അനുചന്ദനം – 2 8

“”ആഹ്… ആഹ്… വിടാന്റി.. ഞാൻ.. ഞാൻ ചുമ്മാ പറഞ്ഞതാ.. സുല്ല്.. സുല്ല്.. സുല്ല് “”ആന്റി കിച്ചൂന്റെ ചെവി പിടിച്ച് തിരുമ്മി പൊന്നാക്കി..

“”ഹ്മ്മ്.. ഇനി തർക്കുത്തരം പറയോടാ തെമ്മാടി.. ഹേ.. പറയോന്ന് “”

ആന്റി അവന്റെ ചെവിന്ന് കൈ എടുത്ത് പുറത്ത് നല്ല രണ്ട് തട്ട് കൊടുത്തോണ്ട് ചോദിച്ചു.

“”ഇല്ലില്ല പറയൂല.. ഇനി ചെവിക്ക് പിടിക്കല്ലേ അത് ചൊവന്ന് തുടുത്തു ഇപ്പൊ തന്നെ “”

കിച്ചു നല്ല രീതിക്ക് കേണ്ക്കൊണ്ട് ആന്റിയോട് പറഞ്ഞ്.

“”ഹ്മ്മ്.. എങ്കി നിനക്ക് കൊള്ളാം.. അനുവേ ഇനി നീ വണ്ടി വിട്ടോ.. ഈ സാനത്തിനെ അതിന്റെ വീട്ടിലും ആക്കിക്കോ “”

ആന്റി എന്നെ നോക്കി പറഞ്ഞിട്ട് വരാന്തേൽ ഇരുന്നു..

“”ശെരിയാന്റി എങ്കി നമ്മൾ പോവാ.. പിന്നെ എപ്പോഴേലും വരാമേ.. “”

“”പോയിട്ട് വരുന്നാന്റീ… “” കിച്ചു കൊറച്ചു നീട്ടി അങ്ങ് പറഞ്ഞു.

ഞാൻ അവിടന്ന് എടുത്തപ്പോ വണ്ടി ഒന്ന് കുതിച്ചു ചാടി..

“”ഉയ്യോ ഇപ്പോ വീണേനെ..ഇവന്റെ ഈ കുതിപ്പു ഇതുവരെ മാറിലെ അനുവേ എടുത്തിട്ടിപ്പോ ഒരു കൊല്ലമാവാറായാല്ലോ..”” കിച്ചുവെന്നോട് ആരാഞ്ഞു..

“”അതെങ്ങനെ മാറാന ടാ ഈ കുതിപ്പു ഇവന്റെ ചോരയിൽ ഉള്ള പോലല്ലേ അതല്ലേ വണ്ടി “”

“”അത് ശെരിയാ KTM എന്ന ബ്രാന്റിനെ നാലാൾ അറിയണത് ഇവൻ മൂലം ആണല്ലോ..
Duke.. അന്ത പേരിൽ ഒരു ഗെത് ഇറുക്ക് അല്ലേടാ…””

“”അതാണ് “”

“”ശെരി ശെരി നീ വണ്ടി എടുക്ക് എനിക്ക് വീട്ടി ചെന്നിട്ട് വേണം എന്തേലും കഴിക്കാൻ “” കിച്ചു എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

ഞാൻ അവിടന്ന് പതിയെ വണ്ടി എടുത്ത് കിച്ചൂന്റെ വീട് ലക്ഷ്യമാക്കി വിട്ടു.

“”അപ്പൊ ശെരിടാ നാളെ കാണാ “”എന്നോട് ബൈയും പറഞ്ഞു അവൻ വീടിനുള്ളിലോട്ട് പോയി ഞാൻ അവിടന്ന് എന്റെ വീട്ടിലോട്ടും..

“”ഹാ.. കുട്ടാ നിന്റെ ബൈക്ക് അജു എടുത്ത് കൊണ്ടുവന്നാർന്നുല്ലേ. “”

വീട്ടിലെ പോർച്ചിലോട്ട് വണ്ടി കേറ്റി വെക്കുന്നതിനിടെ അച്ഛൻ അകത്തൂന്ന് വന്ന് എന്നോട് ചോദിച്ചു..

“”ഹാ.. ഓൻ കൊണ്ടന്നാർന്നു.ഞാൻ അതോണ്ടാ ഇച്ചിരി ലേറ്റ് ആയെ..അമ്മ എവിടെ ഉറങ്ങിയോ അച്ഛാ.. ഗുളിക കഴിച്ചാരുന്നോ?.. “”

“”ആടാ ഗുളിക കഴിച്ചു.. അവൾ ഇപ്പൊ കിടന്നതേ ഉള്ളു.””

“ഹ്മ്മ്.. എങ്കി ശെരി ഞാനൊന്ന് കുളിച്ചിട്ട് വരാ… എന്നിട്ട് ഒന്ന് കിടക്കണം നല്ല ക്ഷീണം ഉണ്ട് .. ഹ്മ്മ്..അമ്മു എന്ത്യേ?””

സ്റ്റെപ്പിന്റെ കൈ വരിയിൽ പിടിച്ചോണ്ട് ഞാൻ അച്ഛനോട് ചോദിച്ചു.

“”അവളും കിടക്കാൻ പോയിട.. ഇവിടിപ്പോ ഞാൻ മാത്രേ ഉള്ളു കിടക്കാൻ ബാക്കി. നീ വന്നിട്ട് കിടക്കാന്ന് കരുതി “”.

“”എങ്കി ശെരിയച്ച…. ഫ്രണ്ടിലെ ഡോർ അടച്ചിട്ട് അച്ഛൻ കിടന്നോ.. ഞാൻ മോളിലോട്ട് പോവാ””

അച്ഛനോട് ഗുഡ് നൈറ്റും പറഞ്ഞ് ഞാനെന്റെ റൂമിലോട്ട് പോയി. റൂമിൽ കേറിയ പാടെ ഫോൺ ചാർജിനിട്ട് നല്ലൊരു കുളിയും പാസ്സാക്കി ഡ്രെസ്സും മാറി ഞാനെന്റെ ബെഡിലോട്ട് വീണു.

കുത്തിയിട്ട ഫോൺ എടുത്ത് നോക്കുമ്പോ 30% തന്നെ ചാർജ് ഇരിക്കണു.. നോക്കിയപ്പോ സ്വിച്ച് ഓൺ ആക്കിട്ടില്ല തൈര്…

ആ പോട്ട് പുല്ല് എന്ന് വെച്ച് ഇന്ന് ഹോസ്പിറ്റലിൽ പരിചയപ്പെട്ട ശ്വേതയേ വിളിക്കാന്ന് കരുതി ആദ്യ രണ്ടു വട്ടം വിളിച്ചപ്പോ കാൾ എടുത്തില്ല.. തേഞ്ഞ് എന്ന് കരുതി ഒന്നുടെ വിളിച്ചപ്പോ ഒരു കിളി നാഥത്തോടെ കാൾ എടുത്ത്.

“”ഹലോ..””

“”ആ.. ഹലോ… ശ്വേത അല്ലേ..?””

“”അതെയല്ലോ ഇതാരാ..? എനിക്ക് മനസ്സിൽ ആയില്ല.. നമ്പർ എന്റെ കൈയ്യിൽ സേവ് അല്ല..!! “”

“”ഹാ.. ഇത്ര പെട്ടെന്ന് മറന്ന് പോയോ ശ്വേതേ… ഞാനാടോ അനിരുധ് “”

“”ഓഹ്… താനാർന്നോ…! എന്താ ഈ നേരത്ത് വിളിച്ചേ.. “”

“”ഹേ.. അതെന്തൊരു ചോദ്യ ശ്വേതേ.. ഞാൻ പോവുമ്പോ വിളിക്കാന്ന് ആംഗ്യം കാണിച്ചിട്ട് അല്ലേ അവിടന്ന് പോയെ “”

“”ഓഹ് അതാർന്നോ.. ഞാൻ വിചാരിച്ചു താൻ ചുമ്മാ ഒരു രസത്തിന് കാണിച്ചേ ആയിരിക്കും എന്ന്…”” അവൾ ഇത്തിരി പുച്ഛത്തോടെ എന്നോട് പറഞ്ഞു.

“”ഞാൻ അങ്ങനെ ആരോടും രസത്തിന് കാട്ടാർ ഇല്ല്യ.. ചിലപ്പോ നിങ്ങൾ ഒക്കെ അങ്ങനെ കാട്ടും ആയിരിക്കും “”
ഞാൻ അതിലും പുച്ഛത്തിൽ അവളോട് തിരിച്ചു പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *