“”ഞാൻ ഈ കേട്ടത് നേരാണോ അനുകുട്ടാ..?? “”
“”ഹാ… നോവുന്ന് ആന്റി.. വിടന്നേ.. ഔഹ്… “”
“”നീ ചോദിച്ചതിന് ബദൽ പറയെടാ തെമ്മാടി…””
“”ഔ… ഔ.. ഞാ.. ഞാൻ…അടിച്ചൂന്ന് ഉള്ളെ നേരാ… ഇനി വിടെന്നെ…””
“”സതി അവന്റെ ചെവിന്ന് വിട്ടെടി.. അയ്ന് ഒത്തിരി നോവനിണ്ടാവും “”
ദൈവദൂതനെ പോലെ പ്രഭാരേട്ടൻ സതിയാന്റിയോട് പറഞ്ഞു..
“”ഹാ നിങ്ങൾ ഒന്ന് മിണ്ടാണ്ടിരി മനുഷ്യ!!!… നിങ്ങളൊക്കെ കൂടിയാണ് ഇവന് ഇങ്ങനെ വളം വെച്ച് കൊടുക്കണേ… കണ്ട അടി പിടിക്ക് ഒക്കെ പോയി എന്റെ കുട്ടിക്ക് ഒന്നും പറ്റല്ലെന്ന് മാത്രേ എനിക്കുള്ളൂ… അതിനാണ് ഞാനിവന്റെ ചെവിടെ തൊലി പറിച്ചെടുക്കണേ.. “”
സതിയാന്റി ഒന്ന് ദീർഘനിശ്വസിച്ചോണ്ട് തുടർന്നു…
“”ടാ… അനുകുട്ടാ… ഇനി മേലാ നീ വല്ലേടത്തും അടി ഉണ്ടാക്കീന്ന് ഞാനറിഞ്ഞാ… ആഹ്… ഇപ്പോ നിന്റെ ചെവിയെ പൊന്നായുളളു.. അടുത്ത തവണ നിന്റെ കൈ രണ്ടും ഞാൻ തല്ലി ഓടിക്കും.. എന്നിട്ട്…ദേ… ഈ വീട്ടിൽ..ഇവിടെ തന്നെ നിർത്തി നിന്നെ ഞാൻ നന്നാക്കിയെടുക്കും കേട്ടോടാ തെമ്മാടി…നിന്റെ അമ്മേനോടും അച്ഛനോടും ഞാൻ പറഞ്ഞോളാം…””
“”സതിയാന്റി… നിങ്ങോ ആദ്യം ഞാൻ പറയുന്നേ ഒന്ന് കേൾക്ക് എന്നിട്ട് എന്റെ കാലോ കൈയ്യോ എന്ത് വേണേലും തല്ലി ഓടിക്കോ കൂട്ടി കേട്ട്വോ എന്തേലും ചെയ്തോ..””
ഞാൻ ഒന്ന് നിർത്തീട്ട്.. ചെവി തിരുമ്മിക്കൊണ്ട് തുടർന്നു.. സതിയാന്റി എന്നെ നോക്കി കണ്ണുരട്ടണിണ്ട്..
“”ദേ… എന്നെ നോക്കി കണ്ണുരുട്ടി ദഹിപ്പിക്കാന്നൊന്നും കരുതണ്ട!!!! അതിന് നിങ്ങ സൂപ്പർ ഗേൾ ഒന്നുല്ല ഐ ലേസർ ഒന്നും കണ്ണിന്നു വരാൻ.. ഹും…
ഇനി ഞാൻ പറയണേ ഒന്ന് കേൾക്ക് അങ്ങട്… “”
സതിയാന്റി ഇപ്പോ ശ്വാസം ആഞ്ഞു വലിച്ചു വിടണിണ്ട്.. മദം കേറിയ കാളയെ പോലെ…
“”എന്റെ പൊന്ന് സതിയമ്മേ… ദേ അവിടെ പോയി ഇരിക്ക് എന്നിട്ട് ഒരു രണ്ട് മിനുട്ട്… രണ്ടേ രണ്ട് മിനുട്ട് എനിക്ക് പറയാനുള്ളെ കേൾക്ക് “”
സതിയമ്മേന്ന് വിളിച്ചപ്പോ ആൾ ഇത്തിരി അടങ്ങിട്ട് ഉണ്ട് എനിക്ക് എന്തേലും ആവശ്യം ഉണ്ടേലോ അല്ലെങ്കി ഒത്തിരി സ്നേഹം കൂടുമ്പോളോ മാത്രേ അങ്ങനെ വിളിക്കൂന്ന് ആൾക്കറിയ.. അതാണ് അടങ്ങിയെ… ഞാൻ സതിയാന്റിയെ പ്രഭാരേട്ടന്റെ അടുത്ത് പ്രതിഷിച്ചിട്ട് തുടർന്നു..
