അനുചന്ദനം – 2 8

“”നമ്മളേ….തല്ലുണ്ടാക്കിയത് അതിന് ഉറ്റ കാരണുള്ളോണ്ടാ അല്ലാണ്ട് നിന്നെ പോലെ ചുമ്മാ വായ്താളം അടിച്ച് നടക്കാറില്ലട്ടാ ഷൊട്ടേ……. “” അമ്മുനിട്ട് തിരിച്ചൊന്നു ഞാനും കൊടുത്ത്…

“”ഷൊട്ട നിന്റെ മറ്റവൾ.. നിന്നോട് ഞാൻ നൂറുട്ടം പറഞ്ഞിണ്ട് കുട്ടാ.. എന്നെ ഷൊട്ട,ഷൊട്ടാന്ന് വിളിക്കണ്ടാന്ന്””…അമ്മു ദിവാങ്ങോട്ടീന്ന് ചാടി ഇറങ്ങി എന്നോട് കയർത്ത്…

“”ഹാ… ഒന്ന് നിർത്തിന്ന് ഇണ്ടാ രണ്ടും…എപ്പോ നോക്കിയാലും തല്ല് കൂട്ട് തന്നെ തല്ല് കൂട്ട്… എന്തൊരു കഷ്ടാന്ന് നോക്ക്യേ ദേവ്യേ…”” പോരാളി സീനിലോട്ട് എൻട്രി ഇട്ടേണ്…

“”ഓഹോ ഇവിടെ ഉണ്ടാർന്നോ.. അനക്കൊന്നും കാണാത്തോണ്ട് ഞാൻ വിചാരിച്ചു തട്ടി പോയെന്ന്…”” അമ്മേനെ നോക്കി ഞാൻ പറഞ്ഞു…

“”കുട്ടാ…”” അച്ഛൻ കുറച്ചു ശബ്ദം ഉയർത്തി എന്നെ വിളിച്ചു…

“”ഹയ്യോ… ഫാര്യെനെ പറഞ്ഞപ്പോ ഫർത്താവിന് പൊള്ളിയെടി അമ്മുവേ…”” ഞാൻ അമ്മുന്റെ അടുത്തോട്ടു നിന്ന് അച്ഛനെ നോക്കി കളിയാക്കി..

“”ദേ അമ്മേ നിങ്ങൾ കേക്കണം കേട്ടോ… ഇന്നുണ്ടല്ലോ അമ്മേനെ കുറിച്ച് എന്തൊക്കെയോ പറയണിണ്ടായി നിങ്ങടെ സ്നേഹനിധിയായ ഫർത്താവ്… അമ്മ ഭയങ്കര ദേഷ്യക്കാരിയാ വീട്ടിലെ പണിയൊന്നും എടുക്കൂല എന്നൊക്കെ”’ ഞാൻ അമ്മേരെ തോളിൽ കൈയിട്ടു അച്ഛനെ നോക്കി അമ്മയോട് പറഞ്ഞു…

“”ദേ കുട്ടാ… പറയാത്ത കാര്യോന്നും നീ കൈയ്യിന്ന് ഇടണ്ടാട്ട…””

“”ഓഹ് അപ്പോ പറഞ്ഞിണ്ട് അതൊറപ്പായില്ലേ അമ്മേ…കൂടുതൽ ചേർത്തേണ് പ്പോ തന്ത പിടിക്ക് പ്രശ്നായെ ””

“”ടാ നിന്നെ ഞാൻ ഇണ്ടല്ലോ”’ അച്ഛൻ എന്നെ തല്ലാൻ വേണ്ടി ഓടി വന്നു ഞാൻ അമ്മേരെ പിന്നിൽ ഒളിച്ചിന്നു…എന്നിട്ട് അച്ഛനെ നോക്കി കൊഞ്ഞനം കുത്തി…അച്ഛൻ എന്നെ പിടിക്കാൻ അമ്മക്ക് ചുറ്റും കിടന്ന് കറങ്ങണുണ്ട്.. ഞാനിണ്ടോ വിടണു .. അവസാനം സഹിക്കെട്ടിട്ട് അമ്മ അച്ഛനെ അടർത്തി നിർത്തിക്കൊണ്ട് പറഞ്ഞു..

“”ഹാ ഏട്ടാ… ഒന്ന് നിർത്തുവോ നിങ്ങൾ… പിള്ളേര് കളിക്കല്ലേ… ഇവനോ കഷ്ടം നിങ്ങൾ അതിലും കഷ്ട്ടാവല്ലേ…””അത് കേട്ടപ്പോ അച്ഛൻ പിണങ്ങി നിന്നു… ഇത് കണ്ടപ്പോ അമ്മ അച്ഛന്റെ അടുത്തോട്ടു പോയിട്ട്…

“”ആശ്യോ ഈ മനുഷ്യനെകൊണ്ട് വയ്യ എനിക്ക്..ഇങ്ങട് വാ മനുഷ്യ… അമ്മ അച്ഛനെ വലിച്ചു മേത്തോട്ട് അടുപ്പിച്ച് ഒന്നമർത്തി കെട്ടിപിടിച്ചു…””

അപ്പൊ അച്ഛന്റെ മുഖം കാണണം തൗസന്റ് വാട്ട് കത്തിയ ബൾബ് പോലാർന്നു…

“ദേ ഇതാണ് എന്റെ കുടുംബം.. എല്ലാരും ഒന്നിന്നൊന്ന് മെച്ചമാണ് പക്ഷെ ഭയങ്കര സ്നേഹോം ആണ്…”

“”അതെ നയന്റിസിലെ പ്രണയ കുരുവികൾ റൊമാൻസ് ഒന്ന് നിർത്തിയ എനിക്കൊരു കാര്യം ചോദിക്കാർന്നു…””

എന്റെ ചോദ്യം കേട്ടപ്പോ രണ്ടും ഷോക്കടിച്ച പോലെ വേർപിരിഞ്ഞു നിന്നു…അപ്പോ ഞാൻ അമ്മയോടായി ചോദിച്ചു…

“”അമ്മേ…!!! എന്താ നിങ്ങടെ ഉദ്ദേശം… വീട്ടിലെ പണികളും കുക്കിങ്ങും ഒന്നും നിങ്ങ ചെയ്യണ്ട അതൊക്കെ ഞാൻ നോക്കി കൊള്ളാന്ന് പറഞ്ഞത് എന്തിന്റെ പേരിലാ…ഏഹ്.. പറയ്..അമ്മക്ക് നല്ല ബെഡ് റസ്റ്റ്‌ കിട്ടാൻ വേണ്ടിട്ട് അല്ലേ… അമ്മേടെ ഹെൽത്ത്‌ നന്നായി നോക്കാൻ വേണ്ടിട്ട് അല്ലേ… എന്നിട്ട് അമ്മ രാവിലേ.. ഇങ്ങനെ ഊര് തെണ്ടാൻ (അങ്ങനെ പറഞ്ഞപ്പോ അമ്മ ഒന്നെന്നെ നോക്കി കണ്ണുരുട്ടി)ഓഹ്….പത്ര പ്രവർത്തനത്തിന് ഇറങ്ങിയ അമ്മക്ക് ഒന്ന് മര്യാദക്ക് വെള്ളം പോലും കുടിക്കാൻ പറ്റ്വോ…എന്തേലും സ്വസ്ഥായിട്ട് കഴിക്കാൻ പറ്റോ.. എല്ലാം പോട്ടെ ഒന്ന് എവിടേലും കുറച്ചു നേരം ഇരിക്കാൻ പറ്റ്വോ..…””

ഇത്രയും പറഞ്ഞു നിർത്തിയ ശേഷം ഞാനൊന്ന് അമ്മയെ നിർവികാരതയോടെ നോക്കി…

“”മ്ച്ചും…”” അമ്മ ഒന്നും മിണ്ടാതെ ഇല്ലാന്ന് തല കുലുക്കി കാട്ടി..അത് കണ്ടപ്പോ ശെരിക്കും എനിക്ക് ചിരി പൊട്ടി.. പക്ഷെ അത് കടിച്ച്പിടിച്ചോണ്ട്…

“”ആട്ടെ ഇന്നെന്തേലും കഴിച്ചോ… എവിടന്ന് അല്ലേ… ഹ്മ്മ്…. ഒരു മുക്കാ മണിക്കൂർ.. ഞാൻ ദേ ചിക്കൻ വാങ്ങിണ്ട്.. കുക്കർ ബിരിയാണി ഉണ്ടാക്കി തെരാ..”” കൈയ്യിലെ കവർ പൊക്കി കാണിച്ചോണ്ട് ഞാൻ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *