ഇന്റര്‍നെറ്റ് തന്ന സുന്ദരി

അങ്ങേ തലക്കല്‍ അനക്കമൊന്നുമില. , ഞാന്‍ വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞതാണ്.

ഞാന്‍ ഇനി എന്നെപ്പറ്റി പറയട്ടെ? വീണ്ടും അങ്ങേ തലക്കന്‍ മൗനം

എങ്കില്‍ വേണ്ട ഞാന്‍ പറയുന്നില്ല്.

ഇല്ല. ഇല്ല. പറയൂ. ഞാന്‍ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു പോയതാണ്. എന്നോട് ക്ഷമിക്കൂ.

വളരെ സംസ്‌കാരവതിയാണ് രാഖി. സംസാരത്തില്‍ നിന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ, എന്തായാലും മാംസം വില്കുന്ന ഒരു പെണ്ണല്ല അവള്‍. ആ സംസ്‌കാരമല്ല അവള്‍ക്കുള്ളത്.

ശരി. ഞാന്‍ എന്നെപ്പറ്റി ചുരുക്കിപ്പറഞ്ഞു. നുണയൊന്നും പറയേണ്ട ആവശ്യമില്ലായിരുന്നു. ഞാന്‍ മനസ്സില്‍ വരുന്നതെല്ലാം പറഞ്ഞു.

ഒഹോ കൊടുങ്ങല്ലൂരാണല്ലേ? എന്റെ അമ്മയുടെ വീട് മതിലകത്താണു. ഞങ്ങള്‍ ഇടക്കു വരാറുണ്ടായിരുന്നു ചെറുപ്പത്തില്‍. സന്തോഷം കൊണ്ട് അവള്‍ടെ ശബ്ദം അല്പം ഉച്ചത്തിലായിരുന്നു.

ഇപ്പോള്‍? ഇപ്പോള്‍ പോവാറില്ലേ? ഞാന്‍ കൗതുകം പൂണ്ടു,.

അവിടെ ഇപ്പോള്‍ ആരും ഇല്ല ബന്ധുക്കള്‍. വയസ്സായവര്‍ മരിച്ചുപോയി, കസിന്‍സൊക്കെ കല്യാണം ഒക്കെ കഴിഞ്ഞു പല സ്ഥലങ്ങളിലാണ് . എങ്കിലും അമ്മാവന്‍ ഒരാളുണ്ട്. ഒരിക്കല്‍ എങ്കിലും പോണം എന്നുണ്ട്. പക്ഷെ അവരെ ഒക്കെ കാണാന്‍ ഉള്ള കരുത്തില്ല എനിക്ക്.. ശബ്ദത്തിലെ മാര്‍ദ്ദവം ഇല്ലാണ്ടാകുന്നു വരികള്‍ക്കവസാനമാകുമ്പോഴേക്കും.

നമുക്ക് ഒരിക്കല്‍ പോയാലോ, ഒരു യാത്ര, തനിച്ച്, ഞാനും രാഖിയും മാത്രം. ഞാന്‍ വണ്ടി ഓടിച്ചോളാം. ങും, എന്തു പറയുന്നു, അതിനു മുന്‍പ് നമുക്ക് നേരിട്ട് കാണണ്ടേ?

അതെ. ആദ്യം ഒന്നു പരിചയപ്പെടണം. എവിടെയാണ് വരേണ്ടതെന്നു പറയൂ. ഞാന്‍ വരാം. ആ ശബ്ദത്തില്‍ ഒരു ദൃഡനിശ്ചയത്തിന്റെ നിഴലുണ്ടായിരുന്നു.

രാഖിക്ക് നല്ലതായി തോന്നുന്ന ഒരിടം പറയൂ. ഞാന്‍ എത്തിക്കോളം. ഞാന്‍ ഇന്ന് കോയമ്പത്തൂരാണ്. നാളെ വൈകീട്ട് മുതല്‍ ഫ്രീ ആണ്. രാത്രി വേണമെങ്കില്‍ കോഴിക്കോടെത്താം.

അയ്യോ രാത്രി വേണ്ട. 6 മണിക്കു മുന്‍പ് എനിക്ക് വീടെത്തണം

ശരി. എങ്കില്‍ നാളെ ഞാന്‍ കോഴിക്കോടെത്തി താമസിക്കാം. മറ്റന്നാള്‍ രാവിലെ നമുക്ക് കാണാം. അതിനിടക്ക് എനിക്ക് വരേണ്ട സ്ഥലത്തെ ലൊക്കേഷന്‍ അയച്ചു തരുമോ. വാറ്റ്‌സാപ്പിട്ടാലും മതി.

