അറവുകാരൻ- 1 2

“പിന്നെന്തിനാ ചേച്ചി, ഇങ്ങനെ ഇവിടെ നരകിക്കുന്നേ,…ചേച്ചിക്ക് പൊയ്ക്കൂടേ…”

“കഴിയില്ലെടി കൊച്ചെ…നാട്ടാരുടെ മുന്നിൽ ഞാൻ ഇപ്പോഴും ആഹ് വൃത്തികെട്ടവന്റെ ഭാര്യയാ…
കേട്ട്യോനെ വിട്ടു വേറെ ഒരാളുടെ കൂടെ പോയ പെണ്ണിന്റെ മോനായിട്ടു എന്റെ കൊച്ചു വളർന്നൂടാ…
നമ്മുടെ നാട്ടാർക് എന്നെക്കുറിച്ചു പറയാൻ കഥ ഉണ്ടായിക്കൂടാ….
പിന്നെ അങ്ങേരുടെ അമ്മ അമ്മായിയമ്മ ആയിട്ടല്ല സ്വന്തം അമ്മ ആയിട്ടാ എനിക്ക് തോന്നിയെ…..
വീണപ്പോഴെല്ലാം എന്നെ എഴുന്നേല്പിക്കാൻ ഉണ്ടായത് അവരാ…ഈ നെലേൽ അവരെ വിട്ടേച്ചു പോവുന്നത് ദൈവത്തിന് നിരക്കാത്തതാ….
അയാളിനി എന്നെ തൊടുകേല എന്റെ മേൽ ഒരാവകാശോം ഇല്ല, പക്ഷെ നോക്കുവേലെങ്കിലും കൊച്ചിന്റെ തന്ത ആയി പോയില്ലേ…അതുകൊണ്ടാ, വന്നാൽ ഇപ്പോൾ വരാന്ത വരെയേ എത്തൂ അത് ഞാൻ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്…ഏതാണ്ടൊക്കെ മനസ്സിലായിട്ടുമുണ്ട്, പക്ഷെ മിണ്ടാൻ പറ്റത്തില്ലല്ലോ…അതോണ്ട് കുടിച്ചു എന്നേലും വരുവാണേൽ അവിടെക്കിടന്നു വഴി പോണോരെ തെറിയും പറഞ്ഞു കിടക്കും.
ആഹ് ജീവിതം ഞാൻ എന്നെ അവസാനിപ്പിച്ചതാ സുജേ….”

“എങ്കിലും എത്ര കാലം ഇങ്ങനെ പോവും ചേച്ചി…”

“അറിയില്ല…..വിധിയുണ്ടെൽ എല്ലാം നടക്കും പെണ്ണെ….
അതൊക്കെ വിട് ഇന്നലെ എന്ത് ചെയ്തു പിള്ള കടം തന്നോ…
കുട്ടൂനു കൊടുത്തുവിട്ട കാശ് നീ മേടിച്ചില്ലെന്നു പറഞ്ഞു.”

“അത്….അത്….ചേച്ചി….ഇന്നലെ ശിവൻ കൊണ്ട് വന്നു അരിയും കുറച്ചു ഇറച്ചിയും കൊണ്ട് തന്നു….”

“ഏഹ്….ശിവനോ….പോ പെണ്ണെ..”

പറഞ്ഞത് വിശ്വസിക്കാനാവാതെ ശ്രീജ ഞെട്ടി.

“അതെ ചേച്ചി ഞാൻ കണ്ടതാ വാതിൽപ്പുറത്തു സാധനങ്ങൾ വച്ചിട്ട് താഴേക്ക്

പോവുന്ന ശിവനെ…”

“എന്നാലും അവൻ എന്നാത്തിനാ കൊച്ചെ നിനക്ക് സാധനങ്ങൾ കൊണ്ട് തരുന്നെ…
ഞാൻ അറിയാത്ത വല്ല പ്രേമോം ഉണ്ടോടി പെണ്ണെ…”

സുജയെ കളിയാക്കികൊണ്ട് ശ്രീജ ചുണ്ടുകോട്ടി.

“ദേ ചേച്ചി ഒറ്റ കുത്തു വച്ച് തരും…”

കളിയാക്കൽ പിടിക്കാതെ സുജ മുഖം ചുവപിച്ചു.

“ഹ ഞാൻ ചുമ്മാ പറഞ്ഞതല്ലേ പെണ്ണെ…എന്നാലും ഇതുവരെ നേരാം വണ്ണം ഒരു പെണ്ണിന്റെ മുഖത്ത് അവൻ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല….
എന്തിന് അവന്റെ ഒച്ചപോലും പൊങ്ങി ഞാൻ കേട്ടിട്ടില്ല…
അവൻ എന്തിനാണാവോ നിനക്കിപ്പോൾ ഈ സഹായം ചെയ്യുന്നേ…”

“കവലേൽ വച്ച് ആഹ് പിള്ളയുടെ കൂർത്ത നോട്ടം താങ്ങാൻ പറ്റാതെ ഒന്നും വാങ്ങാതെ തിരികെ നടക്കുമ്പോൾ ശിവൻ കവലയിൽ ഉണ്ടായിരുന്നു. ഇനി അത് കണ്ടിട്ടാവുമോ….
അല്ലേൽ എല്ലാരേം പോലെ എന്റെ ഈ അവസ്ഥ മുതലെടുക്കാൻ ആയിരിക്കുവോ…”

അവസാനം ആയപ്പോൾ സുജയുടെ ശബ്ദം ഇടറിയിരുന്നു.

“ഹ….നീ പേടിക്കാതിരി കൊച്ചെ ഒന്നുല്ലേലും ഞാൻ ഇല്ലേ….നിനക്കും കൊച്ചിനും ഒന്നും വരത്തില്ല വരാൻ ഞാൻ സമ്മതിക്കുകേല..”

ശ്രീജ അവളെ ചേർത്ത് പിടിച്ചു ഒന്ന് ധൈര്യപ്പെടുത്തി.

“ഞാൻ ചെല്ലട്ടെ ഉച്ചക്കത്തേക്ക് വല്ലതും ഉണ്ടാക്കണം…നിനക്കും കൊച്ചിനുമുള്ളത് ഞാൻ കൊണ്ടുവന്നേക്കാം….”

“വേണ്ടേച്ചി….ഇന്നലത്തേത് ബാക്കി ഉണ്ട്…”

“എന്റെ കൊച്ചെന്ത്യെടി…”

“രാവിലെ അങ്ങോട്ട് പോന്നിട്ടുണ്ട്…”

“ആഹ് എന്നാൽ തിരിച്ചു പോരാൻ നേരം കാശ് ഞാൻ അവളുടെ കൈയേൽ കൊടുത്തുവിട്ടേക്കാം, മാസം ഇനീം ബാക്കി കിടക്കുവല്ലേ….”

അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ശ്രീജ കലിങ്കിറങ്ങി.

“ചേച്ചി ഒന്നും മനസ്സിൽ വച്ചേക്കല്ലേ….എന്നോട് ക്ഷമിച്ചെക്കണേ…”

സുജ മനസമാധാനത്തിനായി ഒന്നൂടെ ശ്രീജയുടെ മുന്നിൽ മാപ്പ് പറഞ്ഞു.

“ദേ കൊച്ചെ…എൻ്റെന്ന് ഇനീം തല്ലു വാങ്ങാതെ പോവാൻ നോക്ക്.”

ചിരിയോടെ നടന്നു നീങ്ങുന്ന ശ്രീജയെ നോക്കി ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി സുജ തിരികെ വീട്ടിലേക്ക് നടന്നു.
പിന്നാമ്പുറത്തെത്തുമ്പോഴാണ്, മുൻവശത് സുജ കാൽപെരുമാറ്റം ശ്രെദ്ധിച്ചത്.
ഉടനെ വീടിന്റെ വശത്തുകൂടി മുന്നിലേക്ക് സുജ നടന്നു.
മുന്നിലെത്തിയ സുജ നിന്നത് പടിക്കൽ സഞ്ചി വച്ച് നിവർന്ന ശിവന്റെ മുന്നിലായിരുന്നു.
ഒരു നിമിഷം സുജയും ശിവനും ഞെട്ടി നിന്നു, കണ്ണുകൾ തമ്മിൽ ഇടഞ്ഞ കുറച്ചു

Leave a Reply

Your email address will not be published. Required fields are marked *