അനുചന്ദനം – 2 8

“”ഹ്മ്മ്.. ശെരി എങ്കി ഞാൻ അത് എടുത്തിട്ട് വീട്ടി പോന്ന്..
ടാ നീ ബെർന്ന ആടെ വരെ “” കിച്ചൂനെ നോക്കി ഞാൻ ചോദിച്ചു..

“”ഓഹ് നമ്മളൊക്കെ പാവങ്ങൾ വള്ളി പിടിക്കുന്നോർ.. നമ്മളില്ലേ””കിച്ചു സഹതാപം കളിച്ചു.

“”ടാ ജാസ്തി ഡയലോഗ് എളക്കാണ്ട് വേർന്നെങ്കി ബാ ഇല്ലെങ്ങി ഇടെ ഇരിക്ക്.. ഞാൻ എന്തായാലും പോന്ന്.. എനിക്ക് മേൽ എല്ലോ നല്ലോണം നോവുന്ന്. ഒന്ന് കുളിച്ചിട്ട് കെടക്കണം “”

ഇതും പറഞ്ഞ് കിച്ചൂനെ കാക്കണ്ട് ഞാൻ ക്ലബ്ബിന്ന് ഇറങ്ങി അജൂന്റെ വീട്ടിലോട്ട് നടന്നു.

“”ടാ നിക്ക് ഞാനും വെർന്ന് “” കിച്ചു എന്റെ പിന്നാലെ കൂവിക്കൊണ്ട് വന്ന്.

“”ഒന്ന് പയ്യെ അലറി വിളിക്ക് നായി സന്ധ്യ കൈഞ്ഞ്. “”

കിച്ചൂന്റെ തലക്ക് ഒരു മേട്ടം കൊടുത്തിട്ട് ഞാൻ പറഞ്ഞു

“”ആഹ് നൊന്തു മൈരേ.. നിന്റെ കൈയ്ക്ക് ഒക്കെ ഒടുക്കത്തെ തഴമ്പ് ആണ് നല്ലോണം വേദനിക്കും ഇങ്ങനെ മേടുമ്പോ””കിച്ചു തല തടവിക്കൊണ്ട് പറഞ്ഞു.

“”എങ്കി മര്യാദക്ക് ഒപ്പരം നടക്ക് “”

“”ഹ്മ്മ് “”

“”വീണാന്റി… വീണാന്റി… ആരുല്ലേ ഈടാ…”” ഞാൻ അജൂന്റെ അമ്മേനെ വിളിച്ചോണ്ട് അവരുടെ വീടിന്റെ വരാന്തയിൽ ഇരുന്നു..

“”ഹാ അനുവോ.. എന്താ മോനെ. ഈ നേരത്ത്.. അജു എവിടെ?? നീ കണ്ടിനോ അവനെ??.. “”

“”അജു ക്ലബ്ബിൽ ഉണ്ടാന്റി.. ഞാൻ വന്നേ വണ്ടീന്റെ ചാവി മേണിക്കാനാ.. ഓൻ പറഞ്ഞു ചാവി അമ്മേനോട് ചോയ്ച്ച മതി അമ്മ എടുത്തെരുന്ന്…””

“”ഹാ അതാണോ.. നിക്ക്ട്ടോ ഞാൻ ഇപ്പൊ എടുത്തെരാ..”” അതും പറഞ്ഞ് അജൂന്റെ അമ്മ വീട്ടിന്റെ ഉള്ളിലോട്ടു പോയി.

“”ടാ നീ എന്റെ കൂടെ വരുവല്ലേ അതോ ഇനി തിരിച്ചു ക്ലബ്ബിലോട്ട് പോന്നീണ്ട??”” ഞാൻ വരാന്തേന്ന് എണീച്ചോണ്ട് കിച്ചുനോട് ചോദിച്ചു.അപ്പൊ തന്നെ വീണാന്റി ഉള്ളീന്ന് ചാവിയും എടുത്ത് പോന്നു.

“”ഇന്നാ മോനേ ചാവി.. ബാ ഇപ്പോളെ പോണ്ടാ ചായ കുടിച്ചിട്ട് പോവാ..””

“”ഹാ ചായ കുടിക്കാ.. “” കിച്ചു നല്ല ഉത്സാഹത്തോടെ ചെരുപ്പൊക്കെ ഊരി വീട്ടിലോട്ട് കേറാൻ നിന്നു..

“”യ്യോ വേണ്ടാന്റി ഞങ്ങ കുറച്ചു മുന്നേ കുടിച്ചേ ഉള്ളു പിന്നൊരുസം ആവാ..”” ഞാൻ കിച്ചൂനെ തടഞ്ഞോണ്ട് ആന്റിയോട് പറഞ്ഞു..

“”എന്നാലും മക്കളെ എന്തേലും തരാണ്ട് നിങ്ങളെ വിടാൻ എനിക്കൊരു മടി. ഒരു മിനിറ്റ് ഞാനിപ്പോ വരാ പോവല്ലെട്ടോ. “”

ആന്റി ഇതും പറഞ്ഞു പെട്ടെന്ന് വീടിനുള്ളിലോട്ട് പോയി എന്നിട്ട് കൈയ്യിൽ ഒരു കവറുമായി തിരിച്ച് പോന്നു.ഞാൻ അപ്പോഴേക്കും ബൈക്ക് എടുത്ത് തിരിച്ചു വെച്ചാർന്നു.

“”ഇന്നാ ഇത് പിടിക്ക് ഇച്ചിരി അരി മുറുക്കാ. ഞാൻ ഉണ്ടാക്കീതാ കഴിച്ചോട്ടോ.””

വീണാന്റി ഇങ്ങനാ വീട്ടിലോട്ട് ചെന്നാ എന്തേലും തരാണ്ട് വിടൂല..

“”ഒന്നും വേണ്ടാർന്നാന്റി എന്നാലും ആന്റി സ്നേഹത്തോടെ തന്നല്ലേ കിച്ചു വാങ്ങിച്ചു കയ്യേ പിടിച്ചോടാ.. “”

“”വേണ്ടാത്തെ ഒന്നുല്ല ആന്റി എനിക്ക് വേണം ഈ നാറിക്കാ വേണ്ടാത്തെ ആന്റി എനിക്ക് തന്നോട്ടോ ഞാൻ എല്ലാം വാങ്ങും.. “”

കിച്ചു എന്നെ താളിച്ചോണ്ട് ആന്റിയോട് പറഞ്ഞു.

“”ആണോ… എന്തും വാങ്ങോ.. രണ്ട് അടി തന്നാലും വാങ്ങുവോട കിച്ചുക്കുട്ടാ “”

ആന്റി കിച്ചൂന്റെ പുറത്ത് പതിയെ തട്ടിക്കൊണ്ടു അവനെ കളിയാക്കി..

“”ആന്റി….. “”

കിച്ചു ആന്റിയെ ഒന്ന് നീട്ടി വിളിച്ചു.എന്നിട്ട് തല തിരിച്ചിരുന്നു.

“”ഹാ നീ പിണങ്ങാതെടാ കിച്ചു. ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. മക്കക്ക് എന്ത് വേണോന്ന് പറഞ്ഞ മതി ആന്റി ഉണ്ടാക്കി തരും ട്ടോ “”

വീണാന്റി കിച്ചുവിന്റെ താടിക്ക് പിടിച്ച് കൊഞ്ചിച്ചോണ്ട് പറഞ്ഞു.

“”എങ്കി എനിക്ക് ആന മുട്ട ഓംലെറ്റ് വേണം.. ഉണ്ടാക്കി തരുവോ ആന്റി ””

കിച്ചു ആന്റിക്കിട്ട് തിരിച്ചൊരു കൊട്ട് കൊടുത്ത്..

“”പ്ഫാ… തെമ്മാടി.. നിന്നെ ഉണ്ടല്ലോ “” ആന്റി അവന്റെ നേർക്ക് കൈയ്യൊങ്ങി..

“”അനുവേ വണ്ടി എടുക്ക് ഇല്ലെങ്ങി ആന്റി ടെ കൈയ്യിന്ന് എനിക്കിപ്പോ കിട്ടും തല്ല് “” കിച്ചു എന്റെ പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു.

പക്ഷെ ഞാൻ വണ്ടി എടുത്തില്ല. എന്താ വെച്ചാ ഇത് ഈ നാറി ചോദിച്ചു വാങ്ങിതാണ്.. അവൻ വാങ്ങിച്ചു കൂട്ടട്ടെ..

Leave a Reply

Your email address will not be published. Required fields are marked *