അഞ്ചന ചേച്ചി – 7 1അടിപൊളി  

അത്രയും പറഞ്ഞിട്ട് മറിയ അഞ്ചനയെ തുറിച്ചു നോക്കിയതും അഞ്ചന താഴെ നോക്കി കരഞ്ഞു.

സത്യത്തിൽ എന്തു ചെയ്യണം എന്നറിയാതെ ഞാൻ മിഴിച്ചു നിന്നു.

അല്‍പ്പം കഴിഞ്ഞ് മറിയ വീണ്ടും എന്നെ നോക്കി പറഞ്ഞു, “കുറച്ച് ദിവസം അവള്‍ നിന്നില്‍ നിന്ന് അകന്നു നിന്നാല്‍, നിനക്ക് വിഷമം തോന്നുമെങ്കിലും അതൊക്കെ മാറും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോഴത്തെ നിന്റെ സ്ഥിതി കാണുമ്പോള്‍ എന്ത് ചെയ്യണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.” മറിയ വിഷമത്തോടെ പറഞ്ഞു.

“ശരിയാ…, നിനക്ക് മനസ്സിലാവില്ല, മറിയ..” ഞാൻ അവളോട്‌ പറഞ്ഞു. “അഞ്ചനയോടുള്ള എന്റെ സ്നേഹം എങ്ങനെയുള്ളതാണെന്ന് ഒരിക്കലും നിനക്ക് മനസ്സിലാവില്ല. ഈ ജന്മം മുഴുവനും നി ശ്രമിച്ചാൽ പോലും, അഞ്ചയോടുള്ള എന്റെ സ്നേഹത്തിന്റെ അംശത്തെ പോലും നിനക്ക് മനസ്സിലാക്കാൻ കഴിയില്ല.!” തലയാട്ടി കൊണ്ട്‌ ഞാൻ നെടുവീര്‍പ്പിട്ടു.

മറിയ ചുണ്ടിനെ കടിച്ചു പിടിച്ചു എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഞാനും മിണ്ടാതെ നിന്നു. പക്ഷേ അഞ്ചന മാത്രം അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു.

കുറച് കഴിഞ്ഞതും മറിയ മെല്ലെ എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ മുഖം പിടിച്ചുയർത്തി. “നിന്നില്‍ നിന്ന് അകന്നു നിൽക്കാൻ ഞാനാടാ അഞ്ചനയെ നിര്‍ബന്ധിച്ചത്. നിന്റെ ജീവിതത്തെ തകര്‍ക്കാതെ നിന്നെ വിട്ട് പോകാനും ഞാനാ അവളോട് പറഞ്ഞത്. അതുകൊണ്ടാണ് അവൾ നിന്നില്‍ നിന്നും അകന്ന് നിന്നതും ഇങ്ങനെയൊക്കെ വേദനിപ്പിച്ചതും.” കുറ്റസമ്മതം നടത്തുന്നത്‌ പോലെ മറിയ പറഞ്ഞു.

ഒന്നും മിണ്ടാതെ നിർവികാരനായി ഞാൻ അവളെ നോക്കി നില്‍ക്കുകയാണ് ചെയ്തത്.

“അഞ്ചനയെ വിവാഹം കഴിക്കാന്‍ അവള്‍ ഒരിക്കലും സമ്മതിക്കില്ല. അതുകൊണ്ട്‌ അവളെ നി വിട്ടേക്കടാ. നിനക്ക് നല്ലോരു ജീവിതമുണ്ട്. നല്ല പെണ്ണിനെയും നിനക്ക് കിട്ടും. അവളെ വിട്ടിട്ട് വേറെ പെണ്ണിനെ കെട്ടി നല്ലത് പോലെ നി ജീവിക്ക്. അതുതന്നെയാണ് എന്റെയും അവളുടെയും ആഗ്രഹം.” മറിയ കെഞ്ചി.

പെട്ടന്ന് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ രണ്ട് കവിളിനേയും ചേര്‍ത്തു പിടിച്ചു വച്ചിരുന്ന മറിയയുടെ കൈകളെ ദേഷ്യത്തില്‍ ഞാൻ എടുത്തു മാറ്റി.

“അസ്ഥിക്ക് പിടിച്ച പ്രണയം എന്താണെന്ന് അനുഭവത്തിലൂടെ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളു. അതിനെ മനസിലാകുന്നവർ അവരുടെ തൊള്ള തുറന്ന് വിവരമില്ലായ്മ പറയില്ല.. അറിയാത്തവരോ.. എല്ലാം അറിഞ്ഞത് പോലെ പ്രസംഗിച്ചു നടക്കും. അതുകൊണ്ട്‌ ഈ ഉപദേശം എന്നോട് വേണ്ട, മറിയ.”

എന്നിട്ട് ഞാൻ അഞ്ചനയെ നോക്കി. എന്നെ തന്നെ നോക്കി ശബ്ദമില്ലാതെ അവള്‍ ഏങ്ങി കരയുകയായിരുന്നു.

എന്റെ അടുത്തേക്ക് ഓടി വരാൻ വെമ്പുന്ന അവളുടെ കാലുകളെ ഞാൻ കണ്ടു. എന്നെ ചേര്‍ത്തു പിടിക്കാന്‍ കഴിയാത്തതിൽ ചുരുണ്ടു ചുരുണ്ടു നിവരുന്നു അവളുടെ മുഷ്ടിയെ ഞാൻ കണ്ടു. എന്റെ മുഖമാകെ ചുംബിക്കാൻ വിതുമ്പുന്ന അവളുടെ ചുണ്ടുകളെ ഞാൻ തിരിച്ചറിഞ്ഞു. എന്നിലേക്ക് അലിഞ്ഞു ചേരാന്‍ കൊതിക്കുന്ന അവളുടെ മനസ്സിനെയും ഞാൻ മനസ്സിലാക്കി.

പക്ഷേ എന്റെ അടുത്തേക്ക് ഓടി വരാതെ ഇരിക്കാൻ അവളെത്തന്നെ നിയന്ത്രിക്കുന്നത് കണ്ട് എനിക്ക് സങ്കടം മാത്രമാണ് തോന്നിയത്. അവസാനം സഹിക്കാൻ കഴിയാതെ വന്നപ്പോ അഞ്ചന പെട്ടന്ന് താഴെ വീണു. എന്നിട്ട് തറയില്‍ ചുരുണ്ടുകൂടി കൊണ്ടവൾ അലറിയലറി കരഞ്ഞു. പെട്ടന്ന് മറിയ അവളുടെ അടുത്തേക്ക് ഓടി പോയി. എന്നിട്ട് ഒരമ്മയെ പോലെ അവളെ വലിച്ച് അവളോട് ചേര്‍ത്തു പിടിച്ചു.

അഞ്ചനയുടെ സങ്കടവും വേദനയും എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. എന്റെ മുഷ്ടികളും ചുരുണ്ട് മുറുകിയതും വലത് കൈയിൽ നല്ല വേദന തോന്നി. ഡ്രസ്സിംഗ് ചെയ്തിരുന്ന പ്ലാസ്റ്ററിൽ ചുവപ്പ് നിറം പടരാനും തുടങ്ങി.

“അവളെ ഞാൻ വേണ്ടെന്ന് വയ്ക്കാം…” പെട്ടന്ന് എന്റെ നാവ് താനെ ചലിച്ചു. ഉടനെ അവർ രണ്ടുപേരും വ്യത്യസ്ത മുഖഭാവത്തോടെ എന്നെ നോക്കി… വ്യത്യസ്ത വികാരങ്ങളോടെ അവർ എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *