അവളുടെ സ്പര്‍ശം എന്റെ മനസിലുള്ള വേദനകളെ പെട്ടന്ന് അകറ്റി. എന്റെ മനസ്സിൽ ആശ്വാസവും നിറയാന്‍ തുടങ്ങി. എന്റെ തള്ളവിരൽ കൊണ്ട് അവളുടെ പുറംകൈയ്യിൽ എന്നെയും അറിയാതെ ഞാൻ വരച്ചു കൊണ്ടിരുന്നു.
കുറച് കഴിഞ്ഞ് അവൾ ബെഡ്ഡിൽ നിന്നിറങ്ങി എന്റെ മടയില്‍ ചെരിഞ്ഞ് ഇരുന്നുകൊണ്ട് എന്നെ കെട്ടിപിടിച്ചു. എന്റെ കഴുത്തിന് താഴെയായി അവളുടെ കവിളും ചേര്‍ത്തു. ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാനും അവളെ ചേര്‍ത്തു പിടിച്ചു.
“പ്രഷോബ് ചേട്ടന്റെ കൂട്ടുകാരുടെ കൂടെ കിടക്കാന്‍ ചേട്ടൻ എപ്പോഴും നിര്‍ബന്ധിക്കാറുണ്ടോ..?” പെട്ടന്ന് എന്റെ മനസ്സിൽ തോന്നിയ ആദ്യത്തെ ചോദ്യത്തെ അവളോട് ഞാൻ ചോദിച്ചു.
“അതേടാ…! ചേട്ടൻ ടൂറിന് പോകുന്നതിന് തലേദിവസം വരെ ഇതിന്റെ പേരിലും വഴക്ക് കൂടിയിരുന്നു. കൂട്ടുകാരുടെ കൂടെ കിടക്കാന്‍ മാത്രമല്ല ചേട്ടൻ നിര്‍ബന്ധിക്കുന്നത്… അയാളുടെ ഒരു മാനേജര്‍ ഉണ്ട് പോലും.. അയാള്‍ക്കും ഞാൻ കിടന്നു കൊടുത്താൽ ചേട്ടന് പ്രമോഷന്‍ കിട്ടുമെന്ന് കൂടി പറഞ്ഞാണ് വഴക്ക് കൂടിയിരുന്നത്.”
അതുകേട്ട് അയാളെ കൊല്ലാനുള്ള ദേഷ്യം എനിക്ക് വന്നു.
“ഇനി ഫ്ലാറ്റിലേക്ക് അവരെ ആരെയെങ്കിലും കൊണ്ടുവന്ന് നിന്നെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമോ…?” പേടിയോടെ ഞാൻ ചോദിച്ചു.
“അങ്ങനെ ഒന്നും ചെയ്യില്ലടാ. എന്റെ സമ്മതത്തിന് വേണ്ടിയാണ് അയാള്‍ കാത്തിരിക്കുന്നത്. ഞാൻ സമ്മതിച്ചാല്‍ എന്നെ അവരുടെ ഒരു സ്ഥിരമായ കേന്ദ്രമുണ്ട്… അവിടെ കൊണ്ടുപോകും പോലും. അവിടെ ആകുമ്പോ എല്ലാ സൗകര്യങ്ങളും ഉണ്ടത്രേ.” അവള്‍ പറഞ്ഞ കാര്യങ്ങൾ അവളെ ഭയപ്പെടുത്തിയത് പോലെ അവള്‍ വിറച്ചു.
ഞാൻ അഞ്ചനയെ കൂടുതൽ ചേർത്തു പിടിച്ചതും അവള്‍ എന്നിലേക്ക് ഒതുങ്ങി കൂടി.
എന്നിട്ടും ആ ജീവിതം മതിയായില്ലേ എന്ന് ചോദിക്കാന്‍ തുടങ്ങിയതാണ്. പക്ഷേ എന്റെ നാവിനെ ഞാൻ കടിച്ചു പിടിച്ചു. ഇനി അവളുടെ ജീവിതം അവൾ തന്നെ തീരുമാനിക്കട്ടെ.