അയ്യോ, എനിക്ക് ഡാറ്റ ഇല്ല. ഞാന്‍ നാളെ റീലോഡ് ചെയ്തിട്ട് അയക്കാം.

എനിക്ക് ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ചു ഇടക്കിടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടാവാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു. അത്.

ഒരു നിമിഷം ഞാന്‍ തിരിച്ചു വിളിക്കാം എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. അവളുടെ സര്‍വീസ് പ്രൊവൈഡറുടെ വെബ്‌സൈറ്റ് തുറന്നു, അവളുടെ നമ്പര്‍ സെര്‍ച്ച് ചെയ്തു അതിന്റെ പ്ലാന്‍ കണ്‍ടെത്തിയെടുത്തു. പിന്നെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 6 മാസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/വൊയ്‌സ് പാകേജ് എടുത്ത് റീചാര്‍ജ്ജ് ചെയ്തു കൊടുത്തു. എന്റെ കണ്ണ് ചെറുതായി നനഞ്ഞു വന്നു. ഒരു നിമഷം ഡാറ്റയോ വൈഫൈയോ കിട്ടാതായാല്‍ എനിക്കുണ്ടാവുന്ന വിഷമം ആയിരുന്നില്ല അതിനു കാരണം. മറ്റേന്തോ നിവൃത്തികേടുകൊണ്ട് ഒരു അപരിചിതനെ സല്‍കരിക്കാനൊരുങ്ങുന്ന്അ ഒരു സ്ത്രീയുടെ അവസ്ഥയിലുള്ള മനസ്സലിവായിരുന്നു അത്. എങ്കിലും ഞാന്‍ അവളെ ഇകഴ്ത്തുകയാണല്ലോ എന്ന മനോവിഷമവും കൂടിയുണ്ടായിരുന്നു.

ഒന്നു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ എനിക്ക് കോള്‍ വന്നു. ഞാന്‍ കട്ട് ചെയ്ത് തിരിച്ചു വിളിക്കാം എന്നു ആദ്യം വിചാരിച്ചു എങ്കിലും അത് അവളുടെ ആത്മാഭിമാനത്തിനു ക്ഷതം വരുത്തിയാലോ എന്നു കരുതി ഒന്നും പറഞ്ഞില്ല.

അയ്യോ, അതൊന്നും വേണ്ടായിരുന്നു…

എന്ത്?

ഫോണ്‍ റീചാര്‍ജ്ജ് ചെയ്തത്.

ഓ, അതോ, അത് വേണം. നമ്മള്‍ടെ ഇടക്ക് ഇനി ഒരു പ്രതിബന്ധവും പാടില്ല. ഒരോരോ കാരണങ്ങള്‍ക്കായി, അതായത് എനിക്കു വേണ്ടി രാഖി അലയുന്നതും എനിക്കിഷ്ടല്ല. എനിക്കു വേണ്ടി ഫോണ്‍ ഡാറ്റ ചാര്‍ജ്ജ് ചെയ്യേണ്ട.

ശരി. ഞാന്‍ ലൊക്കേഷന്‍ അയച്ചു തരാം.

രാഖി താമസിക്കുന്ന സ്ഥലത്തെ ലൊക്കേഷന്‍ എനിക്ക് വേണ്ട. തല്‍കാലം അതൊക്കെ ഡിസ്‌ക്രീറ്റ് ആയി ഇരിക്കട്ടേ. പിന്നീട് വേണമെങ്കില്‍ അതൊക്കെ തന്നാല്‍ മതി.. നമുക്ക് മീറ്റ് ചെയ്യേണ്ട സ്ഥലം ആലോചിച്ച് പ്ലാന്‍ ചെയ്ത് അതിന്റെ ലൊക്കേഷന്‍ അയച്ചാല്‍ മതി.

