അഞ്ചന ചേച്ചി – 7അടിപൊളി  

“ഓരോ തവണയും നിന്നോടുള്ള കടുത്ത പ്രണയത്തെ ഞാൻ പ്രകടിപ്പിക്കുമ്പോൾ നി പുളകിതയാവും. അന്നേരം നിന്റെ സ്നേഹത്തെ നി വാരിക്കോരി തരും. പക്ഷേ എന്റെ മനസ്സിനെ ആയിരം ഇരട്ടിയായി വ്രണപ്പെടുത്തുകയും ചെയ്യും. ചിലപ്പോ നീയെന്നെ സ്നേഹിച്ച് ചേര്‍ത്തു പിടിക്കുന്നു… മറ്റ് ചിലപ്പോൾ നീയെന്നെ തള്ളിയും കളയുന്നു.!!” അസഹ്യതയോടെ ഞാൻ ചൊല്ലിയതും കണ്ണുകളെ ഇറുക്കിയടച്ചു കൊണ്ട്‌ അവള്‍ കരഞ്ഞു.

“നി മറ്റോരുത്തന്റെ ഭാര്യയാണൈന്ന് എനിക്കും അറിയാം. നിന്നെ സ്നേഹിച്ചത് തെറ്റാണെന്നും എനിക്ക് ബോധ്യമുണ്ട്. പക്ഷേ നിന്നോട് എന്റെ സ്നേഹത്തെ പറഞ്ഞപ്പോ തുടക്കത്തിലേ നീയെന്നെ പൂര്‍ണമായി ഒഴിവാക്കിയിരുന്നെങ്കിൽ, എന്റെ പ്രണയം ഇതുപോലെ അസ്ഥിക്ക് പിടിക്കില്ലായിരുന്നു. ഞാനും ഒതുങ്ങി പോകുമായിരുന്നു.” ഞാൻ ബോധിപ്പിച്ചു.

ഉടനെ അഞ്ചനയെ മറിയ സങ്കടത്തോടെ നോക്കി. അവള്‍ അപ്പോഴും കണ്ണും പൂട്ടി കരഞ്ഞു കൊണ്ടിരുന്നു. ഞാൻ തുടർന്നു,

“പക്ഷേ ആദ്യം ദേഷ്യപ്പെട്ടും പിന്നീട് എന്നോട് ക്ഷമിച്ചും എന്റെ കൂടെ തന്നെ നീ ഉണ്ടായിരുന്നു. എന്റെ സ്നേഹത്തെ നീയും ആഗ്രഹിച്ചു… നീയും എന്നെ സ്നേഹിച്ചു.. എന്റെ കൂടെ തന്നെ നീയും ഉറങ്ങി… ഞാൻ തന്നെ എല്ലാം തുടങ്ങി വച്ചെങ്കിലും എന്റെ കൂടെ ശാരീരിക ബന്ധത്തിനും നി സമ്മതിച്ചു. അങ്ങനെ നിന്നില്‍ നിന്നും അകലാന്‍ കഴിയാത്ത വിധത്തിലേക്ക് ഞാൻ മാറിയും കഴിഞ്ഞു.”

എന്റെ അവസ്ഥയെ ഞാൻ വെളിപ്പെടുത്തി.

എന്നിട്ട് ദേഷ്യത്തില്‍ ഞാൻ ചോദിച്ചു, “അപ്പോ പിന്നെ എനിക്കെങ്ങനെ നിന്നെ വിട്ട് അകലാന്‍ കഴിയും? എനിക്കെങ്ങനെ വേറൊരു പെണ്ണിനെ സ്നേഹിക്കാന്‍ കഴിയും? വേറൊരു പെണ്ണിന്‍റെ കൂടെ എനിക്കെങ്ങനെ കുടുംബം നടത്താൻ കഴിയും?”

അത്രയും പറഞ്ഞിട്ട് അവളെ ഞാന്‍ കടുപ്പിച്ചു നോക്കി പറഞ്ഞു, “നിന്റെ മനസ്സും ശരീരവും എനിക്ക് തന്നു കൊണ്ട്‌ നിന്റെ പ്രണയവും സത്യമാണെന്ന് നി സാക്ഷ്യപ്പെടുത്തി കഴിഞ്ഞു. പക്ഷേ നിന്റെ നരക ജീവിതത്തെ കളഞ്ഞിട്ട് എന്നെ നിന്റെ ജീവിതത്തിലേക്ക് മാത്രം സ്വീകരിക്കാന്‍ കഴിയില്ല, അല്ലേ?”

ഞാൻ ശബ്ദം ഉയർത്തി ചോദിച്ചു. പക്ഷേ അപ്പോഴും അവള്‍ മിണ്ടാതെ കരഞ്ഞു കൊണ്ടാണ്‌ നിന്നത്.

ഉടനെ മറിയ ഇടപെട്ടു കൊണ്ട്‌ പറഞ്ഞു, “നിങ്ങൾക്ക് പരസ്പ്പരം സ്നേഹിക്കാൻ മാത്രമേ കഴിയൂ, വിക്രം. പക്ഷേ അഞ്ചന നിന്റെ ഭാര്യയായി വരില്ല എന്നതാണ്‌ സത്യം. അവള്‍ക്ക് ഭർത്താവിനെ ഡിവേർസ് ചെയ്യാൻ പേടിയാ.. അതുകൊണ്ട്‌ അയാളെ വിട്ടിട്ട് നിന്നെ അവള്‍ സ്വീകരിക്കില്ല.” ഉടനെ ഞാൻ മറിയയെ തുറിച്ചു നോക്കി.

“എന്നെ തുറിച്ചു നോക്കീട്ട് കാര്യമില്ല. ഞാൻ പറഞ്ഞത് സത്യമല്ലെന്ന് നിനക്ക് നിഷേധിക്കാൻ കഴിയുമോ?” അവള്‍ കടുപ്പിച്ച് ചോദിച്ചതും മറുപടി പറയാൻ കഴിയാതെ ഞാൻ തലയും താഴ്ത്തി നിന്നു.

“എന്നിട്ടും എന്തിനാണ് അവളെ നി ചൂഷണം ചെയ്യുന്നത്?” മനസ്സിലാവാത്ത പോലെ അവള്‍ എന്നോട് ചോദിച്ചു.

പക്ഷേ അതിനും എനിക്ക് മറുപടി ഇല്ലായിരുന്നു.

“ഇങ്ങനെ ചെയ്യുനത് കൊണ്ട്‌ നിന്റെ നല്ല ജീവിതം എന്താവുമെന്ന് ഒരിക്കലെങ്കിലും നി ചിന്തിച്ചു നോക്കിയോടാ?” അവള്‍ ദേഷ്യത്തില്‍ ചോദിച്ചു.

സത്യത്തിൽ അതൊക്കെ ഞാൻ ചിന്തിച്ച് നോക്കിയിട്ടുണ്ട്. പക്ഷേ എന്റെ മനസ്സിൽ എല്ലാം കുഴഞ്ഞു മറിഞ്ഞ് കിടക്കുന്നത് കൊണ്ട്‌ ഒന്നിനും ഒരു തെളിച്ചമില്ല.

“എല്ലാം അറിഞ്ഞു കൊണ്ട്‌ എന്തിനാണ് നിന്റെ ജീവിതത്തെ വെറുതെ നി നശിപ്പിക്കുന്നത്?” അവസാനം മറിയ അല്‍പ്പം മയത്തിൽ ചോദിച്ചു.

പക്ഷേ അപ്പോഴും ഞാൻ മിണ്ടിയില്ല.

മറിയ തുടർന്നു, “അയാളെ കളഞ്ഞിട്ട് അവൾക്ക് നിന്നെ സ്വീകരിക്കാൻ താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍, എന്നെ കൊണ്ട്‌ കഴിയുന്ന എന്തു സഹായവും ഞാൻ ചെയ്യുമായിരുന്നു. പക്ഷേ നിന്നെ അവള്‍ക്ക് ഇഷ്ട്ടം ആണെങ്കിലും, നിന്നെ ഭർത്താവായി സ്വീകരിക്കാന്‍ അവള്‍ക്ക് കഴിയില്ലെന്ന് അഞ്ചന എന്നോട് നേരത്തെ പറഞ്ഞു കഴിഞ്ഞു. അതേ കാര്യം തന്നെയല്ലേ നിന്നോടും അവള്‍ പറഞ്ഞിട്ടുള്ളത്? എന്നിട്ടും അവളെ നീ മനസ്സിലാക്കുന്നില്ല. എന്നിട്ടും നി വാശി പിടിക്കുന്നു..! എന്നിട്ടും നിങ്ങൾ രണ്ട് പേരുടെ സമാധാനവും കളയുന്നു. ഇതൊന്നും പോരാത്തതിന് അവളെ മാത്രം കുറ്റക്കാരിയായി നി ചിത്രീകരിക്കുകയും ചെയ്യുന്നു.”

