അനുചന്ദനം – 2 8

പ്രഭാരേട്ടനെ നോക്കി സതിയാന്റി പറഞ്ഞു..

“”ഹാ.. നീ.. തന്നെ അല്ലെ അവന്റെ ചെവി പിടിച്ചു പൊന്ന് ആക്കിയേ എന്നിട്ട് നീ തന്നെ വേദന ഉണ്ടോന്ന് ചോദിച്ചാ അവനു ദേഷ്യം വരൂലേ സതീ….””

പ്രഭാരേട്ടൻ എനിക്ക് സപ്പോർട്ടായി നിന്നു.. ഞാൻ പുള്ളിയെ നോക്കി ഒന്ന് കണ്ണ് അടച്ചു കാട്ടി പുള്ളി തിരിച്ചിങ്ങോട്ടും…

“”അമ്മേ… ഞാൻ ഇവിടെ ഇങ്ങനെ ഒരാൾ ഉണ്ടെന്നുള്ള കാര്യം നിങ്ങ വല്ലാണ്ട് മറക്കുന്നുണ്ട് ട്ടാ….. വല്ലാണ്ട്..””

എന്നോടുള്ള രണ്ട് ആളുടെം സ്നേഹം കണ്ട് സുധീഷേട്ടന് കുരു പൊട്ടിയേണ്…..

“”ആശ്യോടാ ……ആണോ…… അമ്മേടെ മോനെ ഞാൻ മറന്നിട്ടൊന്നും ല്ലാട്ടോ… പിന്നെ അനു കുട്ടനും എന്റെ കുഞ്ഞു പൊടി മോൻ അല്ലേടാ “”

സതിയാന്റി എന്റെ കവിളിൽ തടവിക്കൊണ്ട് സുധീഷേട്ടനെ സോപ്പിട്ടു..

“”സുധീഷേ.. പ്രഭാരേട്ട.. ഞാൻ ദേ ഒരു ചായ ഒന്നുടെ തിളപ്പിക്കട്ടെ… അത് ആറി പോയി കാണുമ്മിപ്പോ… അനുകുട്ടാ നീ ചായ കുടിച്ചേ ആണോടാ??””

“”ല്ല്യാ… സതിയാന്റി… പക്ഷെങ്കി ഞാൻ വീട്ടീന്ന് ബിരിയാണി കഴിച്ചിട്ടാ വന്നേ…””

“”ആണോ എങ്കി നീ ചായ കുടിച്ചിട്ട് പോയാമതി…. “”

“”അയ്യോ ഇല്ലില്ല ആന്റി… എനിക്കൊന്ന് ക്ലബ്ബിലോട്ട് പോവാൻ ഇണ്ട് കുറച്ച് പരിപാടി ഉണ്ട്… ഇന്നത്തെ കളി ജയിച്ച ട്രോഫി കണ്ടിട്ടില്ല ഇതുവരെ…. “”

“”ട്രോഫിയൊക്കെ നിനക്ക് നാളേം കാണാ അനുവേ നീയിപ്പോ ചായ കുടിക്ക്.. സതി ഇവനും ചായ എടുത്തോ.. ഇവൻ ചായ കുടിച്ചിട്ടേ ഇവിടന്ന് പോവുള്ളു.. “”

പ്രഭാരേട്ടൻ ഒന്ന് കനപ്പിച്ച് പറഞ്ഞതും ഞാനോന്ന് ചൂളിക്കൊണ്ട് സുധീഷേട്ടന്റെ അടുത്ത് ഇരുന്നു പുള്ളി വാങ്ങി വന്ന കൊള്ളി ചിപ്സിന്റെ പാക്കറ്റ് പൊട്ടിച്ച് അതിന്ന് ഓരോന്നു എടുത്ത് മുണുങ്ങാൻ തൊടങ്ങി… എന്റെ കൂടെ കട്ടക്ക് പോളിങ്ങുമായി സുധീഷേട്ടനുമുണ്ട് കൂടെ….

അപ്പോഴേക്കും സതിയാന്റി ചായയുമായി വന്നു… പിന്നെ ഓരോ നാട്ടുക്കാര്യോം പറഞ്ഞു അവരുടെ കൂടെ ചായ കുടിച്ചോണ്ട് ഇരുന്നു… അപ്പോഴാണ് എനിക്ക് കിച്ചു മൈരനെ കാണാനുണ്ടെന്ന് ഓർമ വന്നത്.. ഞാൻ ചായ കുടിച്ചു തീർത്ത് പയ്യെ എണീറ്റോണ്ട്..

