അഞ്ചന ചേച്ചി – 7അടിപൊളി  

പക്ഷേ എനിക്ക് സംസാരിക്കാനുള്ള ശക്തി ഇല്ലായിരുന്നു. ആ കത്തിയെ അവന്റെ നെഞ്ചില്‍ ആഞ്ഞ് കുത്തുത്താനുള്ള ശക്തി പോലും എനിക്ക് ഇല്ലായിരുന്നു. അതുകൊണ്ട്‌ ആ കത്തി വച്ച് അവന്റെ കഴുത്തിലമർത്തി ഞാൻ വരഞ്ഞു മുറിച്ചു. എന്നിട്ട് എല്ലാ ശക്തിയും നഷ്ട്ടപ്പെട്ട് ഞാൻ താഴെ വീണു.

ആ ഹാൾ ഒരു യുദ്ധ ഭൂമിയായി മാറിയിരുന്നു. ആരെയും വിജയിക്കാൻ അനുവദിക്കാത്ത യുദ്ധഭൂമി. പാപം ചെയ്ത എല്ലാവർക്കും ഒരേ ശിക്ഷ വിധിച്ച യുദ്ധഭൂമി.

അങ്ങോട്ടും ഇങ്ങോട്ടും തല മെല്ലെ തിരിച്ചു ഞാൻ നോക്കി.

കഴുത്ത് മുറിഞ്ഞു… ഹൃദയം മുറിഞ്ഞും.. രക്തം വാർന്നോഴുകിയും ജീവന്‍ നഷ്ടപ്പെട്ടു കൊണ്ടിരുന്നു മനുഷ്യരെ ഞാൻ കണ്ടു. എന്റെ ശരീരം മരവിക്കാൻ തുടങ്ങിയിരുന്നു…. എന്റെ മരണം അടുത്ത് കൊണ്ടിരുന്നതിന്റെ സൂചന.

“മോനു…!!” അഞ്ചന കരഞ്ഞു കൊണ്ട്‌ വിളിച്ചു.

എങ്ങനെയോ തല ചെരിച്ച് അവളെ ഞാൻ നോക്കി.

അഞ്ചനയ്ക്ക് വലതു നെഞ്ചില്‍ രണ്ട് കുത്തും.. പിന്നെ വയറ്റിലും ഒരു കുത്ത് കിട്ടിയെങ്കിലും അത് വലിയ പ്രശ്നം ഇല്ലാത്തത് പോലെ അവൾ കരഞ്ഞു കൊണ്ട്‌ മെല്ലെ നാല് കാലില്‍ നടന്ന് എന്റെ അടുത്തേക്ക് വന്നു.

പൊളിഞ്ഞു കിടക്കുന്ന എന്റെ നെഞ്ചില്‍ നോക്കി അവള്‍ കരഞ്ഞു വിളിച്ചു. ഞാൻ രക്ഷപ്പെടില്ല എന്ന് അവള്‍ക്കും മനസിലായി.

“മോനൂ..!” എന്റെ അടുത്ത് കിടന്ന് എന്നെ മെല്ലെ ചേർത്തു പിടിച്ചു കൊണ്ട്‌ അവള്‍ കരഞ്ഞു.

എന്തൊക്കെയോ എനിക്ക് പറയണം എന്നുണ്ടായിരുന്നു. പക്ഷേ ശ്വാസം കിട്ടുന്നില്ല.. സംസാരിക്കാൻ കഴിഞ്ഞില്ല. മരിക്കാൻ പോകുന്ന നായയെ പോലെ കിതച്ചു കൊണ്ട്‌ ഞാൻ കിടന്നു.

“ഈ ഫ്ലാ..റ്റിൽ കി..ടന്ന് എനിക്ക് മരിക്കണ്ട.” അവസാനം എങ്ങനെയോ ഞാൻ പറഞ്ഞതും അഞ്ചന എങ്ങനെയോ എന്നെ തങ്ങി പിടിച്ചു എഴുനേൽപ്പിച്ചു.

ഞങ്ങൾ രണ്ടുപേരും പരസ്പരം തങ്ങി രക്തവും ഒഴുക്കി കൊണ്ട്‌ എങ്ങനെയോ നടന്നു. വാതിലിന്‍റെ അടുത്തേക്ക് വന്നതും അഞ്ചന വാതിൽ തുറന്നു. ഞങ്ങൾ പുറത്തേക്കിറങ്ങി.

“എല്ലാവരും അകത്ത് കിടന്ന് ചാവട്ടെ.” എന്നും പറഞ്ഞ്‌ അവള്‍ പുറത്ത്‌ നിന്നും വാതിൽ പൂട്ടി.

ഞങ്ങൾ പരസ്പരം താങ്ങി പിന്നെയും മെല്ലെ നടന്നു എന്നിട്ട് എന്റെ പോക്കറ്റില്‍ നിന്നും എന്റെ താക്കോൽ എടുത്ത് അവള്‍ എന്റെ ഫ്ലാറ്റ് തുറന്നു. അകത്ത് കേറിയ ശേഷം അവള്‍ വാതിൽ പൂട്ടി.

പിന്നെയും ഞങ്ങൾ നടന്നു…. രക്തവും ഒഴുക്കി കൊണ്ട്‌. എന്റെ കണ്ണില്‍ ഇരുട്ട് കേറാന്‍ തുടങ്ങി. എത്ര വട്ടം ഞാൻ താഴേ വീണു എന്നറിയില്ല. അവള്‍ കരഞ്ഞു കൊണ്ട്‌ എന്നെ പിന്നെയും എഴുനേറ്റ് നിൽക്കാൻ സഹായിച്ചു. അവസാനം ഞങ്ങൾ എങ്ങനെയോ എന്റെ റൂമിൽ വന്നു.

എന്നെ പതിയെ ബെഡ്ഡിൽ കിടത്തിയ ശേഷം അവളും അടുത്ത് കിടന്നു.

“നിന്റെ മുറിവ് അത്ര പ്രശ്നമില്ല.. നി എങ്ങനെയെങ്കിലും നാട്ടില്‍ പോയി രക്ഷപ്പെട് ചക്കരെ..” എങ്ങനെയോ ഞാൻ പറഞ്ഞ്‌ ഒപ്പിച്ചു കൊണ്ട്‌ പിന്നെയും കിതച്ചു.

ശ്വാസം നേരെ കിട്ടുന്നില്ല.. എനിക്ക് ചിന്തിക്കാനും കഴിയുന്നില്ല… എന്റെ ഹൃദയം പോലും മരവിച്ചു തുടങ്ങി.

“നിന്നെ വിട്ടിട്ട് ഞാൻ എങ്ങും പോവില്ല മോനു. അന്ന് ഞാൻ പറഞ്ഞതല്ലേ.. ജീവിച്ചാലും മരിച്ചാലും നിന്റെ കൂടെ ആയിരിക്കും എന്ന്.”

എന്തോ പറയാൻ ഞാൻ വായ എങ്ങനെയോ തുറന്നു, പക്ഷേ ഇനിയും സംസാരിക്കാന്‍ എന്റെ നാവ് വഴങ്ങിയില്ല. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങി.

അവസാനം അഞ്ചന എന്റെ ചുണ്ടില്‍ ഉമ്മ തന്നിട്ട് പുഞ്ചിരിയോടെ പറഞ്ഞു, “നമുക്ക് ഒരുമിച്ച് പോകാം മോനു…. ഈ ലോകം നമുക്ക് വേണ്ട.. മറ്റാരും നമുക്ക് വേണ്ട. എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി. നമുക്ക് ഒരുമിച്ച് തന്നെ ഈ ലോകം വിട്ടു പോകാം ചക്കരെ.”

അപ്പോഴാണ് അവളുടെ കൈയിൽ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയേ ഞാൻ കണ്ടത്.

