അനുചന്ദനം – 2 8

ഇത്രയും പറഞ്ഞു അവൾ ഒന്ന് നെടുവീർപ്പിട്ടു. എന്നിട്ട് പിന്നേം തുടർന്ന്. ഏഹ്..ഇതിനൊരു അന്ത്യുല്ലേ…

“” ഇത് മെഡിക്കൽ കോളേജ് ആയോണ്ട് ഇവിടെ അധികം ബില്ല് ഒന്നും ഇല്ല സാറെ… പക്ഷെ മരുന്നിനും ഇവരുടെ ഭക്ഷണ കാര്യോം ഒക്കെ ആയി കുറച്ച് ചിലവുണ്ട്. ഞങ്ങൾ ഒക്കെ പാവപ്പെട്ട വീട്ടുക്കാർ ആണ്.. ദേ ഈ അഫ്സലിന്റെ ഉപ്പ ഗൾഫിൽ ആണ്. അദ്ദേഹം ഇതൊന്നും അറിഞ്ഞിട്ട് ഇല്ല. അറിഞ്ഞ സഹിക്കത്തില്ല.. അവിടെ കെടന്ന് പട്ടിയെ പോലെ പണി എടുത്തിട്ട് ആണ് അങ്ങേര് കുടുംബം നോക്കണേ… ഞങ്ങടെ വീട്ടിലും അവസ്ഥ മോശമല്ല..
ഇവൻ ഒന്ന് ബേധം ആകും വരെ വീട്ടിൽ ആരേലും വേണം എനിക്ക് ആണേ ക്ലാസും ഉണ്ട് അതോണ്ട് അമ്മയ്ക്ക് പണിക്ക് പോവാൻ പറ്റത്തില്ല അതോണ്ട് സർ നിങ്ങളെ കൊണ്ട് ആവണ തുക എത്ര എന്ന് വെച്ച തന്ന് കഴിഞ്ഞ അത് വലിയൊരു ഉപകാരം ആയിരിക്കും.. “”

ഇതും പറഞ്ഞു അവൾ വൈശാഖിന്റെ ബെഡിൽ പോയി ഇരുന്നു…ഹോ പ്രസംഗം കഴിഞ്ഞു.സമാധാനം…
അപ്പൊ ആണ് അച്ഛൻ തുടങ്ങുന്നേ..

“”മോളെ.. ഇവൻ ചെയ്തതിനൊക്കെ നിങ്ങൾ ക്ഷമിക്കണം… ക്യാഷ് എത്ര ആണെന്ന് വെച്ച ഞാൻ തരാ.. ഇപ്പോ എന്റെ കൈയ്യിൽ ഒരു ഇരുപതിനായിരം കാണും”” അച്ഛൻ പോക്കറ്റിൽ നിന്ന് മടക്കി വെച്ച ക്യാഷ് എടുത്ത് ചുരുള മുടിക്ക് കൊടുത്ത് എന്നിട്ട് എന്നോട് സോറി പറയാൻ പറഞ്ഞു.ഞാൻ വളരെ ശബ്ദം താഴ്ത്തി സോറി പറഞ്ഞു..അപ്പൊ അവൾ പിന്നേം തൊടങ്ങി..

“”ഇപ്പോ എന്തൊരു പാവം ആണ് അങ്കിളേ നിങ്ങടെ മോൻ.. തല്ല് നടക്കണ സമയത്ത് ഗ്രൗണ്ടിൽ കാണണം ആയിരുന്ന.. ഒരു രാക്ഷസനെ പോലെ ഉണ്ടായിരുന്നു “”

അപ്പോ ഇടക്ക് കേറിക്കൊണ്ട് ഞാൻ പറഞ്ഞു.

“”അച്ഛാ നിങ്ങൾ സംസാരിച്ചു ഇരിക്ക് ഞാൻ പുറത്ത് കാണും. “”
എന്നിട്ട് ഞാൻ പുറത്തോട്ട് പോയി.. അപ്പൊ റൂമിനകത്തു അച്ഛൻ പറഞ്ഞു തുടങ്ങി..

“”മോളെ നിങ്ങൾ ക്ഷമിച്ചത് തന്നെ വല്യ കാര്യം ആണ്. ഇച്ചിരി ദേഷ്യം ഉണ്ടെന്നേ ഉള്ളു അവൻ ഒരു പാവം ആണ്.. അവന്റെ അമ്മയുടെ സ്വാഭവം ആണവന് അതാ അങ്ങനെ.. പറഞ്ഞാ ചിലപ്പോ അറിയും അവന്റെ അമ്മയെ നിങ്ങൾക്കൊക്കെ…..
ജേർണലിസ്റ്റ് അനുരാധ.. “” അത് കേട്ടപ്പോ അവൾ ഒന്ന് ഞെട്ടി..

“”ഏഹ്… അനുരാധ മാം ന്റെ ഭർത്താവ് ആണോ അങ്കിൾ..!! ഓഹോ മാമിന്റെ മോൻ ആണല്ലേ അപ്പൊ ഇത്..
ആ മുഖം കണ്ടപ്പോ എനിക്ക് മുന്നേ എവിടെയോ കണ്ട പോലെ തോന്നിയതാ നേരത്തെ…. ഞങ്ങടെ കോളേജിൽ മാം വന്നിട്ടുണ്ട് ഒരു തവണ.. കുറച്ചു നേരമേ അന്ന് സംസാരിക്കാൻ പറ്റിയുള്ളൂ…””

“”ങ്ഹാ…അതെയോ…മോൾ പഠിക്കുവാണല്ലേ.. എന്തുവാ പഠിക്കണേ..? “”

“”ഞാൻ LLB ആണങ്കിളെ.. സെക്കന്റ്‌ ഇയർ ആയി….””

“”എന്റെ ഇളയ മോളും LLB ആണ്.. ധർമടത്തെ ലോ കോളേജ് ഇല്ലയോ അവിടെ ആണ് അവക്ക് അഡ്മിഷൻ കിട്ടിയേക്കണേ…””

“”ങേ… ഞങ്ങടെ കോളേജ് ലോ…!! അത് പറ.. അല്ല അപ്പൊ അവക്ക് KLE എക്സാമിനു നല്ല മാർക്ക്‌ ഉണ്ടായോ.. ഇത്ര പെട്ടെന്ന് കിട്ടിയേ.. ഞാൻ രണ്ട് കൊല്ലമെടുത്തു അവിടെ അഡ്മിഷൻ കിട്ടാൻ.. “”

“”ഏയ്യ് ഞങ്ങൾ കുറച്ച് പാർട്ടി സ്വാധിനവും പിന്നെ പണവും ഉപയോഗിച്ചാ സീറ്റ്‌ കിട്ടിയത്.. അവക്ക് പഠിച്ചു നേടാൻ ഉള്ള ബുദ്ധി ഒന്നുല്ലന്നെ…
ഞങ്ങൾടെ രണ്ടാൾടേം ബുദ്ധിയും വിവരോം മൊത്തം കിട്ടിയത് ഇവിടന്ന് ഇപ്പോ ഇറങ്ങി പോയില്ലേ ഒരു പ്രാന്തൻ അയിനാണ്.. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം അവന് കമ്പം പഠിത്തത്തിൽ ഒന്നുല്ലല്ലോ ഈ വെച്ച് വിളമ്പാനും ക്രിക്കറ്റും ബോക്സിങും ഒക്കെയാണ്…. പത്താം ക്ലാസ്സിലും പ്ലസ് ടു വിലും ഒക്കെ നല്ല മാർക്ക് ഉണ്ടായതാണേ.. റിസൾട്ട്‌ വന്ന് ഞങ്ങൾ എന്ത് കോഴ്സ് ആണ് എടുക്കണെ.. എവിടെയാ സീറ്റ്‌ വേണ്ടേ എന്നൊക്ക ചോദിച്ചതിന്റെ പിറ്റേ ദിവസം വന്ന് പറയാ പഹയൻ എനിക്ക് ഷെഫ് ആവണം ഹോട്ടൽ മനേജ്‍മെന്റ് പഠിക്കണം എന്നൊക്കെ…
ഞാനും അനുവും ഒക്കെ ഞെട്ടി പോയീ ഇവന്റെ ഈ പറയൽ കേട്ടപ്പോ. പിന്നെ ഇതുവരെ ഒരു ആഗ്രഹോം ഇവൻ പറഞ്ഞിട്ട് ഇല്ല്യ… എന്തിനാ സ്വന്തം ചെലവ് പോലും കാറ്ററിംഗ് നോക്കെ പോയാ അവന് നടത്തണെ..അത് അങ്ങനെ ഒരു വെറൈറ്റി പീസ് ആണ് മോളെ.. “”
അപ്പോഴാണ് ബാബുന്റെ ഫോൺ ലോട്ടൊരു കാൾ വരുന്നത്.. എടുത്ത് നോക്കിയപ്പോ കുട്ടൻ എന്ന് സേവ് ചെയ്ത് വെച്ചേക്കണു.. ഇത് ചുരുള മുടിക്കാരി ശ്രദ്ധിച്ചു..

Leave a Reply

Your email address will not be published. Required fields are marked *