“”അപ്പോ ഞാൻ പോട്ടെ സതിയമ്മേ… നേരം ഒത്തിരി വൈകി…’”

“”ആണോ പോവാണോടാ…ഹ്മ്മ് പോയിട്ട് വാട്ടോ ന്റെ കുട്ടി… ദേ ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ.. ഇനി അടിപിടി ഉണ്ടാക്കിയ ഈ രണ്ട് കൈയും ഞാൻ തല്ലിയൊടിക്കും.. “”

സതിയാന്റി എന്നെ നോക്കി ചിരിച്ചോണ്ട് പേടിപ്പിച്ചു…

“”ഓഹ്… നമ്മൾ ആയിട്ട് ആരുടേം മെക്കിട്ട് കേറാൻ പോവൂല… ഇങ്ങോട്ട് ഉടക്കിനു വന്ന പിന്നെ ഒട്ടും വിട്ട് കൊടുക്കേം ഇല്ല്യാ””

“”ആഹ്… ന്റെ മക്കളായിട്ട് ആരോടും ഒന്നിനും പോണ്ടാ.. ഇങ്ങോട്ട് വന്ന വേണേ മക്കൾ രണ്ടെണ്ണം കൊടുത്തോട…””

“”ദേ അമ്മേ നിങ്ങൾ അവനു ചുമ്മാ വളം ഇട്ട് കൊടുക്കല്ലേ പേടിപ്പിക്കാൻ പറഞ്ഞു വിട്ടാ കൈയും കാലും ഒടിച്ചിട്ട് വരണ സാനാ ഇത് “”

സുധീഷേട്ടൻ സതിയാന്റിയോട് എന്നെ കുറിച്ച് ഒരു താകിത് പോലേ പറഞ്ഞു…

“””ആഹ്. അത് പിന്നെ അങ്ങനല്ലേ വരൂ… നീയല്ലേ ഇവന്മാരുടെ ഒക്കെ ഗുരുവും മൂത്ത ഏട്ടനുമൊക്കെ…””

സതിയാന്റി സുധീഷേട്ടന്റെ അണ്ണാക്കിലിട്ടു പൊട്ടിച്ചു…

“”ഓഹ്… ഇപ്പൊ നമ്മളായോ വില്ലൻ.. നിങ്ങൾ കൊള്ളാലോ അമ്മേ… നാട്ടിലെ എല്ലാ എണ്ണത്തിനും സ്വയം പ്രതിരോധത്തിനു വേണ്ടി ഇച്ചിരി മുറകൾ ഒക്കെ പഠിപ്പിച്ചു കൊടുത്തേ ഞാൻ തന്നാ.. അതിൽ ഇച്ചിരി കൂടുതൽ കഴിവും അയവും ശക്തിയും ഒക്കെ ഇവനായതോണ്ടാണ് ഇതിനെ പിടിച്ചു ബോക്സിങ്ങിന് ചേർത്തതും MMA ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിച്ചേയും ഒക്കെ… ഇവന്റെ കഴിവോണ്ട് ഇവൻ അതിന്റെ ചാമ്പ്യനും ആയി… പണ്ടാരം പിടിക്കാൻ ഈ നാറി ആണേ.. ഇവനെ ഇടിക്കാൻ വരുന്നോരെ മൊത്തം ഇടിച്ചു ഇഞ്ച പരുവം ആക്കും ചെയ്യും…””

“”ഹാ…ഒന്ന് നിർത്തണുണ്ടോ രണ്ടും.. സുധീഷേ… നീയൊന്ന് അടങ്ങെടാ… ഒന്നുല്ലേലും നീ കാരണം ആണല്ലോ നമ്മടെ നാടിനു ഒരു MMA ചാമ്പ്യനെ കിട്ടിയേ…അതോണ്ട് നീയതിന് അഹങ്കാരിക്കെ അല്ലേ വേണ്ടേ അല്ലാണ്ട് ഇവനെ കുറ്റപെടുത്താണോ വേണ്ടേ??…””

Leave a Reply

Your email address will not be published. Required fields are marked *