“”എന്റെ പൊന്ന് തന്തേ ഒന്ന് നിർത്ത!!! നിങ്ങളീ ക്ലാസ്സിൽ പറഞ്ഞു മടുത്തിട്ടാ എന്നോട് പറയണേ 10 ആം ക്ലാസ്സ് തൊട്ട് ഒരേ ഡയലോഗ് ഒരേ വർത്താനം ഒരക്ഷരത്തിനു മാറ്റുണ്ട..?? “”
ഇത്രയും നേരം അച്ഛൻ തന്നെ വാരിയതിന് എതിർ ആയി ഒറ്റ ഡയലോഗിൽ പുള്ളിയെ അങ്ങ് ഒതുക്കി കളഞ്ഞു ഞാൻ..
“”ടാ ടാ ഞാൻ നിന്റെ തന്ത ആണ് അല്ലാണ്ട് ക്ലാസ്സ് മേറ്റ് അല്ല ഇച്ചിരി ബഹുമാനം താടാ മോനെ””
“”എന്തായാലും ഞാൻ എടാ പോടാ ന്നൊന്നും വിളിച്ചില്ലല്ലോ…എന്റച്ഛ നിങ്ങോ ഒന്ന് ഷെമി.. ദേ രാഘവേട്ടന്റെ കട എത്തി..പോയി ചിക്കൻ വാങ്ങിച്ചിട്ട് വാ അച്ഛാ..””
അച്ഛൻ ഡോർ തുറന്ന് പുറത്ത് ഇറങ്ങിയപ്പോ ഞാൻ അച്ഛനെ ഒന്ന് വിളിച്ചു..
“”അച്ഛാ പിന്നെ ബിരിയാണിക്ക് എട്ട് കഷ്ണോം ബാക്കി കറി പീസും ആക്കാൻ പറഞ്ഞോ..സമയിത്രയും ആയോണ്ട് രാഘവേട്ടൻ പോയി കാണും… ആ ചെറുക്കൻ സുനിഷേ കാണത്തുള്ളു.. അവന്റെ മേലിൽ ഒരു കണ്ണ് വേണേ… അവൻ പീസ് മുക്കുന്നുണ്ടെന്ന് ഒരു പറയൽ ഉണ്ടിവിടെ…””
അച്ഛൻ ഡോറിൽ പിടിച്ചോണ്ട് ഇത്രയും കേട്ട ശേഷം ഒന്ന് തല കുലുക്കിക്കൊണ്ട് ചിക്കൻ വാങ്ങാൻ പോയി ഞാൻ വണ്ടി തിരിച്ചിട്ടിട്ട്.. അവന്മാരെ ഫോണിൽ വിളിച്ചു..
“”ടാ… ഹലോ അജുവേയ്…കപ്പ്… മാധവേട്ടൻ വാങ്ങിച്ചാർന്നോ??..””അപ്പുറത് അജു ഫോൺ എടുത്തപാടെ ഞാൻ ചോദിച്ചു…
“”വോടാ…അതൊക്കെ മാധവേട്ടൻ വാങ്ങി ക്ലബ്ബിൽ കൊണ്ട് വെച്ച്.. പിന്നെ നിന്നെ ഒന്ന് കാണണോന്നും പറഞ്ഞു…””
“”ഏഹ്… എന്നെയോ എന്നെ എന്തിനാ??… നിന്നോട് എന്തേലും പറഞ്ഞോ പുള്ളി??… പിന്നെ ടാ… നിനക്ക് കിച്ചു എവടാ ഉള്ളെന്നു അറിയോ?? “” ഞാൻ അവനോട് തിരിച്ചു ചോദിച്ചു…
“”അവൻ ഇത്രയും നേരം ഇവിടെ ക്ലബ്ബിൽ ഉണ്ടാർന്നുടാ… കുറച്ചു മുന്നേ ആണ് എന്തേലും കൊറിക്കാനും കുടിക്കാനും വാങ്ങി വരാന്ന് പറഞ്ഞു നാരായണേട്ടന്റെ പിട്യേലോട്ട് പോയെ…””
“”ആണോ എങ്കി നീയേ അവൻ വരുമ്പോ എനിക്കൊന്ന് മിസ്സ് കാൾ അടിക്കണം കേട്ടോ.. ഞാൻ വിളിച്ചൂന്ന് പറയണ്ട “”
അജുനോട് ഇത്രയും പറഞ്ഞിട്ട് ഞാൻ കാറിന്റെ പുറത്തോട്ട് തല ഇട്ട് അച്ഛനെ വിളിച്ചു..
