“ഈ ലോകം അവസാനിക്കട്ടെ മോനു…! അതാണ് നല്ലത്.” അവള്‍ അങ്ങനെ ആശിച്ചത് പോലെയാണ് പറഞ്ഞത്.
“പ്രഷോബ് ചേട്ടൻ ഫോണിൽ എന്താ പറഞ്ഞത്?” കാര്യം മാറ്റാൻ വേണ്ടി ഞാൻ അവളോട് തിരക്കി.
“ഏഴ് മണിക്ക് വരുമെന്ന് പറഞ്ഞു.” അത് പറഞ്ഞ് അവള്‍ വിഷമിച്ചു.
ഇപ്പൊ സമയം അഞ്ചേ മുക്കാല്‍ ആയിട്ടുണ്ടാവും. അപ്പോ ഒരു മണിക്കൂര്‍ ഇനിയുമുണ്ട്.
“നിന്റെ വിസ അടിച്ച കാര്യവും ജോലി കാര്യവും ചേട്ടനോട് നി പറയാൻ തീരുമാനിച്ചോ?” ഞാൻ ചോദിച്ചു.
“അറിയില്ല.. ചേട്ടനോട് പതിയെ സാഹചര്യം കണ്ടതുപോലെ ഞാൻ പറയാം. തല്‍കാലത്തേക്ക് എനിക്ക് ഓഫിസിലും വരാൻ കഴിയില്ല.”
“അത് സാരമില്ല. സാഹചര്യം എനിക്കും അറിയാമല്ലോ.”
കുറച് നേരം കഴിഞ്ഞ് അവള്‍ എന്നെ വിട്ടിട്ട് ഡ്രസ് എടുത്തിട്ടു.
“ശരി, എന്റെ മോന്‍ വാ, ഞാൻ കോഫീ ഇട്ടു തരാം.” പറഞ്ഞിട്ട് എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് കിച്ചനിലേക്ക് കൊണ്ടു പോയി.
ഒരുമിച്ച് കോഫീ കുടിച്ച ശേഷം അവളെന്നെ കുറച്ച് നേരം നോക്കി നിന്നു.
“എന്നാ ഞാൻ പോട്ടെ മോനു..?” അവള്‍ ചോദിച്ചു. “ചേട്ടൻ വരുന്ന കാര്യം എന്നോട് പറഞ്ഞ സ്ഥിതിക്ക് ആ ഫ്ലാറ്റിൽ വെയിറ്റ് ചെയ്യുന്നതാണ് നല്ലത്.” അതും പറഞ്ഞ് എന്റെ ചുണ്ടില്‍ ഉമ്മ തന്നിട്ട് അവൾ പോയി.
ഞാനും പെട്ടന്ന് പോയി ഡ്രസ് മാറി ഇറങ്ങി. അയാള്‍ വരുന്നതിന് മുമ്പ് പോണം.. കാരണം അയാളെ കാണുന്നത് തന്നെ എനിക്ക് വെറുപ്പായി മാറിയിരിക്കുന്നു.
പക്ഷേ താഴെ ലിഫ്റ്റ് തുറന്നത് അയാള്‍ക്ക് മുന്നിലാണ്.
“ഹാ.. ഹാ.. എടാ വിക്രം!” അയാളുടെ ഉറക്കെയുള്ള ചിരിയും വിളിയും എന്റെ തലക്കകത്ത് മുഴക്കം പോലെ കേട്ടു.
ഇതുപോലെ സന്തോഷം അയാളുടെ മുഖത്ത് ഞാൻ കണ്ടിട്ടേയില്ല. കോടികളുടെ വല്ല ലോട്ടറിയും ഇയാള്‍ക്ക് അടിച്ചോ? അതോ വേറെ ടൂര്‍ വല്ലതും പ്ലാൻ ചെയ്തിട്ടാണോ വന്നത്.
“നിന്റെ കൈക്ക് എന്തുപറ്റി?” പെട്ടന്ന് ചിരി നിർത്തി എന്റെ വലത് കൈയിൽ നോക്കി അയാൾ ചോദിച്ചു.
“എന്റെ ആ ചില്ല് മേശ പൊട്ടി പോയി. അപദ്ധത്തിൽ കൈയും മുറിഞ്ഞു.” നിസ്സാരം പോലെ ഞാൻ പറഞ്ഞു.
പക്ഷേ വിശ്വസം വരാത്തത് പോലെ അയാള്‍ സംശയത്തോടെ നോക്കി.
“എന്ന ഞാൻ പോട്ടെ, പിന്നെ കാണാം.” അതും പറഞ്ഞ് ഞാൻ നടന്നതും അയാൾ വിളിച്ചു.
“എടാ പോകല്ലേ.” അയാൾ ധൃതിയില്‍ പറഞ്ഞതും ഞാൻ തിരിഞ്ഞു നിന്നു. “എനിക്കൊരു ഹെല്പ് വേണം. ചോദിച്ചാൽ നി സാധിച്ചു തരുമോ?” അയാള്‍ ചോദിച്ചു.
അയാള്‍ ചോദിച്ചതും അയാളുടെ മുഖത്ത് ഒരു കൗശലം ഞാൻ കണ്ടു… എന്തോ തരികിട പ്ലാൻ ചെയ്യുന്നത് പോലെയാണ് തോന്നിച്ചത്.
“എന്ത് ഹെല്പ്..?” സംശയത്തോടെ ഞാൻ ചോദിച്ചു.
“വലിയ തിരക്കൊന്നും ഇല്ലെങ്കില്‍ നി വാ. എന്റെ ഫ്ലാറ്റിലിരുന്ന് നമുക്ക് സംസാരിക്കാം. അത് കഴിഞ്ഞിട്ട് വേണം എനിക്ക് ജോലിക്ക് പോകാൻ.”
“തിരക്കൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.. പക്ഷേ ചേട്ടൻ കാര്യം പറ.”
“എല്ലാം പറയാം, നി വാടാ.” അതും പറഞ്ഞ് എന്റെ ഇടത് കൈ വലിച്ച് ലിഫ്റ്റിൽ കേറ്റി.
ഒന്നും മനസ്സിലാവാതെ ഞാനും തല ചൊറിഞ്ഞു കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.
മുകളില്‍ എത്തിയപ്പോ അഞ്ചന പുറത്ത് തന്നെ ഉണ്ടായിരുന്നു.
ഞങ്ങളെ കണ്ടതും അവളുടെ മുഖത്ത് ചെറിയൊരു ഭയം മിന്നിമറഞ്ഞു. എന്നിട്ട് എന്തോ തിരയുന്ന പോലെ ചേട്ടന്റെ മുഖത്തേക്കവൾ നോക്കി.
“വീട്ടിലെ ആ നാറ്റം ഇതുവരെ മാറിയില്ലയോ?” അയാൾ തല ചൊറിഞ്ഞു കൊണ്ട് ഇളിച്ചു.
“ഏകദേശം മാറി ചേട്ടാ. ഞാൻ വെറുതെ പുറത്തിറങ്ങി നിന്നതാണ്.”
“ശരി രണ്ടുപേരും അകത്തേക്ക് വാ. എനിക്കൊരു സന്തോഷ വാര്‍ത്ത പറയാനുണ്ട്. പക്ഷേ ആ സന്തോഷം വിക്രമിന്റെ സമ്മതത്തിൽ ആണെന്ന് മാത്രം.” അതും പറഞ്ഞ് അയാൾ അകത്തേക്ക് പോയി.
അഞ്ചന ചോദ്യ ഭാവത്തില്‍ എന്നെ നോക്കി. ഞാൻ ചുമല്‍ കൂച്ചി അറിയില്ലെന്ന് കാണിച്ചു.
എന്നിട്ട് രണ്ടുപേരും വേഗം ഫ്ലാറ്റിൽ കേറിയതും അഞ്ചന ഡോറിനെ ലോക് ചെയ്തു.
അഞ്ചനയും ചേട്ടനും സോഫയിൽ ഒരുമിച്ചിരുന്നത് കണ്ടതും എനിക്ക് അസൂയ തോന്നി. ദേഷ്യവും വന്നു.
