ഹ ഹ. ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. ചില്ലറക്കാരിയല്ല ഞാന്‍ കണ്ടെത്തിയ കൂട്ട് എന്നെനിക്കു തോന്നി..
ശരി. എവിടെ നിന്നെങ്കിലും കഴിച്ചിട്ട് പോകാം. എന്താ, രാഖി പ്രാതല്‍ കഴിയ്‌ച്ചൊ?
അതൊക്കെ എപ്പഴേ ദഹിച്ചു.
എന്നാല്‍ ഒന്നു കൂടെ ആവാം. വരൂ..
പോകുന്ന വഴിക്കുള്ള കാന്റീനില്‍ നിന്ന് മസാല ദോശ കഴിച്ച്. രാഖി രണ്ട് ഉഴുന്നു വടയും. എന്തോ പ്രത്യേക സ്വാദായിരുന്നു മസാല ദോശക്ക്. ഞാന്‍ ആസ്വദിച്ച് തിന്നുന്ന കണ്ടപ്പോള്‍ അവള്‍ വീണ്ടും മുത്തുച്ചിപ്പി തുറന്നു ചിരിച്ചു എന്നെ കളിയാക്കി. ഞാന്‍ പ്രതീക്ഷിച്ച ഒരു പെണ്ണില്‍ നിന്നും ഏറെ വ്യത്യസ്തയായിരുന്നു രാഖി എന്നു ഞാന്‍ ആലോചിച്ചു.
എന്താ, എന്നെയല്ലേ പ്രതീക്ഷിച്ചത്..
എന്തായിത്, ഈ പെണ്ണിനു മനസ്സു വായിക്കാന്‍ അറിയാമോ?
കുറെ നേരമായല്ലോ അവള്‍ എന്റെ മനസ്സിലുള്ളത് അതേ പടി വെളിപ്പെടുത്തുന്നു.
ഹേയ്, എന്താ അങ്ങനെ ചോദിച്ചത്. കാഷ്യര്‍ക്ക് കാശു കൊടുക്കുന്‍പോഴാണ് ഞാന്‍ അതിനു മറു പടി പറഞ്ഞത്
ഇല്ല എന്നെ നോക്കുന്നതു കണ്ടപ്പോള്‍ സംശയം തോന്നിയതാണ്.
ഞങ്ങള്‍ കാന്റീനു പുറത്തുള്ള മാംഗോസ്റ്റീന്‍ മരത്തണലില്‍ ഒരല്പം നിന്നു. ഞാന്‍ നിന്നപ്പോള്‍ അവളും നിന്നു പോയതാണ്.
സത്യം പറയൂ രാഖി. മനുഷ്യര്‍ടെ മനസ്സ് വായിക്കാന്‍ പഠിച്ചിട്ടുണ്ടോ? എന്റെ മനസ്സിലുള്ളതൊക്കെ എങ്ങനെ അറിയുന്നു? ഞാന്‍ തെല്ലു കൗതുകത്തോടെ ചോദിച്ചുകൊണ്ട് വീണ്ടും നടക്കാനാരംഭിച്ചു
അങ്ങനെയൊന്നുമില്ല. സംസാരിക്കാതിരുന്നാല്‍ പിന്നെ ഭാവങ്ങള്‍ വച്ച് ഊഹിക്കുകയല്ലേ നിവൃത്തിയുള്ളൂ..
ശരിയാണ്. ഞാന്‍ വെറും ബോറനാണ്. ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ മുന്നില്‍ കിട്ടിയിട്ട് വെറുതെ നോക്കിയിരുന്ന് മസാല ദോശ തിന്നോണ്ടിരിക്കുന്ന മണ്ടന്‍,.. ഇപ്പോള്‍ ഞങ്ങള്‍ രണ്ടും പേരും ചിരിച്ചു. അവള്‍ ചിരി കൈതണ്ട കൊണ്ടു മറക്കാനും ശ്രമിച്ചു.
നടന്ന് എന്റെ കാറിലെത്തി. ഞാ കാറിന്റെ ഡോര്‍ തുറന്ന് അവളോട് കയറാന്‍ പറഞ്ഞു. അവള്‍ പുരികം ഉയര്‍ത്തി ഗംഭീരം എന്ന് ആംഗ്യം കാണിച്ചു. കാറിനെയാണ് ഉദ്ദേശിച്ചത്.
കാര്‍ സ്റ്റാര്‍ട്ടാക്കി, എയര്‍ കണ്ടീഷണറിന്റെ കാറ്റ് അവളുടെ മുടികളില്‍ വീണ്ടും കുസൃതികാട്ടിത്തുടങ്ങി.
ഈ മുടി ഇങ്ങനെ കെട്ടതെയിടുന്നത് നല്ല രസമുണ്ട്. രാഖിക്ക് ചേരുന്നുണ്ട്.
മുടി ഉണങ്ങിയില്ല. അതോണ്ടാ കെട്ടാത്തത്.
വേണ്ട, കെട്ടണ്ട ഇങ്ങനെയിരുന്നോട്ടെ.
തണുപ്പ് പെട്ടന്ന് വ്യാപിച്ചു. പുറത്ത് മഴക്കാരുണ്ടായിരുന്നതു കൊണ്ടായിരിക്കണം. കാര്‍ അഴിഞ്ഞില്ലത്തെ പഴയ കെട്ടിടങ്ങള്‍ക്കിടയിലൂടെ ഞാന്‍ താമസിച്ചിരുന്ന റാവീസ് ഹോട്ടലിനു സമീപത്ത് എത്തി.
ഇവിടെയാണ് ഞാന്‍ ഇന്നലെ രാഖിയെ വിളിച്ചത്. ഞാന്‍ ഹോട്ടലിലിനു മുന്നില്‍ നിര്‍ത്തിയതിനു ഒരുദ്ദേശ്യം ഉണ്ടായിരുന്നു. രാഖി എങ്ങനെയുള്ള ആളാണെന്ന് അളക്കുകയായിരുന്നു അത്. അവള്‍ പക്ഷെ ആ പരീക്ഷണത്തില്‍ വിജയിച്ചു.
ഇത് പുതിയതല്ലേ. ഇതിനു മുന്‍പ് ഇവിടം പാടമായിരുന്നു… അവള്‍ മറ്റൊന്നും പറഞ്ഞില്ല. ഞാന്‍ വണ്‍ടിയെടുത്തു. പിന്നെ കുറേ ദൂരം ഞാന്‍ വണ്ടിയോടിച്ചു, ഇടക്ക് ചാറ്റല്‍ മഴ. ഞാന്‍ ബോറനാണെന്ന് നേരത്തേ പറഞ്ഞുവല്ലോ. മസാല ദോശ തിന്നുന്ന ലാഘവത്തോടെയാണ് ഞാന്‍ വണ്ടിയോടിച്ചതും അവളോട് സംസാരിക്കുകയ് എന്നതായിരുന്നു കഠിനം. എനിക്ക് ലാഘവമായിത്തോന്നുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു. ഷോപ്പിങ്ങ് ആയിരുന്നു അത്…
കാര്‍ പന്തീരം കാവും ഇരിങ്ങല്ലൂരും താണ്ടി കോഴിക്കോട് ടൗണിലെത്തി. മാവൂര്‍ റോഡിലെ ഫോക്കസ് മാളില്‍ കയറ്റി.
രാഖി എന്റെ ഉദ്ദേശ്യം അറിയാതെ ഇടക്കിടക്ക് എന്റെ മുഖത്തു നോക്കുന്നുണ്ട്.
എന്റെ ഒരു സുഹൃത്തിനു കുറച്ചു ഡ്രസ്സും മറ്റും വാങ്ങണം. രാഖി സഹായിക്കുമോ..
അതിനെന്താ.. എന്നേക്കാള്‍ ആവേശമായിരുന്നു അവള്‍ക്ക്.
സുഹൃത്ത്, ആളെങ്ങനെ? അവള്‍ കൗതുകം കൊണ്ടു,
രാഖിയെപ്പോലെ തന്നെ. അല്പം വെളുത്തിട്ടാണ്.
ആണോ. എങ്കില്‍ എളുപ്പമായി.