“”അച്ഛാ…. എന്തായി കിട്ടിലേ ഇതുവരെ…””
“”ഇല്ലടാ ഒരു 5 മിനുട്ട് ദേ ഇപ്പൊ കിട്ടും ‘“ അച്ഛൻ ഒന്ന് കണ്ണ് ചിമ്മിക്കൊണ്ട് എന്നോട് പറഞ്ഞു…
“”ആ ചെറുക്കൻ മുക്കൂന്ന് നീ പറഞ്ഞോണ്ട ഞാൻ അത്രേം നേരം അവിടെ നിന്നെ അല്ലെങ്കി കോഴി തൂക്കിട്ട് കാറിൽ വന്ന് ഇരിക്കായിരുന്നു… അവിടെ ആണെങ്കി ഒടുക്കത്തെ കൊതുകും.. പിന്നെ ആ ചെറുക്കൻ ഒച്ച് ഇഴയും പോലെ ആണ്ട്രാ ചിക്കൻ വെട്ടണേ…”” കാറിന്റെ ഡോർ തുറന്ന് അകത്തൊട്ട് കേറിക്കൊണ്ട് അച്ഛൻ പറഞ്ഞു..
“”അവൻ അത്ര പയ്യെ വെട്ടിയെ എന്താന്ന് അറിയോ…അച്ഛൻ അവിടെ നിക്കണോണ്ടാ.. നമ്മളെ വെറുപ്പിക്കാൻ വേണ്ടിട്ട്… ആഹ് എന്തേലും ആവട്ട്.. വീട്ടി പോയിട്ട് ഇത് ഉണ്ടാക്കിട്ട് വേണം എനിക്ക് ഒന്ന് സുധീഷേട്ടന്റെ അടുത്തോട്ടു പോവാൻ”” ഞാൻ അച്ഛനെ നോക്കി ഇത്രേം പറഞ്ഞു..
“”ങ്ഹാ.. സുധീഷ് നിന്നോട് അവന്റെ വീട്ടിലോട്ട് പോവാൻ പറഞ്ഞിണ്ടായല്ലേ.. മ്മ്.. പോയിട്ട് കിട്ടണ മൊത്തം വാങ്ങിച്ചു കൂട്ടിക്കോ…”” അച്ഛൻ എന്നെ ഒന്ന് വാരി….
“”ഓമ്പ്രാ…..””
ഞങ്ങൾ വീട്ടിൽ എത്തുമ്പോ.. പുറത്ത് അമ്മുന്റേം അമ്മേന്റേം ചെരുപ്പ് കാണുന്നുണ്ട്…ഞാൻ അച്ഛനെ ഒന്ന് അതിശയത്തോടെ നോക്കി…
“”ഇവർ രണ്ടും ഇന്ന് നേരത്തെയാണല്ലോ””
ഞങ്ങൾ വീടിനകത്ത് കേറുമ്പോ രണ്ടും ഹാളിൽ ഇരിപ്പുണ്ട്. അമ്മു അവിടെ ദിവാങ്ങോട്ടിൽ അനന്തശയനം പ്രാപിച്ചിട്ടുണ്ട്…അമ്മ ആണെങ്കി ടീ ടേബിളിൽ കാൽ കയറ്റി വെച്ച് പുള്ളിക്കാരിടെ തന്നെ സ്റ്റോറിടെ ന്യൂസ് കവറേജ് കാണണിണ്ട്.. എന്തോ ഭാഗ്യം രണ്ട് പേരും ഡ്രസ്സൊക്കെ മാറിയാണ് ഇരിക്കണേ…അമ്മ മാക്സിയും അമ്മു ഒരു ഷോർട്സും ടോപും ആണ് ഇട്ടേക്കണേ.. അതന്നെ ഭാഗ്യം..
“ഓഹ്… വന്നോ തല്ല് കൊള്ളി…” ഞാൻ ഹാളിലോട്ട് കേറിയപ്പോ തന്നെ അമ്മുന്റെ കമന്റാണ്.. ഞാൻ തല ചെരിച്ചൊന്ന് അച്ഛനെ നോക്കി…ഞാനീ ദുനിയാവിലെ ഇല്ല എന്ന മാതിരിയാണ് പുള്ളിടെ നിപ്പ്.. അച്ഛനല്ലാണ്ട് വേറെ ആരും ഇവക്ക് ഇത് പറഞ്ഞുകൊടുക്കത്തില്ല..
