അതോടെന്റെഞെട്ടലും പുറത്തുവന്നു;
“”…അയ്യോ.! രണ്ടുദിവസോ..?? അതൊന്നും ശെരിയാവില്ല..!!”””_
മുടക്കുപറഞ്ഞ ഞാൻ അതിനൊരു കാരണംവേണോലോന്ന ചിന്തയിൽനോക്കുമ്പോൾ മുന്നിലിരിപ്പുണ്ട് മീനാക്ഷി…
അതോടെയവളെ ബലിയാടാക്കാനും തീരുമാനിച്ചു…
“”…നാളെ… നാളെയിവൾക്കു കോളേജുണ്ട്… ക്ലാസ്സുമിസ്സാക്കാൻ പറ്റത്തില്ല..!!”””_ ഞാൻ കൂട്ടിച്ചേർത്തതും
ഏതുകോളേജ്..?? ആരുടെക്ലാസ്സ്..?? എന്നമട്ടിൽ മീനാക്ഷിയുടെയൊരു നോട്ടം…
എനിയ്ക്കു ക്ലാസ്സൊന്നുമില്ലെന്ന് അന്നേരംതന്നെയവള് പറയോന്നുകരുതിയെങ്കിലും എന്തോഭാഗ്യത്തിന് പുള്ളിക്കാരിയൊന്നും പറഞ്ഞില്ല…
“”…അപ്പൊ നിനക്കുകോളേജും ക്ലാസ്സുവൊന്നുവില്ലേ..??”””_ കുഞ്ഞിനേംകൊണ്ട് അങ്ങോട്ടേയ്ക്കുവന്ന ജോയുടെ വകയായിരുന്നു ചോദ്യം…
കേട്ടതും മീനാക്ഷിയറിയാതെ എക്കിച്ചിരിച്ചുപോയി…
അതിനു ഞാനവളെ രൂക്ഷമായിനോക്കിയ ശേഷം;
“”…ആം.. ശെരിയാ… എനിയ്ക്കും ക്ലാസ്സുണ്ട്..!!”””_ ഞാനൊന്നു ചമ്മി…
എന്റെ ചമ്മലുകണ്ടിട്ടാണോന്നറിയില്ല എല്ലാമെന്നെനോക്കി ആക്കിച്ചിരിച്ചത്…
അതിനെന്തു മറുപടിപറയണമെന്നറിയാതെ ഇരുന്നുരുകിയപ്പോൾ,
“”…മീനുമോൾക്ക് മൂന്നാലുദിവസത്തേയ്ക്കു ലീവാണെന്നാണല്ലോ വിളിച്ചപ്പോളവൻ പറഞ്ഞത്..!!”””_ എന്നുംപറഞ്ഞു കാരണവരെന്നെ തുറിച്ചൊരുനോട്ടം…
അപ്പൊ തന്തച്ചാരതും വിളമ്പിയോന്ന മട്ടിലിരിയ്ക്കുമ്പോൾ,
“”…മീനൂനപ്പോൾ ലീവാണോ..??”””_ എന്നുംചോദിച്ച് ചേച്ചിയുമിടയ്ക്കു കേറി…
അതിനവൾ പാവ തലകുലുക്കുമ്പോലെ തലകുലുക്കുവേംചെയ്തു…
…ദ്രോഹി.!
“”…ആഹാ.! മീനൂന് ലീവായ്ട്ടാണോ ഇവനീപ്പോകാൻകിടന്നു വെപ്രാളപ്പെടുന്നേ..?? അപ്പൊ നിനക്കാണിവടന്നു പൊയ്ക്കോളാൻ
വയ്യാത്തതല്ലേ..??”””_ ചോദ്യമമ്മയുടെ ഭാഗത്തൂന്നാണ്…
എനിയ്ക്കാണേൽ എന്നാകോപ്പ് മറുപടിയായി എഴുന്നളിയ്ക്കണോന്നറിയാത്ത അവസ്ഥയും…
“”…അതുപിന്നെ സംശയോണ്ടോ..?? അവന്റെ മുഖംകണ്ടാലറിഞ്ഞൂടേ, കള്ളലക്ഷണോമായ്ട്ടിരിയ്ക്കുവാ… മീനൂനാണേലിവടെ നിൽക്കണോന്നൊക്കെണ്ട്… അല്ലേ മീനൂ..??”””_ ചേച്ചിയെന്റെ തലയിലേയ്ക്കെല്ലാ കുറ്റവുംചാർത്തിത്തന്നിട്ട് മീനാക്ഷിയെനോക്കി…
അതിനവൾ കുലസ്ത്രീചമഞ്ഞു തലയാട്ടുകേംചെയ്തു…
“”…അപ്പോളെന്റെ കൊച്ചിനേംകൊണ്ടിവടന്നു പൊയ്ക്കോളാൻ വയ്യാത്തത് ഈ കള്ളത്തെമ്മാടിയ്ക്കാണല്ലേ..??”””_ മീനാക്ഷിയുടെ തലയാട്ടലിനെയേറ്റു പിടിച്ചുകൊണ്ട് അവന്റമ്മയെനിയ്ക്കിട്ടൊരു കുത്ത്…
ഉടനേ ചേച്ചിയിടയ്ക്കുകേറി;
“”…അതിനാരാ ഇവനെയിവടന്നു വിടുന്നത്..?? ഒരാഴ്ച്ചകഴിയാതെ രണ്ടുമിവിടുന്ന് പോകാമ്പോണില്ല… അല്ലേ ജോക്കുട്ടാ..??”””_ പുള്ളിക്കാരിയതു പറഞ്ഞശേഷം അവന്റഭിപ്രായമറിയാൻ ചോദ്യമിട്ടു…
“”…പിന്നല്ലാതെ… നിങ്ങളു കുറച്ചുദിവസമിവടെനിന്ന് ഇവിടെയൊക്കെയൊന്നു ചുറ്റിയടിയ്ക്കടോ… ഈ ഹണിമൂണിനൊക്കെ ഏറ്റവുംബെസ്റ്റ്പ്ലേസ് ഇടുക്കിയാ..!!”””_ കൂട്ടത്തിൽ സ്വന്തംനാടിനിട്ടവനൊരു പ്രൊമോഷൻകൂടി കൊടുത്തപ്പോൾ, നിന്റപ്പന്റെ ഹണിമൂണാണോടാ നാറീന്നു ചോദിക്കാൻ വന്നതാണെങ്കിലും,
“”…അതൊക്കെശെരിയാ… എന്നാലും ബസ്സിനുകേറി ചുറ്റിയടിയ്ക്കുന്നതൊക്കെ ചടങ്ങാന്നേ… അതോണ്ടു ഞങ്ങളുപോയ്ട്ട് പിന്നൊരിയ്ക്കൽ ബൈക്കുമായ്ട്ടുവരാം… അന്നിടുക്കി മുഴുവൻ കറങ്ങീട്ടേപോകൂ..!!”””_ എങ്ങനേലും ഒഴിവാക്കിയവടെന്നു തെറിച്ചാൽമതിയെന്ന ചിന്തയിലാണ് ഞാൻ വെച്ചുതള്ളീത്…
പക്ഷേ, അവന്റെ തന്തപ്പടിയെന്നെ രക്ഷപ്പെടാനനുവദിയ്ക്കില്ലെന്ന് ഉറപ്പിച്ചേക്കുവായ്രുന്നെന്നു തോന്നുന്നു…
അയാളുടനേ ചാടിവീണിട്ടുപറകയാ,
“”…അതിനു ബസ്സിനുപോണോന്നാരാ പറഞ്ഞേ..?? ഇവിടിത്രേം വണ്ടികിടക്കുവല്ലേ, അതിലേതേലുമൊന്നെടുത്തോണ്ട് പൊയ്ക്കോ..!!”””_ ന്ന്…
…മൈര്..! ഇങ്ങേർക്കിതെന്തോത്തിന്റെ കുത്തിക്കഴപ്പാണോ ആവോ..??
ഞാനിവടൊക്കെ ചുറ്റിക്കണ്ടാലേപറ്റുള്ളൂന്ന് ഇങ്ങേർക്കെന്താത്ര വാശി..??
“”…നീയിതെന്താത്ര ചിന്തിയ്ക്കാനിരിയ്ക്കുന്നേ..??”””_ ചിന്തയിലാണ്ടിരുന്ന എന്നെയുണർത്തിയശേഷം ജോയോടായി;
“”…ഡാ… ആ ഇന്നോവേടെ ചാവിയിങ്ങെടുക്കടാ… പിള്ളേരുപോയേച്ചു വരട്ടേ..!!”””_ ന്നൊരു ഡയലോഗും…
