ഒന്നു രണ്ടാഴ്ച കടന്നു പോയി. ഞാന്‍ പരസ്യത്തെ പറ്റി ഏതാണ്ടു മറന്നു പോയിരുന്നു. എന്റെ മെയില്‍ ബോക്‌സ് തുറന്നു നീക്കിയതൊന്നുമില്ല, വീണ്ടും ടി.വി.യില്‍ അതിനെക്കുറിച്ചു പരസ്യം വന്നപ്പോഴാണ് അതെക്കുറിച്ച് വീണ്ടും ഓര്‍ത്തത്. വീണ്ടും ഒന്നു തുറന്നു നോക്കാന്നു വച്ചു. വീണ്ടും പഴയതുപോലെ തന്നെ ബ്രോക്കര്‍മാരുടെ ബഹളം. അതിനിടയില്‍ ഒന്നു രണ്ടു മെയിലുകള്‍ വ്യത്യസ്തമായി തോന്നി. അതില്‍ ആദ്യത്തേത് കോഴിക്കോടു നിന്നാണു. ഒരു വീട്ടമ്മ, രാഖി., 35 വയസ്സ് വിവാഹ മോചിത എന്നൊക്കെയാണു പറയുന്നതു. ഞാന്‍ എന്റെ മൊബൈല്‍ നമ്പര്‍ വെച്ചു മറുപടി കൊടുത്തു. രണ്ടാമത്തെ മെയിലില്‍ അധികം കാര്യങ്ങള്‍ എഴുതിയിട്ടില്ല. അതുകൊണ്ട് ഡീറ്റെയില്‍സ് ചോദിച്ചിട്ട് ഒരു മറുപടി അതിനും അയച്ചു.
പിറ്റേന്ന് ഞാന്‍ കോയമ്പത്തൂരിലേക്ക് പോയിക്കൊണ്ടിരിക്കുന്ന വഴിക്കാണ് ആ വിളി വന്നത്. ഡ്രൈവര്‍ ഉള്ളതുകൊണ്ട് എനിക്ക് സംസാരിക്കാന്‍ തോന്നിയില്ല. പിന്നെ തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഞാന്‍ കട്ട് ചെയ്തു . എന്നാല്‍ എന്റെ ഇടം കണ്ണ് തുടിച്ചു കൊണ്ടേ ഇരുന്നു. എനിക്ക് സംസാരിക്കാതിരിക്കാന്‍ പറ്റുമായിരുന്നില്ല. അത്രക്ക് വശ്യമായിരുന്നു ആ ശബ്ദം.
ഇടക്ക് ചായകുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ആരുമില്ലാത്തൊരിടത്തേക്ക് മാറി നിന്ന് ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു. കുറേ നേരം ബെല്ലടിച്ചശേഷമാണ് കോള്‍ എടുത്തത്.
ഹലോ.. ശബ്ദത്തില്‍ ഒരു കിതപ്പ് ഞാന്‍ അറിയുന്നുണ്ടായിരുന്നു.
ഹലോ, രാഖിയല്ലേ? ,, എന്താണു രാഖി, അണയ്ക്കുന്നത്?
അല്ല., ഞാന്‍,.. ഞാന.. ദൂരെയായിരുന്നു…… ഞാന്‍ മൊബൈല്‍ റിങ്ങ് കേട്ട് ഓടി വരുകയായിരുന്നു. അവള്‍ അണച്ചു കൊണ്ടു തന്നെ.. വാക്കുകള്‍ പൂര്‍ത്തിയാക്കുന്നില്ല.
നേരത്തെ വിളിച്ചപ്പോള്‍ മിണ്ടിയില്ലല്ലോ, അപ്പോള്‍ എനിക്കു ഒരു ചെറിയ … ഭയം ഉണ്ടായിരുന്നു. ഇനി എന്നെ പറ്റിക്കാനാരെങ്കിലും ചെയ്തതാണോ എന്ന് ഒരു….. അതാ…
എന്റെ പേരു മനോജ്, ഞാന്‍ ആണു വെബ് സൈറ്റില്‍ പരസ്യം കൊടുത്തുത്തത്. നമുക്കു സംസാരിക്കാമല്ലോ അല്ലേ..
ങാ. ഞാന്‍.. എനിക്ക് ഇതൊന്നും ശീലമില്ല. അതോണ്ട് അല്പം പേടിയുണ്ട്. അവള്‍ മറച്ചുവച്ചില്ല.
അയ്യോ, അതെന്തിനാ ഭയപ്പെടുന്നത്…. ഒരു ഫോണ്‍ കോള്‍ അല്ലേ……
അല്ല എന്നാലും പരിയമില്ലാത്തതാരെ ഞാന്‍ ഇതുവരെ അങ്ങ്‌ങോട്ടു വിളിച്ചിട്ടില്ല, അതാ.. ഒരു…
ഒഹോ.. അപ്പോള്‍ ഇങ്ങട്ടു വിളി വരാറുണ്ടോ.. ഞാന്‍ കുസൃതിച്ചോദ്യമെറിഞ്ഞു.
ങും. ഞങ്ങള്‍ വിവാഹം പിരിഞ്ഞ ശേഷം പലപ്പോഴും ശല്യം ചെയ്തുകൊണ്ട് പലരും വിളിക്കാറുണ്ട്.
”ഒഹോ. റാഖിയെക്കുറിച്ച് എനിക്ക് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. വിരോധമില്ലെങ്കില്‍ എന്നോടു സംസാരിക്കൂ. ഞാന്‍ ഒരു യാത്ര പോകുകയാണ്. രാ ത്രിയേ എത്തൂ. ഡ്രൈവര്‍ കൂടെയുള്ളതുകൊണ്ട് എനിക്ക് സംസാരിക്കാന്‍ പറ്റില്ല. പക്ഷെ ഞാന്‍ രാഖി പറയുന്നത് കേള്‍ക്കാം. എന്താ? ‘
ഓ, അത് സാരമില്ല. ഞാന്‍ രാത്രി സംസാരിക്കാം.
വേണ്ട. എനിക്ക് ഉടനെ തന്നെ സംസാരിക്കണം. രാത്രി വരെ ക്ഷമിക്കാന്‍ പറ്റില്ല. ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
മറുപടി ഒരു ചിരി മാത്രമായിരുന്നു.
അരുവികളിലെ പാറയില്‍ തട്ടിച്ചിതറുന്ന വെള്ളത്തിന്റെ ശബ്ദമായിരുന്നു ആ ചിരിക്ക്.
ശരി. ഞാന്‍ കുറച്ചു കഴിഞ്ഞ് വിളിക്കാം… ഞാന്‍ ഫോണ്‍ വച്ചു.
ചായ കുടിച്ചുവെന്നു വരുത്തി ഉടനെ കാറില്‍ കയറി. അലപ്ം നീണ്ട, വലിപ്പമുള്ള ജര്‍മ്മന്‍ നിര്‍മ്മിത കാറാണു. ഡ്രൈവറും ഞാനും തമ്മില്‍ അല്പം വ്യത്യാസം വുണ്ട്. എങ്കിലും അയാള്‍ കേള്‍ക്കേണ്ട എന്നെനിക്കുണ്ടായിരുന്നു. ഹെഡ് ഫോണ്‍ കുത്തി. വീണ്ടും രാഖിയെ വിളിച്ചു.
ഇത്തവണ അടിച്ച ഉടനെ ഫോണ്‍ എടുത്തു.
ങാ. ഇപ്പോള്‍ ഓടിയില്ലല്ലോല്ലേ, ശരി, ഞാന്‍ കാറിലാണ്, നേരത്തേ പറഞ്ഞത് ഓര്‍മ്മയുണ്ണ്ടല്ലോ. ഡ്രൈവര്‍ ഉള്ള കാര്യം ഒന്നു കൂടി സൂചിപ്പിച്ചു.
രാഖി തന്നെ പറ്റി അല്പം കഥകള്‍ പറഞ്ഞു. കേള്‍ക്കാന്‍ എനിക്ക് ആയിരം കാതുകളായ്യിരുന്നു. കുഞ്ഞുന്നാളില്‍ ഇതുപോലെ പ്രേമിച്ച പെണ്ണീന്റെ വായില്‍ നിന്നുരണ്ടു വര്‍ത്തമാനം കേള്‍ക്കാന്‍ എത്ര കൊതിച്ചിട്ടുണ്ട്. വേനല്‍ അവധിക്കാലത്ത് അവളെ ക്കാണാനോ വിളിക്കാനോ പറ്റാതെ രണ്ടുമാസം കൊതിച്ചിരുന്നു സ്‌കൂള്‍ തുറക്കുന്ന അന്ന് എല്ലാം ചേര്‍ത്ത് ഒരുമിച്ച് കേള്‍ക്കുന്ന ഒരു അവസ്ഥയാണ് രാഖി തന്നെക്കുറിച്ച് വിവരിച്ചപ്പോള്‍ എനിക്കുണ്ടായത്.