പക്ഷേ, പ്രഷോബ് ചേട്ടൻ അവളെ വല്ലവർക്കും കാഴ്ച വച്ചാല്‍ അയാളെയും അവന്മാരേയും ഞാൻ വെട്ടി കൊല്ലും. എന്റെ മനസ്സിൽ ഞാൻ ഉറപ്പിച്ചു.
“വിക്രം..?” “പറയ്..?” “നമുക്ക് എങ്ങോട്ടെങ്കിലും പോകാം…?” “ആ തോട്ടത്തില്‍ ആണോ ഉദ്ദേശിച്ചത്..?” ഞാൻ ചോദിച്ചു.
“ചുറ്റി കറങ്ങുന്ന കാര്യമല്ല ഞാൻ ഉദ്ദേശിച്ച്…”
“പിന്നേ..?” “ഈ ലോകത്തിന്റെ ഏതെങ്കിലും മൂലയ്ക്ക് പോയി നമുക്കൊരുമിച്ച് ജീവിക്കാം. എനിക്ക് നീയും നിനക്ക് ഞാനും മാത്രമായി ജീവിക്കാം. നമ്മുടെ മരണം വരെ നമ്മുക്ക് സന്തോഷത്തോടെ ജീവിക്കാം.”
അവൾ പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടിരുന്നു. എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സ്വപ്നം വല്ലതും ഞാൻ കാണുകയാണോ?
എന്റെ ചിന്തകളെ മനസ്സിലാക്കിയത് പോലെ അവള്‍ പെട്ടന്ന് എന്റെ കഴുത്തിൽ ഉമ്മ തന്നിട്ട് പറഞ്ഞു, “ഞാൻ കാര്യമായിട്ട് തന്നെയാ പറഞ്ഞത്.”
അതും പറഞ്ഞ് അവൾ എഴുനേറ്റ് കസേരയുടെ ഇരു വശത്തേക്കും അവളുടെ കാലുകളെ ഇട്ടു കൊണ്ട്, എന്നെ അഭിമുഖീകരിച്ചു കൊണ്ട് എന്റെ മടിയില്‍ ഇരുന്നു. എന്നിട്ട് എന്റെ മുഖത്തെ രണ്ട് കൈകളിലും അവള്‍ താങ്ങി. ശേഷം എന്റെ കണ്ണുകളിലേക്കവൾ ആശങ്കയോടെ നോക്കി.
“ഈ ലോകവും, നമ്മുടെ സമുദായവും, നമ്മുടെ കുടുംബവും എല്ലാം നമ്മെ കുറ്റപ്പെടുത്തിയാലും അത് കേള്‍ക്കാന്‍ കഴിയാത്ത ദൂരത്തേക്ക് എന്നെ കൊണ്ടുപോ. എന്റെ ഭർത്താവ് നമ്മെ തിരക്കിയാലും കണ്ടുപിടിക്കാൻ കഴിയാത്ത സ്ഥലത്തേക്ക് കൊണ്ടു പോ..” അവള്‍ ആവേശത്തോടെ പറഞ്ഞു.
അത് കേട്ടതും എന്റെ ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു. അവളുടെ രണ്ട് കവിളും ചേര്‍ത്തു പിടിച്ചുകൊണ്ട് അവളുടെ ചുണ്ടില്‍ ഞാൻ നിര്‍ത്താതെ മുത്തി. അവളും സ്നേഹത്തോടെ എന്റെ കണ്ണില്‍ നോക്കി എന്റെ ചുംബനങ്ങളെ ഏറ്റുവാങ്ങി കൊണ്ടിരുന്നു.
അവസാനം സന്തോഷം കൊണ്ട് അവളുടെ ചുണ്ടിനെ ഞാൻ നക്കി. ഉടനെ വിഷമങ്ങള്‍ എല്ലാം മറന്ന് അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചു. ശേഷം എന്റെ കഴുത്തില്‍ അവള്‍ മുഖം ചേര്‍ത്തു വച്ചു.
