ഇന്റര്‍നെറ്റ് തന്ന സുന്ദരി

എനിക്കിഷ്ടമാണ് പാചകം… വിളമ്പാന്‍ ഇഷ്ടമല്ല. പാത്രം കഴുകാനും. ഞാന്‍ തമാശയായി പറഞ്ഞു. സത്യത്തില്‍ എനിക്ക് പാചകം ഇഷ്ടമായിരുന്നു. എന്റെ ആദ്യഭാര്യ തന്ന സര്‍ട്ടിഫിക്കറ്റ് പോലും എന്റെ കയ്യില്‍ ഉണ്ട്.

എന്നാലും ഞാന്‍ വരാം. രാഖിയുടെ അമ്മയെയും ഒന്നു കാണണ്ടേ..

അതേ… അമ്മക്ക് വലിയ സന്തോഷമാവും, എന്നാലും മന്യു ആരാണെന്നു പറയും…

പറയൂ, രാഖിയുടെ പുതിയ ബോസ് ആണെന്ന്. രാഖിക്കിഷ്ടമാണെങ്കില്‍ കൊച്ചിയിലേക്ക് വരൂ അമ്മയേയും കൂട്ടി. എന്റെ കമ്പനിയില്‍ ഇഷ്ടമുള്ള ഒരു ജോലി ചെയ്‌തോളൂ..

ഓര്‍ക്കാപ്പുറത്തുള്ള ഓഫറായതു കൊണ്ട് അവള്‍ ആദ്യം വായ പൊളിച്ചു ഒരു നിമിഷം എന്നെ നോക്കി.. ഞാന്‍ തമാശ പറയുകയാണോ എന്ന രീതിയില്‍ തല വെട്ടിച്ചു കണ്ണൂ ചൂളി..

ഞാന്‍ സീരിയസായി പറഞ്ഞതാണ്. അമ്മയോട് പറയാന്‍ വേണ്ടി മാത്രമല്ല.

അമ്മക്ക് സന്തോഷമാവും. അമ്മയുടെ ബന്ധുക്കള്‍ കോഴിക്കോട് ആരുമില്ല.. കൊച്ചിയാണെങ്കില്‍ അമ്മക്ക് സന്തോഷമാവും.. അവള്‍ക്കും സന്തോഷമാവും എന്ന് ആ മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു. ആദ്യമായി അവള്‍ടെ മനസ്സു വായിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലായിരുന്നു ഞാന്‍

അപ്പോഴേക്കും ഭക്ഷണം വന്നു, തീന്‍ മേശ നിറയെ ഉണ്ട്. വയ്ക്കാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ ഞാന്‍ ഫോണ്‍ വച്ചിരുന്നത് എടുത്ത് പോക്കറ്റില്‍ ഇടേണ്ടി വന്നു. വെയിറ്റര്‍ വിളമ്പി തന്നു വെങ്കിലും അതില്‍ തൃപ്തിപ്പെടാതെ രാഖി എനിക്ക് കുറച്ചു ചിക്കനും സാലഡും വിളമ്പി. വിളമ്പാന്‍ ഇഷ്ടമുള്ളയാളാണല്ലോ എന്നു ഞാന്‍ ഓര്‍ത്തു. ഞാനും തിരിച്ചു വിളമ്പാന്‍ തുടങ്ങിയപ്പോള്‍ എന്നെ തടുത്തു.

വിളമ്പുന്നത് ഇഷ്ടല്ലാത്തെ ആളല്ലേ… എന്റെ പോലെ അല്ലല്ലോ.. അവള്‍ വീണ്ടും മൈന്‍ഡ് റീഡിങ്ങ് തുടങ്ങി. വീട്ടില്‍ എനിക്ക് വിളമ്പി തരാറില്ല ആരും. ഞാന്‍ മിക്കപ്പൊഴും അസമയത്തായിരിക്കും വരുന്നത്. ജോലിക്കാരികള്‍ ഭക്ഷണം ഉണ്ടാക്കി മേശപ്പുറത്തു വച്ചിരിക്കും ഞാന്‍ ആവശ്യമുള്ളത് കഴിച്ച് പാത്രം പോലും എടുത്തു വക്കാതെ പോവും. പലപ്പോഴും അവര്‍ ഉണ്ടാക്കിയ ഭക്ഷണം ഞാന്‍ കഴിക്കേണ്ടി വരാറില്ല. വീട്ടീല്‍ കൃത്യമായി വരുന്ന ഏര്‍പ്പാടൊന്നും ഉണ്ടായിരുന്നില്ല എനിക്ക്. വിവാഹം കഴിഞ്ഞ് കുറച്ചു കാലം ജീവിതം ഒരു ചിട്ടയൊക്കെ വന്നതായിരുന്നു. പിന്നിട്ട് വീണ്ടും അതു താളം തെറ്റിത്തുടങ്ങിയിരുന്നു. എന്റെ ഭാര്യപോലും വിളമ്പിത്തന്നിട്ടില്ല എനിക്ക്…

സീഫുഡ് ആണല്ലേ ഇഷ്ടം. പിന്നെ മട്ടണും…. സീഫുഡില്‍ ഇഷ്ടം ചെമ്മീനും ചാളക്കറിയും.. അല്ലേ.. ചോദ്യം രാഖിയുടേതാണ്>

താനാരാ. ഷെര്‍ലക്ക് ഹോംസോ. എനിക്ക് അതിശയത്തേക്കാള്‍ പേടിയാണ് തോന്നിയത്. സിനിമകളിലും മറ്റും കണ്ടിട്ടുള്ള പോലെ എന്നെ അറിയുന്ന ആരോ, ഒരു പക്ഷെ എന്റെ ബിസിനസ് എതിരാളികള്‍ വല്ലതും എന്നെക്കുടുക്കാന്‍ ചെയ്യുന്നതാണോ എന്നായിരുന്നു എന്റെ മനസ്സില്‍

എന്താ ആലോചിക്കുന്നത്. ഞാന്‍ പറഞ്ഞത് ശരിയല്ലേ? ആദ്യ ചോദിത്തിനു ഇനി ഉത്തരം വേണ്ട. ഇപ്പോള്‍ ചോദിച്ചതിനു മതിയാകും

അതെ. ഞാന്‍ തോല്‍വി സമ്മതിച്ചു.

അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം മിസ് ചെയ്യുന്നുണ്ടല്ലേ.?

അതെ. 10 വര്‍ഷമെങ്കിലും കഴിഞ്ഞു കാണും അമ്മ മരിച്ചിട്ട്. അന്നു മുതല്‍ ഞാന്‍ ഭക്ഷണം ആസ്വദിച്ചു കഴിച്ചിട്ടില്ല എന്നു പറയാം.

”ഇത്രയധികം സൈഡ് ഡിഷുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എനിക്ക് തോന്നി. ഏത് ഡിഷിനാണ് രുചി എന്ന് തിട്ടമില്ലാതെ വരുമ്പോള്‍ ചിലര്‍ ചെയ്യുന്ന ട്രിക്കാണ്. കാശുള്ളവര്‍. ‘

അവസാനത്തെ വാചകം എനിക്കുള്ള ഒരു കുത്തായിരുന്നു. എല്ലാ കാശുള്ളവരും ഇങ്ങനെയാണ്, ധാരാളികള്‍. ഭക്ഷണം ആവശ്യമില്ലാതെ നശിപ്പിക്കുന്നവര്‍..

ഇത് മുഴുവനും തിന്നേക്കണം. ബാക്കി വക്കരുത്. അവള്‍ എന്റെ ചേച്ചിയെപ്പോലെയായി അതു പറഞ്ഞപ്പോള്‍.

ഞാന്‍ അനുസരിച്ചു. കുറേ കാലത്തിനു ശേഷം ഭക്ഷണം ആസ്വദിച്ചു കഴിച്ചു. അത്ര സ്വാദുള്ളതായിരുന്നില്ല എങ്കിലും രാഖിയും നന്നായി കഴിച്ചു എന്നു തോന്നി.

ഹോട്ടലിനു പുറത്തിറങ്ങുമ്പോള്‍ മഴ നിന്നിരുന്നു. അവളോട് ചേര്‍ന്ന് നില്‍കാനുള്ള എന്റെ ഒരു ആഗ്രഹം മഴ കെടുത്തിക്കളഞ്ഞു.

ഇനി എന്താ പരിപാടി, തെല്ല് നിരാശയോട് ഞാന്‍ ചോദിച്ചു,

എനിക്കറിയില്ല. ഞാന്‍ ആറു മണിവരെ ഫ്രീ ആണ്. എന്തു വേണമെന്ന് പറഞ്ഞോളൂ, ഞാന്‍ റെഡിയാണ്.

ആ വാക്കില്‍ ഒരു കീഴ്‌പ്പെടലിന്റെ സൂചനയായിരുന്നു എന്നു എനിക്കു തോന്നി. ഇനി അവള്‍ എന്തിനും തയ്യാറാണെന്നു വെളിപ്പെടുത്തുകയാണോ. അവളുടെ യജമാനന്‍ഊനി ഞാന്‍ ആണെന്നാണോ. ശരിയായിരിക്കാം അവള്‍ എന്നെ അറിഞ്ഞു കാണണം. മനസ്സു വായിക്കുന്നയാളല്ലേ. അധികം ചോദ്യങ്ങള്‍ ഒന്നും വേണ്ടായിരിക്കും

എന്തും? ഞാന്‍ കണ്ണുകള്‍ തുറന്നു പിടിച്ച് ചോദിച്ചു,

എന്തും.. അവള്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു പിടിച്ചു പറഞ്ഞു.

ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു. എന്റെ ഇടതു കയ്യില്‍ വച്ച് വലതു കൈകൊണ്ട് മൂടി.

ഇനി ഒരു കന്യാദാനം കൂടി നടത്താന്‍ ഒരാളുണ്ടെങ്കില്‍ ചടങ്ങു കഴിഞ്ഞു അല്ലേ..

ഞങ്ങള്‍ ചിരിച്ചു.

ആ കൈ പിടിച്ചു ഞാന്‍ കുറേ നേരം നിന്നു. സുന്ദരമായ് നീണ്ട വിരലുകള്‍. ചന്ദന മരച്ചില്ലയില്‍ ഞാവല്‍ക്കായകള്‍ തൂങ്ങിനില്‍കുന്നപോലെ.. നഖങ്ങളില്‍ വയലറ്റ് നിറമുള്ള നെയില്‍ പോളീഷ്. എന്റെ കാറിനു പോലും അത്രയും തിളക്കമില്ല എന്നെനിക്കു തോന്നി.

റോഡില്‍ സ്‌കൂള്‍ ബസുകളുടെ തിരക്ക്, സമയം നാലുമണി കഴിഞ്ഞിരിക്കും എന്നെനിക്ക് തോന്നി.

വരൂ പോകാം. ഞാന്‍ അതു പറഞ്ഞപ്പോള്‍ അവള്‍ക്ക് അല്പം വിഷമം തോന്നിയോ.

മനുവിനെക്കുറിച്ച് പറഞ്ഞില്ലല്ലോ ഒന്നും.

രാഖി ചോദിച്ചില്ലല്ലോ..

ഞാന്‍ മനോജ്, വയസ് 40 ആവാറായിട്ടുണ്ട്. അത് കണ്ടാലറിയാമായിരിക്കും അല്ലേ.

അവള്‍ വിശ്വസിക്കാത്ത മട്ടില്‍ തലയാട്ടി. ദ ഫേമസ് ഇന്ത്യന്‍ നോഡ്! ഇംഗ്ലണ്ടിലെ എന്റെ സുഹൃത്തുക്കള്‍ ചിലര്‍ പറയാറുണ്ട്, ഇന്ത്യക്കാരുടെ തലയാട്ടലിനെ പറ്റി. എന്തിനും ഉത്തരമായി തലയാട്ടി കാണിക്കും നമ്മളത്രെ. അവര്‍ക്ക് അതു കണ്ടാല്‍ പ്രാന്താവും. എന്തിനു അറബികള്‍ വരെ ഇന്ത്യക്കാരുടെ തലയാട്ടലിനെ പറ്റി കളിയാക്കും.

അവള്‍ വീണ്ടും കേള്‍ക്കാനായി ആകാംക്ഷയോടെ കാത്തിരുന്നു.

ഒരു കല്യാണം കഴിച്ചു, 12 വയസ്സുള്ള മോളുണ്ട് എനിക്ക്. സുനയന. ഭാര്യയും ഞാനും വഴി പിരിഞ്ഞ് ഇപ്പോള്‍ വര്‍ഷങ്ങളായി. മോളെനിക്കു ജീവനാണ്.

എനിക്ക് കുറച്ചു ബിസിനസുകള്‍ ഉണ്ട്. പുതിയ സംരഭങ്ങള്‍ക്ക് ഏഞ്ചല്‍ ഫണ്ടിങ്ങും ചെയ്യാറുണ്ട്.

ഇനി.. വിവാഹം കഴിക്കുന്നില്ലേ? അവളുടെ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എല്ലാ പെണ്ണുങ്ങളും എന്നെ പരിചയപ്പെട്ടാല്‍ ആദ്യം ചോദിക്കുന്ന അതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *