അഞ്ചന ചേച്ചി – 7അടിപൊളി  

കുറച് കഴിഞ്ഞതും മറിയ മെല്ലെ എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ മുഖം പിടിച്ചുയർത്തി. “നിന്നില്‍ നിന്ന് അകന്നു നിൽക്കാൻ ഞാനാടാ അഞ്ചനയെ നിര്‍ബന്ധിച്ചത്. നിന്റെ ജീവിതത്തെ തകര്‍ക്കാതെ നിന്നെ വിട്ട് പോകാനും ഞാനാ അവളോട് പറഞ്ഞത്. അതുകൊണ്ടാണ് അവൾ നിന്നില്‍ നിന്നും അകന്ന് നിന്നതും ഇങ്ങനെയൊക്കെ വേദനിപ്പിച്ചതും.” കുറ്റസമ്മതം നടത്തുന്നത്‌ പോലെ മറിയ പറഞ്ഞു.

ഒന്നും മിണ്ടാതെ നിർവികാരനായി ഞാൻ അവളെ നോക്കി നില്‍ക്കുകയാണ് ചെയ്തത്.

“അഞ്ചനയെ വിവാഹം കഴിക്കാന്‍ അവള്‍ ഒരിക്കലും സമ്മതിക്കില്ല. അതുകൊണ്ട്‌ അവളെ നി വിട്ടേക്കടാ. നിനക്ക് നല്ലോരു ജീവിതമുണ്ട്. നല്ല പെണ്ണിനെയും നിനക്ക് കിട്ടും. അവളെ വിട്ടിട്ട് വേറെ പെണ്ണിനെ കെട്ടി നല്ലത് പോലെ നി ജീവിക്ക്. അതുതന്നെയാണ് എന്റെയും അവളുടെയും ആഗ്രഹം.” മറിയ കെഞ്ചി.

പെട്ടന്ന് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ രണ്ട് കവിളിനേയും ചേര്‍ത്തു പിടിച്ചു വച്ചിരുന്ന മറിയയുടെ കൈകളെ ദേഷ്യത്തില്‍ ഞാൻ എടുത്തു മാറ്റി.

“അസ്ഥിക്ക് പിടിച്ച പ്രണയം എന്താണെന്ന് അനുഭവത്തിലൂടെ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളു. അതിനെ മനസിലാകുന്നവർ അവരുടെ തൊള്ള തുറന്ന് വിവരമില്ലായ്മ പറയില്ല.. അറിയാത്തവരോ.. എല്ലാം അറിഞ്ഞത് പോലെ പ്രസംഗിച്ചു നടക്കും. അതുകൊണ്ട്‌ ഈ ഉപദേശം എന്നോട് വേണ്ട, മറിയ.”

എന്നിട്ട് ഞാൻ അഞ്ചനയെ നോക്കി. എന്നെ തന്നെ നോക്കി ശബ്ദമില്ലാതെ അവള്‍ ഏങ്ങി കരയുകയായിരുന്നു.

എന്റെ അടുത്തേക്ക് ഓടി വരാൻ വെമ്പുന്ന അവളുടെ കാലുകളെ ഞാൻ കണ്ടു. എന്നെ ചേര്‍ത്തു പിടിക്കാന്‍ കഴിയാത്തതിൽ ചുരുണ്ടു ചുരുണ്ടു നിവരുന്നു അവളുടെ മുഷ്ടിയെ ഞാൻ കണ്ടു. എന്റെ മുഖമാകെ ചുംബിക്കാൻ വിതുമ്പുന്ന അവളുടെ ചുണ്ടുകളെ ഞാൻ തിരിച്ചറിഞ്ഞു. എന്നിലേക്ക് അലിഞ്ഞു ചേരാന്‍ കൊതിക്കുന്ന അവളുടെ മനസ്സിനെയും ഞാൻ മനസ്സിലാക്കി.

പക്ഷേ എന്റെ അടുത്തേക്ക് ഓടി വരാതെ ഇരിക്കാൻ അവളെത്തന്നെ നിയന്ത്രിക്കുന്നത് കണ്ട് എനിക്ക് സങ്കടം മാത്രമാണ് തോന്നിയത്. അവസാനം സഹിക്കാൻ കഴിയാതെ വന്നപ്പോ അഞ്ചന പെട്ടന്ന് താഴെ വീണു. എന്നിട്ട് തറയില്‍ ചുരുണ്ടുകൂടി കൊണ്ടവൾ അലറിയലറി കരഞ്ഞു. പെട്ടന്ന് മറിയ അവളുടെ അടുത്തേക്ക് ഓടി പോയി. എന്നിട്ട് ഒരമ്മയെ പോലെ അവളെ വലിച്ച് അവളോട് ചേര്‍ത്തു പിടിച്ചു.

അഞ്ചനയുടെ സങ്കടവും വേദനയും എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. എന്റെ മുഷ്ടികളും ചുരുണ്ട് മുറുകിയതും വലത് കൈയിൽ നല്ല വേദന തോന്നി. ഡ്രസ്സിംഗ് ചെയ്തിരുന്ന പ്ലാസ്റ്ററിൽ ചുവപ്പ് നിറം പടരാനും തുടങ്ങി.

“അവളെ ഞാൻ വേണ്ടെന്ന് വയ്ക്കാം…” പെട്ടന്ന് എന്റെ നാവ് താനെ ചലിച്ചു. ഉടനെ അവർ രണ്ടുപേരും വ്യത്യസ്ത മുഖഭാവത്തോടെ എന്നെ നോക്കി… വ്യത്യസ്ത വികാരങ്ങളോടെ അവർ എന്നെ നോക്കി.

മറിയ ആശ്വാസത്തോടെയാണ് എന്നെ നോക്കിയത്. പക്ഷേ അഞ്ചന ഭീതിയോടെയാണ് എന്നെ നോക്കിയത്. അവളെ ഒഴിവാക്കരുത് എന്നപോലെ ആ കണ്ണുകൾ അപേക്ഷിക്കുന്നത് ഞാൻ കണ്ടു.

“എന്നെ ഇഷ്ട്ടം ഇല്ലെന്നും, എന്നെ അവൾ മറക്കുമെന്നും, എന്നെ അവള്‍ക്ക് വേണ്ടെന്നും അവൾ പറഞ്ഞാല്‍… അവളുടെ ജീവിതത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു നില്‍ക്കാം.”

അത് കേട്ടതും അഞ്ചന തറയില്‍ രണ്ടു കൈയും ആഞ്ഞടിച്ചു കൊണ്ട്‌ കരയാന്‍ തുടങ്ങി.

“അതിനേക്കാള്‍ എന്നെ നി കൊന്നു കളയ്…!” അവള്‍ ആർത്തു കരഞ്ഞു.

മറിയ പെട്ടന്ന് തറയിലിട്ട് അടിച്ചു കൊണ്ടിരുന്ന അഞ്ചനയുടെ കൈകളെ പിടിച്ചു വച്ചിട്ട് അവളെ കെട്ടിപിടിച്ചു. എന്നിട്ട് അവളെന്നെ തുറിച്ചു നോക്കി.

ഒരുപാട്‌ നേരം കഴിഞ്ഞ് അഞ്ചന കരച്ചില്‍ മതിയാക്കി പതിയെ എഴുനേറ്റ് നിന്നിട്ട് എന്നോട് പറഞ്ഞു,

“നി വേറൊരു പെണ്ണിനെ കെട്ടുമെന്ന് സത്യം ചെയ്യ്.. അപ്പോൾ ഞാൻ അതൊക്കെ പറയാം.. പറയുക മാത്രമല്ല, നിന്നെ മറക്കുകയും ചെയ്യും.”

പക്ഷേ അങ്ങനെ ഒരു സത്യം ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല.

“നീയൊഴികെ വേറൊരു പെണ്ണിനും എന്റെ ജീവിതത്തിൽ സ്ഥാനമില്ല. നീയെന്നെ വെറുത്താലും, എന്നെ വിട്ട് പോയാലും, എന്നെ മറന്നാലും.. എനിക്കൊന്നുമില്ല. പക്ഷേ എന്റെ മരണം വരെ നിന്നെ മാത്രമേ ഞാൻ സ്നേഹിക്കു… മരണത്തിന്‌ ശേഷവും നിന്നെ ഞാൻ സ്നേഹിച്ച് കൊണ്ടേയിരിക്കും.”

അത്രയും പറഞ്ഞിട്ട് അവർ രണ്ടു പേരെയും ഞാൻ വാശിയോടെ നോക്കി. അഞ്ചന ഏങ്ങി കരഞ്ഞു. എന്ത് ചെയ്യണം എന്നറിയാതെ മറിയ വിഷമിച്ചിരുന്നു.

