“”അങ്കിളിന്റെ മോൻ ആയിരിക്കും ല്ലേ.. “”
“”അതേല്ലോ മോൾക്ക് എങ്ങനെ മനസ്സിൽ ആയി!!?? “” ബാബുവിന് അതിശയോം സംശയോം…
“”അത് അങ്കിൾ അവനെ കുട്ടാ.. കുട്ടാ എന്ന് വിളിക്കണത് ഞാൻ ശ്രദ്ദിച്ചാർന്നു. സ്‌ക്രീനിൽ കുട്ടൻ എന്ന് കണ്ടപ്പോ ചോദിച്ചതാ..എന്തായാലും ശെരി അങ്കിളേ പരിചയ പെട്ടതിൽ ഒത്തിരി സന്തോഷം. മാം നോട് ഒരു അന്വേഷണം പറയണം ട്ടോ…“”
“”ആഹ് അത് പറയാം മോളെ… ആര് അന്വേഷിച്ചുന്ന പറയ്യാ…അയ്യോ ക്ഷമിക്കണം മോളുടെ പേരെന്തുവാ ചോദിക്കാൻ മറന്നു.. “”
“”ചന്ദന””ചുരുള മുടിക്കാരി ഉത്തരം ചെയ്തു..
“”ഹ്മ്മ.. ചന്ദന… നല്ല പേരാ..
അപ്പൊ ശെരി കേട്ടോ ഇതാണ് എന്റെ കാർഡ് ഇവരുടെ കാര്യത്തിൽ ഇനിയും പണത്തിനു എന്തേലും ആവശ്യം ഉണ്ടെങ്കി വിളിക്കാൻ മടിക്കേണ്ട.. പിന്നെ ഇതിനു ബദലായി ഇനി തല്ലാനും കൊല്ലാനും ഒന്നും വരരുത്…എന്റെ മോൻ ആയോണ്ട് പറയുവല്ല അടി തുടങ്ങിയ പിന്നെ അപ്പുറത്തെ ആൾ ചോര വന്ന് ബോധം കെടും വരെ അവൻ അടി നിർത്തത്തില്ല അത് പോലൊരു സ്വഭാവം ആണ്.. “”
അപ്പൊ ശെരി ചേട്ടാ… ചേച്ചി.. ഇത്ത.. മോളേ..“” എല്ലാവരോടും ബൈ പറഞ്ഞു ബാബു മാഷ് അവിടന്ന് ഇറങ്ങി..
ഇറങ്ങി താഴെ എത്തുമ്പോ ദാണ്ട് അനിരുധ് നേരത്തെ കണ്ട ആ റിസപ്ഷനിലെ കുട്ടിയോട് കിന്നരിച്ചോണ്ട് നിക്കണ്..
“”ടാ കുട്ടാ…”” അച്ഛനൊന്ന് ഉച്ചത്തിൽ വിളിച്ചതും ഞാൻ ഞെട്ടി തെറിച്ച് തിരിഞ്ഞു നോക്കി. അത് കണ്ട് റിസപ്ഷനിലെ ആ കുട്ടി ഒന്ന് കുലുങ്ങി ചിരിച്ചു.
“”ആഹ്.. അച്ഛനോ.. കഴിഞ്ഞോ നിങ്ങടെ പരിചയ പെടൽ “”ഇത്തിരി പുച്ഛത്തോടെ ഞാൻ ചോദിച്ചു.
“”വോ കഴിഞ്ഞ് നീ വണ്ടി എടുക്ക്.. ഉച്ചക്ക് കിച്ചന്റെ കാൾ വന്നപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയാർന്നു നീ പിന്നേം എന്തോ ഒപ്പിച്ചെന്ന് അതോണ്ട് പെട്ടെന്ന് ഓടി പിടഞ്ഞു വന്നതാണ് ഒന്നും കഴിച്ചില്ല.. നീ രാവിലെ എന്തേലും ഉണ്ടാക്കിട്ടിട്ട് ആണോ പോയെ??”” എന്റെ തോളിൽ തട്ടിക്കൊണ്ടു അച്ഛൻ ചോദിച്ചു..
“”ഏഹ്… അപ്പോ നിങ്ങടെ ഫാര്യ ഒന്നും ഇണ്ടാക്കീലേ… ഓഹ് ഇന്നും സ്റ്റോറി.. കീറി..എന്ന് പറഞ്ഞു തെണ്ടാൻ പോയോ… ഈ അമ്മേനെ കൊണ്ട്.. ഒട്ടും വയ്യെങ്ങും ചെയ്യുന്ന ജോലിയോട് ഇത്രയും റെസ്പോൺസിബിലിറ്റി ഉള്ള ഒരാൾ “” അനു ഒന്ന് ദീർഘശ്വാസം വിട്ടിട്ട് തുടർന്ന്..
“”എന്തായാലും വീട്ടി ഒന്നും കാണൂല അച്ഛാ…അമ്മുന് പിന്നെ അടുക്കള കാണുന്നതേ അലർജി ആണല്ലോ..നമ്മക്കെ രാഘവേട്ടന്റെ അവിടന്ന് ഒരു 2 കിലോ കോഴി വാങ്ങിട്ട് പോവാ അരി ഒക്കെ വീട്ടി കാണും.. എന്നിട്ട് കുക്കർ ബിരിയാണി ഇണ്ടാക്കാ.. അതാവുമ്പോ അര മുക്കാ മണിക്കൂറോണ്ട് കാര്യം കഴിയും. ഞാൻ ഇണ്ടാക്കും അച്ഛൻ പാത്രം കഴുകും എന്താ ഡീൽ ല്ലേ..”” അച്ഛനെ നോക്കി ഒന്ന് ചിരിച്ചോണ്ട് ഞാൻ പറഞ്ഞു…
“”ഡീൽ വെപ്പ്ക്കാരോ…. ബാ എന്ന പിന്നെ സമയം കളയണ്ട പോയേക്കാം “”
അനുനെ ഒന്ന് കളിയാക്കിക്കൊണ്ട് അച്ഛൻ പാർക്കിംഗ് ലോട്ട് നടന്നു..
“”ശ്വേത പോവാ “
റിസപ്ഷനിലെ കുട്ടിയോട് ബൈ പറഞ്ഞിട്ട്.. കൈയ്യോണ്ട് പിന്നെ ഫോൺ വിളിക്കാം എന്ന പോലെ കാണിച്ച് ഞാൻ പാർക്കിങ്ങ്ലോട്ട് ഓടി..
അനു പാർക്കിങ്ങ്ലോട്ട് ഓടുന്നത് മുകളിലെ വരാന്തയിൽ നിന്ന് രണ്ട് കണ്ണുകൾ കാണുന്നുണ്ടായിരുന്നു..
“”വളഞ്ഞോടാ കുട്ടാ ആ പെണ്ണ്??“” അനു കാറിൽ കേറി വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ അവനെ നോക്കി കള്ള ചിരിയോടെ അച്ഛൻ ചോദിച്ചു..
“”ഏ.. ഏത് പെണ്ണ്?.. അച്ഛൻ ആർടെ കാര്യാ പറയണേ??”” മൊത്തത്തിലൊരു പരിഭ്രാന്തിയോടെ ഞാൻ തിരിച്ചു ചോദിച്ചു…
“”ഓഹ് ഒന്നും അറിയാത്ത പോലേ എന്റെ വിത്ത് തന്നെ അല്ലേടാ നീ. നിന്റെ ഈ പ്രായത്തിൽ ഇതിലും കൂടുതൽ നമ്മൾ കാണിച്ചിട്ട് ഉണ്ട്.. ആ എന്നോടാ ബാല””
എന്നെ നല്ലോണം ഒന്ന് വാരിക്കൊണ്ട് അച്ഛമ്പറഞ്ഞു..
“”ഏയ്യ് ഇല്ല്യ… ഇല്ലച്ഛ…. വളയാനും മാത്രം ഒന്നുല്ല ചുമ്മാ ഒരു നേരം പോക്ക് “”
ഞാനോന്ന് ചൂളിക്കൊണ്ട് വണ്ടി ഹോസ്പിറ്റലിൽ നിന്ന് എടുത്തോണ്ട് പറഞ്ഞു..
“”മ്മ്ഹ് മോനേ.. നിന്റെ ഈ പ്രായത്തിൽ ഇതൊക്ക സർവ്വ സാധാരണ ആണ് അത് അച്ഛന് കുഴപ്പും ഇല്ല്യ…പക്ഷെ ആരുടേയും മനസ്സ് നോവിക്കണ ഒന്നും എന്റെ കുട്ടൻ കാട്ടരുത് കേട്ടോ അവർ ആത്മാർത്ഥയോടെ ആണെങ്കിൽ എന്റെ കുട്ടിയും അത് പോലെ ആവണം. ഇല്ലെങ്കി.. ആദ്യമേ കാര്യം പറയണം… മക്കക്ക് മനസ്സിൽ ആയോ…””
അച്ഛൻ ഒരു ക്ലാസ്സ് എടുക്കും പോലേ എന്നോട് ഉരിയാടി…
