സുധീഷേട്ടന്റെയും സതിയാന്റിയുടെയും വഴക്കിന്റെ എടേലോട്ട് കേറി പ്രഭാരേട്ടൻ ഇടപ്പെട്ടു…
“”അല്ലാച്ഛ.. ഞാൻ അത് പിന്നെ…”” സുധീഷേട്ടന് പറയാൻ വാക്കുകളൊന്നും കിട്ടാണ്ടായി…
“”മതി മതി നീ ഇനി കൂടുതൽ തപ്പി തടയൊന്നും വേണ്ടാ….. അനുവേ… നീ ഇതൊന്നും കാര്യം ആക്കണ്ടാട്ടോ കുട്ട്യേ… മക്കള് പൊക്കോ ഇപ്പോ…””
“”ആഹ് പ്രഭാരേട്ട… ഞാനെന്ന ഇറങ്ങുവാ.. സുധീഷേട്ടാ… സതിയമ്മേ… പോവാണേ…. “”
“”പോയിട്ട് വരാന്ന് പറയെടാ തെമ്മാടി…””
സതിയാന്റി വാതിക്കൽ നിന്നോണ്ട് പറഞ്ഞു..
“”ഓഹ്… പോയിട്ട് വരാമേ…. സുധീഷേട്ടോ… നിങ്ങളിനി എനിക്ക് വിഷമായെന്ന് കരുതി ഇരിക്കണ്ടാട്ടോ എനിക്ക് കൊഴപ്പൊന്നുല്ല…കേട്ടാ…””
സുധിഷേട്ടനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞ് ഞാൻ അവിടന്ന് ഇറങ്ങി…
അവിടന്ന് ഇറങ്ങിയപ്പോ ഞാൻ അജുന് ഒരു മെസ്സേജ് അയച്ചു കിച്ചു മൈര് അവിടെ ഉണ്ടോന്ന് ഉറപ്പിക്കാൻ… അവൻ അതിന് തിരിച്ച് “”👍”” യെസ് എന്ന് സൂചിപ്പിക്കുന്ന ഈ ഇമോജി അയച്ചതോടെ ഞാൻ പിന്നെ ക്ലബ്ബിലോട്ട് ഒരൊറ്റ ഓട്ടമായിരുന്നു…
ഒരു മിനുട്ടോണ്ട് ഞാൻ ക്ലബ്ബിലെത്തി അപ്പൊ ദാണ്ട് ക്ലബ്ബിന്റെ വരാന്തയിൽ ഫ്രണ്ടിൽ ഇരിക്കണ് നമ്മടെ കിച്ചുവണ്ണൻ.. ഞാൻ ഓടി കിതച്ചു വരുന്നേ കണ്ട് ആദ്യം ഒന്ന് പരുങ്ങിയെങ്കിലും ആശാന് കാര്യം പെട്ടെന്ന് കത്തി. അവൻ ഇരുന്നടുത്തൂന്ന് എണീറ്റ് ഓടാൻ ഭാവിച്ചപ്പോ..
“”ടാ അജു.. പിടിയെടാ ആ നാറിയെ വിടല്ല് കേട്ടാ..””
ഞാൻ പറഞ്ഞെ കേട്ട് ഓടാൻ നിന്ന കിച്ചൂനെ അജു പിടിച്ച് വെച്ചു.
“”ടാ കിച്ചുകുട്ടാ.. തങ്കകുടമേ…””ഞാൻ അവന്റെ കോളറിൽ പിടിച്ചോണ്ട് വിളിച്ചു.
“”ന്തോ…””
“”സുഖല്ലേ അനു നിനക്ക് ”” എന്നെ നോക്കി ഒരളിഞ്ഞ ചിരിയും പാസ്സാക്കി അവൻ ചോദിച്ചു.
“”പ്ഫാ…. അവൻ സുഖം അന്വേഷിക്കാൻ വന്നേക്കണു. ഇന്ന് ഗ്രൗണ്ടിൽ വെച്ച് കണ്ട താളിത്തരം മൊത്തോം കാട്ടിട്ട് ഇപ്പൊ എന്നെ നോക്കി ഇളിച്ച ഉണ്ടല്ലോ കിച്ചു.. ങ്ഹാ എന്റെ സ്വഭാവം മാറും കേട്ടാ “”
ഞാനൊന്ന് നിർത്തീട്ട് പിന്നേം തുടർന്നു.
“”ഇന്ന് ഞാൻ ഇല്ലാരുന്നെ അവന്മാരുടെ ഇടി കൊണ്ട് ഇവന്മാരുടെ എല്ലൊക്കെ പപ്പടം പൊടിയും പോലെ പൊടിഞ്ഞേനെ “”
അജുനെയും ബാക്കി ഉള്ളവന്മാരേം നോക്കി ഞാൻ പറഞ്ഞു..
“”ഓഹ് നീ വില്യേ സൂപ്പർമാൻ “”
കിച്ചു എന്നെ പുച്ഛിച്ചോണ്ട് പതുക്കെ പറഞ്ഞു പക്ഷെ ഞാനത് കേട്ടു.
“”ന്ത്!!!!!?? “”
“”ഒന്നുല്ലേ!!.. “”
“”ആടാ നീ തന്നെ എന്നെക്കുറിച്ച് ഇതൊക്കെ പറയണം കിച്ചുവേ.. നിന്നെ എത്ര അടി പിടിന്ന് രക്ഷിച്ചിട്ട് ഉണ്ടെടാ ഞാൻ… അജു നീ കേട്ടില്ലേ ഇവൻ പറഞ്ഞെ ഞാൻ വില്യേ സൂപ്പർമാൻ ആണെന്ന് “”
അജൂനെ നോക്കി ഞാൻ പറഞ്ഞു.
“”ഹാ.. അനു നീ ഇങ്ങനെ ബേജാറാവല്ലേ ഞാൻ ചുമ്മാ പറഞ്ഞല്ലേ നീ നമ്മളെ ഒക്കെ ഹീറോ ല്ലേ… ല്ലെടാ അജു.. “”
കിച്ചു എന്നെ അനുനയിപ്പിക്കാൻ നോക്കി.
“”ഒന്ന് നിർത്തിന്ന രണ്ടും.. പ്രാന്ത് പിടിക്കാൻ ആയിറ്റ്.. എനിക്കൊന്നും അറിയുല്ല എന്നോട് ഒന്നും ചോയിക്കും മേണ്ടാ.. നിങ്ങോ ആയി നിങ്ങളെ പാടായി.. പ്രാന്ത് പിടിക്കാൻ “”
അജു നമ്മളെ രണ്ടിനേം നോക്കി നാല് ഡയലോഗ് അടിച്ച് ക്ലബ്ബിന്റെ ഉള്ളിലേക്ക് പോയി..
“”ഒമ്പ്ര…നീ എടെങ്ങും പോ മൈരേ.. അനു ഞാൻ പറഞ്ഞ കേക്കും ഇല്ലെടാ അനു.. “”
കിച്ചു എന്നെ സോപ്പിട്ടു നിന്നു..
“”നീ ഒരക്ഷരം മിണ്ടണ്ട നായി.. മിണ്ടാണ്ട് ആടെ മൂലക്ക് ഇരുന്ന നിനക്ക് നല്ലേ ബെർതെ പറഞ്ഞില്ലാന്ന് വേണ്ടാ. “”
“”ഓഹോ.. ആയിടാ.. ആയി.. ഞാൻ ഒന്നും പറയിന്നില്ല നമ്മോ പാവം “”
“”ഹ്മ്മ്.. അങ്ങനെ എങ്കി നിനക്ക് നന്ന്.. ടാ അജു എന്റെ വണ്ടി എടേ ഇല്ലേ.. നിന്റെ വീട്ടിലാ?? “”
ഞാൻ ക്ലബ്ബിന്റെ ഉള്ളിലോട്ടു കേറിക്കൊണ്ട് അജുനോട് ചോയിച്ചു.
“”ആട അത് എന്റെ വീട്ടിൽ ഇണ്ട് നിന്ന നിന്റെ അച്ഛൻ കൂട്ടികൊണ്ടോയിറ്റാമ്പോ ഞാനും കിച്ചും അയിലാ ഇങ്ങോട്ട് ബന്നേ.. നീ വീട്ടിൽ പോയിറ്റ് ചാവി അമ്മേനോട് ചോയിച്ച മതി ഞാൻ ഇപ്പോളെ വീട്ടിൽ കേറുന്നില്ല.. കേറിയ പിന്നെ എനിക്ക് ചെവി തല തരൂല ആട്ത്തെ ആൾ “”