“” ഞാൻ ഒന്നുല്ല ആദ്യം തല്ല് തുടങ്ങിയെ… തല്ല് നിർത്തിയത് ഞാൻ തന്നാ… ഞാൻ ഇണ്ടല്ലോ അവരോട് ആദ്യേ പറഞ്ഞതാ പ്രശ്നം ഒന്നും വേണ്ടാ വേണ്ടാന്ന്..
അപ്പോ അവർ ഇണ്ടല്ലോ എന്റെ ചെകിടത്ത് അടിച്ചു…
അത് ഞാൻ ക്ഷമിച്ചേ… എന്നിട്ട് ഞാൻ പറഞ്ഞു എനിക്കിട്ട് ഒന്ന് തന്നില്ലേ.. നിങ്ങടെ പ്രശ്നം തീർന്നില്ലേ.. ഇനി പൊയ്ക്കൊന്ന്
അപ്പോ അവർ ഇണ്ടല്ലോ എന്റെ നെഞ്ചിനി നോക്കി ചവിട്ടിയേ…..ഞാൻ തെറിച്ച് വീണേ…
അപ്പോളാ എനിക്ക് ദേഷ്യം വന്നേ അതോണ്ടാ ഞാൻ അവരെ അടിച്ചേ… അല്ലാണ്ട് ഞാൻ ആയിട്ട് പ്രശ്നത്തിന് ഒന്നും പോയില്ല സതിയമ്മേ….””
മുഖത്ത് വളരെ നിഷ്കളങ്കത വരുത്തി നിഷ്കളങ്കതയോടെ ഞാൻ സതിയമ്മയെ നോക്കി പറഞ്ഞു… ഇച്ചിരി കണ്ണീരും കൂടെ ഉണ്ടെങ്കി സെറ്റ്… പെണ്ണുംപിള്ള ഫ്ലാറ്റ് ആയേനെ… പക്ഷേ..എന്ത് ചെയ്യാനാ…തുപ്പൽ തൊട്ട് തേക്കാൻ പോലും പറ്റൂല.. മൂന്നും എന്നെ തന്നെ നോക്കി ഇരിക്കേണ്…
എന്റെ കുറ്റസമ്മതം കേട്ടപ്പോ… സതിയാന്റി സുധീഷേട്ടനെ നോക്കി.. പുള്ളി ഞാൻ പറഞ്ഞത് ശെരിയെന്ന മട്ടിൽ തലയാട്ടി.. അപ്പോ സതിയാന്റി ഇരുന്ന എടുത്തൂന്ന് എണീച്ച് എന്റെ അടുത്തോട്ടു വന്നു.. ഞാൻ രണ്ട് ചെവിം പൊത്തി പിടിച്ചു നിന്നു.. ഇത് കണ്ട് ചിരി പൊട്ടി സതിയാന്റി എന്റെ രണ്ട് കൈയ്യും തട്ടി മാറ്റി ചെവിമ്മേ.. പയ്യെ തടവിക്കൊണ്ട് ചോദിച്ചു..
“”എന്റെ കുട്ടന് നൊന്തോടാ ഒത്തിരി…””
“”ഇല്ല്യ നല്ല ചുഗം… ഒന്ന് പോണുണ്ടോ പെണ്ണുമ്പിള്ളേ.. ചെവി പിടിച്ച് തിരിച്ച് പൊന്ന് ആക്കിയതും പോരാ വേദന ഉണ്ടോന്ന് “”
കിട്ടിയ തക്കത്തിന് ഞാൻ സതിയാന്റിയെ നല്ല പോലങ്ങ് വാരി…
“”ആഹാ… തർക്കുത്തരം പറയുന്നോ കുരുത്തം കെട്ടതേ… ഇച്ചെരെ ആയഞ്ഞു തന്നപ്പോ അവൻ തലേൽ കേറണ കണ്ട ഏട്ടാ…””
