ഞാൻ മനസ്സിൽ ചിന്തിച്ചു… ഇനി ഈ തള്ളക്ക് എന്നോട് പ്രേമം വല്ലോം ആണോ… ഞാൻ കൂടുതൽ കാത്തു നിന്നില്ല നേരിട്ടങ് ചോദിച്ചു..
“”ദേ… തള്ളേ… എന്നെ പ്രേമിക്കാൻ വല്ലോം പ്ലാൻ ഉണ്ടെങ്കി…അതിപ്പോ നിർത്തിക്കോ ല്ലെങ്കി..
തലക്ക് അടിച്ച് കൊല്ലും ഞാനാ…
അച്ഛാ…. ദേ നിങ്ങടെ ഫാര്യക്ക് എന്നോട് പ്രേമാണെന്ന തോന്നണേ…. “”
സോഫയിൽ ഇരുന്ന് ന്യൂസ് ചാനലിൽ ഏതോ ചർച്ച യിൽ ആരുടെയോ അവരാതം കേട്ടോണ്ട് ഇരുന്ന അച്ഛനെ വിളിച്ചു ഞാൻ പറഞ്ഞു..
“”ആണോ… എങ്കി നീ പ്രേമിച്ചോട….നിന്റെ അമ്മയല്ലേ എനിക്ക് കുഴപ്പൊന്നുല്ല…””
ആ പഷ്ട്!!! നല്ല ആളോടാ ഞാൻ പറയാൻ പോയെ നല്ല ബെസ്റ്റ് വൈബ് തന്തയും വൈബ് തള്ളയും… രണ്ടിനേം നോക്കിക്കൊണ്ട് ഞാൻ പറഞ്ഞ.
“”മെയ്ഡ് ഫോർ ഈച്ച് അദർ””
എന്നിട്ട് അമ്മയെ എടുത്ത് താഴെ വെച്ച് വാഷ് ബേസിൽ നിന്ന് കൈ കഴുകി.. ഞാൻ എല്ലാരോടും പോയി വരാന്ന് പറഞ്ഞ് സുധിഷേട്ടന്റെ വീട്ടിലോട്ട് വെച്ച് പിടിച്ചു..
“”സതിയാന്റി…സതിയാന്റിയോയ്..അലോയ്യ്… ആരുല്ലേ…””
ഞാൻ സുധീഷേട്ടന്റെ വീടിന്റെ പടിക്കൽ നിന്നോട് അലറിക്കൂവിക്കൊണ്ട് അവരുടെ അമ്മയുടെ വിളിച്ചു.
“”ആരാടാ ഈ മോന്തിക്ക് വന്ന് അലറി കൂവണെ…””
പ്രഭാകരേട്ടൻ ആണ് സുധീഷേട്ടന്റെ അച്ഛൻ…
“”ഞാന പ്രഭാരേട്ട അനു…””
“”ഹാ… നീയായിരുന്നോ ടാ എന്താ ഈ നേരത്ത്…”” പ്രഭാകരേട്ടൻ ആരാഞ്ഞു…
“”അത് സുധീഷേട്ടൻ എന്നോട് വൈന്നേരം വരാൻ പറഞ്ഞാരുന്നേ.. ഏട്ടൻ ഇല്ലേ?? വണ്ടി ഇവിടെ ഉണ്ടല്ലോ..?””
സുധീഷേട്ടന്റെ റോയൽ എൻഫീൽഡ് ക്ലാസ്സിക് 350 നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു..
“”ആട… അവൻ നേരത്തെ എത്തിയാർന്നു… ഇപ്പൊ നാരായണന്റെ കടേലോട്ട് പോയതേ ഉള്ളു ചായക്ക് ഒന്നുല്ല എന്തേലും കടിക്കാനും കൊറിക്കാനും ഒക്കെ വാങ്ങിട്ട് വരാന്ന് പറഞ്ഞൂ.. നീ അവിടെ തന്നെ നിന്ന കാലിൽ നിൽക്കാതെ ഉള്ളിലോട്ടു കേറട “”
പ്രഭാരേട്ടൻ എന്നെ ഉള്ളിലോട്ടു ക്ഷണിച്ചു..
വീടിനകത്ത് കേറി സോഫയിൽ ഇരുന്നപ്പോ ദാണ്ട് സതിയാന്റി അടുക്കളെന്ന് വരണ്..
“!ഹാ അനുകുട്ടനോ എവിടാണ് മോനെ നീ കാണാനേ ഇല്ലല്ലോ””
എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചോണ്ട് സതിയാന്റി പ്രഭാരേട്ടന്റെ അടുത്ത് ഇരുന്നു…
“”ഏഹ്… അപ്പൊ കഴിഞ്ഞ ഞായറാഴ്ച ശ്രീരാമന്റെ അമ്പലത്തിൽ അന്നദാനത്തിന് നിങ്ങൾ എന്നെ തന്നെ അല്ലേ കണ്ടേ..?? അതോ എനിക്ക് ആൾ മാറിയോ സതിയാന്റി…””
ആന്റിടെ ആ ചോദ്യം കേട്ട് അത്ഭുതത്തോടെ ഞാൻ തിരിച്ചു ചോദിച്ചു…
“”ഓഹോ…പണ്ടൊക്കെ രാവിലെ തൊട്ട് വൈന്നേരം വരെ ഈ മുറ്റത്തും പറമ്പിലും കളിച്ചു ദിവസോം ഞങ്ങളെ ഒക്കെ കണ്ട് വളർന്ന ചെക്കൻ അല്ലയോ നീ ആ നിന്നെ ഒരാഴ്ച കഴിഞ്ഞൊക്കെ കാണുമ്പോ ഞങ്ങളെ പോലുള്ള വയസ്സായോർക്ക് മിസ്സെയ്യും കേട്ടോടാ തെമ്മാടി…ല്ലേ.. ഏട്ടാ…””
എന്നോട് ഇച്ചിരി കടുപ്പിച്ചോണ്ട് പറഞ്ഞ് പുള്ളിക്കാരി പ്രഭാരേട്ടനെ നോക്കി…
“”എന്താ ഇവിടെ ഈ മോന്തിക്ക് ഒരു ബഹളം…..””
വീടിനകത്തൊട്ട് കേറിക്കൊണ്ട് സുധിഷേട്ടൻ ചോദിച്ചു…
“”ഹാ നീ വന്നാർന്നോ അനുവേ… വെറുതെ അല്ല…. നീ എവിടെ ഉണ്ടോ അവിടെ ഒക്കെ അടിയും ബഹളോം ആണല്ലോടാ..””
കയ്യിലെ കവർ ടീ പോയിലോട്ട് വെച്ച് എന്റെ അടുത്തോട്ടു വന്നിരുന്നു തോളത്ത് തട്ടി സുധിഷേട്ടൻ പറഞ്ഞു…
“”അതെന്താ.. സുധി നീ അങ്ങനെ പറഞ്ഞെ നമ്മടെ അനു കുട്ടൻ പാവല്ലേ… അതോ അവൻ പിന്നേം എന്തേലും ഒപ്പിച്ചോ…??
ഒപ്പിച്ചോട അനു കുട്ടാ…??””
എന്നെ നോക്കി കണ്ണ് ഉരുട്ടിക്കൊണ്ട് എന്നോടും സുധിഷേട്ടനോടുമായി ആന്റി ചോദിച്ചു…
“”അയ്ശേരി.. അപ്പോ അമ്മ ഒന്നുമറിഞ്ഞില്ലല്ലേ… ഒരുത്തന്റെ മൂക്കിന്റെ പാലവും മറ്റൊരുത്തന്റെ രണ്ട് കവിളും അടിച്ച് പൊട്ടിച്ചു ആശൂത്രീൽ ആക്കിട്ടു വന്നിരിക്ക..ദേ ഈ ഇരിക്കണ മഹാൻ നിങ്ങടെ സ്വന്തം അനുകുട്ടൻ …””
എന്നെ നല്ല പോലേ താളിച്ചോണ്ട് സുധിഷേട്ടൻ ആന്റിയോട് പറഞ്ഞ്…അത് കേട്ട പാതി കേക്കാത്ത പാതി ആന്റി ഇരിക്കുന്നോടാത്ത് നിന്ന് എണീറ്റ് എന്റെ അടുത്തോട്ടു വന്ന് എന്റെ രണ്ട് ചെവിക്കും പിടിച്ചു തിരിച്ചോണ്ട്…