അവള്‍ എന്താണ് ചെയ്യാൻ പോകുന്നതെന്ന്‌ എനിക്ക് മനസ്സിലായി.. പക്ഷേ എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.. എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല.. എന്റെ കണ്ണുകളെ ചിമ്മാൻ പോലും കഴിഞ്ഞില്ല. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ മാത്രം ഒലിച്ചിറങ്ങി.

എന്റെ അവസാനം അടുത്തത് ഞാൻ അറിഞ്ഞു.

അഞ്ചന ആ കത്തിയുടെ പിടിയില്‍ മുറുകെ പിടിച്ചു കൊണ്ട്‌ എന്നെ നോക്കി പുഞ്ചിരിച്ചു.

“ഞാനും നിന്റെ കൂടെ വരുന്നു മോനു.” അതും പറഞ്ഞ്‌ അവള്‍ ഉറക്കെ കരഞ്ഞു കൊണ്ട് സ്വന്തം ഹൃദയത്തിലേക്ക് മൂര്‍ച്ചയുള്ള ഭാഗത്തെ പലവട്ടം കുത്തിയിറക്കി.

എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്റെ ഹൃദയമിടിപ്പ് ദ്രുതഗതിയില്‍ കുറഞ്ഞു വന്നു.

പെട്ടന്ന് അഞ്ചന കരച്ചില്‍ നിർത്തിയിട്ട് എന്റെ മുകളില്‍ കേറി കിടന്നു. അവളുടെ മുഖത്തെ എന്റെ കഴുത്തിൽ ചെറുത്തു വച്ചു. എന്നിട്ട് എന്റെ കൈകളെ എടുത്ത് അവള്‍ക്കു ചുറ്റും പിടിപ്പിച്ചു. അവളും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു. ഞങ്ങളുടെ കിതപ്പ് ഒരേ താളത്തിലായി മാറി. അവളുടെ ഹൃദയതുടിപ്പും കുറഞ്ഞു വന്നത് ഞാൻ അറിഞ്ഞു.

“നീ മാത്രമാണ് എന്റെ കാമുകന്‍ — നീ മാത്രമാണ് എന്റെ ഭർത്താവ് — നീയാണ് എന്റെ ജീവനും ആത്മാവും.” അത്രയും പറഞ്ഞിട്ട് അവസാനമായി അവളെന്റെ കഴുത്തിൽ മുത്തി. എന്നില്‍ നിന്നും അവസാന ചുംബനം സ്വീകരിക്കാന്‍ കൊതിച്ച്, എന്റെ ചുണ്ടില്‍ അവളുടെ കവിളിനെ അമർത്തി പിടിച്ചു. എങ്ങനെയോ ഞാൻ എന്റെ അവസാനത്തെ ഉമ്മ കൊടുത്തതും അവള്‍ സന്തോഷത്തോടെ എന്റെ കഴുത്തിൽ അവളുടെ മുഖത്തെ ചേര്‍ത്തു വച്ചു.

അവസാനം ഞങ്ങളുടെ ജീവൻ ഞങ്ങളെ വിട്ട് പിരിയുന്നത് ഞങ്ങൾ അറിഞ്ഞു. “ഐ ലവ് യു മോനു” ഐ ലവ് യു ചക്കരെ എന്റെ മനസു കൊണ്ട്‌ ഞാൻ മറുപടി കൊടുത്തു.

അത് കേട്ടത് പോലെ അവള്‍ അവസാനമായി ചിരിച്ചു. അഞ്ചനയുടെ പതിഞ്ഞ അവസാനത്തെ വാക്കുകൾ കേട്ട് ഞാൻ പുഞ്ചിരിച്ചു. പിന്നെ എന്റെ ചിന്തകൾ പോലും ക്ഷയിച്ചു പോയി.

(അസ്തമിച്ചു)

Leave a Reply

Your email address will not be published. Required fields are marked *