അനുചന്ദനം – 2 8

അനുചന്ദനം 2

Anuchandanam Part 2 | Author : Unknown Vaazha

[ Previous Part ] [ www.kambi.pw ]


 

റൂമിലോട്ട് കേറിയപ്പോ കാണണേ..
ഞാൻ രാവിലെ ബോൾ അടിച്ച് ബോധം കെടുത്തിയ ആ ചുരുള മുടി പെണ്ണും ഒരു തട്ടം ഇട്ട പെണ്ണും പിന്നെ മധ്യവയസ്സായ രണ്ട് പെണ്ണുങ്ങളും അതിൽ ഒരാൾ പർദ ഇട്ടാണ് നിക്കണേ പിന്നെ ഒരു അമ്മാവനും..

വൈശാഖും അഫ്സലും ബെഡിൽ കിടപ്പ് ഉണ്ട്. ബോധം ഇല്ലാന്ന് തോന്നണു.. അജ്ജാതി അടി ആണല്ലോ കിട്ടിയേ..

പക്ഷെ എനിക്കാ ആ ചുരുള മുടി പെണ്ണിനെ കണ്ടപ്പോ ആണ് അതിശയം അവൾ എങ്ങനെ ഇവിടെ…?? അതുമാത്രല്ല എന്തോ വല്ലാത്ത പരവേശം ഈ പെണ്ണിനെ കാണുമ്പോ..അല്ല ഇനിപ്പോ ഇവക്കും വല്ലതും കൊടുക്കേണ്ടി വരോ….എന്താ വെച്ചാ ഇവക്കും ഞാങ്കാരണം ആണല്ലോ തലയിലെ ട്രോഫി കിട്ടിയത്..അപ്പോഴാണ് അച്ഛൻ സംസാരിച്ചു തുടങ്ങിയെ…

“ഹ്മ്മ്.. ഹ്മ്മ്..””

അച്ഛൻ ഒന്ന് തൊണ്ട അനക്കി….അപ്പൊ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞങ്ങടെ അങ്ങോട്ട് നോക്കി.. അപ്പൊ തന്നെ അച്ഛൻ അധികം നീട്ടാണ്ട് സംസാരിക്കാൻ തുടങ്ങി.

“”ഞാൻ പ്രൊഫസർ ബാബു.. ഇവിടെ പയ്യന്നുർ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ ആണ്.. “”

“”ആ പറയു സാറെ… ഇവിടെ എന്താ… ഇത് പ്രൈവറ്റ് റൂം ആണല്ലോ “”

അവിടെ നിക്കുന്ന അമ്മാവൻ അച്ഛനോട് തിരിച്ചു ചോദിച്ചു. ബാക്കി എല്ലാരും അച്ഛനെ നോക്കി ഒന്ന് ചിരിച്ചു.. ചുരുള മുടി പെണ്ണ് എന്നെ കലിപ്പിച്ചോന്ന് നോക്കി.
എന്നിട്ട് ആ തട്ടമിട്ട പെണ്ണിനോട് ചെവിയിൽ എന്തോ പറഞ്ഞു. അപ്പോ ആ പെണ്ണും എന്നെ നോക്കി ദഹിപ്പിച്ചു.മിക്കവാറും ഞാൻ ആയിരിക്കും അവളുടെ തലമണ്ട ബോളൊണ്ട് അടിച്ച് പൊട്ടിച്ചെന്ന് വല്ലോം ആയിരിക്കും..ആ സമയത്താണ് അച്ഛൻ പിന്നേം സംസാരിക്കണെ..

“”അതല്ല ചേട്ടാ… ഇത് അനിരുധ് എന്റെ മോൻ ആണ്..
ഇവൻ.. ഇവനാണ് ഈ കിടക്കണ വൈശാഖിനെയും അഫ്സലിനെയും തല്ലിയത്…””

അപ്പോ ഞാൻ അച്ഛന്റെ ചെവിൽ പോയി പറഞ്ഞു..

“”ദേ ആ നിക്കണ ചുരുള മുടി പെണ്ണിനെ കണ്ടാ… അതിന്റെ തലേ കെട്ടും ഞാങ്കാരണം ആണ് വന്നേ “”

അപ്പൊ അച്ഛൻ എന്നെ ഒന്ന് നോക്കി കണ്ണുരുട്ടി .. അപ്പൊ ദാണ്ട് ആ അമ്മാവൻ ചാടി തുള്ളി എന്റെ അടുത്തോട്ടു വരണ്..

“”എടാ മഹാ പാപി…
നീ എന്റെ മോനെ എന്താട ചെയ്തേ അവന്റെ മുഖം നീ ഇടിച്ച് ഇഞ്ച പരുവം ആക്കിയില്ലേടാ””

ഇതും പറഞ്ഞു അങ്ങേര് എന്നെ തല്ലാൻ വന്നു. അച്ഛൻ എടെ കേറി തടഞ്ഞോണ്ട് ഭാഗ്യം… ഇല്ലേ തന്തേം മോനും ഒരുമിച്ച് ഈ മുറിൽ കെടന്നേനെ അല്ല പിന്നെ… പുള്ളിടെ പറയൽ കേട്ടാ തോന്നും ഞാൻ ഒരു കാരണോം ഇല്ലാണ്ട് അവനൊക്കെ തല്ലി കൂട്ടിയാണെന്ന്…

“”ചേട്ടാ… ചേട്ടൻ ഒന്ന് സാമാധാനപെടു ഞങ്ങൾ.. അല്ല ഇവൻ ചെയ്തതിന് മാപ്പ് ചോദിക്കാൻ വന്നതാ ഞാൻ..കൂടാതെ നിങ്ങൾക്ക് എന്താ സഹായം വേണ്ടെന്ന് വെച്ച ഞങ്ങൾ ചെയ്യാം “” അച്ഛൻ ആ അമ്മാവനെ ഒന്ന് അനുനയിപ്പിക്കാൻ നോക്കി.

“ ഞങ്ങൾക്ക് ആരുടേം സഹായോം ഔദാര്യോം ഒന്നും വേണ്ട ഞങ്ങൾടെ മക്കൾക്ക് കിട്ടിയത് അതുപോലെ തിരിച്ചു കൊടുക്കാൻ ഞങ്ങക്ക് അറിയാ… “” എവിടെ പുള്ളി ഒരു പൊടിക്ക് അടങ്ങണില്ല..

“”തന്നെ… എന്നാ നിങ്ങൾ എന്താ ചെയ്യാൻ പറ്റണെ ന്ന് വെച്ചാ അങ്ങ് കാട്ട് നമ്മക്ക് നോക്കാലോ “

പുള്ളിടെ പട്ടി ശോ കണ്ട് അരിശം കേറി ഞാനങ്ങു പറഞ്ഞു..

“”കുട്ടാ…ങ്ഹാ…””

അച്ഛൻ എന്നെ ദേഷ്യത്തോടെ നോക്കി ഒന്നിരുത്തി ഇരുത്തി മൂളി.. അപ്പോഴാണ് നമ്മടെ ചുരുള മുടിടെ എൻട്രി…

“”അച്ഛാ… ഒന്ന് നിർത്തുന്നുണ്ടോ…. നമ്മടെ അഫ്സൽ ആണ് ഈ നിക്കുന്ന കരാട്ടെ കാരനെ ആദ്യം അടിച്ചത്.. നമ്മടെ ഭാഗത്തും തെറ്റുണ്ട്… അതോണ്ട് അവർ ക്ഷമ ചോദിക്കാൻ വന്നതല്ലേ ചോദിച്ചിട്ട് പോട്ടെ…””

ചുരുള മുടി ഒന്ന് ശബ്ദം ഉയർത്തി പറഞ്ഞതും ആ അമ്മാവൻ ഒന്ന് സാമാധാന പെട്ടു.. അപ്പൊ അവൾ അച്ഛനെ നോക്കി പിന്നേം തുടർന്ന്..

“”സാറേ.. അടി ആദ്യം തുടങ്ങി വച്ചത് ഇവർ തന്നെയാ പക്ഷെ… ദേ നിങ്ങടെ ഈ മോനെ നോക്ക്!!!!
എന്തേലും പറ്റിട്ട് ഉണ്ടോ…. ഒരു മുറിവ് എങ്കിലും?? ഇല്ലല്ലോ…..എന്നിട്ടോ എന്തേലും കൂസലുണ്ടോ പിന്നേം വെല്ലുവിളിക്കാൻ നിക്കുവാണ്.. ഇനി ഇവരെ രണ്ടാളേം നോക്ക്!!!!
രണ്ടിനും ഇതുവരെ ബോധം വീണിട്ട് ഇല്ല…. ഇതിൽ അഫ്സലിന്റെ മൂക്കിന്റെ പാലം പൊട്ടി ചോര കുറെ പോയി.. പിന്നെ വൈശാഖിന്റെ കാര്യം ആണെങ്കി.. അവന്റെ രണ്ട് കവിളും പൊട്ടി മൊണ്ണയും പൊട്ടി കുറച്ചു ദിവസത്തേക്ക് ഒന്നും കഴിക്കാൻ പറ്റില്.. ജ്യൂസ്‌ അല്ലെങ്കിൽ വെള്ളം പോലുള്ളത് മാത്രേ കഴിക്കാൻ പറ്റു..ഇപ്പോ ഇത്രേ പറ്റിയുള്ളൂ എന്ന് പറഞ്ഞൂ ആശ്വാസിക്കാനെ ഞങ്ങക്ക് പറ്റു. വേറെ എന്തേലും പറ്റിയിരുന്നെലോ…ഏഹ്…
പിന്നേ ദേ എന്റെ ഈ തലയിലെ കെട്ടും നിങ്ങടെ മോന്റെ സംഭാവന ആണ്. “”

Leave a Reply

Your email address will not be published. Required fields are marked *