അനുചന്ദനം – 2 8

അമ്മ ഇതും പറഞ്ഞു എന്നെ തള്ളി മാറ്റിക്കൊണ്ട് ആവി പറക്കണ ബിരിയാണിടെ അടുത്തോട്ടു ഓടി….

“”ഹേയ്.. ഹേയ്.. തള്ളേ.. എങ്ങോട്ടാ..””

ഞാൻ അമ്മേടെ മുന്നിൽ വട്ടം കേറി നിന്നോണ്ട് ചോയിച്ചു…

“”അത് ഞാൻ ബിരിയാണി.. അത് റെഡി ആയല്ലോ… എടുക്കാൻ വേണ്ടി.. “”

അമ്മ വളരെ നിഷ്കളങ്കതയോടെ എന്നോട് പറഞ്ഞു….

“”അതൊക്കെ ഞാൻ എടുത്ത് തരാം ഇപ്പോ എല്ലാ എണ്ണവും പോയി ഡൈനിങ് ടേബിളിൽ ആസനസ്ഥരായാലും…””

ഞാൻ മൂന്നിനേം തള്ളി അടുക്കളെന്നു പുറത്താക്കി.എന്നിട്ട് കുക്കറിലെ ബിരിയാണി മൊത്തം വലിയ കാസറോളിലോട്ട് മാറ്റി അത് ഡൈനിങ് ടേബിളിൽ കൊണ്ട് വെച്ചു..കൂടെ ഉണ്ടാക്കി വെച്ച ചള്ളാസും അച്ചാർ കുപ്പിയും നാല് പ്ലേറ്റും എടുത്ത് ഡൈനിങ് റൂമിലോട്ട് പോയി…അപ്പോ കൊതിച്ചി അമ്മ കാസറോളിന്റെ അടപ്പ് തുറന്ന് പിന്നേം മണത്തു നോക്കണുണ്ട്…

“”എന്റമ്മേ… ഇങ്ങനെ മണത്തു മണത്തു നിക്കാതെ…ഞാൻ ദേ ഇപ്പൊ വിളമ്പി തരാ.. മുഴുവൻ കഴിച്ചോണം കേട്ടല്ല്…””

ഞാൻ എല്ലാരുടേം പ്ലേറ്റിൽ ഈരണ്ട് കഷ്ണം വെച്ചും എന്റെതിൽ ഒരു കഷ്ണം വെച്ചും ഇട്ടു…

“”നീയെന്താ കുട്ടാ ഒരു പീസ് മാത്രം എടുക്കണേ…”” അച്ഛൻ എന്നോട് ആരാഞ്ഞു…

“”എനിക്കിപ്പോ ഒരു പീസ് മതിയച്ച..”” എല്ലാവരുടേം പ്ലേറ്റിലോട്ട് റൈസ് ഇട്ടോണ്ട് ഞാൻ അച്ഛനോട് പറഞ്ഞു..

“”ടാ നിനക്ക് പീസ് വേണ്ടങ്കി… അത് ഞാൻ എടുത്തോട്ടെ…””

അമ്മുവാണ്… ഇത് പോലേ ആർത്തി മൂത്തൊരു പെണ്ണ്…

“”നിനക്കെ പീസ് അല്ല നല്ല ചവിട്ടങ് വെച്ചെരും..ആദ്യം ഇട്ട പീസ് തീർക്ക് എന്നിട്ട് നോക്കാ അടുത്തെ ””

അമ്മുന്റെ പ്ലേറ്റിലോട്ട് ചള്ളാസും അച്ചാറും ഇട്ടോണ്ട് ഞാൻ അവളെ ഒന്ന് വാരി.. പാവം അമ്മുട്ടൻ ചൂളി പോയി…

എല്ലാവരുടേം പ്ലേറ്റിൽ അച്ചാറും ചള്ളാസും ഇട്ട ശേഷം ഞാൻ ഇരുന്ന് കഴിപ്പ് തൊടങ്ങി… ഞാൻ കഴിച്ചു തീരാർ ആയപ്പോഴേക്കും അമ്മുന്റെ പാത്രത്തിൽ പകുതിയോളം ബിരിയാണി ഇപ്പോളും ബാക്കി ഉണ്ട്. അതിലാണെങ്കി ഒരു പീസ് പോലും തീർന്നിട്ടില്ല.. എന്നിട്ടാണ് കുരിപ്പ് പിന്നേം പീസ് ചോദിക്കുന്നെ ഇജ്ജാതി കൊതിച്ചി പെണ്ണ്…ഞാൻ അച്ഛന്റെ പ്ലേറ്റിലോട്ട് നോക്കിയപ്പോ അവിടേം തീരാൻ ആയിട്ടുണ്ട് ഞാൻ അച്ഛനോട് കുറച്ചൂടെ റൈസ് വേണോന്ന് ചോദിച്ചു. അച്ഛൻ കൈയ്യുയർത്തി വേണ്ടാന്ന് കാണിച്ചു. കഴിച്ചു കഴിഞ്ഞ പ്ലേറ്റുമായി കിച്ചണിലോട്ട് പോയി.. അപ്പോഴാണ് ഞാൻ അമ്മേടെ പ്ലേറ്റ് നോക്കണേ… അതിൽ കാൽ ഭാഗം പോലും ആയിട്ടില്ല അമ്മ ആണെങ്കി ചുമ്മാ പ്ലേറ്റിൽ ഇട്ട് കുത്തിക്കൊണ്ട് ഇരിക്കുവാണ്..

“അമ്മേ… ചിത്രം വരക്കലും.. കുത്തിക്കളിക്കലുമൊക്കെ നമ്മക്ക് കഴിച്ചു കഴിഞ്ഞും ചെയ്യാ… ഇപ്പൊ ഇത് കഴിക്കാൻ നോക്ക്യേ…”” ഞാൻ അമ്മയുടെ പ്ലേറ്റിലെ കുത്തി വര നോക്കി പറഞ്ഞു.

“”എനിക്ക് മതിയായി കുട്ടാ…””

അമ്മ മുഖം ചുളുക്കിക്കൊണ്ട് പറഞ്ഞു..

“”ഹാ… അങ്ങനെ പറഞ്ഞാ ശരിയാവുല്ലല്ലോ… കഴിക്ക് അമ്മേ… ഉച്ചക്കേ.. ഒന്നും കഴിച്ചില്ലല്ലോ… അമ്മ ഇത് മുഴുവൻ കഴിക്കാണ്ട് ഞാൻ ഇവിടന്ന് എണീക്കൂല…””

ഞാൻ അമ്മയെ നോക്കി കണ്ണുരുട്ടി അമ്മേടെ അടുത്ത് പോയിരുന്നു… ഒരു കൈയ്യോണ്ട് അമ്മയെ ലോക്ക് ആക്കി വെച്ചു.. അമ്മു ഇത് കണ്ട് കുണുങ്ങി ചിരിക്കണുണ്ട്

“”ങേഹ്…ഏട്ടാ…. എനിക്ക് മതിയായി ഏട്ടാ… ഇവനോട് ഒന്നെന്നെ വിടാൻ പറയേട്ടാ…””

അമ്മ കിച്ചണിലോട്ട് നോക്കി ചിണുങ്ങിക്കൊണ്ട് അച്ഛനെ വിളിച്ചു പറഞ്ഞു.

“”ഹാ ബെസ്റ്റ്… നിനക്കോ അവനെ പേടി… അപ്പൊ എന്റെ കാര്യം പറയണോ എന്റെ അനു… നീ മര്യാദക്ക് അത് മുഴുവനും കഴിച്ചാ നിനക്ക് അവിടന്ന് എണീറ്റ് പോരാം ഇല്ലെങ്ങി കുട്ടനെ അറിയാല്ലോ നാളെ പുലരും വരെ അവനവിടെ ഇരിക്കും.. അത് കഴിക്കാണ്ട് നിന്നെ അവൻ വിടൂല…””

അച്ഛൻ ഇത്രയും പറഞ്ഞോണ്ട് കിച്ചണിന്ന് വന്ന്..

“”ടാ എന്റെ പാത്രവും കുക്കറും ഞാൻ കഴുകി വെച്ചിണ്ട്… കേട്ടോ…””

എന്നിട്ട് അച്ഛൻ സോഫേലോട്ട് ഇരുന്ന് ന്യൂസ്‌ കാണാൻ തൊടങ്ങി..

‘“അമ്മേ… അമ്മ ഇത് കഴിക്കണോ അതോ ഞാൻ വായിൽ കെട്ടി വെച്ച് തരണോ..””

Leave a Reply

Your email address will not be published. Required fields are marked *