ഉടനെ ഞാൻ വേഗം നടന്ന് എന്റെ റൂമിൽ കേറി എന്റെ ബെഡ്ഡിൽ കിടന്നു. ശരീര വേദനയില്‍ നിന്നും അല്‍പ്പം ആശ്വാസം കിട്ടി. പക്ഷേ എന്റെ മനസ്സിന്‌ ആശ്വാസം കിട്ടാൻ എന്തു ചെയ്യണമെന്ന് മനസ്സിലായില്ല. അവസാനം ക്ഷീണം കാരണമാവാം, ചിലപ്പോ വിശപ്പ് കാരണമാവാം… ഞാൻ പെട്ടന്ന് ഉറങ്ങിപ്പോയി. *****************

ആരോ എന്റെ മുടിയിഴകളിലൂടെ വിരലോടിക്കുന്നത് അറിഞ്ഞാണ് ഞാൻ ഉണര്‍ന്നത്.

“അഞ്ചന..?” വിശ്വസിക്കാൻ കഴിയാതെ അവളുടെ കൈയിനെ കണ്ണ് തുറക്കാതെ ഞാൻ തടവി നോക്കി.

അത് സ്വപ്നം അല്ലെന്ന് മനസ്സിലായതും കണ്ണുകൾ തുറന്ന് അവളെ ഞാൻ നോക്കി.

കട്ടിലില്‍ ചെരിഞ്ഞു കിടന്നിരുന്ന എന്റെ നെഞ്ചിന് അടുത്തായി ഇരുന്നുകൊണ്ട്.. സ്നേഹത്തോടെ എന്റെ മുടിയെ കോതി തന്നുകൊണ്ടിരുന്നു.

അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. കരഞ്ഞു കരഞ്ഞ് കൺപോളകൾ വീർത്തിരുന്നു. കടിച്ചു മുറിച്ചത്‌ പോലെ ചുണ്ടുകള്‍ പൊട്ടിയിരുന്നു. തലമുടി എല്ലാം വലിച്ചു പറിക്കാൻ ശ്രമിച്ചത്‌ പോലെ അലങ്കോലമായിരുന്നു. ആകെ ഒരു ഭ്രാന്തിയുടെ കോലമായിരുന്നു അവള്‍ക്ക്.

ഞാൻ എഴുനേറ്റ് കട്ടിലിന് പുറത്ത്‌ അവളെ പോലെ കാലുകളെ നീട്ടി ഇട്ടിട്ട് അവളെ നോക്കാതെ തല തിരിച്ചിരുന്നു.

അതിനു ശേഷമാണ് എന്റെ ദേഹത്ത് ഞാൻ നോക്കിയത്.

ഞാൻ ഇട്ടിരുന്ന ഷർട്ട് ഊരി കളഞ്ഞിരുന്നു. പാന്‍റിന് പകരം ഒരു ബെർമുട മാത്രമാണ് ഞാൻ ഇട്ടിരിക്കുന്നത്.

ഇതൊക്കെ അവളാണോ മാറ്റി തന്നത്? എന്റെ ദേഹത്ത് ഉണ്ടായിരുന്ന എല്ലാ പോറലുകളിലും മരുന്നും പുരട്ടിയിട്ടുണ്ട്. കൈയിലെ കെട്ട് മാറ്റി നല്ലത് പോലെ ഡ്രെസ്സിംഗും ചെയ്തിരുന്നു.

അവള്‍ക്ക് മുഖം കൊടുക്കാതെ ഞാൻ പുറം തിരിഞ്ഞിരുന്നതും അവൾ വേഗം എന്റെ ചുമലില്‍ മൃദുവായി പിടിച്ചു.

“എന്നോട് ദേഷ്യമാണോ?” അവള്‍ ചോദിച്ചു. “ആരോടും എനിക്ക് ദേഷ്യമില്ല. ആരോടും സംസാരിക്കാനുള്ള മനസ്സും ഇപ്പോൾ എനിക്കില്ല.”

“വിക്രം…” അവള്‍ സങ്കടത്തിൽ വിളിച്ചു.

“മറിയ എവിടെ..?” ഞാൻ പെട്ടന്ന് ചോദിച്ചു. “ഈ അവസ്ഥയില്‍ നിന്നെ വിട്ടിട്ട് പോകാൻ അവള്‍ക്ക് താല്‍പര്യം ഇല്ലായിരുന്നു. പക്ഷേ ഞാൻ നോക്കിക്കോളും എന്ന് പറഞ്ഞത് കൊണ്ട്‌ മനസ്സില്ലാമനസ്സോടെ അവള്‍ പോയി.”

Leave a Reply

Your email address will not be published. Required fields are marked *