അഞ്ചന ചേച്ചി – 7 1അടിപൊളി  

“സോറിടാ മോനു….! അന്നേരം എനിക്കെല്ലാം നഷ്ട്ടപ്പെട്ടെന്ന് ഞാൻ വിശ്വസിച്ചു. നീയില്ലാതെ ഞാൻ ഒരു ഭ്രാന്തിയായി തീരുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ ജീവിതത്തിൽ നി ഇല്ലാത്ത സാഹചര്യത്തെ ചിന്തിച്ചു നോക്കാന്‍ പോലും എനിക്ക് ഭയം തോന്നി.” അവള്‍ ചെറിയൊരു വിറയലോടെ പറഞ്ഞു. “എപ്പോഴും എന്റെ ജീവിതത്തിൽ നി ഉണ്ടാവുമെങ്കിൽ ഞാൻ അങ്ങനെ ഒന്നും ശ്രമിക്കില്ല.” അവൾ സങ്കടത്തോടെ കൂട്ടിച്ചേര്‍ത്തു.

എന്റെ മനസ്സിലെ അതേ ഭയം തന്നെ അവളുടെ മനസ്സിലും പ്രതിഫലിച്ചതും ഞാൻ ഞെട്ടി.

“അപ്പോ നിന്റെ ജീവിതത്തിൽ ഞാൻ ഇല്ലാത്ത സാഹചര്യം വന്നാല്‍…?” ഭയന്നു കൊണ്ട്‌ ഞാൻ ചോദിച്ചു.

“എന്റെ ജീവിതത്തിൽ നിന്നും നിന്നെ നഷ്ടമാകുന്ന നിമിഷം ഞാനും ഈ ലോകത്തോട് വിട പറയും.” ഒട്ടും ചിന്തിക്കാതെ അവള്‍ തീര്‍ത്തു പറഞ്ഞു.

കുറച്ചുനേരം കുടി കഴിഞ്ഞിട്ട് അവള്‍ എന്റെ മടിയില്‍ നിന്ന് എഴുനേറ്റു.

“ഇനി നി റെസ്റ്റ് എടുക്ക്. കഴിക്കാൻ ഞാൻ എന്തെങ്കിലും തയ്യാറാക്കീട്ട് വരാം.” അതും പറഞ്ഞ്‌ അവള്‍ കിച്ചണിലേക്ക് പോയി.

ഞാനും അങ്ങനെ ഇരുന്ന് മയങ്ങി പോയി. തുടരെത്തുടരെ കുറെ ദുഃസ്വപ്‌നങ്ങൾ ഞാൻ കണ്ടു. എല്ലാം എന്റെ മരണത്തിലാണ് അവസാനിച്ചത്.

അവസാനം അവളുടെ വെപ്രാളം പിടിച്ചുള്ള ഉലുക്കലും വിളിയും കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.

കട്ടിലില്‍ എന്റെ വയറിനടുത്തായി ഇരുന്നിട്ട് എന്റെ രണ്ട് ചുമലിലും പിടിച്ചായിരുന്നു അവൾ എന്നെ ഉലച്ചത്.

“ഉറക്കത്തിൽ നി എന്തിനാ കരഞ്ഞത്….?” കൈ കൊണ്ട്‌ എന്റെ രണ്ട് കണ്ണും മുഖവും തുടച്ചു തന്ന്‌ കൊണ്ട്‌ അവള്‍ വിഷമത്തോടെ ചോദിച്ചു.

അപ്പോഴാണ് എന്റെ കണ്ണും കവിളും നനഞ്ഞിരുന്നത് ഞാൻ അറിഞ്ഞത്. “എന്തോ ദുഃസ്വപ്‌നം കണ്ടതാ.” ഞാൻ നടുങ്ങി കൊണ്ട്‌ പറഞ്ഞു. “ശരി എണീക്ക് നമുക്ക് കഴിക്കാം.” വിരലുകള്‍ കൊണ്ട്‌ എന്റെ മുടി കോതി ഒതുക്കി വച്ചിട്ട് അവളെന്നെ സൂക്ഷിച്ചു നോക്കി.