മറിയ അങ്ങനെ പറഞ്ഞതും കുറ്റബോധവും സങ്കടവും എല്ലാം മനസ്സിൽ നിറഞ്ഞു. വലിയ യോഗ്യനേ പോലെ ഇവിടെ കിടന്ന് അഞ്ചനയോട് പ്രസംഗിച്ചതിൽ ഞാൻ ലജ്ജിച്ചു നിന്നു.

“നിനക്ക് അവളുടെ ശരീരത്തെ മാത്രമല്ല വേണ്ടത്, അവളുടെ കൂടെ ജീവിക്കാനാണ് നി ആഗ്രഹിക്കുന്നത്. അവള്‍ക്കും നിന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും.. അത് സാധ്യമല്ലെന്ന് അവള്‍ നിന്നോട് പറഞ്ഞു കഴിഞ്ഞു. ആ സ്ഥിതിക്ക്, അവള്‍ കാരണം നിന്റെ ജീവിതത്തെ നീ എന്തിന്‌ നശിപ്പിക്കണം….?“ മറിയ കലിയിൽ ചോദിച്ചു.

പക്ഷേ ഞാൻ താഴേ നോക്കി മിണ്ടാതെ നിന്നു.

“എത്ര പറഞ്ഞാലും ഇതിൽ നിന്ന് നി പിന്മാറില്ലെന്ന് ഞാൻ നേരത്തെ മനസ്സിലാക്കി കഴിഞ്ഞിരുന്നു, വിക്രം. അതുകൊണ്ടാണ് നിന്റെ മനസ്സിനെ കൂടുതൽ വഷളാക്കി നിന്നെ ഭ്രാന്തനായി മാറ്റാതെ അഞ്ചനയോട് നിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ ഞാൻ നിര്‍ബന്ധിച്ചത്.”

ഉടനെ വെറുപ്പോടെ ഞാൻ മറിയയെ നോക്കി. ക്രോധം കൊണ്ട്‌ എന്റെ കണ്ണുകൾ കത്തിയെരിയുന്നത് പോലെ തോന്നി.

പക്ഷേ ഒരു കൂസലുമില്ലാതെ മറിയ എന്റെ കണ്ണില്‍ നോക്കി തന്നെ പറഞ്ഞു, “അവളുടെ ഭർത്താവായി നിന്നെ വേണ്ടാത്ത സ്ഥിതിക്ക്.. അവള്‍ നിന്നെ വിട്ടു പോകുന്നത് തന്നെയാ നല്ലത്. അതുതന്നെയാണ് ഞാൻ അവളോട്‌ പറഞ്ഞതും.”

അത്രയും പറഞ്ഞിട്ട് മറിയ അഞ്ചനയെ തുറിച്ചു നോക്കിയതും അഞ്ചന താഴെ നോക്കി കരഞ്ഞു.

സത്യത്തിൽ എന്തു ചെയ്യണം എന്നറിയാതെ ഞാൻ മിഴിച്ചു നിന്നു.

അല്‍പ്പം കഴിഞ്ഞ് മറിയ വീണ്ടും എന്നെ നോക്കി പറഞ്ഞു, “കുറച്ച് ദിവസം അവള്‍ നിന്നില്‍ നിന്ന് അകന്നു നിന്നാല്‍, നിനക്ക് വിഷമം തോന്നുമെങ്കിലും അതൊക്കെ മാറും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോഴത്തെ നിന്റെ സ്ഥിതി കാണുമ്പോള്‍ എന്ത് ചെയ്യണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.” മറിയ വിഷമത്തോടെ പറഞ്ഞു.

“ശരിയാ…, നിനക്ക് മനസ്സിലാവില്ല, മറിയ..” ഞാൻ അവളോട്‌ പറഞ്ഞു. “അഞ്ചനയോടുള്ള എന്റെ സ്നേഹം എങ്ങനെയുള്ളതാണെന്ന് ഒരിക്കലും നിനക്ക് മനസ്സിലാവില്ല. ഈ ജന്മം മുഴുവനും നി ശ്രമിച്ചാൽ പോലും, അഞ്ചയോടുള്ള എന്റെ സ്നേഹത്തിന്റെ അംശത്തെ പോലും നിനക്ക് മനസ്സിലാക്കാൻ കഴിയില്ല.!” തലയാട്ടി കൊണ്ട്‌ ഞാൻ നെടുവീര്‍പ്പിട്ടു.

മറിയ ചുണ്ടിനെ കടിച്ചു പിടിച്ചു എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഞാനും മിണ്ടാതെ നിന്നു. പക്ഷേ അഞ്ചന മാത്രം അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *