ഇന്റര്‍നെറ്റ് തന്ന സുന്ദരി

കിട്ടിയിരിക്കുന്നു.

ഞാന്‍ പെട്ടന്നും പോയി കുളിച്ചിട്ടു വന്നു. അതിനിടക്ക് അവള്‍ ഗസല്‍ മാറ്റി മലയാളത്തിലെ റൊമാന്റിക് പാട്ടുകളുടെ കളക്ഷന്‍ ഇട്ടു. ഗസലിനും ഒരു മൂഡ് ഉണ്ടാക്കാന്‍ പറ്റുന്നില്ല എന്നു അവള്‍ക്കും തോന്നിക്കാണും.

പാതിരാമഴയേതോ എന്ന പാട്ടോടെ തുടങ്ങുന്ന കൊമ്പിലേഷന്‍. രാഖിയുടെ കവിളുകള്‍ തുടുത്തു. ഞാന്‍ ബാല്‍ക്കണിയിലേക്ക് പോയതിനു പിന്നാലെ അവളും വന്നു. പാട്ട് ശരിയായ അളവില്‍ ബാല്‍കണിയില്‍ എത്തുന്നുണ്ട് എന്നുറപ്പാക്കാന്‍ രണ്ടുവട്ടം അങ്ങോട്ടും നടന്നു. തൃപ്തിയായപ്പോള്‍ എന്റെയൊപ്പം വന്നിരുന്നു. എന്റെ തോളില്‍ ചാരി. ഞാന്‍ എന്റെ വലതുകൈ വിരലുകള്‍ അവളുടെ ഈറന്‍ മാറാത്ത മുടിയികളിലില്‍ തഴുകി സംഗീതവും മദ്യവും ആസ്വദിച്ചുകൊണ്ടിരുന്നു. അവള്‍ എന്റെ നെഞ്ചിലെ അവിടവിടെയൊക്കെ നരച്ചു തുടങ്ങി രോമങ്ങളിലൂടെ വിരലോടിച്ച് പറഞ്ഞു.

”കിളവനായി”

ശരിയാണെന്നര്‍ത്ഥത്തില്‍ ഞാന്‍ ഒന്നു മൂളിയതു മാത്രമേയുള്ളൂ.

ദോശയും സമ്പാറും എനിക്ക് വ്യത്യസ്ത അനുഭവമായിരുന്നു. അത് വിളമ്പിത്തരാന്‍ കൂടെ ഒരാള്‍ ഇരിക്കുക എന്നതും കുറേ കാലത്തിനുശേഷം ആദ്യമായിരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ എന്റെയൊപ്പം ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല.

എവിടെ നിന്നോ ഒരു പാണന്റെ പാട്ടു കേള്‍ക്കാമായിരുന്നു. അത് അടുത്തുവരുന്നതു പോലെ തോന്നി. ആ പാട്ടില്‍ നിന്ന് രണ്ട് നാഗസര്‍പ്പങ്ങള്‍ ഇഴഞ്ഞ് ഞങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ചു. കെട്ടിപ്പിണഞ്ഞ ആ സര്‍പ്പങ്ങള്‍ കൊത്തിയും ഞെക്കിയും ശ്വാസം മുട്ടിച്ചും പരസ്പരം കീഴടങ്ങാത്ത അഭിനിവേശത്തിന്റെ പ്രതീകങ്ങളായി അങ്ങ് ആകാശത്താഴ്വരകള്‍ വരെ കണ്ടെത്തി തിരിച്ചു വന്നു. അവരുടെ മനസ്സും ശരീരവും ഒന്നായിത്തീര്‍ന്നു. അവളോടൊപ്പമുള്ള എല്ലാം ഞാന്‍ ആസ്വദിച്ചിരുന്നു. ആദ്യത്തെ ഫോണ്‍ കോള്‍ മുതല്‍ ദാ. ഇതു വരെയുള്ള എല്ലാം. എന്റെ ജീവിത ത്തിലെ നഷ്ടപ്പെട്ട ഏതോ ഒരു കണ്ണി വന്നു ചേര്‍ന്നതു പോലെ. ജീവിതത്തിനു ഒരു അര്‍ത്ഥമൊക്കെ വക്കുകയാണോ?

രാഖി പുലര്‍ച്ചെ എഴുന്നേറ്റുകാണണം. ബെഡില്‍ അവള്‍ ഇല്ലായിരുന്നു. ഫോണ്‍ ഇടക്കിടെ ശബ്ദിക്കുന്നുണ്ടായിരുന്നത് കാരണം ഞാന്‍ എണീറ്റു സൈലന്റ് മോഡിലാക്കിയിരുന്നു. കാര്‍ത്തികേയന്‍ ഡോക്റ്റര്‍ ആയിരുന്നു. പിന്നെയും ഞാന്‍ കിടന്നുറങ്ങി. വളരെ കാലത്തിനുശേഷം അങ്ങനെയൊന്ന് ഉറങ്ങാന്‍ ഞാന്‍ കൊതിച്ചിരുന്നു. 2 മണിക്കൂറെങ്കിലും ആ കിടപ്പ് കിടന്ന ശേഷം ഉണര്‍ന്ന് ഫോണ്‍ തപ്പി നോക്കിയപ്പോള്‍ അതു കാണുന്നില്ല.

എണീറ്റു നോക്കുമ്പോള്‍ മുറിയുടെ ഒരു മൂലക്കിരുന്ന് കണ്ണീര്‍ തുടക്കുന്ന രാഖിയെ ആണു ഞാന്‍ കണ്ടത്. ഞാന്‍ കാര്യാമറിയാന്‍ അടുത്തു ചെന്നു. ഇന്നലെ രാത്രി മദ്യലഹരയില്‍ ഞാന്‍ വേണ്ടത്തത് വല്ലതും ചെയ്തുവോ. ഛെ. മോശമായിപ്പോയി. ഞാന്‍ അവളുടെ അടുത്ത് ചെന്നിരുന്നു.

”സോറി” ഞാന്‍ അറിയാതെ……

അവളുടെ കയ്യില്‍ എന്റെ ഫോണ് ഉണ്ട്. അതില്‍ വാട്‌സാപ്പില്‍ ആരുടേയോ ചാറ്റ് എടുത്ത് നോക്കിയാണ് അവള്‍ ഈ വിതുമ്പുന്നത്.

ഞാന്‍ ഫോണ്‍ വാങ്ങി. അതിലെ ചാറ്റുകള്‍ പരിശോധിച്ചു. കാര്‍ത്തികേയന്‍ അങ്കിള്‍. വാട്‌സാപ്പിലെ ചാറ്റ് ഹെഡ് അങ്ങനെയായിരുനു. സ്‌ക്രോള്‍ ചെയ്ത് നോക്കിയപ്പോള്‍ രാഖിയുമായി അദ്ദേഹം സംസാരിച്ചിരിക്കുന്നു. എന്നിട്ട് എന്റെ റിപ്പോര്‍ട്ടും മറ്റും അയച്ചു കൊടുത്തിരിക്കുന്നു. ഞാന്‍ ഒരിക്കല്‍ ഡലീറ്റ് ചെയ്ത് കളഞ്ഞവയാണ്. ദാ വീണ്ടും അയച്ചിരിക്കുന്നു.

അതിലെ ലാസ്റ്റ് ലൈന്‍ വായിച്ചു.

ഞാന്‍ ഇന്നലെ കിമോ സെഷനു പോകാതെ കറങ്ങി നടക്കുകയാണ്. അതിനുത്തരവാദി എന്റെ കൂടെയുള്ള ആരാണൊ അയാളാണ്. ഈ ചികിത്സയാണ് എന്റെ മുന്നിലുള്ള ഏക ആശ്രയം. അല്ലെങ്കില്‍ എന്റെ ആയുസ്സിനു വെറും നാലുമാസം കൂടിയേ ബാക്കിയുള്ളൂ എന്നാണ് അതില്‍ പറയുന്നത്.

ഞാന്‍ രാഖിയുടെ തോളില്‍ പിടിച്ച് അവളെ എഴുന്നേല്പിച്ചു. വിതുമ്പിക്കൊണ്ട് അവള്‍ എഴുന്നേറ്റയുടനെ എന്റെ മാറണഞ്ഞു.

”എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത് എന്നെ. ഞാന്‍ ഒന്നും അറിഞ്ഞില്ലല്ലോ. ഞാന്‍ കാരണം മനുവേട്ടനു ഒന്നും വരരുത്…’

‘അയ്യോ,. അത് ഞാന്‍ മനഃപൂര്‍വ്വം വിട്ടതാണ്. രാഖി ഇങ്ങോട്ട് വരണമെന്നു പറഞ്ഞപ്പോള്‍ പിന്നെ ഞാന്‍ ഒന്നും ഓര്‍ത്തില്ല. ‘

‘പ്ലീസ് എന്നെ വിട്ടെക്കു, അതിനേക്കാളൊക്കെ പ്രധാപ്പെട്ടതല്ലേ ഇത്”. തേങ്ങല്‍ അവസാനിക്കുന്നില്ല. ”ഉടനെ ആശുപത്രിയിലേക്ക് ചെല്ലണം. കീമോ എടുക്കണം.. ഞാനും വരാം” ഞാന്‍ കൂടെയിരിക്കാം” അവള്‍ കണ്ണുനീരു തുടച്ചു കൊണ്ടു പറഞ്ഞു. ഇങ്ങനെയൊരു കാര്യം ഉണ്ടായിരുന്നത് എന്നോട് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഒരിക്കലും സമ്മതിക്കില്ലായിരുന്നു”

ഞാന്‍ വിറളിയ ഒരു ചിരി സമ്മാനിച്ചു എന്നല്ലാതെ എനിക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു

”വരൂ. നമുക്ക് പോവാം. എങ്ങനെയാണ് പോകുന്നത്. എനിക്കും കൂടെ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ.. ‘

‘ഇപ്പഴോ? ‘ ഞാന്‍ പുരികം ഉയര്‍ത്തി.

”പിന്നെ എപ്പോഴാ. വൈകരുതെന്നാണ് ഡോക്റ്റര്‍ പറഞ്ഞത്. ‘

ഞങ്ങള്‍ പോകുന്ന വഴിക്ക് ഓഫീസില്‍ നിര്‍ത്തി അവള്‍ക്കുള്ള അപ്പോയ്ന്റ്മന്റ് ലറ്ററും മറ്റും ഒപ്പിട്ടു. മാനേജറെ കൊണ്ട് അതെല്ലാം കൊടുപ്പിച്ചു. പിറ്റേന്നത്തെ വൈകുന്നേരത്തെ ഫ്‌ലൈറ്റ് ബുക്ക് ചെയ്തു. അവളെ മിക്കവാറും അന്ന് ട്രയിനില്‍ മടക്കി അയക്കണം എന്ന് തന്നെയായിരുന്നു എന്റെ പദ്ധതി. അവളുടെ ഈയൊരും മുഖം കാണെണ്ടിവരുമെന്ന് മാത്രം ഞാന്‍ പ്രതീക്ഷിച്ചില്ല. അവള്‍ അടുത്ത ആഴ്ച ജോലിക്ക് പ്രവേശിക്കുവാന്‍ വരുമല്ലോ അപ്പോഴേക്കും ചെന്നൈയില്‍ പോയി തിരിച്ചു വരാം എന്നു കരുതി.

കാറില്‍ കയറുമ്പോളേക്കും അവള്‍ പഴയ രാഖിയായിട്ടുണ്ടായിരുന്നു. ഫോണ്‍ വിളിച്ച് അമ്മയോട് ജോലി ശരിയായ കാര്യം പറഞ്ഞു. അവളുടെ വാക്കുകളില്‍ സന്തോഷത്തേക്കാല്‍ നിശ്ചയദാര്‍ഢ്യമായിരുന്നു നിഴലിച്ചിരുന്നത്.

ഫോണില്‍ പഴയ പരസ്യം എടുത്തു നോക്കി. പുതിയ കുറേ എങ്ക്വയറീസ് വന്നിട്ടുണ്ട്. മുന്‍പ് ഡീറ്റെയില്‍ ചോദിച്ച് അയച്ച മറുപടിക്കു റിപ്ലൈ വന്നിട്ടുന്‍ട്. അമൃത, 28 വയസ്സ്, തേവര. ഞാന്‍ എന്റെ പരസ്യം മുഴുവനായി ചെയ്തു കളഞ്ഞു.

”ഇനി ഇതിന്റെ ആവശ്യമില്ലല്ലൊ.. ‘ രാഖിയെ എന്നെ നോക്കി.

അവള്‍ എന്റെ കയ്യില്‍ പിടിച്ചു, ഒന്നും സംഭവിക്കില്ല എന്ന ഭാവത്തില്‍ കണ്ണുകള്‍ അടച്ചു.

ഞങ്ങള്‍ ഓഫീസില്‍ നിന്നിറങ്ങി, വാമന മൂര്‍ത്തി ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ അവള്‍ എന്നോട് കാര്‍ നിര്‍ത്താനാവശ്യപ്പെട്ടു. എന്റെ വണ്ടിയില്‍ നിന്ന് ദേവി വീണ്ടും പോയതു പോലെ തോന്നി.

അല്പ സമയത്തിനുശേഷം രാഖി തിരിച്ചു വന്നു. എന്നെ പ്രസാദ ചന്ദനം തൊടുവിച്ചു തന്നു. എന്നിട്ട് മുടിയെടുത്ത് മുന്നിലേക്കിട്ട് എന്ന് നോക്കി പുറത്തേക്കു നോക്കാന്‍ പറഞ്ഞു. അപ്പോഴാണ് അവിടെ മുല്ലപ്പൂ വില്‍കുന്ന സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ ഇറങ്ങിച്ചെന്ന് രണ്ടു മുഴം മുല്ലപ്പൂ വാങ്ങി തിരിച്ചു വന്നു.

Leave a Reply

Your email address will not be published. Required fields are marked *