പ് തോന്നി

 

ചേച്ചിയുടെ ആ മൂഡ് മാറ്റാൻ ഞാൻ ചോദിച്ചു, “ചേച്ചി, ഓഫീസില്‍ എനിക്ക് വെറും രണ്ട് മണിക്കൂറിന്‍റെ ജോലി മാത്രമുണ്ട്. അതുകഴിഞ്ഞ്‌ നമുക്ക് ബുർജ് ഖലീഫയിൽ പോയാലോ?”

 

ഉടനെ ചേച്ചിയുടെ മുഖം തെളിഞ്ഞു.

 

“ഞാൻ എപ്പോഴേ റെഡി, വിക്രം.” അതും പറഞ്ഞ്‌ ഉത്സാഹത്തോടെ ചേച്ചി എഴുനേറ്റ് തുള്ളിച്ചാടിയതും ഞാൻ ചിരിച്ചു. “പിന്നേ നിന്റെ ഓഫീസിൽ ഞാനും വരാം. എനിക്ക് നിന്റെ ഓഫീസ് കാണുകയും ചെയ്യാലോ.”

 

“ശരി, ചേച്ചിയും ഓഫീസില്‍ പോര്. ആദ്യം ഇവിടെ ഇരിക്ക്, നമുക്ക് കഴിക്കാം.” ഞാൻ പറഞ്ഞു.

 

ഉടനെ ചേച്ചി ആദ്യം ഇരുന്ന കസേരയില്‍ ഇരിക്കാതെ എനിക്കടുത്ത് വന്നിരുന്നു. ശേഷം ഹോട് ബോക്സ് തുറന്നു. അതിന്‍റെ അകത്ത് ഒരു സ്റ്റീല്‍ പാത്രത്തിൽ കുറമ ഉണ്ടായിരുന്നു, അതിനെ എടുത്ത് പുറത്ത് വെച്ച ശേഷം ചേച്ചി ഞങ്ങൾക്ക് വിളമ്പി.

 

“ബുർജ് ഖലീഫയിൽ നിന്നുള്ള വ്യൂസ് ഒക്കെ നല്ല രസം ആണെന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ട്. അതിന്‌ ശേഷമാണ് എനിക്കും കാണണമെന്ന് അതിയായ ആഗ്രഹം തോന്നി തുടങ്ങിയത്‌.” ചേച്ചി സന്തോഷത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *