ഇന്റര്‍നെറ്റ് തന്ന സുന്ദരി

രാഖി മുഖ തിരിച്ച് നിന്നു. എന്നോട് മുല്ലപ്പൂ ചൂടിച്ചു കൊടുക്കാന്‍ പറയുകയാണ്. ഓഫര്‍ ലെറ്റര്‍ ഒപ്പിട്ട് വാങ്ങിക്കുമ്പോള്‍ പോലും അവള്‍ ഇത്ര സന്തോഷം അനുഭവിക്കുന്നതായി തോന്നിയില്ല. ഞാന്‍ പണിപ്പെട്ടാനെങ്കിലും ആ കൃത്യം നിര്‍വഹിച്ചു. ഏതോ കണക്കു പരീക്ഷയില്‍ നൂറില്‍ നൂറും വാങ്ങിയ കുട്ടിയെപ്പോലെയായി ഞാന്‍.

അവള്‍ തിരിഞ്ഞ് നേരെയിരുന്നു. മുടിയും ചൂടിയ പൂവും ഒതുക്കിയിട്ടും കണ്ണാടിയില്‍ നോക്കി എല്ലാം ശരിയായിട്ടുണ്ട് എന്നു റപ്പുവരുത്തി.

”പോവാം” ആശ്ചര്യത്തോടെ അവളെ നോക്കിയിരുന്ന എന്നോടായി..

”എങ്ങോട്ട്?”

”എങ്ങോട്ടെങ്കിലും…. ഈ ലോകത്തിന്റെ അവസാനത്തിലേക്കാണെങ്കിലും.. ഞാന്‍ റെഡി”

” ഉറപ്പാണോ? അവസാനം മാറ്റി പ്പറയുമോ?

” ഹേയ് ഒരിക്കലുമില്ല” ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.

” എന്നാല്‍ ഞാനും റെഡി., പോയ്ക്കളയാം അല്ലേ….”

എനിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം വന്നു ചേര്‍ന്നു.

സിറ്റിയിലെ മറ്റു മുരളുന്ന കാളകളെ പിന്നിട്ട്, ഉയര്‍ന്ന കോണ്‍ക്രീറ്റ് സ്മാരകങ്ങളെ പിന്നിട്ട്, സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങളിലൂടെ അവര്‍ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയിളെക്ക് യാത്രയായി. അവര്‍ക്ക് കൂട്ടായി ആ ജര്‍മ്മന്‍ കാളയും. അതിനു പക്ഷെ മനസ്സു വായിക്കാനറിയില്ലായിരുന്നു.

അവസാനിച്ചു.
[wpdm_package id=’13097′]

Leave a Reply

Your email address will not be published. Required fields are marked *