“എനിക്ക് ഒന്നുമില്ലടി…” അവളുടെ കോട്ടി വച്ചിരുന്ന ചുണ്ടില്‍ സോഫ്റ്റ് ആയി പിടിച്ചു തടവി കൊണ്ട്‌ ഞാൻ പറഞ്ഞു. ഉടനെ അവളെന്റെ കൈയിനെ അവളുടെ ചുണ്ടോട് ഒരു നിമിഷത്തേക്ക് ചേര്‍ത്തു പിടിച്ചു. എന്നിട്ട് അതിൽ ഉമ്മ തന്നിട്ട് അവള്‍ എഴുന്നേറ്റു.

“വാ കഴിക്കാം.” സ്നേഹത്തോടെ അവള്‍ വിളിച്ചു.

എന്റെ റൂമിലുള്ള മേശയിലാണ് അവള്‍ ആഹാരം കൊണ്ട്‌ വെച്ചിരുന്നത്. ഹാളിലെ ടേബിളും മറ്റും പൊട്ടിച്ച് കളഞ്ഞത് ഓര്‍ത്ത് എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നി.

ഞാൻ ബാത്റൂമിൽ ചെന്ന് മുഖം കഴുകി. ഉള്ളം കൈയിലെ മുറിവ് കാരണം കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

തിരികെ വന്നപ്പോ ഒരു പ്ലേറ്റിൽ മാത്രം വിളമ്പി വച്ചിട്ട് എന്നെയും കാത്ത് അവള്‍ ഇരിക്കുകയായിരുന്നു.

ഞാൻ അടുത്ത് ചെന്ന് സംശയത്തോടെ നിന്നു.

“എന്റെ കുഞ്ഞ് വാവ ഇരിക്ക്.. ഞാൻ വാരി തരാം. ആ കൈ കൊണ്ട്‌ ചപ്പാത്തി പിച്ചെടുക്കാൻ പ്രയാസമായിരിക്കും.” ചെറു ചിരിയോടെ അവള്‍ പറഞ്ഞെങ്കിലും ആ മുഖത്ത് സങ്കടം ഉണ്ടായിരുന്നു.

“ഈ വാവ എന്റെ ഈ ചേച്ചിട മടിയില്‍ ആണോ ഇരിക്കേണ്ടത്?” കുസൃതിയോടെ കൊഞ്ചി കൊണ്ട്‌ ചോദിച്ചതും അവള്‍ പൊട്ടിച്ചിരിച്ചു.

അവളുടെ കണ്ണുകളില്‍ വാത്സല്യം നിറഞ്ഞു കവിഞ്ഞു. ഉള്ളില്‍ സ്നേഹം നിറഞ്ഞു തുളുമ്പിയത് പോലെ അവള്‍ടെ മുഖം പ്രകാശിച്ചു.

പെട്ടന്ന് അവളെന്നെ പിടിച്ചു വലിച്ചു, അവളുടെ രണ്ട് തുടകൾക്ക് ഇടയിലേക്ക്. എന്നിട്ട് എന്നെ വലിച്ചു താഴ്ത്തി അവളുടെ തുടയിൽ ഇരുത്തിച്ചു. ഞാനും ഒരു വശം തിരിഞ്ഞ് അവളുടെ തുടയിൽ പെട്ടന്ന് ഇരുന്നു പോയി.

“എഡി ചക്കരെ, നിന്റെ കാല്‍ വേദനിക്കും.” ഞാൻ ആശങ്കയോടെ പറഞ്ഞു.

“വേദനിച്ചാൽ ഞാൻ സഹിച്ചോളാം.” വാത്സല്യപൂർവ്വം അവള്‍ മൊഴിഞ്ഞു.

ഞാൻ ഉടനെ അവളുടെ കഴുത്തില്‍ എന്റെ കൈകൾ ചുറ്റി അവളെ കെട്ടിപിടിച്ചു. ഉടനെ അവളും എന്റെ ഇടുപ്പിനെ കെട്ടിപിടിച്ചിരുന്നു.

അങ്ങനെ ഇരിക്കാൻ എന്തോ ഒരു സുഖം പോലെ. മനസ്സിന് ഒരു ആശ്വാസം… ഉള്ളില്‍ സ്നേഹവും സന്തോഷവും നുരഞ്ഞ് വര്‍ധിച്ചു. ഞാൻ സുരക്ഷിതനാണെന്ന ചിന്തയും നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *