അനുചന്ദനം – 2 8

“”പിന്നെ പ്ലേറ്റിൽ ഇടണത് മൊത്തോം ഒരു വറ്റ് പോലും കളയാണ്ട് തിന്നോണം ട്ടാ..…
നീ എന്തേലും കഴിച്ചോടി…”” അമ്മുവിന്റെ നേർക്ക് തിരിഞ്ഞോണ്ട് ഞാൻ ചോദിച്ചു..

“”ഞാൻ ഉച്ചക്ക് ശ്യാമള ഏച്ചിടെ വനിതാ ഹോട്ടലിന്ന് കഴിച്ചു അയ്ന് ശേഷം ഒന്നും കഴിച്ചില്ല്യ..””

“”ഹ്മ്മ് .. “” അമ്മൂനെ നോക്കി ഒന്ന് മൂളിക്കൊണ്ട് ഞാൻ അടുക്കളെലോട്ട് നടന്ന്.. പിന്നാലെ വന്ന അച്ഛനെ അമ്മേരെ അടുത്ത് പിടിച്ച് ഇരുത്തി ..

“”നിങ്ങൾ രണ്ടും ഇവിടെ നേരത്തെ പാതിക്ക് നിർത്തിയ റൊമാൻസ് ഫുൾ ആക്ക് അപ്പോളേക്കും ഞാൻ ബിരിയാണിയുമായി വരാ…””

ഞാൻ അടുക്കളേലോട്ട് പോയപ്പോ അച്ഛൻ അമ്മയോടായി ചോദിച്ചു..

“”എന്റെ അനുവേ… എല്ലാരേം വരച്ച വരേൽ നിർത്തി പുലി പോലെ നടക്കണ നീ.. നീയെന്താ കുട്ടന്റെ മുന്നീ മാത്രം പൂച്ച പോലേ ഒതുങ്ങി നിക്കണേ??… എന്താ രമണ??…””

“”അത് ഇണ്ടല്ലോ ഏട്ടാ… അത് പിന്നെ അവന്റെ കൈയ്യിന്ന് അടി കിട്ടുന്നു പേടിച്ചിട്ടാ… “”അമ്മ കൊഞ്ചിക്കൊണ്ട് ഒരു ചിരിയോടെ പറഞ്ഞു..

അപ്പോഴേക്കും ഞാൻ അടുക്കളേൽ ബിരിയാണിക്ക് ഉള്ള ചിക്കൻ പീസ് കഴുകി ഉപ്പും മുളകും മഞ്ഞളും തേച്ച്.. അത് 10 മിനുട്ട് റെസ്റ്റിനു വെച്ചു.. ആ സമയത്ത് മൂന്നു വലിയ സവോള എടുത്ത് നീളത്തിൽ കുനു കുനാന്ന് അരിഞ്ഞു..കൂടെ ഒരു തക്കാളിയും നാല് പച്ചമുളകും അരിഞ്ഞെടുത്തു.. എന്നിട്ട് ഇഞ്ചിയും വെളുത്തുള്ളിയും നന്നാക്കി മിക്സിടെ ചെറിയ ജാറിൽ ഇട്ട് രണ്ട് അടി അത്രേ വേണ്ടു..ചെറുതായൊന്നു ചതഞ്ഞു കിട്ടിയാ മതിയാവും..

അതിനു ശേഷം ഗ്യാസ് ഓൺ ആക്കി കുക്കർ അതിലോട്ടു വെച്ച്.. കുക്കർ ചൂടായ ശേഷം കുറച്ചു എണ്ണ ഒഴിച് ഒരു നാലഞ്ചു ഗ്രാമ്പും എലക്കയും പിന്നെ രണ്ട് കഷ്ണം പട്ടയും കൂടെ ഇട്ട് മൂപ്പിച്ചു.. ഹാ… എന്തൊരു മണം…. അതിനു ശേഷം അരിഞ്ഞു വെച്ച ഉള്ളി അതിലോട്ടു ഇട്ട് ഇളക്കിയെടുത്തു കൂടെ ചതച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും കൂടെ… എന്നിട്ട് ഇതെല്ലാം ഇളക്കിയെടുത്ത ശേഷം തക്കാളിയും മുളകും കൂടെ ഇട്ട് നല്ല പോലങ്ങ് വഴറ്റി… ഇത് വഴറ്റുന്ന സമയത്ത് ഞാൻ ഒരു നാല് കപ്പ്‌ ബിരിയാണി അരി നല്ല പോലെ കഴുകി വെള്ളം ഊറ്റി വെച്ചു..

അരി കഴുകി റെഡി ആക്കി വെച്ചപ്പോഴേക്കും..കുക്കറിലെ ഉള്ളിയും തക്കാളിയും ഒക്കെ നല്ല പോലെ വഴന്റ് റെഡി ആയിരുന്നു.. അപ്പൊ തന്നെ ഞാൻ ഉപ്പും മുളകും തേച്ച് വെച്ച ചിക്കനും ഒരു ആറ് കാപ്പോളം വെള്ളവും ഇച്ചിരി നെയ്യും ഗരം മസാലയും കൊറച്ചു ഉപ്പും പിന്നെ മല്ലി ഇലയും പുതിനയും നുള്ളി ഇട്ടു.. എന്നിട്ട് നന്നായി എല്ലാം കൂടെ ഇളക്കി മിക്‌സാക്കി തിളക്കാൻ വേണ്ടി കാത്തു നിന്നു… ഈ സമയത്ത് ഞാൻ ഒരു ചെറിയ രണ്ട് മൂന്ന് സാവള കുനു കുനാന്ന് അരിഞ്ഞു ഒരു പാതി തക്കാളിയും രണ്ട് മുളകും ചെറുതായി അരിഞ്ഞു.. എന്നിട്ട് ഫ്രിഡ്ജീന്ന് പൊട്ടിച്ചു പാതി ആയ തൈര് എടുത്ത് ഉള്ളിയും തക്കാളിയും മുളകും അരിഞ്ഞിട്ട പാത്രത്തിലോട്ട് ഒഴിച്ച് കുറച്ച് വെള്ളം കൂടി ഒഴിച്ച് ലേശം ഉപ്പും കൂടെ ഇട്ട് ഇളക്കിയപ്പോ ബിരിയാണിക്ക് സൈഡ് ആയി ചള്ളാസ് റെഡി…

അപ്പോഴേക്കും വെള്ളം നല്ല പോലെ തിളച്ചു.. അതിലോട്ടു കഴുകി റെഡി ആക്കി വെച്ച അരി ഇട്ടൊന്നിളക്കി എന്നിട്ട് കുക്കർ അടപ്പ് ഇട്ട് മൂടി ഗ്യാസ് ഫുൾ ഫ്ലയ്മിൽ ഇട്ടു.. ഒരൊറ്റ വിസിൽ അടിച്ചപ്പോ തന്നെ ഞാൻ ഗ്യാസ് ഓഫ്‌ ആക്കി കുക്കർ മാറ്റി വെച്ചു.. എന്നിട്ട് വിസിൽ മൊത്തം പോയ ശേഷം അടപ്പ് തുറന്നു…

ആഹ്…. ഉഫ്…ആ പട്ടയുടെയും ഗ്രാമ്പുന്റെയും ഏലത്തിന്റെയും ഫ്ലെവറോടുള്ള ആവി ഞാൻ മൂക്കിലോട്ട് വലിച്ചു കേറ്റി…

“”ബിരിയാണി റെഡി ആയോ മിസ്റ്റർ കുട്ടൻ ഷെഫ്.. “”

അടുക്കള കട്ടില പടിയിൽ നിന്നോണ്ട് അമ്മ ആണ്..അതിന്റെ പിറകിൽ അച്ഛനുണ്ട്.. അച്ഛന്റെ പിറകിൽ അമ്മുവുമുണ്ട്.. ഇതെന്തോന്ന് സ്കൂളിലെ കഞ്ഞി പൊരയോ വരി വരി ആയി നിക്കാൻ.. ഞാൻ ഒരു ആത്മഗദം പറഞ്ഞു… പണ്ടാരം ഇച്ചിരി ഒച്ച കൂടി പോയി…

“”അല്ലടാ…. ഇത് എന്റെ കഞ്ഞി പൊരയാ മാറട അങ്ങട്ട് “”

Leave a Reply

Your email address will not be published. Required fields are marked *