“ചേച്ചി വിഷമിക്കാതെ, ചേട്ടൻ പിന്നീട് സമ്മതിക്കും, എനിക്ക് വിശ്വാസമുണ്ട്.”
എന്റെ പോസിറ്റീവായ വാക്കുകൾ ചേച്ചിയുടെ മുഖത്ത് മറഞ്ഞു പോയ പുഞ്ചിരിയെ തിരികെ കൊണ്ടുവന്നു. “അത് പോട്ടെ വിക്രം, നി ചെയ്യുന്ന ജോലി ഞാൻ നോക്കുന്നതിൽ നിനക്ക് എതിർപ്പുണ്ടോ?” ഒന്ന് ശങ്കിച്ച ശേഷം ചേച്ചി ചോദിച്ചു.
“രഹസ്യ സ്വഭാവമുള്ളത് ഒന്നുംതന്നെ ഞാൻ ചെയ്യുന്നില്ല ചേച്ചി.” ഞാൻ ചിരിച്ചു. “ചേച്ചി ഇവിടെ വന്നിരിക്ക്.” വീലുള്ള ഒരു സ്വൈവൽ ചെയർ എന്റെ ചെയറിനടുത്ത് വലിച്ചിട്ടു കൊണ്ട് ചേച്ചിയെ ഞാൻ ക്ഷണിച്ചു.
ചേച്ചിയും വന്നിരുന്നു.
തൊട്ടടുത്തുള്ള ചേച്ചിയുടെ സാമീപ്യം എന്റെ ഹൃദയ താളത്തെ തെറ്റിച്ച് കൊണ്ടിരുന്നു എങ്കിലും, ഇടയ്ക്ക് എന്റെ തോളില്‍ സോഫ്റ്റ് ആയി പിടിച്ചുകൊണ്ട് സ്ക്രീനിൽ മുഖം അടുപ്പിച്ച് നോക്കുന്നതും, ഞങ്ങളുടെ കാല്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും യാദൃശ്ചികമായി തൊടുന്നതും എല്ലാം ഞാൻ ശെരിക്കും ആസ്വദിച്ചു.
“വിക്രം ഇവിടെ ദുബായില്‍ തന്നെ ബി.ബി.എ ചെയ്തു, അല്ലേ.” എന്റെ ജോലി കഴിഞ്ഞ് ലോഗ്ഔട്ട് ചെയ്തതും ചേച്ചി ചോദിച്ചു.
“അതേ ചേച്ചി, ഇവിടെയാണ് ചെയ്തത്.” ഞാൻ പറഞ്ഞു. ഇതും നെഷിധയാണോ ചേച്ചിയോട് പറഞ്ഞത്?”
“അവൾ തന്നെയാ പറഞ്ഞത്. പക്ഷേ നാട്ടില്‍ പഠിത്തം നിർത്തിച്ച് നിന്നെ നിന്റെ പപ്പ ഇവിടെ കൊണ്ടുവന്നത് നെഷിധയ്ക്ക് തീരെ ഇഷ്ടമായില്ല എന്നും, ആഴ്ചകളോളം മനോജ് അങ്കിളോട് ദേഷ്യത്തില്‍ പിണങ്ങി സംസാരിക്കാതെ ഇരുന്നു എന്നും, സുധ ആന്‍റിയോട് മാസങ്ങളോളം വഴക്കടിച്ചിരുന്നു എന്നും സുധ ആന്‍റിയാ എന്നോട് പറഞ്ഞത്.”
ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു. “എന്റെ പഠിത്തം നിർത്തിയതിന് അല്ലായിരുന്നു, എന്നെ അവളില്‍ നിന്ന് പിരിച്ച് ഇങ്ങോട്ട് കൊണ്ടു വന്നതിനായിരുന്നു നെഷിധയ്ക്ക് ദേഷ്യം. അന്നവൾക്ക് പതിമൂന്ന് വയസ്സായിരുന്നു.”
ചേച്ചി ചിരിച്ചു. “അത് തന്നെയാണ് നെഷിധയും എന്നോട് പറഞ്ഞത്.”
അവസാനം ഞങ്ങൾ ഓഫീസ് പൂട്ടി ചുറ്റി കറങ്ങാൻ തയാറായി.
*****************
ഇതുവരെ ഞാൻ കണ്ടിരുന്ന ചേച്ചിയെ അല്ലായിരുന്നു ഇപ്പോൾ ഞാൻ കണ്ടത്.
എന്റെ വണ്ടി ദുബായ്-മാൾ പാർക്കിംഗ് ഏരിയയിൽ ഇട്ടിട്ട്, ദുബായ് മാളിലൂടെ ഞങ്ങൾ ബൂർജ് ഖലിഫയിൽ എത്തി ചേര്‍ന്നു.
ആ നിമിഷം തൊട്ട് അഞ്ചന ചേച്ചി ഹൈ എനർജിയിൽ ആയിരുന്നു. മറ്റേതോ അല്‍ഭുത ലോകത്ത് എത്തിപ്പെട്ടത് പോലെ ചേച്ചിയുടെ മുഖം വിസ്മയത്തിൽ മുങ്ങി നിന്നു.
ഒരു മകള്‍ തന്റെ അച്ഛന്‍റെ കൈയേ അണച്ച് പിടിച്ചുകൊണ്ട് നടക്കുന്നത് പോലെയാണ് അഞ്ചന ചേച്ചി എന്റെ ഇടത് കൈയെ അണച്ച് പിടിച്ചു കൊണ്ട് നടന്നത്.
ചേച്ചിയുടെ വലത് മാറ് എന്റെ കൈയിൽ അമർന്നിരുന്നെങ്കിലും എനിക്ക് തെറ്റായ ചിന്തകളൊന്നും ഉണ്ടായില്ല. പകരം, സ്നേഹവും കരുതലും പിന്നേ ഒരുതരം സംരക്ഷണ ചിന്തയും ആണ് ഉള്ളില്‍ നിറഞ്ഞു നിന്നത്.
125മത്തെ നിലയിലുള്ള ഒബ്സർവേഷൻ ഡെക്കിൽ നിന്ന് അവിടെയുള്ള ടെലസ്ക്കോപ്പിലൂടെ ദുബായിയുടെ പല ഭാഗങ്ങൾ വീക്ഷിച്ചപ്പോളും, ഡെക്കിൽ ചുറ്റി നടന്ന് അല്‍ഭുത കാഴ്ചകളെ കണ്ടപ്പോഴും, ചേച്ചിയുടെ കണ്ണുകൾ അത്യാഹ്ലാദത്തിൽ തിളങ്ങിയിരുന്നു.
പിന്നേ ഒരു മലയാളി ഫാമിലിയും അവിടെ ഉണ്ടായിരുന്നു, ഭാര്യ, ഭർത്താവ് പിന്നേ രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ കുടുംബം. അവർ ഞങ്ങളെ നോക്കി പുഞ്ചിരിച്ചതും ഞങ്ങളും ചിരിച്ചു.
അതിനെ ഒരു സ്വീകരണമായി എടുത്തുകൊണ്ട് ആ ഭാര്യ അഞ്ചന ചേച്ചിയോട് കുശലം പറയാൻ തുടങ്ങി. ചേച്ചിയും അവരോട് എന്തൊക്കെയോ പറഞ്ഞ് തുടങ്ങി.
“ഞാൻ ഇപ്പൊ വരാം” എന്നും പറഞ്ഞ് ഗിഫ്റ്റ് ഷോപ്പ് ലക്ഷ്യമാക്കി ഞാൻ നടന്നു.
എനിക്ക് വേണ്ടത് വാങ്ങി എന്റെ ഷോൾഡർ ബാഗില്‍ സൂക്ഷിച്ച ശേഷം തിരികെ വന്നു. അപ്പോഴേക്കും ആ ഫാമിലി തിരികെ പോകാൻ ഒരുങ്ങുകയായിരുന്നു.
