ഇന്റര്‍നെറ്റ് തന്ന സുന്ദരി

”സുന്ദരിയായിരുന്നല്ലോ. എന്നിട്ട് എന്തേ വേണ്ടന്നു വച്ചു”… ഞാന്‍ ഒരു സൗന്ദര്യാരാധകനാണെന്നാണവള്‍ വിചാരിച്ചിരിക്കുന്നത്.

”സൗന്ദര്യത്തിനു വെറും തൊലിയുടെ ആഴമേ ഉള്ളൂ. അത് മനസ്സിലും കൂടി വേണ്ടതല്ലേ.”

ഞാന്‍ വീണ്ടും എന്റേതായ ലോകത്തേക്ക് പോയി. അല്പ നേരം മിണ്ടാതിരുന്നപ്പോള്‍ രാഖിക്ക് വല്ലായ്മ തോന്നിക്കാണണം. അവള്‍ നിശബ്ദത ഭഞ്ജിച്ചുകൊണ്ട് ചോദിച്ചു

”എന്നെ എന്ത് ചെയ്യാനാണ് പ്ലാന്‍?”

”എന്ത് ചെയ്യണം.” ഞാന്‍ ഒരു പാവമായി അഭിനയിച്ചു.

”നേരത്തേ ചെയ്തപോലെ പൊതുസ്ഥലത്ത് വച്ചെങ്ങാനും ഞെക്കിക്കൊല്ലുമോ?”

ഞാന്‍ ചെയ്തതിന്റെ അനൗചിത്യം അപ്പോഴാണ് എനിക്ക് ബോധ്യമായത്

”ഹേയ്, അതു തന്റെ കാച്ചിയ എണ്ണയുടെ കുഴപ്പമാണ്. ഇനി ഉണ്ടാവാതെ ഞാന്‍ നോക്കിക്കൊള്ളാം.” ഞാന്‍ ഒരു ഇമ്പള്‍സീവ് കാരക്റ്റര്‍ ആണെന്നവക്ക് വിചാരിച്ചു കാണുമോ?

”ങു ങും. ബ്ലേം ഇറ്റ് ഓണ്‍ ദ റെയിന്‍ അല്ലേ…. കിളവന്‍ ആളു കൊള്ളാല്ലോ”

വീണ്ടും അന്തരീക്ഷം പ്രസന്നമായി. ഉച്ച വെയിലിന്റെ കാഠിന്യം മൂലം അവളുടെ നെറ്റിയില്‍ ചെറിയ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു തുടങ്ങി. ഞാന്‍ എയര്‍ കണ്ടീഷണര്‍ ആട്ടോ മോഡിലേക്കിടാന്‍ കൈ എത്തിചുവെങ്കിലും അവള്‍ തന്നെ അത് ചെയ്തു. കുറച്ചു നേരം കൊണ്ടു തന്നെ അവള്‍ കാറിലെ കണ്ട്രോള്‍ ബട്ടനുകളൊക്കെ പഠിച്ചിരുന്നു. വിയര്‍പ്പുനീരുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

”ഇന്നു മഴയില്ലല്ലൊ?” ഞാന്‍ വെറുതെ ചോദിച്ചു.

”മഴ ഇഷ്ടമാണ്. ചാറ്റല്‍ മഴ പ്രത്യേകിച്ചു. ആ സമയത്ത് ബക്കോടിക്കാനും…’

‘ഞാനും പോന്നോട്ടെ..”

”മഴ ഇഷ്ടാണോ? .. എങ്കില്‍ അങ്ങനെയാവട്ടെ.”

രാഖി ഒരു മഴച്ചാറ്റല്‍ പോലെ വാ തോരാതെ കുറേ നെരം സംസാരിച്ചു. അവളുടെ ബാല്യകാലത്തെ പറ്റി, ബാല്യകാല സഖാക്കളെപ്പറ്റി, അദ്ധ്യാപകരെപ്പറ്റി. അവരില്‍ എറ്റവും സ്‌നേഹമുള്ള അദ്ധ്യാപികയെയും സുഹൃത്തിനെയും പറ്റി. അവളുടെ നാട്, നാട്ടിലെ ആള്‍ക്കാര്‍, അയല്‍ക്കാര്‍, ജോലി ചെയ്തിരുന്ന കമ്പനി, അവിടത്തെ സതീര്‍ത്ഥ്യരെപ്പറ്റി അങ്ങനെ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്ന അവളെ കാണാന്‍ ഒരു പ്രത്യേകഭംഗിയാണെന്നെനിക്കു തോന്നി.

പുത്തനത്താണി താണ്ടിയപ്പോള്‍ അവള്‍ കാടാമ്പുഴ ക്ഷേത്രത്തെക്കുറിച്ച് വാചാലയായി. അവള്‍ടെ ആദ്യ വിവാഹം കഴിഞ്ഞ് പൂമൂടലിനായി ക്ഷേത്രത്തില്‍ പോയതും പറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചു. പിന്നീടാണറിഞ്ഞതത്രെ അവള്‍ടെ ഭര്‍ത്താവ് ഒരു സ്വര്‍വഗ്ഗാനുരാഗിയാണെന്ന്. അയാള്‍ അത്തരക്കാരനാണെങ്കിലും അവള്‍ക്ക് അയാളോട് ബഹുമാനമായിരുന്നു എന്നു തോന്നി. ഒന്നും അയാളെ പറ്റി കുറ്റമായി പറഞ്ഞില്ല. ഇപ്പോഴും ഇടക്ക് വിളിക്കാറുണ്ടത്രെ.

”ഞാന്‍ ക്ഷേത്രങ്ങളിലൊന്നും പോവാറില്ല. അഗ്‌നോസ്റ്റിക് ആണു.”

”എന്നു വച്ചാല്‍?” അവള്‍ കൗതുകം പൂണ്ടു.

”ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഞാന്‍ അന്വേഷിക്കാറില്ല. ഇപ്പോഴുള്ള ദൈവത്തിന്റെ വിവരണങ്ള്ളിലും ക്ഷേത്രം പള്ളികളിലൊന്നും എനിക്ക്വിശ്വാസവുമില്ല. ഞാന്‍ എന്റെ കടമ ചെയ്യുന്നു. ഒരു മാതിരി ബുദ്ധിസ്റ്റുകളുടേതു പോലെ. ‘ അഗ്‌നോസ്റ്റിസത്തിന്റെ കൃത്യമായ വിവരണം അതായിരുന്നില്ല എങ്കിലും എനിക്ക് തോന്നിയത് പറഞ്ഞു എന്നു മാത്രം.

ബുദ്ധമതം എനിക്ക് ഇഷ്ടമായിരുന്നു. ആരെയും ഹനിക്കാത്ത അഹിംസയുടെ വാദക്കാര്‍. ലോകത്തിലെ ഏറ്റവും സൗമ്യശീലരായവര്‍ ബുദ്ധമതക്കാരാണെന്നാണ് എന്റെ പക്ഷം.

സ്‌റ്റ്രേഞ്ജ്! അവള്‍ ഒരു വാക്കിലൊതുക്കി.

”കോടീശ്വരന്മാര്‍ക്ക് ഒരു പക്ഷെ അഗ്‌നോസ്റ്റിക്കുകളാവാം. പക്ഷെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാധാരണക്കാര്‍ ദൈവവിശ്വാസികളായിപോവും”

അവളുടെ ഫിലോസഫി എനിക്ക് പുതുതായിരുന്നില്ല

”കോടീശ്വമ്ന്മാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഇല്ല എന്നാരു പറഞ്ഞു. എല്ലാര്‍ക്കും അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ട്. ആ സമയത്ത് ദൈവത്ത് വിളിച്ച് കരയുകയല്ലാതെ അത് സ്വയം തീര്‍ക്കാന്‍ ശ്രമിക്കണം.” ഞാന്‍ അവളുടെ തത്വശാസ്ത്രത്തിനെതിരെ പിടിച്ച് നില്‍കാന്‍ ശ്രമിച്ചു. എങ്കിലും ഈ ചര്‍ച്ച മുന്നോട്ടു പോയാല്‍ അടി പിടിയാവും എന്നെനിക്കറിയാമായിരുന്നു. അതു കൊണ്ട് ഞാന്‍ വിഷയം തിരിച്ചുവിടാന്‍ ശ്രമിച്ചു.

”രാഖിക്ക് പാസ്‌പോര്‍ട്ട് ഉണ്ടോ?”

”ഉണ്ട്. പക്ഷെ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്തേ?”

”ഹേയ്, ഒന്നുമില്ല. വിദേശത്തൊക്കെ പോവേണ്ടി വരികയാണെങ്കില്‍ പാസ് പോര്‍ട്ട് അത്യാവശ്യമല്ലേ.?”

”ആരു വിദേശത്തു പോണു. ഇപ്പോള്‍ തന്നെ ഈ ദൂരം യാത്ര ചെയ്തത് തന്നെ എത്ര നാള്‍ കഴിഞ്ഞിട്ടാണ്.”

”പറയാന്‍ പറ്റില്ലല്ലോ. എപ്പോഴാണ് അതിനുള്ള യോഗം വരികയെന്ന് പറയാന്‍ പറ്റില്ല. കൈനോട്ടക്കാരെയൊക്കെ കണ്ട് വച്ചാല്‍ കൃത്യമായി പറഞ്ഞു തരും. ‘

എന്റെ ശബ്ദത്തിനു അല്പം മാറ്റം വന്നപോലെ എനിക്കു തോന്നി. അടുത്തിടെയായി ഫോണ്‍ ചെയ്യുമ്പോള്‍ല്പലരും ആരാണെന്ന് ചോദിക്കാറുണ്ട്. ശബ്ദം അത്രക്കു മാറിയിരിക്കുന്നു. എന്നാലും രാഖിക്ക് അറിയാന്‍ വഴിയില്ല. രണ്ടു ദിവസം കൊണ്ട് അത്ര മാറ്റമൊന്നുമില്ലല്ലോ.

തൃശ്ശൂരു നിന്നും ചാലക്കുടി വഴി എറണാകുളത്തേക്ക് പോകാനായിരുന്നു ഞാന്‍ ആദ്യം പരിപാടിയിട്ടത്, എങ്കിലും വാളാഞ്ചേരിയില്‍ നിന്ന് പൊന്നാനി വഴി പോകാമെന്നു വച്ചു പിന്നീട്, ഏതെങ്കിലും ബീച്ചിനരുകിലുള്ള ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിക്കാം എന്നു പറഞ്ഞു. രാഖിക്കും അതു സമ്മതമായിരുന്നു.

ഉച്ചയോടെ മഴച്ചാറല്‍ തുടങ്ങിയിരുന്നു. വിശപ്പും ഞാന്‍ ആനോത്ത് ബീച്ച് കഴിഞ്ഞയുടെനെയുള്ള ഹോട്ടലും റിട്രീറ്റ് സെന്ററുമുള്ളയിടത്തേക്ക് കാറോടിച്ചു. വിശാലമായ ബീച്ചിനെതിരെയുള്ള ഹോട്ടലാണവിടെ. ഹോട്ടലെത്തുന്തോറും വിശപ്പ് കൂടിക്കൊണ്ടു വന്നു.

ചെറിയ മഴയുണ്ട്. ഞാന്‍ ആദ്യം പുറത്തിറങ്ങി ബൂട്ടില്‍ നിന്ന് വലിയ ഒരു കാലന്‍ കുടയെടുത്തു വിരിച്ചു. എന്നിട്ട് രാഖിയുടെ ഡോര്‍ തുറന്നു അവള്‍ക്ക് മഴകൊള്ളാതിരിക്കാന്‍ കുട വിരിച്ചു കൊടുത്തു. രാഖിക്ക് അത് തമാശയായി തോന്നിയെങ്കിലും ചിരിക്കാതിരിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ റെസ്റ്റോറന്റിലേക്ക് നടക്കാതെ ബീച്ചിനടുത്തേക്ക് നടന്നു.

നടക്കുമ്പോള്‍ അവളുടെ ശരീരം എന്റെ ദേഹത്ത് ഇടക്കിടക്ക് മുട്ടുന്നുണ്ടായിരുന്നു. അവള്‍ അകന്നു നടക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നിയപ്പോള്‍ ഞാന്‍ എന്റെ വലതു കൈ നീട്ട് അവളുടെ അരക്കെട്ടില്‍ പിടിച്ച് എന്നോട് ചേര്‍ത്തു പിടിച്ചു. അവള്‍ ഒരു അപ്പൂപ്പന്‍ താടിയെപ്പോലെ ഭാരമില്ലാത്ത ഒരു വസ്തുവാണെന്ന് തോന്നി. ഒന്നു തൊട്ടപ്പോഴേക്കും ചേര്‍ന്നുവന്നു.

ഉച്ചയായിരുന്നതിനാല്‍ ബീച്ചില്‍ ആരുമില്ലായിരുന്നു. ചില മീന്‍ പിടുത്ത വള്ളങ്ങള്‍ കരക്കു നിര്‍ത്തിയിട്ടുണ്ട്. അകലെ ചക്രവാളത്തില്‍ രൂപപ്പെട്ട മഴവില്ലു ആ മനോഹരമായ ദൃശ്യത്തിനു ചാരുത കൂട്ടി. അവള്‍ മഴവില്ലിന്റെ ഫോട്ടൊ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴും ഞാന്‍ അവളുടെ മേല്‍ നിന്നുള്ള പിടി വിട്ടിരുന്നില്ല. ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചു ചെവിയില്‍ മെല്ലെ ചുംബിച്ചു. മഴത്തുള്ളികളാല്‍ നനഞ്ഞ അവളുടെ മുടികള്‍ എന്റെ മുഖത്തെ ആര്‍ദ്രമാക്കി. അവള്‍ തല ഒന്നുകൂടെ ചരിച്ചു. കുടചരിച്ചു ഞാന്‍ ഒരു മറ തീര്‍ത്തിരുന്നു. അപ്പോള്‍ ഞങ്ങളുറ്റെ മുഖത്തും കഴുത്തിലും മഴത്തുള്ളികള്‍ പതിച്ചു തുടങ്ങി. വലവീശി പ്പിടിച്ച ആറ്റിലെ വരാല്‍ മീനിനെ പോലെ അവള്‍ തന്റെ ശരീരം പുളച്ചു. എന്റെ അരക്കെട്ടിലെ ഊഷ്മാവ് വീണ്ടും തിളച്ചുവന്നു.

Leave a Reply

Your email address will not be published. Required fields are marked *