അല്ല. ഞാന്‍ അതു തന്നെയാണ് ഉദ്ദേശിച്ചത്. ഇവിടെ അടുത്തുള്ള ഒരു കോളേജിന്റെ മൈതാനം ഉണ്ട്. അവിടെ നല്ല തണല്‍ മരങ്ങളും ഇരിക്കാനുമുള്ള സ്ഥലമുണ്ട്. അവിടെ മതിയോ…

എനിക്ക് എവിടെയായാലും കുഴപ്പമില്ല. രാഖി കംഫട്ടബിള്‍ ആയ സ്ഥലം പറഞ്ഞാല്‍ മതി. എനിക്ക് എങ്ങനെയെന്‍കിലും കണ്ടാല്‍ മതി എന്നായിരുന്നു. അവളുടെ സൗകര്യമായിരുന്നു എനിക്ക് പ്രധാനം.

ശരി. ഞാന്‍ അയച്ചു തരാം

പിന്നെ ഒരു സെല്‍ഫി കൂടെ അയച്ചു തരൂ. രാത്രി കണ്ടോണ്ടിരിക്കാമല്ലോ.

ശരി. ഗുഡ് നൈറ്റ്. അവള്‍ ഫോണ്‍ കട്ട് ചെയ്തു.

ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫോണ്‍ ബീപ് ചെയ്തു. അവള്‍ടെ മെസ്സേജ് വന്നിരിക്കുന്നു. വാട്‌സാപ്പിലെ പഴയ കോണ്ടാക്റ്റുകളൊക്കെ ഞാന്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്.

ആദ്യം ഒരു മാപ്പ് ആണു വന്നത് . ഗൂഗിളിന്റേത്. അതില്‍ ക്ലിക്ക് ചെയ്തപ്പോള്‍, ഫാറൂഖ് കോളേജിന്റെ ഗ്രൗണ്ട്., ഹാ, ഇത് തിരക്കുള്ള സ്ഥലമാണല്ലോ. എന്താണാവോ ഈ പെണ്ണ് ഇത് തെരഞ്ഞെടുത്തത്?

അല്പം കഴിഞ്ഞു രണ്ടു പടങ്ങളും അവള്‍ അയച്ചു തന്നു. രണ്ടും വ്യത്യസ്തമായ പടങ്ങള്‍ ഒന്ന് അല്പ വസ്ത്രധാരിയായ ഒരു മോഡേണ്‍ പെണ്ണിന്റേതും മറ്റൊന്നു ഹെല്‍മറ്റ് വച്ച് ബുള്ളറ്റ് ഓടിക്കുന്ന ഒരു പെണ്ണിന്റേതും അതില്‍ മുഖം വ്യക്തമല്ല.

കൂടെ ഒരു ചോദ്യം, ഇതില്‍ ഏത് പെണ്ണിനെയാണ് മനുവിനു ഇഷ്ടം.

എനിക്ക് സത്യത്തില്‍ രണ്ടു പടങ്ങളും ഇഷ്ടമായില്ല. ഞാന്‍ ഉള്ളതു പറഞ്ഞു.

ഞാന്‍ അങ്ങോട്ടു വിളിച്ചു, എന്താണ് പടങ്ങള്‍ടെ പിന്നിലുള്ള കാര്യം തിരക്കി. അവള്‍ ഒന്നുമില്ല എന്നു പറഞ്ഞെങ്കിലും എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി.

കുറച്ചു നേരം ഫറൂഖ് കോളേജിനെപ്പറ്റിയും മറ്റും അവള്‍ സംസാരിച്ചു. വീണ്ടും ഗുഡ് നൈറ്റ് പറഞ്ഞ് ഫോണ്‍ വച്ചു..

അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ അടിക്കുന്നു.

ഞാന്‍ ഫോണ്‍ എടുത്ത് ചിരിച്ചുകൊണ്ട് ചോദിച്ചു

രാഖി, ഇതെന്ത് പറ്റീ…

ഹേയ് ഒന്നുമില്ല. കുറേ കാലമായി ഒരാളുമായി മനസ്സു തുറന്ന് സംസാരിച്ചിട്ട്. മനു എന്നെ പ്രശ്‌നത്തില്‍ പെടുത്തില്ല എന്നൊരു തോന്നല്‍. അതു വന്നപ്പോള്‍ എന്നോ കളഞ്ഞു പോയ ഒരു സുഹൃത്തിനെ കിട്ടിയ പോലെ. സംസാരിച്ചു കൊണ്ടിരിക്കാന്‍ തോന്നുന്നു. സോറി, ഞാന്‍ ഇനി ശല്യം ചെയ്യില്ല. എന്നു പറഞ്ഞ് അവള്‍ ഫോണ്‍ വക്കാനൊരുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *